കാത്തിരിപ്പ് ഇനിയുമെത്രകാലം?
text_fieldsഏകദേശം അറുപത്തെട്ട് സംവത്സരങ്ങൾക്കു മുമ്പായി ആരംഭിച്ച ഫൈസാബാദിലെ ബാബരി മസ്ജിദിെൻറ ഭൂമി ഉടമസ്ഥതാ തർക്കത്തിൽ രാജ്യത്തെ പരമോന്നത കോടതിയുടെ അന്തിമതീർപ്പ് കാത്തിരുന്ന സംഘ്പരിവാറിന് തിരിച്ചടി നൽകിക്കൊണ്ട്, 2019 ജനുവരി ആദ്യവാരത്തിലേക്ക് കേസിെൻറ പരിഗണന മാറ്റിവെച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് കിഷൻ കൗൾ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്. ജനുവരിയിൽ തന്നെയും സുപ്രീംകോടതി വാദത്തിനുള്ള തീയതി നിശ്ചയിക്കുക മാത്രേമ ചെയ്യൂ. അതാവെട്ട പുതുതായി രൂപവത്കരിക്കപ്പെടുന്ന ബെഞ്ചായിരിക്കുകയും ചെയ്യും. 2019 ആദ്യ പകുതിയിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിൽ രാമജന്മഭൂമി പ്രശ്നം പ്രചാരണമാക്കാനുള്ള കാവിപ്പടയുടെ പദ്ധതിക്കുമേലാണ് സുപ്രീംകോടതി ഇടിത്തീ വീഴ്ത്തിയിരിക്കുന്നത്. ഇനി അടുത്ത വർഷാദ്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന പുതിയ ബെഞ്ച് അവർക്ക് സൗകര്യമുള്ള തീയതിക്ക് കേസിൽ വാദം കേട്ടു തുടങ്ങും. വേഗത്തിലും എളുപ്പത്തിലും വാദം കേൾക്കൽ അവസാനിക്കാനും ഒരു സാധ്യതയുമില്ല. 2010 സെപ്റ്റംബർ 30ന്, പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനുശേഷം അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ബന്ധപ്പെട്ട കക്ഷികളെല്ലാം സമർപ്പിച്ച അപ്പീൽ ഹരജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. വിശ്വാസപരമോ മതപരമോ ആയ അവകാശവാദങ്ങളോ തർക്കങ്ങളോ ഒന്നും കോടതി പരിഗണിക്കാൻ പോവുന്നില്ലെന്നും ബാബരി മസ്ജിദ് നിലനിന്നിരുന്നതും സർക്കാർ ഏറ്റെടുത്തതുമായ 2.27 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നം മാത്രമാണ് പരിഗണിക്കുന്നതെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.
തർക്കത്തിലുള്ള ഭൂമി നിർമോഹി അഖാഡക്കും ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമായി പകുത്ത് നൽകി പ്രശ്നം പരിഹരിക്കാനാണ് അലഹബാദ് ഹൈകോടതി ശ്രമിച്ചതെങ്കിലും തീരുമാനം ഒരു കക്ഷിക്കും സ്വീകാര്യമായില്ല. അതിനാൽ എല്ലാവരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതിനിടെ തർക്കം രമ്യമായി ഒത്തുതീർക്കാൻ പല മധ്യസ്ഥ ശ്രമങ്ങളും ഉണ്ടായെങ്കിലും ഒന്നും പച്ചതൊട്ടില്ല. കാരണം വ്യക്തമാണ്. 1526ൽ ബാബർ ചക്രവർത്തിയുടെ ഗവർണറായിരുന്ന മീർബാഖി ബാബരി മസ്ജിദ് എന്ന പേരിൽ നിർമിച്ച മുസ്ലിം ആരാധനാലയം ത്രേതായുഗത്തിൽ ഇതിഹാസ കഥാപാത്രമായ ശ്രീരാമൻ ജനിച്ച അതേസ്ഥലത്ത് തന്നെയാണെന്ന് ഒരു വിഭാഗം ശ്രീരാമ ഭക്തർ വിശ്വസിക്കുന്നു; ആ വിശ്വാസത്തിൽനിന്ന് പരമാവധി രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാർ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസം വേറെ, ഉടമസ്ഥാവകാശം വേറെ എന്നംഗീകരിക്കാൻ അവർ തയാറല്ല. നാല് നൂറ്റാണ്ടിലധികം തങ്ങൾ ഏകദൈവത്തെ പ്രാർഥിക്കാൻ ഉപേയാഗിച്ചുവന്ന പള്ളി സ്ഥിതിചെയ്ത സ്ഥലത്തിെൻറ ഉടമാവകാശം കൈയൊഴിയാൻ അത് രേഖാമൂലം കൈവശം വെച്ചുവന്ന സുന്നി വഖഫ് ബോർഡും സന്നദ്ധമല്ല.
