ബാബരിയുടെ വിധി
text_fieldsഅയോധ്യ എന്ന ഫൈസാബാദിൽ 1528ൽ മുഗൾ ചക്രവർത്തി സഹീറുദ്ദീൻ ബാബറിെൻ റ പട്ടാളക്കാരനായ ഗവർണർ മീർബാഖി പണിത ബാബരി മസ്ജിദ്, 1949 ഡിസംബ ർ 22ന് ഒരു സംഘം ആളുകളുടെ ബലപ്രയോഗത്തിലൂടെയുള്ള വിഗ്രഹ പ്രതിഷ് ഠയെത്തുടർന്ന് കലക്ടർ കെ.കെ. നായർ അടച്ചുപൂട്ടിയതു മുതൽ ആരം ഭിച്ച നിയമയുദ്ധത്തിന് നീണ്ട അറുപത്തിയൊമ്പത് സംവത്സരങ്ങൾക്കുശേഷം വിരാമമായിരിക്കുന്നു എന്നതാണ് ബാബരി തർക്കഭൂമി കേസിൽ കഴിഞ്ഞദിവസം പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇതിനകം തദ്വിഷയകമായ കേസുകൾ മുഴുവൻ ഒന്നായി പരിഗണിച്ച അലഹബാദ് ഹൈകോടതി 2010 സെപ്റ്റംബർ 30ന്, കേസിൽ കക്ഷികളായ നിർമോഹി അഖാഡക്കും രാംലല്ല വിരാജ്മാനും സുന്നി വഖഫ് ബോർഡിനുമായി ഭൂമി പകുത്ത് നൽകിയെങ്കിലും മൂന്നുകൂട്ടരും അതിൽ തൃപ്തരാവാതെ സമർപ്പിച്ച അപ്പീൽ ഹരജികളിലാണ് ഒമ്പതു വർഷങ്ങൾക്കുശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ജസ്റ്റിസുമാർ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക്ഭൂഷൺ, എസ്.എ. നസീർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ച് െഎകകണ്ഠ്യേന വിധിപറഞ്ഞിരിക്കുന്നത്.
ഒന്നിലധികം തവണ ഭരണമാറ്റങ്ങൾക്കും നിരവധിയായ സംഘർഷങ്ങൾക്കും കലാപങ്ങൾക്കും വഴിയൊരുക്കിയ ബാബരി-രാമജന്മഭൂമി സമസ്യ എവ്വിധമെങ്കിലും പരിഹരിച്ചു കാണണമെന്നാഗ്രഹിച്ച ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം വിധി ആശ്വാസകരമായി അനുഭവപ്പെടും. എന്നാൽ, ഒരുഭാഗത്ത് ഹിന്ദുക്കളും മറുഭാഗത്ത് മുസ്ലിംകളും കക്ഷികളായി പരിണമിച്ച അയോധ്യ കേസിലെ വിധി എല്ലാവർക്കും ഒരുപോലെ സ്വീകാര്യവും തൃപ്തികരവുമാണോ എന്ന ചോദ്യത്തിന് അല്ല എന്ന മറുപടിയാണ് ബന്ധപ്പെട്ട കക്ഷികളുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അതിനെ സർവാത്മനാ സ്വാഗതം ചെയ്തപ്പോൾ ‘തൃപ്തികരമല്ല, പുനഃപരിശോധന ഹരജി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു’ എന്നാണ് മുസ്ലിം വ്യക്തി നിയമബോർഡിെൻറ പ്രതികരണം. കോടതിവിധി എന്തായാലും മാനിക്കുമെന്നും മാനിക്കണമെന്നും സംയമനം പാലിക്കണമെന്നും പ്രകോപിതരാവരുതെന്നും ഹിന്ദു-മുസ്ലിം നേതാക്കൾ ഒരുപോലെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത് ഏതുനിലക്കും ആശ്വാസകരമാണ്. ബാബരിയുടെ പേരിൽ ഇനിയൊരു കലാപമോ സംഘർഷമോ താങ്ങാനുള്ള ശേഷി മതേതര ജനാധിപത്യ ഇന്ത്യക്കില്ല.
