ബംഗ്ലാദേശിലെ ജനവിധി
text_fieldsബംഗ്ലാദേശിൽ അവാമി ലീഗ് പാർട്ടിയുടെയും ശൈഖ് ഹസീനയുടെയും ‘ചരിത്ര വിജയ’ത്തിൽ അസ ്വാഭാവികതയോ അത്ഭുതമോ ഇല്ല; പ്രതീക്ഷിച്ച ജന‘വിധി’തന്നെയായിരുന്നു അത്. കഴിഞ്ഞ പത്ത ു വർഷക്കാലമായി കൈയാളുന്ന അധികാരമുഷ്ടിയുടെ ഉൗക്കിൽ, മുൻകൂട്ടി തയാറാക്കിയ തിരക്കഥയിൽ അരങ്ങേറിയ തെരഞ്ഞെടുപ്പ് നാടകത്തിൽ മറിച്ചൊരു ഫലം പ്രതീക്ഷിക്കാനാവില്ലല്ലോ. ഞായറാഴ്ച നടന്ന 11ാം പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഒൗദ്യോഗിക ഫലം പുറത്തുവന്നപ്പോൾ അവാമി ലീഗ് നയിക്കുന്ന മഹാസഖ്യത്തിന് 300ൽ 288 സീറ്റാണ് ലഭിച്ചത്.
ഇൗ വിജയത്തോടെ ശൈഖ് ഹസീന തുടർച്ചയായി മൂന്നാം തവണയും രാജ്യത്തിെൻറ പ്രധാനമന്ത്രിപദം അലങ്കരിക്കാൻ പോവുകയാണ്. മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബി.എൻ.പി) നയിക്കുന്ന ദേശീയ െഎക്യ മുന്നണി കേവലം ഏഴിടത്താണ് ജയിച്ചത്. ഭരണസ്വാധീനമുപയോഗിച്ച് അവാമി ലീഗ് പാർട്ടി നടത്തിയ തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ ഇതിനകംതന്നെ വിവാദമായിട്ടുണ്ടെങ്കിലും മാധ്യമ സെൻസർഷിപ്പിലൂടെയും മറ്റുമായി അതിനെയെല്ലാം മറികടന്ന് തെൻറ ഏകാധിപത്യഭരണം തുടരാൻതന്നെയാണ് ഹസീനയുടെയും സംഘത്തിെൻറയും തീരുമാനമെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് ദിനത്തിൽ അവാമി ലീഗ് പ്രവർത്തകർ അഴിച്ചുവിട്ട അക്രമസംഭവങ്ങൾതന്നെ രാജ്യം എങ്ങോട്ടു പോകുന്നുവെന്നതിെൻറ കൃത്യമായ സൂചനയാണ്.
തെരഞ്ഞെടുപ്പ് ഫലത്തെ ‘അപഹാസ്യകരം’ എന്നാണ് ബി.എൻ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിച്ചത്. ഇൗ ‘ജനവിധി’ അതിൽ കവിഞ്ഞുള്ള മറ്റൊരു വിശേഷണവും അർഹിക്കുന്നില്ല. ഭരണത്തുടർച്ചക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളുമൊരുക്കിയ ശേഷമാണല്ലോ ഇൗ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ സംഘടനകളെയെല്ലാം അക്ഷരാർഥത്തിൽതന്നെ അടിച്ചമർത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ബി.എൻ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ രണ്ടു പതിറ്റാണ്ടു മുമ്പുള്ള അഴിമതികേസ് കുത്തിപ്പൊക്കി ജയിലിലടച്ചു.
പാർട്ടിയുടെ പ്രധാന നേതാക്കളെയെല്ലാം പല കേസുകളിൽ കുടുക്കി അകത്താക്കി. മറ്റൊരു കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തന സ്വാതന്ത്ര്യം അഞ്ചു വർഷം മുമ്പുതന്നെ ഇല്ലാതാക്കുകയും സംഘടനയുടെ പ്രധാനനേതാക്കളെയെല്ലാം തൂക്കിേലറ്റുകയോ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയോ ചെയ്തു. ധാക്കയടക്കമുള്ള പ്രധാന നഗരങ്ങളിൽ യുവജന പ്രസ്ഥാനങ്ങളും മറ്റും നടത്തിയ പ്രതിഷേധങ്ങളെ മുഴുവൻ ചോരയിൽ മുക്കി ഇല്ലാതാക്കി. സർക്കാർ വിരുദ്ധ വാർത്തകൾക്കെല്ലാം നിയന്ത്രണമേർപ്പെടുത്തി. ഇങ്ങനെ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഹസീന സർക്കാർ തെരഞ്ഞെടുപ്പിന് കളമൊരുക്കിയതുതന്നെ. മറുവശത്താകെട്ട, 2014ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് പാർലമെൻറിൽ പ്രാതിനിധ്യമില്ലാത്ത ബി.എൻ.പിയാണ് ദേശീയ െഎക്യമുന്നണിയെ നയിച്ചത്.
