പുസ്തകപ്പുരക്ക് പൂട്ടിടുേമ്പാൾ
text_fieldsഅച്ചടിയുടെ അവസാനമടുക്കുന്നു എന്ന മുന്നറിയിപ്പ് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നവമാധ്യമങ്ങളും പുസ്തകാസ്വാദനത്തിെൻറ പുതുസങ്കേതങ്ങളുമെല്ലാം വരുന്നതോടെ അച്ചടിച്ചിറങ്ങുന്ന പത്രമാസികകൾക്കും പുസ്തകങ്ങൾക്കും ഇടമില്ലാതാവും എന്ന തോന്നലായിരുന്നു ആ ചിന്തക്ക് ആധാരം.
എന്നാൽ, ഓൺലൈൻ പോർട്ടലുകളും സമ്പൂർണ വാർത്താചാനലുകളും പോഡ്കാസ്റ്റുകളുമെല്ലാം ആവശ്യത്തിലേറെ പുറത്തിറങ്ങുേമ്പാഴും പത്രങ്ങൾ കൈയൊഴിയപ്പെട്ടില്ല. വീടിെൻറ സ്വസ്ഥതയിലിരുന്ന് കേൾക്കാനും യാത്രകളിൽ ഒപ്പം കൂട്ടാനും കൊള്ളാവുന്ന ഓഡിയോബുക്കുകൾ വ്യാപകമായി ലഭ്യമാണെങ്കിലും അക്ഷരങ്ങളിൽ കണ്ണോടിച്ച് രചനയുടെ ആത്മാവിലൂടെ സഞ്ചരിക്കുന്ന രീതിയോടുതന്നെ വായനക്കാർക്ക് ഇപ്പോഴും താൽപര്യം. മുടങ്ങിക്കിടന്ന പുസ്തകമേളകൾ പുനരാരംഭിച്ചപ്പോൾ പ്രകടമായ ആവേശം നൽകുന്ന സൂചനയും അതുതന്നെ. ഇത് ചിരസ്ഥായിയായ പ്രവണതയാണെന്നൊന്നും പറയാനാവില്ല.
അച്ചടിമാധ്യമങ്ങൾക്കുള്ള വിശ്വാസ്യതയും സ്വീകാര്യതയും നിലനിൽക്കെതന്നെ നിരവധിയെണ്ണം നിലച്ചുപോയിട്ടുണ്ട്. പല പ്രമുഖ പത്രങ്ങളും പ്രസിദ്ധീകരണം നിർത്തി. അച്ചടിമഷിയുടെയും കടലാസിെൻറയും വിലക്കയറ്റവും അനുബന്ധ ചെലവുകളും താങ്ങാനാവാതെയാണ് പല ചെറുകിടക്കാരും പ്രസിദ്ധീകരണം നിർത്തുന്നത്. കോവിഡ് സൃഷ്ടിച്ച ആഗോള സാമ്പത്തിക അടിയന്തരാവസ്ഥ ഒരു പുതിയ കാരണം കൂടിയായി. പ്രസാധകരംഗത്ത് പിടിമുറുക്കുന്ന വല്യേട്ടന്മാരോട് പിടിച്ചുനിൽക്കാനാവാതെ ചില കൊച്ചു പ്രസാധനാലയങ്ങളുടെയും ജീവശ്വാസം നിലച്ചുപോയിട്ടുണ്ട്.
എന്നാൽ, ഇത്തരം കാരണങ്ങളൊന്നും ബാധകമാവാത്ത ഒരു പുസ്തകപ്രസാധന കേന്ദ്രം ഒരു പുലരിയിൽ അടച്ചുപൂട്ടുന്നു എന്ന് പ്രഖ്യാപിക്കുേമ്പാൾ അക്ഷരങ്ങളെ സ്നേഹിക്കുന്ന, അഭിപ്രായ വൈജാത്യങ്ങളെ മാനിക്കുന്ന ആർക്കുമുണ്ടാവും അമ്പരപ്പ്.
വെസ്റ്റ്ലാൻഡ് ബുക്സ് ഇനിയില്ല എന്നറിയുേമ്പാൾ, തിരോഭവിക്കുന്നതിന് മതിയായ കാരണം വ്യക്തമാക്കാൻ നടത്തിപ്പുകാർ തയാറാവാതെ വരുേമ്പാൾ അമ്പരപ്പ് ആശങ്കയായി പരിണമിക്കുന്നു. വായനക്കാരിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും ലഭിക്കുന്ന വരിസംഖ്യയുടെ ബലത്തിൽ ഒരു സന്നദ്ധ സംഘടനയോ അല്ലെങ്കിൽ പി.എഫ് വിഹിതവും സ്വരുക്കൂട്ടിവെച്ച പെൻഷൻ തുകയും വെച്ച് സാധുവായൊരു അക്ഷരസ്നേഹിയോ നടത്തിപ്പോരുന്ന പ്രസാധനാലയമായിരുന്നില്ലല്ലോ വെസ്റ്റ്ലാൻഡ്. വിവിധ ലോകരാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലെയും റീട്ടെയിൽ വ്യാപാര മേഖലയിൽ കാലുറപ്പിച്ച്, വിപണിയുടെ ഗണ്യമായ ഒരു ഭാഗം നിയന്ത്രിക്കുന്ന ആഗോള കച്ചവടഭീമൻ ആമസോൺ ആണ് സ്ഥാപനത്തിെൻറ നിലവിലെ ഉടമകൾ. 1962ൽ കെ.എസ്. പത്മനാഭൻ സ്ഥാപിച്ച ഈസ്റ്റ് വെസ്റ്റ് ബുക്സ് ടാറ്റയുടെ ഉപസ്ഥാപനമായിരുന്ന ട്രെൻറ് ലിമിറ്റഡിൽനിന്ന് 2016ൽ കൈവശപ്പെടുത്തിയാണ് ആമസോൺ വെസ്റ്റ്ലാൻഡ് ബുക്സ് ആരംഭിച്ചത്.