അതേയവസരത്തിൽ, അഞ്ചംഗ ന്യായാധിപസംഘത്തിെൻറ സുചിന്തിത വിധിയും അതിലേക്ക് നയിച്ച കണ്ടെത്തലുകളും എത്രത്തോളം വസ്തുനിഷ്ഠവും നീതിപൂർവകവുമാണ് എന്ന ആലോചനക്ക് തീർച്ചയായും പ്രസക്തിയുണ്ട്. രാമജന്മഭൂമി എന്നതൊരു വിശ്വാസമാണ്, നിയമപരമായി തീർപ്പുകൽപിക്കാൻ കഴിയുന്ന തർക്കപ്രശ്നമല്ല എന്ന് ചൂണ്ടിക്കാട്ടുന്ന കോടതി ചരിത്രപരമായോ വസ്തുതാപരമായോ ഒരിക്കലും തെളിയിക്കപ്പെടാൻ സാധ്യമല്ലാത്ത രാമജന്മസ്ഥാനത്തിെൻറ പേരിൽ കക്ഷിചേർന്ന രാംലല്ല വിരാജ്മാെൻറ ആവശ്യത്തിന് വഴങ്ങിയാണ് മുഴുവൻ തർക്കഭൂമിയും ക്ഷേത്രം പണിയാൻ പതിച്ചുനൽകണമെന്ന് ഉത്തരവിട്ടിരിക്കുന്നത് എന്ന വൈരുധ്യത്തിലേക്ക് പലരും വിരൽചൂണ്ടുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്രഭൂമിക്കായി വിട്ടുകിട്ടാൻ 1950 ജനുവരി 16 മുതൽ കോടതിയെ സമീപിച്ച നിർമോഹി അഖാഡയെ ചിത്രത്തിൽനിന്ന് പുറന്തള്ളിക്കൊണ്ടാണ് ഈ വിധിയെന്നു കൂടി ഓർക്കണം. അതേപ്രകാരം, 1949 വരെ മുസ്ലിംകൾ ബാബരി മസ്ജിദിൽ പ്രാർഥിച്ചിരുന്നു, പിന്നീട് നമസ്കാരം ഉപേക്ഷിച്ചു എന്നതുകൊണ്ട് ഭൂമി തന്നെ അവർ ഉപേക്ഷിച്ചു എന്നതിന് തെളിവാകുന്നില്ല എന്ന് നിരീക്ഷിക്കുന്ന കോടതി തന്നെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലമടക്കം 67 ഏക്കർ ഭൂമിയിൽ ഒരിഞ്ചും സുന്നി വഖഫ്ബോർഡിന് നൽകുന്നില്ല.
പകരം അയോധ്യയിൽ സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ അഞ്ച് ഏക്കർ അവർക്ക് നൽകണമെന്നാണ് ഉത്തരവ്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് നിയമലംഘനമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടുേമ്പാൾ തന്നെ അക്രമികൾക്ക് തങ്ങളുടെ അത്യാചാരത്തിെൻറ ഫലം അനുഭവിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമല്ലേ തദ്സ്ഥാനത്ത് ക്ഷേത്രം പണിയാൻ വഴിയൊരുക്കുന്നതിലൂടെ സംഭവിക്കുക എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. സി.ബി.ഐ അന്വേഷണത്തിലും ലിബർഹാൻ കമീഷൻ റിപ്പോർട്ടിലുമെല്ലാം മസ്ജിദ് ധ്വംസകരെന്ന് കണ്ടെത്തിയവരുടെ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ തന്നെ പരിഗണനയിലിരിക്കുകയാണെന്നതും വിസ്മരിക്കരുത്. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങളുടെയും സമത്വമാണ് ഉദ്ഘോഷിക്കുന്നതെന്നും സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും നമ്മുടെ രാഷ്ട്രത്തിെൻറയും ജനതയുടെയും മതേതര പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും സന്ദർഭോചിതമായി ചൂണ്ടിക്കാട്ടുന്ന പരമോന്നത കോടതി, അതേ ചൈതന്യത്തോടെയാണ് ബാബരി ഭൂമി തർക്കത്തിൽ അന്തിമവിധി പ്രസ്താവിച്ചിരിക്കുന്നതെന്ന് കരുതാം. എന്നാൽ, ഈ തർക്കത്തിൽനിന്ന് പരമാവധി മുതലെടുത്ത് സൃഷ്ടിച്ച വർഗീയധ്രുവീകരണത്തിലൂടെ അധികാരത്തിലേറിയ സംഘ്പരിവാർ, ആ ചൈതന്യം ഉൾക്കൊണ്ടുതന്നെയാണോ കോടതിവിധി സ്വാഗതം ചെയ്തത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.