ആമസോണിലെ തീയണയുമോ?
text_fieldsഅന്തർദേശീയതലത്തിൽ പടർന്ന കനത്ത പ്രതിഷേധത്തിനുമുന്നിൽ മുട്ടുമടക്കി ആമസോൺ കാട്ടുതീ കെടുതിക്കെതിരായ പ്രതി രോധപ്രവർത്തനങ്ങൾക്കായി 44,000 സൈനികരെയും വ്യോമസേന സംവിധാനങ്ങളെയും വിട്ടുനൽകാൻ ബ്രസീൽ പ്രസിഡൻറ് ജേർ ബോൽസനാര ോ തീരുമാനിച്ചിരിക്കുന്നു. തെക്കേ അമേരിക്കയെ മാത്രമല്ല, ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കി ആമസോൺ കാടുകൾ കത ്തിക്കയറുേമ്പാഴും ആഗോളപ്രതികരണത്തിനു മുന്നിൽ പ്രതിലോമ പ്രചാരണങ്ങളുമായി വിലങ്ങടിച്ചുനിന്ന ജേർ ബോൽസനാര ോ അന്താരാഷ്ട്ര സമൂഹത്തിെൻറ വാണിജ്യ, സാമ്പത്തിക ഉപരോധ ഭീഷണിക്കുമുന്നിൽ അടിയറവുപറയുകയായിരുന്നു. ‘പ്രപഞ് ചത്തിെൻറ ശ്വാസകോശ’മായ ആമസോൺ മഴക്കാടുകളിലെ കാട്ടുതീ പതിവുവിട്ട് പടർന്നപ്പോൾ രണ്ടാഴ്ചമുമ്പ് പ്രശ്ന ം ലളിതവത്കരിക്കാനും സ്ഥിതി ഗുരുതരമെന്നു ചൂണ്ടിക്കാണിച്ചവരുടെ മേൽ പാതകം വെച്ചുകെട്ടാനുമായിരുന്നു തീവ്രവലതുപക്ഷ നേതാവിെൻറ ശ്രമം.
കാട്ടുതീ സർവസാധാരണ പ്രതിഭാസമെന്നു പറഞ്ഞ് കൈകഴുകുകയായിരുന്നു ആദ്യം. പിന്നെ, തീ കൊളുത്തിയത് സർക്കാറിതര സന്നദ്ധസംഘടനകളാണെന്ന ആക്ഷേപമായി. എന്നാൽ ‘ആമസോൺ ഇൗ ഭൂമിയുടെ സ്വന്തമാണ്, ബ്രസീൽ പ്രസിഡൻറിെൻറ തറവാട്ടുസ്വത്തല്ല’ എന്ന താക്കീതുമായി അന്താരാഷ്ട്രസമൂഹം മുഴക്കിയ പ്രതിഷേധത്തോടൊപ്പംനിന്ന യൂറോപ്യൻ യൂനിയനിലെ അംഗരാജ്യങ്ങൾ വ്യാപാരക്കരാറുകൾ റദ്ദാക്കുമെന്നും ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ബ്രസീലിനെ ഒറ്റപ്പെടുത്താൻ വഴികളാരായുമെന്നുമുള്ള ഭീഷണിക്കൊടുവിലാണ് കാട്ടുതീ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ബ്രസീൽ തയാറായത്.
ഭൂമിയിലെ അതിസമ്പന്നമായ ജൈവവൈവിധ്യം നിലനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ ഉഷ്ണമേഖല വനമായ ആമസോൺ കാടുകൾ തെക്കൻ അമേരിക്കയിലെ ഒമ്പതു രാജ്യങ്ങളിലെ അഞ്ചു ദശലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്നു. പ്രതിവർഷം ഒന്നര ജിഗ ടൺ കാർബൺ വലിച്ചെടുത്ത് ഭൂമിയുടെ അന്തരീക്ഷ ഒാക്സിജെൻറ 20 ശതമാനം നൽകുന്ന ഇൗ അത്യപൂർവ വനസമ്പത്ത് ആഗോളതാപനത്തെയും കാലാവസ്ഥയെയും നിയന്ത്രിക്കുന്ന പ്രപഞ്ചത്തിെൻറ മർമപ്രധാനഘടകമാണ്. ലോകത്തെ ശുദ്ധജലത്തിെൻറ അഞ്ചിലൊന്ന് ഇൗ മേഖല ഉൾക്കൊള്ളുന്നുണ്ടെന്നാണ് കണക്ക്. ശതക്കണക്കിന് സസ്തനികൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നീ ജന്തുവർഗ വൈവിധ്യങ്ങളുടെയും ആയിരക്കണക്കിന് പക്ഷി-മത്സ്യങ്ങളുടെയും പതിനായിരക്കണക്കിന് സസ്യവർഗങ്ങളുടെയും ദശലക്ഷക്കണക്കിന് ചെറുപ്രാണികളുടെയും ഷഡ്പദങ്ങളുടെയും കലവറയാണിത്. ഇൗ വിഭവ സമ്പദ്സമൃദ്ധിയുടെ നിലനിൽപ് ലോകത്തിെൻറതന്നെ ആയുർദൈർഘ്യത്തെ ബാധിക്കുന്നതിനാലാണ് ആമസോണിലെ തീ ലോകത്തെ പൊള്ളിച്ചത്.