ഇക്കാര്യത്തിൽ ഇനി എപ്പോഴാണെങ്കിലും പരമോന്നത കോടതിയുടെ അന്തിമ തീർപ്പ് വരുക മാത്രമാണ് പരിഹാരത്തിലേക്കുള്ള വഴി. ഇതുവരെ കാത്തിരുന്ന വിശ്വഹിന്ദു പരിഷത്തിനും ശിവസേനക്കും മറ്റ് ഹിന്ദുത്വ സംഘടനകൾക്കും പക്ഷേ, അതിന് ക്ഷമയില്ല. കാരണം വ്യക്തം. പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുന്നു. പ്രശ്നം വിശ്വാസപരമോ മതപരമോ അല്ല, തീർത്തും രാഷ്ട്രീയപരമാണെന്നർഥം. അതുകൊണ്ടാണ് കോടതിവിധിക്ക് സമയം കളയാതെ പാർലമെൻറിെൻറ ശൈത്യകാല സമ്മേളനത്തിൽ തന്നെ ക്ഷേത്രനിർമാണത്തിന് നിയമനിർമാണം നടത്തണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഒാരോ അഞ്ചുവർഷത്തിലും തെരഞ്ഞെടുപ്പ് വേളകളിൽ അവരുന്നയിക്കുന്ന ആവശ്യം തന്നെയാണിത്. ഒാരോ കർക്കടകത്തിലും പെരുമഴകൊണ്ട് വലയുേമ്പാൾ വാനരൻ പറയുമത്രെ ഇനി ഏതായാലും ഒരു വീടുണ്ടാക്കിയിട്ട് വേറെ കാര്യം എന്ന്. ഇന്നുവരെ കുരങ്ങൻ വീടുണ്ടാക്കിയ ചരിത്രമില്ല. അതുപോലെയാണ് കാവിപ്പടയും. ഒേട്ടറെ രഥയാത്രകൾ നടത്തി എൽ.കെ. അദ്വാനി മുതൽപേർ. പൂജിച്ച ഏഴരലക്ഷം രാമശിലകൾ നാനാഭാഗങ്ങളിൽ നിന്നായി അയോധ്യയിലെത്തിച്ചിട്ടും കാലം കുറെയായി. രാമക്ഷേത്ര സ്തംഭങ്ങളുെട പണി തുടങ്ങിയിട്ടും എത്രയോ വർഷങ്ങളായി. ഇന്നുവരെ ക്ഷേത്രം മാത്രം യാഥാർഥ്യമായില്ല. മുസ്ലിം മതന്യൂനപക്ഷമോ മറ്റാരെങ്കിലുമോ തടഞ്ഞതുകൊണ്ടല്ല; അവകാശത്തർക്കം കോടതിയിലിരിക്കെ ബാബരി മസ്ജിദ് നിലനിന്ന ഏതാനും സെൻറ് സ്ഥലത്തുതന്നെ ക്ഷേത്രം പണിയണമെന്ന വാശിമൂലമാണ്. ആ തടസ്സം നിലനിൽക്കെ നിയമനിർമാണം സാധ്യമാണോ എന്ന കാതലായ ചോദ്യത്തിന് ബന്ധപ്പെട്ടവർ മറുപടി പറയണം. അല്ലെങ്കിൽ ശബരിമലയിലെ യുവതി പ്രവേശനകാര്യത്തിലെ ഭരണഘടന ബെഞ്ച് വിധിയെ പരസ്യമായി വെല്ലുവിളിക്കുന്നപോലെ കോടതിവിധി തങ്ങൾക്ക് പുല്ലാണ് എന്ന് തുറന്നു പ്രഖ്യാപിക്കണം. ജനാധിപത്യാടിസ്ഥാനത്തിലുള്ള ഒരു പൊതുതെരെഞ്ഞടുപ്പിനെ നേരിടാനൊരുങ്ങുേമ്പാൾ അത്തരമൊരു പ്രഖ്യാപനം എന്ത് പ്രത്യാഘാതമാണുളവാക്കുക എന്നാലോചിക്കേണ്ടത് അമിത് ഷായും നരേന്ദ്ര മോദിയും മോഹൻ ഭാഗവതും നയിക്കുന്ന ഹിന്ദുത്വ കൂട്ടായ്മതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.