Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബാങ്ക് ലയനം ആരെ...

ബാങ്ക് ലയനം ആരെ സഹായിക്കാനാണ്

text_fields
bookmark_border
editorial
cancel

പുതിയ സാമ്പത്തിക വർഷം പിറക്കുന്നതിനൊപ്പം ഏപ്രിൽ ഒന്നു മുതൽ രണ്ട് പൊതുമേഖല ബാങ്കുകൾ പൊതുമണ്ഡലത്തിൽനിന്ന ് ഇല്ലാതാവുകയാണ്. വിജയ, ദേനാ ബാങ്കുകളാണ് തിരോഭവിക്കപ്പെടുന്നത്. ഇവ രണ്ടും ബാങ്ക് ഒാഫ് ബറോഡയുടെ ഭാഗമാവും. ബാങ ്കിങ് മേഖലയുടെ രക്ഷക്ക് എന്ന വ്യാജേന ലയനം എന്ന ഒാമനപ്പേരിട്ടാണ് കേന്ദ്രസർക്കാറി​െൻറ കാർമികത്വത്തിൽ ഇൗ ഉദകക് രിയ നടപ്പാക്കുന്നത്. നോട്ടുനിരോധനം, സ്​റ്റേറ്റ് ബാങ്ക് ലയനം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയ നടപട ികൾക്ക് നേതൃത്വം നൽകിയ കേന്ദ്ര സർക്കാറി​െൻറ പുതുനീക്കവും ദുരൂഹമാണെന്നത് സംശയിക്കാതിരിക്കാനാവില്ല.

കഴിഞ ്ഞ സാമ്പത്തിക വർഷങ്ങളിൽ ലാഭത്തിൽ മുന്നേറിയ വിജയ ബാങ്കിനെ നഷ്​ടത്തിലോടുന്ന ബാങ്ക് ഒാഫ് ബറോഡയിൽ ലയിപ്പിക്കാൻ കാണിക്കുന്ന അനാവശ്യ ധിറുതിയും സംശയാസ്പദംതന്നെ. വർഷങ്ങളായി രാജ്യത്തെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനസമൂഹങ്ങൾക്കും കർഷകർക്കും സുഗമമായി സമീപിക്കാനും സേവനങ്ങൾ നേടാനും സൗകര്യങ്ങൾ നൽകിവരുന്ന പ്രമുഖ ബാങ്കുകളിലൊന്നാണ് വിജയ. കിട്ടാക്കടങ്ങൾ കുറവ്. ഒാഹരി ഉടമകൾക്ക് കഴിഞ്ഞ വർഷം ലാഭവിഹിതം നൽകിയ ഏക ബാങ്കും ഇതുതന്നെ. മറു ഭാഗത്ത് കോർപറേറ്റ് ലോകത്തി​െൻറ ഇഷ്​ടസ്ഥാപനമാണ് ബാങ്ക് ഒാഫ് ബറോഡ. വൻകിട വ്യവസായ ഗ്രൂപ്പുകളും വ്യാപാര പ്രമുഖരുമാണ് ഇടപാടുകാർ. വായ്പ കുടിശ്ശിക വരുത്തി മുങ്ങുന്നതിൽ മുമ്പൻമാർ ഇൗ വിഭാഗത്തിൽനിന്നാകയാൽ കിട്ടാക്കടമുണ്ട് എമ്പാടും. ലാഭത്തിൽ മുന്നേറുന്ന ബാങ്കിനെ നഷ്​ടത്തിൽ പ്രവർത്തിക്കുന്ന ഒന്നിലേക്ക് ലയിപ്പിക്കുന്നതിന് വിശ്വസനീയമായ വിശദീകരണമൊന്നും നൽകാൻ അധികൃതർക്ക് കഴിയുന്നുമില്ല.

ബാങ്കിങ് മേഖലയിലെ ഏതു പ്രശ്നങ്ങൾക്കാണ് ഇൗ ഫോർമുലകൊണ്ട് പരിഹാരമാവുക എന്നതാണ് വലിയ ചോദ്യം. കൊട്ടിഘോഷിച്ച് നടത്തിയ സ്​റ്റേറ്റ് ബാങ്ക് ലയനം വരുത്തിയ പരിക്കുകളുടെ ആഘാതം ഇത്തരമൊരു നടപടിക്ക് ഒരുെമ്പടും മുമ്പ്​ ഒമ്പതുവട്ടം പുനർവിചിന്തനത്തിന് േപ്രരിപ്പിക്കേണ്ടതായിരുന്നു. ബാങ്ക് ജീവനക്കാർ ഉയർത്തിയ പ്രതിഷേധവും കേരള നിയമസഭ ഒറ്റക്കെട്ടായി (ബി.െജ.പി പ്രതിനിധി ഒഴികെ) പാസാക്കിയ പ്രമേയവുമെല്ലാം മുഖമടച്ച് തള്ളിക്കൊണ്ടാണ് ഇതു നടപ്പാക്കിയത്. എമണ്ടൻ ബാങ്കുകളിലൊന്നാക്കി മാറ്റുമെന്ന അവകാശവാദത്തോടെ നടത്തിയ മണ്ടൻ ലയനമാണ് ചരിത്രത്തിലാദ്യമായി സ്​റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയെ നഷ്​ടത്തിൽ കൊണ്ടെത്തിച്ചത്. എസ്.ബി.ടിക്കും മറ്റുമുണ്ടായിരുന്ന ജനങ്ങളുടെ സ്വന്തം ബാങ്ക് എന്ന മുഖച്ഛായതന്നെ ലയനത്തോടെ നഷ്​ടപ്പെടുകയായിരുന്നു. വിവിധ സേവനങ്ങൾക്ക് അമിത ചാർജ് ഇൗടാക്കിയതോടെ ജനങ്ങളുടെ അകൽച്ച ഗുരുതരമായി. സാധാരണക്കാരായ ലക്ഷക്കണക്കിന് അക്കൗണ്ട് ഉടമകളാണ് സ്​റ്റേറ്റ് ബാങ്കിനെ കൈയൊഴിഞ്ഞത്. കേന്ദ്രസർക്കാറി​െൻറ സാമ്പത്തിക നയങ്ങളെ നിയന്ത്രിച്ചുപോരുന്ന റിലയൻസ് പോലുള്ള ഗ്രൂപ്പുകളുടെ സ്വകാര്യ ബാങ്കുകൾക്കാണ്​ ഇതു മുഖേന കോളടിച്ചത്. എസ്.ബി.െഎ പേമ​െൻറ് ബാങ്കി​െൻറ രൂപകൽപനതന്നെ റിലയൻസി​െൻറ താൽപര്യങ്ങൾക്കനുസൃതമാണ്.