ഇൗ വർഷം ജനുവരി മുതൽ ഇൗമാസം വരെ 74,155 തവണ ആമസോണിൽ കാട്ടുതീയുണ്ടായതായാണ് ബ്രസീലിെൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച് (െഎ.എൻ.പി.ഇ) കണക്ക്. കഴിഞ്ഞ 10 നാളുകൾക്കകം 9,600 തവണ പലയിടങ്ങളിലായി തീപടർന്നു. ഇത് കഴിഞ്ഞ വർഷെത്തക്കാൾ 84 ശതമാനം വർധനയാണെന്നും 2013നു ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയാണിതെന്നും െഎ.എൻ.പി.ഇ പറയുന്നു. ഇതു അന്തരീക്ഷത്തിലുയർത്തിയ രൂക്ഷമായ പുകപടലങ്ങൾ ബ്രസീലിലെ വൻനഗരമായ സാവോപോളോയെ നട്ടുച്ചക്കിരുട്ടിലാഴ്ത്തി. കാർബൺ ഡൈഒാക്സൈഡിെൻറ വൻതോതിലുള്ള പുറന്തള്ളലും കാർബൺ മോണോക്സൈഡിെൻറ വമ്പിച്ച വർധനയും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് വൻഭീഷണിയാണ് ഉയർത്തുന്നത്.
വേനൽ കടുക്കുേമ്പാൾ ആമസോണിൽ കാട്ടുതീ സാധാരണമാണ്. അതിനുപുറമെയാണ് കൃഷിഭൂമിക്കും കാലിവളർത്തലിനുമായി ആളുകളുടെ വെട്ടിവെളുപ്പിക്കൽ. ഇതു രണ്ടും ഗവൺമെൻറ് നിയന്ത്രിച്ചുവരാറുള്ളതാണ്. എന്നാൽ, കഴിഞ്ഞവർഷം ദേശീയ തീവ്രവാദവും വംശീയഭ്രാന്തും ഇളക്കിവിട്ട് അധികാരത്തിലേറിയ വലതുപക്ഷക്കാരനായ ജേർ ബോൽസനാരോ ‘ബ്രസീൽ സർവപ്രധാനം’ എന്ന ആശയം മുന്നോട്ടുവെച്ചു. രാജ്യത്തെ 20 ദശലക്ഷം വരുന്ന ജനങ്ങൾക്കുവേണ്ടി ആമസോൺ മേഖലയിലേതടക്കമുള്ള വികസനപദ്ധതികൾ പ്രഖ്യാപിച്ചു അദ്ദേഹം. ഒരു ഹൈഡ്രോ ഇലക്ട്രിക് പ്ലാൻറ്, ആമസോൺ നദിക്കു കുറുകെ കൂറ്റൻപാലം, സുരിനാം അതിർത്തിയിലേക്കുള്ള ബി.ആർ 163 ദേശീയപാത എന്നീ ‘ട്രിപ്ൾ എ’ ബൃഹദ്പദ്ധതി ബോൽസനാരോ പ്രഖ്യാപിച്ചു. അതിനായി കാടുവെളുപ്പിക്കാനും വേണ്ടിവന്നാൽ തദ്ദേശീയരായ ആദിമവാസികളെ ഇറക്കിവിടാനുമുള്ള രഹസ്യനീക്കം പദ്ധതി തുടങ്ങും മുേമ്പ പുറത്തായി. ഇത് രാജ്യവ്യാപകമായ പ്രതിഷേധമുയർത്തുന്നതിനിടെയാണ് അഭൂതപൂർവമായ കാട്ടുതീ പടരുന്നത്.
സർക്കാർ ഏജൻസിയുടെ തന്നെ കണക്കനുസരിച്ച് പുതിയ സർക്കാർ വന്നശേഷം കാട്ടുതീയുടെ എണ്ണത്തിലുണ്ടായ വർധന അവരുടെ പ്രതിലോമനീക്കം പുറത്തുകൊണ്ടുവന്നു. അത് പ്രതിഷേധം വിളിച്ചുവരുത്തിയപ്പോഴും കുലുങ്ങാെത സ്വന്തം ചെയ്തികളെ ന്യായീകരിക്കുകയായിരുന്നു പ്രസിഡൻറ്. കള്ളി വെളിച്ചത്തായി വൻശക്തി രാജ്യങ്ങളിൽനിന്നടക്കം എതിർപ്പുകൾ കനക്കുകയും വ്യാപാരബന്ധം മുറിക്കുമെന്ന ഭീഷണിയുയരുകയും ചെയ്തതോടെ തീയണക്കാനുള്ള ദൗത്യത്തിൽ പങ്കുകൊള്ളാൻ ബോൽസനാരോ സന്നദ്ധനായി. എന്നാൽ, അതുകൊണ്ടുമാത്രം അണയുന്നതല്ല ആമസോണിലെ തീ. അതിന് ഗവൺമെൻറിെൻറ മുതലാളിത്തപക്ഷ, ജനവിരുദ്ധ വികസനവീക്ഷണത്തിൽതന്നെ കാതലായ മാറ്റമുണ്ടായേ തീരൂ. പക്ഷേ, മുരത്ത ദേശീയഭ്രാന്ത് മാത്രം കൈമുതലാക്കി ജയിച്ചുവരുന്ന പുതിയ ഇനം വലതുപക്ഷ ഭരണാധികാരികളിൽനിന്ന് അത്തരമൊരു ജനപക്ഷ വീക്ഷണം ഉരുത്തിരിഞ്ഞുവരുമെന്നു പ്രതീക്ഷിക്കാൻ വയ്യ. അതുതന്നെയാണ് ഇപ്പോൾ ലോകത്തിെൻറ ഉള്ളിൽ തീ നിറക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.