Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 1:15 PM IST Updated On
date_range 15 Nov 2017 1:15 PM ISTബാബരി ഭൂമി ധാരണക്ക് പിന്നിൽ
text_fieldsbookmark_border
മൂന്നു പതിറ്റാണ്ട് കാലമായി ഇന്ത്യ മഹാരാജ്യത്തിെൻറ സ്വാസ്ഥ്യം അപഹരിക്കുകയും ഉറക്കം കെടുത്തുകയും ചെയ്ത ബാബരി മസ്ജിദ് കേസിൽ അവസാനവാദം കേൾക്കൽ സുപ്രീംകോടതിയിൽ ഡിസംബർ അഞ്ചിന് ആരംഭിക്കാനിരിക്കെ, മസ്ജിദ് പുനർനിർമാണം സംബന്ധിച്ച് തങ്ങൾ ധാരണയിലെത്തിയതായി യു.പിയിലെ ശിയ സെൻട്രൽ വഖഫ് ബോർഡും അയോധ്യയിലെ തർക്കഭൂമി പ്രശ്നത്തിൽ കക്ഷിയായ അഖില ഭാരത അഖാഡ പരിഷത്തും അറിയിച്ചിരിക്കുന്നു. അയോധ്യയിലോ ഫൈസാബാദിലോ പുതിയ മുസ്ലിം പള്ളി പണിയുകയല്ല; മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഇതിനായി സ്ഥലം കണ്ടെത്തി സർക്കാറിനെ അറിയിക്കും എന്നാണത്രെ ധാരണ. ശിയ വഖഫ് ബോർഡ് അധ്യക്ഷൻ വസീം രിസ്വിയാണ് ഇൗ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേ ആശയം ഉൾക്കൊള്ളുന്ന സത്യവാങ്മൂലം ആഗസ്റ്റിൽ ബാബരി കേസിൽ സുപ്രീംകോടതിയിൽ വാദം നടക്കുേമ്പാൾ തന്നെ രിസ്വി സമർപ്പിച്ചിരുന്നു. മുഗൾ ചക്രവർത്തി സഹീറുദ്ദീൻ ബാബറുടെ നിർദേശപ്രകാരം 1528ൽ ബാബരി മസ്ജിദ് നിർമിച്ച ഗവർണർ മീർബാഖി ശിയ ആയിരുന്നു എന്നതാണ് ശിയാ വഖഫ് ബോർഡിെൻറ ന്യായം. ബാബർ ചക്രവർത്തിതന്നെയും ശിയ ആയിരുന്നുവത്രെ. 450 വർഷത്തോളം സുന്നി^ശിയ ഭേദമെന്യേ പ്രാർഥന നടത്തിവന്ന ബാബരി മസ്ജിദ് 1949 ഡിസംബർ 22ന് രാത്രി ശ്രീരാമവിഗ്രഹം സ്ഥാപിക്കപ്പെട്ടതോടെ ജില്ല കലക്ടർ അടച്ചുപൂട്ടിയതിനെ തുടർന്ന് കോടതിയിലെത്തിയശേഷം ഇന്നേവരെ ഉടമസ്ഥാവകാശം അന്തിമമായി തീർപ്പാകാതെ കിടക്കുേമ്പാഴൊന്നും ഇത്തരമൊരു അവകാശവാദം ശിയ വഖഫ് ബോർഡ് ഉന്നയിച്ചിരുന്നില്ലെന്നോർക്കണം. തന്നെയല്ല 1936ലെ യു.പി മുസ്ലിം ആക്ട്പ്രകാരം മസ്ജിദ് സുന്നി സെൻട്രൽ ബോർഡ് ഒാഫ് വഖഫ്, വഖഫ് സ്വത്തായി രേഖപ്പെടുത്തിയതുമാണ്.
1949 ഡിസംബർ 26ന് പ്രസിദ്ധീകരിച്ച സർക്കാർ ഗസറ്റിലും ബാബരി വഖഫ് കമീഷണറുടെ റിപ്പോർട്ടിലും സുന്നി വഖഫായി അതിനെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ശിയ പണ്ഡിതന്മാരായിരുന്ന മൗലാന കൽബെ ജവാദും മൗലാന സിബ്ത്ത് മുഹമ്മദ് നഖ്വിയും ‘പള്ളി അല്ലാഹുവിേൻറതാണ്, സുന്നികളുടെയോ ശിയാക്കളുടെയോ അല്ല’ എന്ന നിലപാടാണ് 1945ൽ പ്രഖ്യാപിച്ചിരുന്നതും. പ്രശ്നത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡിെൻറ വൈസ് പ്രസിഡൻറ് മൗലാന കൽബെ സാദിഖ് പ്രസിദ്ധ ശിയ പണ്ഡിതനാണ്. ഇക്കാലംവരെ ബാബരി മസ്ജിദും അതിെൻറ ഭൂമിയും മുസ്ലിംകൾക്ക് പൊതുവെ അവകാശപ്പെട്ടതാണെന്ന സുദൃഢമായ നിലപാടിനോട് യോജിച്ചാണ് അദ്ദേഹം നീങ്ങിയിട്ടുള്ളത്. ശിയ-സുന്നി വിഭാഗീയത ഇക്കാര്യത്തിൽ പ്രകടമായിരുന്നേയില്ല. മുഗൾ രാജവംശത്തിെൻറ സ്ഥാപകനായ ബാബറോ അദ്ദേഹത്തിെൻറ പിൻഗാമികളോ ശിയാക്കളായിരുന്നു എന്ന അവകാശവാദമാകെട്ട തികച്ചും പുതിയതാണ്. സുന്നി മദ്ഹബുകളിലൊന്നായ ഹനഫി മദ്ഹബിെൻറ ആധികാരിക അവലംബമായി നിലവിലെ മുസ്ലിം പേഴ്സനൽ േലായിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഫതാവാ ആലംഗീരിയ്യ ഒൗറംഗസീബ് ആലംഗീർ ചക്രവർത്തിയുടെ നിർദേശപ്രകാരം അന്നത്തെ ഹനഫി പണ്ഡിതന്മാർ ക്രോഡീകരിച്ചതും സമാഹരിച്ചതുമാണ്. ശിയ വംശജനായിരുന്നു ഒൗറംഗസേബ് എങ്കിൽ ഇത്തരമൊരു യത്നം നടത്തുമായിരുന്നില്ലെന്നുറപ്പ്