കെടുകാര്യസ്ഥതയിലൂടെ നഷ്​ടത്തിലേക്ക് കൂപ്പുകുത്തിയ ജെറ്റ് എയർവേസ്​ എന്ന സ്വകാര്യ വ്യോമയാന കമ്പനിയെ സംരക്ഷിക്കുന്നത് ‘രാജ്യതാൽപര്യം’ എന്ന പേരിൽ ബാങ്കുകളുടെ ബാധ്യതയാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട് സർക്കാർ. സ്​റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജെറ്റിനെ ആകാശത്ത് പിടിച്ചുനിർത്താനാണ് നിർദേശം. രാജ്യത്തി​െൻറയോ സാധാരണ ജനങ്ങളുടെയോ ഒരു താൽപര്യവും മാനിക്കാതെ ലാഭം സ്വന്തമാക്കിയിരുന്ന സ്വകാര്യ കമ്പനി സ്വയംകൃതാനർഥങ്ങളാൽ നഷ്​ടത്തിലാവുേമ്പാൾ അവയുടെ ഭാരവും ബാധ്യതയും പൊതുമേഖല ബാങ്കുകളും സാമാന്യ ജനങ്ങളും പേറേണ്ടി വരുക എന്നത് കൊടും വഞ്ചനയല്ലാതെ എന്താണ്? പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ഇത്തരം ഒരു രക്ഷാ ഫോർമുല ഇക്കാലമത്രയും സർക്കാർ മുന്നോട്ടുവെച്ചിട്ടുമില്ല.

സ്​റ്റേറ്റ് ബാങ്ക് ലയനകാലത്തെന്ന പോലെ രാജ്യമൊട്ടുക്കും ബാങ്ക് ജീവനക്കാർ നടത്തിയ സമരങ്ങളോ കോടതിയിൽ നിലനിൽക്കുന്ന കേസോ പരിഗണിക്കാതെയാണ് പുതിയ ലയനം അരങ്ങേറുന്നത്. ലയന സാഹചര്യത്തി​െൻറ മറവിൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്​ടപ്പെേട്ടക്കാം. പകപോക്കലും മോശം തൊഴിൽ സാഹചര്യവുമുണ്ടായേക്കുമെന്ന ജീവനക്കാരുടെ ആശങ്കകളും അസ്ഥാനത്തല്ല. സ്​റ്റേറ്റ് ബാങ്ക് ലയനത്തെ തുടർന്ന് അസോസിയേറ്റ് ബാങ്കുകളിൽനിന്നുള്ള ജീവനക്കാർ അനുഭവിക്കേണ്ടിവന്ന കടുത്ത വിവേചനവും കണ്ടില്ലെന്ന് നടിച്ചുകൂടാ. സർക്കാറുകൾ എന്തെല്ലാം വിതണ്ഡ നയങ്ങൾ മുന്നോട്ടുവെച്ചുവെന്നിരിക്കിലും പൊതുമേഖല ബാങ്കുകളുടെയും ബാങ്ക് ജീവനക്കാരുടെയും സംരക്ഷണം നമ്മുടെ ബാധ്യതയാണ്, അതാണ് യഥാർഥ രാജ്യതാൽപര്യവും. നോട്ടുനിരോധനം എന്ന പരിഹാസ്യവും വഞ്ചനാത്മകവുമായ സാമ്പത്തിക ‘പരിഷ്കരണ’ കാലത്ത് രാജ്യത്തെ തെരുവുകളെ കലാപം പൊട്ടിപ്പുറപ്പെടാതെ സംരക്ഷിച്ചുനിർത്തിയത് ബാങ്ക് ജീവനക്കാരായിരുന്നു എന്ന് മറക്കാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlevijaya bankbank of barodabank mergingmalayalam newsDena Bank
News Summary - Bank Merging for Whom? - Article
Next Story