എണ്ണംപറഞ്ഞ നേതാക്കളെല്ലാം അഴിക്കുള്ളിലായതിനാലാകാം, പീപ്ൾസ് ഫോറത്തിെൻറ അധ്യക്ഷനും രാജ്യത്തിെൻറ ഭരണഘടന ശിൽപികളിൽ ഒരാളുമായ കമാൽ ഹുസൈൻ എന്ന വയോധികനാണ് രണ്ടുമാസം മുമ്പുമാത്രം തട്ടിക്കൂട്ടിയ മുന്നണിയുടെ നേതൃസ്ഥാനത്തിരുന്നത്. മികച്ച നേതൃത്വത്തിെൻറ അഭാവത്തിൽ ബി.എൻ.പി പ്രവർത്തകരുടെ ആത്മവിശ്വാസവും ചോർന്നു. ഇതിനുപുറമെ, അവാമി ലീഗ് പ്രവർത്തകരും പൊലീസും അഴിച്ചുവിട്ട അക്രമങ്ങളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ കൃത്രിമങ്ങളും കൂടിയായപ്പോൾ ചിത്രം പൂർണമായി.
ഇൗ തെരഞ്ഞെടുപ്പ് താരതമ്യേന സുതാര്യമായിരുന്നുവെന്നാണ് വിദേശ രാജ്യങ്ങളിൽനിന്നെത്തിയ നിരീക്ഷകർ അഭിപ്രായപ്പെട്ടത്. പൂർണമായും പട്ടാളത്തിെൻറ നിയന്ത്രണത്തിലാണ് 2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നതെന്ന വസ്തുത വെച്ചുനോക്കുേമ്പാൾ ആ നിരീക്ഷണത്തെ കുറ്റംപറയാൻ കഴിയില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമങ്ങളും അക്രമങ്ങളുമെല്ലാം ഹ്യൂമൻറൈറ്റ്സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകളും ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്.
ആറു ലക്ഷത്തോളം പട്ടാളക്കാരുടെ നിരീക്ഷണത്തിൽ നടന്ന തെരഞ്ഞെടുപ്പ് ദിനത്തിൽ മാത്രം 17 പേരാണ് കൊല്ലപ്പെട്ടത്. ബി.എൻ.പിയുടെ പോളിങ് ഏജൻറുമാരെയെല്ലാം അവാമി ലീഗുകാരും ഉദ്യോഗസ്ഥരും ചേർന്ന് ബൂത്തിൽനിന്ന് ഒഴിപ്പിച്ചു. വ്യാപകമായി കള്ളവോട്ടുകൾ ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ 8200 പേരാണ് ഒരൊറ്റ ദിവസം മാത്രം അറസ്റ്റ് ചെയ്യപ്പെട്ടത്. അതിഭീകരമായ ആക്രമണങ്ങൾക്കും അവർ ഇരയായി. ധാക്കയിൽ മത്സരിച്ച സലാഹുദ്ദീൻ അഹ്മദിനെ അവാമി ലീഗ് പ്രവർത്തകർ കുത്തിപ്പരിക്കേൽപിച്ചു. ബി.എൻ.പിയുടെ 40 സ്ഥാനാർഥികൾക്ക് സ്വന്തം മണ്ഡലത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു.
ശൈഖ് ഹസീനയെ സംബന്ധിച്ച് ഇത് ചരിത്രംതന്നെയാണ്. ബംഗ്ലാദേശിെൻറ ശിൽപി മുജീബുർറഹ്മാെൻറ മകൾകൂടിയായ അവർക്കിത് പ്രധാനമന്ത്രി പദത്തിൽ നാലാമൂഴമാണ്. എച്ച്.എം ഇർഷാദിെൻറ നേതൃത്വത്തിലുള്ള പട്ടാളത്തിെൻറ അതിക്രൂര ഭരണത്തിനെതിരെ പോരാടിത്തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് ഹസീനയുടേതെന്നതിലും സംശയമില്ല. എന്നാൽ, 80കളിലെ ആ പട്ടാളഭരണത്തെ ഒാർമിപ്പിക്കുന്ന തരത്തിലേക്ക് ഹസീനയുടെ ‘ജനാധിപത്യ പരിഷ്കാരങ്ങൾ’ വഴിമാറിയിരിക്കുന്നുവെന്ന് ആ രാജ്യത്തെ സമീപകാല സംഭവങ്ങൾതന്നെ സാക്ഷ്യംപറയും.
കൊട്ടിഘോഷിക്കെപ്പടുന്ന രീതിയിൽ അവിടെ വികസനത്തിെൻറതായ പുതിയ മുഖെമാരുക്കാനൊന്നും ഇൗ പത്തുവർഷംകൊണ്ട് അവർക്ക് സാധിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ കാൽഭാഗം ജനങ്ങളും ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെത്തന്നെയാണ്. തുണിമിൽ വ്യവസായത്തിന് പേരുേകട്ട രാജ്യത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ, ഒരൊറ്റ പുതിയ ഫാക്ടറി പോലും അവർക്ക് തുടങ്ങാനായിട്ടില്ല. ഏതാനും മാസം മുമ്പ്, തൊഴിലില്ലാപ്പട ധാക്കയിൽ നടത്തിയ വൻ പ്രതിഷേധ പ്രകടനവും മറക്കാൻ സമയമായിട്ടില്ല. 10 ലക്ഷം റോഹിങ്ക്യകൾക്ക് അഭയം നൽകിയതാണ് പ്രശംസനീയമായ ഒരേയൊരു ചുവടുവെപ്പ്. അക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതൊഴിച്ചാൽ, ഹസീനയുടേത് ഒരു ഫാഷിസ്റ്റ് സർക്കാറായിരുന്നുവെന്ന് വിലയിരുത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.