ഇൗ വസ്തുതകളെല്ലാം നിലവിലിരിക്കെ അവസാന നിമിഷം ശിയ വഖഫ് ബോർഡ് ബാബരി മസ്ജിദ് ഭൂമിയുടെ മേൽ അവകാശവാദമുന്നയിച്ചുകൊണ്ട് രംഗത്തുവന്നതും അഖാഡ പരിഷത്തുമായുണ്ടാക്കിയ ധാരണപ്രകാരം ഭൂമി അവർക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചതും തീർത്തും ദുരൂഹമായിരിക്കുന്നു. പരമോന്നത കോടതിയെ സ്വാധീനിക്കാൻ പാകത്തിൽ ഇവ്വിധമൊരു ധാരണപത്രം സമർപ്പിക്കെപ്പട്ടതിെൻറ പിന്നിൽ ചില കളികൾ നടന്നിട്ടുണ്ടെന്ന അഭ്യൂഹത്തിന് തീർച്ചയായും പ്രസക്തിയുണ്ട്. 2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈകോടതി ഭൂമി മൂന്നായി പകുത്ത് ഹിന്ദു^മുസ്ലിം കക്ഷികൾക്കായി നൽകാൻ വിധി പുറപ്പെടുവിച്ചതായിരുന്നു. അതിനെതിരെ മൂന്ന് കക്ഷികളും നൽകിയ അപ്പീലിന്മേലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. കോടതിവിധി രാമക്ഷേത്രവാദികൾക്ക് അനുകൂലമാണെങ്കിലും തങ്ങൾ അത് മാനിക്കുമെന്ന് ബന്ധപ്പെട്ട മുസ്ലിം കക്ഷികൾ കാേലക്കൂട്ടി വ്യക്തമാക്കിയതാണ്. മസ്ജിദ് ഭൂമി വഖഫ് സ്വത്താണെന്നാണ് വിധിയെങ്കിലോ? കോടതിവിധി മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെങ്കിലും സംഘ്പരിവാർ ഇന്നേവരെ അത് വ്യക്തമാക്കിയിട്ടില്ല. പകരം നിയമനിർമാണംവഴി ഭൂമി ഏറ്റെടുത്ത് രാമക്ഷേത്രം പണിയണമെന്നാണ് അവശ്യപ്പെട്ടുവന്നിട്ടുള്ളത്. സങ്കീർണമായ അത്തരമൊരവസ്ഥക്ക് വഴിയൊരുക്കാതെ ഒത്തുതീർപ്പെന്ന പേരിൽ ഭൂമി കൈക്കലാക്കാനാണ് ശ്രമം. ഏറ്റവുമൊടുവിൽ അയോധ്യ സന്ദർശിച്ച യു.പി മുഖ്യമന്ത്രി േയാഗി ആദിത്യനാഥ് രമ്യമായി തർക്കം പരിഹരിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ കുതന്ത്രം പരീക്ഷിച്ചുനോക്കാനാണ് ഇതേവരെ ചിത്രത്തിലില്ലാതിരുന്ന ശിയ വഖഫ് ബോർഡിനെ രംഗത്തിറക്കി ഒത്തുതീർപ്പ് പ്രഹസനത്തിനുള്ള നീക്കം എന്നുതന്നെ കരുതേണ്ടിവരും. ബാബരി മസ്ജിദ് തർക്കത്തിെൻറ ഉൽപത്തി തന്നെ ബാബർ ചക്രവർത്തിയുടെ ഒാർമക്കുറിപ്പുകളടങ്ങിയ ‘തുസ്കെ ബാബർ’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത മിസിസ് ബേവറിഡ്ജ് എന്ന ഇംഗ്ലീഷുകാരി ഒരടിക്കുറിപ്പിലൂടെ ഒപ്പിച്ച വേലയാണല്ലോ. രമ്യമായ ഒത്തുതീർപ്പിലേക്ക് നയിക്കുന്ന ചർച്ചകൾ പ്രസക്തവും പ്രധാനവും തന്നെ. പക്ഷേ, അത് ബന്ധപ്പെട്ട എല്ലാ കക്ഷികളെയും പെങ്കടുപ്പിച്ചും വിശ്വാസത്തിലെടുത്തും ആയിരിക്കണം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ സമുദായത്തിൽനിന്നൊരു വിഭാഗത്തെ അടർത്തിയെടുത്തുള്ള കള്ളക്കളിയാവരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story