വായനക്കാരോടും എഴുത്തുകാരോടും സർവാത്മനാ നീതി പുലർത്തിയ പ്രസാധനാലയം പുറത്തിറക്കിയ പുസ്തകങ്ങൾ പലതും ഭയപ്പാടിെൻറയും സമഗ്രാധിപത്യത്തിെൻറയും കൂരിരുൾകാലത്തെ നക്ഷത്രപ്പൊട്ടുകളായിരുന്നു. കുരക്കും ശൗര്യത്തിനും പേരുകേട്ട മാധ്യമരംഗത്തെ കാവൽനായ്ക്കൾപോലും യജമാനെൻറ മടിത്തട്ടിലെ ഓമനപ്പട്ടിക്കുഞ്ഞുങ്ങളെപ്പോലെ ഭരണകൂടത്തിനു മുന്നിൽ ഒതുങ്ങി നിൽക്കുന്ന വേളയിലാണ് പ്രസാധനം ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് ബോധ്യപ്പെടുത്തുംവിധം ഓരോ പുതിയ പുസ്തകവും പുറത്തുവന്നത്.
രേവതി ലോലിെൻറ 'ദ അനാട്ടമി ഓഫ് ഹേറ്റ്', എം. രാജശേഖറിെൻറ 'ഡിസ്പൈറ്റ് ദ സ്റ്റേറ്റ്', ക്രിസ്റ്റഫർ െജഫ്രലോട്ടിെൻറ 'മോദീസ് ഇന്ത്യ: ഹിന്ദു നാഷനലിസം ആൻഡ് ദ റൈസ് ഓഫ് എത്നിക് ഡെമോക്രസി', േജാസി ജോസഫിെൻറ 'സൈലൻറ് കൂപ്', അരവിന്ദ് നാരായെൻറ 'ഇന്ത്യാസ് അൺഡിക്ലയേഡ് എമർജൻസി', നളിൻ മേത്തയുടെ 'ദ ന്യൂ ബി.ജെ.പി' തുടങ്ങിയ ആർജവമാർന്ന രചനകൾ ലോകർക്ക് നൽകിയ പ്രസാധനാലയം പൊടുന്നനെ നിഷ്ക്രമിക്കുന്നത് ഒരു കാരണംകൊണ്ടും ആശാസ്യമല്ല. ഇവയിൽ പലതിെൻറയും ദീർഘവർഷത്തെ പകർപ്പവകാശം പ്രസാധകരിൽ നിക്ഷിപ്തമാകയാൽ അവ വായനക്കാർക്ക് അന്യമായി മാറും. ഇനി ഇത്തരം പുസ്തകങ്ങൾ പുറത്തിറക്കാൻ സംഘ്പരിവാറിെൻറ പ്രസിദ്ധീകരണ വിഭാഗംപോലെ അധഃപതിച്ചുകഴിഞ്ഞ മുൻനിര പ്രസാധകർ മുന്നോട്ടുവരാനുമിടയില്ല.
ആമസോൺപോലൊരു കച്ചവടകുത്തകക്ക് പുസ്തകങ്ങൾ, അവ എത്ര മഹത്ത്വമേറിയതാണെങ്കിലും ഒരു ചരക്കുമാത്രമാണ്. കച്ചവടം പൊടിപൊടിക്കാൻ വിദ്വേഷത്തിെൻറ വ്യാപാരികൾക്ക് ഫേസ്ബുക്ക് വിടുവേല ചെയ്തതു മാതിരി, ഓൺലൈൻ വ്യാപാരരംഗത്ത് നടപ്പാക്കാനിരിക്കുന്ന ഏതെങ്കിലും നിയന്ത്രണങ്ങളിൽനിന്ന് ഇളവ് നേടാൻ പുസ്തകശാലയെ ബലികൊടുക്കാൻപോലും അത്തരം വണിക്കുകൾ തയാറായെന്നും വരും. എന്നാൽ, എഴുത്തുകാർക്കും വായനക്കാർക്കും ഇന്ത്യൻ ജനതക്കും ഇതൊരു പിഴയൊടുക്കലാണ്. പൗരാവകാശ പ്രവർത്തകൻ ആകാർ പട്ടേലിെൻറ വെസ്റ്റ്ലാൻഡ് പ്രസിദ്ധീകരിച്ച പുസ്തകത്തിെൻറ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ 'പ്രൈസ് ഓഫ് മോദി ഇയേഴ്സ്'!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.