Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2019 7:33 AM IST Updated On
date_range 21 Jun 2019 7:33 AM ISTഒറ്റ തെരഞ്ഞെടുപ്പിന് പിന്നിലെ ലക്ഷ്യം?
text_fieldsbookmark_border
2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ ബി.ജെ.പി പ്രകടനപത്രിക യിൽ ‘ഒരൊറ്റ രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരേ സമയത്ത് നടത് തുക എന്നതാണ് ഈ ആശയത്തിെൻറ അടിസ്ഥാനം. 2018 ജനുവരി 20ന് ഇതേക്കുറിച്ച് പ്രധാനമന്ത്രി നര േന്ദ്ര മോദി കൂടുതൽ വ്യക്തതയോടെ സംസാരിക്കുകയും രാഷ്ട്രീയ പാർട്ടികളും ജനങ്ങളും വിഷയം ഗൗരവത്തിൽ ചർച്ച ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. 2018 ജനുവരി 23ന് വിരമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അചൽ കുമാർ ജ്യോതിയും ശേഷം ഉത്തരവാദിത്തം ഏറ്റെടുത്ത ഓം പ്രകാശ് റാവത്തും ഈ ആശയത്തെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. 2018 ജനുവരിയിൽ തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ഒരൊറ്റ തെരഞ്ഞെടുപ്പ് സമ്പ്രദായം ആലോചിക്കാനുള്ള ആഹ്വാനമുണ്ടായി. അതായത്, പ്രകടന പത്രികയിൽ പറഞ്ഞ ആശയത്തിലേക്ക് രാജ്യത്തിെൻറ പൊതുമനസ്സ് മാറ്റിയെടുക്കാനും പതിയെ അത്തരമൊരു സമ്പ്രദായത്തിലേക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തെ മാറ്റാനും കേന്ദ്ര സർക്കാറും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിെൻറ തുടർച്ചയായി വേണം ബുധനാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തെ മനസ്സിലാക്കാൻ. നരേന്ദ്ര മോദി രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ സർവകക്ഷി യോഗത്തിെൻറ അജണ്ട തന്നെ ഇതായത്, വിഷയത്തെ എത്ര ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത് എന്നതിെൻറ തെളിവാണ്. വെറുമൊരു ആശയപ്രചാരണം എന്നതിലുപരി, ഒറ്റ തെരഞ്ഞെടുപ്പ് അജണ്ടയിലേക്കുള്ള പ്രായോഗിക ചുവടുകൾ അവർ വെക്കുകയാണ്. മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, എസ്.പി, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷത്തുള്ള ശിവസേനയും യോഗത്തിൽനിന്ന് വിട്ടുനിന്നു. യോഗത്തിൽ പങ്കെടുത്ത പാർട്ടികളിൽ സി.പി.എം, സി.പി.ഐ, എൻ.സി.പി, നാഷനൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികൾ സർക്കാർ നീക്കത്തെ എതിർത്തു. അങ്ങനെയൊക്കെയാണെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോവാൻ പ്രത്യേക കമ്മിറ്റിയെ നിശ്ചയിക്കാൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. അതായത്, ഒറ്റ തെരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്ക് രാജ്യം അതിവേഗം കടക്കും എന്നു വേണം മനസ്സിലാക്കാൻ.
ഒറ്റ തെരഞ്ഞെടുപ്പിെൻറ സാധ്യതകളെയും ആവശ്യകതയെയും കുറിച്ച് പഠിക്കാൻ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തന്നെ നിതി ആയോഗ് അംഗങ്ങളായ ബിബേക് ദെബറോയ്, കിഷോർ ദേശായി എന്നിവരെ നിയോഗിക്കുകയും അവർ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് മാറണമെന്നാണ് പ്രസ്തുത കമ്മിറ്റിയുടെയും ശിപാർശ. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് അവർ മുന്നോട്ടുവെക്കുന്നത്. പല സമയങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഭീമമായ സാമ്പത്തിക ഭാരമുണ്ടാക്കുന്നു എന്നതാണ് അതിലൊന്ന്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു വരുമ്പോൾ നടത്തിപ്പ് ചെലവ് വലിയ തോതിൽ കുറക്കാൻ കഴിയുമെന്ന് അവർ സമർഥിക്കുന്നു. മറ്റൊന്ന്, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരും. പല സമയങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പെരുമാറ്റച്ചട്ടത്തിെൻറ കാലയളവും വർധിക്കുന്നു. അത് വികസനത്തെയും ഭരണപരമായ നടപടിക്രമങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഈ രണ്ടു കാരണങ്ങൾക്ക് പുറമെ, വോട്ടിങ് പങ്കാളിത്തം വർധിപ്പിക്കാനും ഒരൊറ്റ തെരഞ്ഞെടുപ്പിന് സാധിക്കും എന്നാണ് വാദം. ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം ശരിയുണ്ട്. ആളുകളെ എളുപ്പം ആകർഷിക്കാൻ കഴിയുന്ന ജനപ്രിയ കാരണങ്ങളാണ് അവ. പക്ഷേ, അതിന് പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ അജണ്ടകളെ കുറിച്ചാണ് ജനാധിപത്യ സമൂഹം ആലോചിക്കേണ്ടത്.
നിലവിലെ പാർലമെൻററി സംവിധാനം മാറ്റിമറിച്ച് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് രാഷ്ട്രഘടനയെ മാറ്റുകയെന്നത് ആർ.എസ്.എസ് താലോലിക്കുന്ന സ്വപ്നമാണ്. പടിപടിയായി ആ ലക്ഷ്യത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് അവരുടെ പരിപാടി. തങ്ങളുടെ തീവ്ര ദേശീയത പദ്ധതിക്ക് അനുയോജ്യമായ ഭരണക്രമം അതാണെന്ന് അവർ വിചാരിക്കുന്നു. അതിലേക്കുള്ള ആദ്യചുവടാണ് ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം. ദേശീയതലത്തിൽ തീവ്രദേശീയതയുടെയും വർഗീയതയുടെയും വലിയ തരംഗമുണ്ടാക്കി തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയാൽ, തങ്ങൾക്ക് മാത്രമായിരിക്കും നേട്ടമുണ്ടാക്കാൻ കഴിയുക എന്ന് അവർ കരുതുന്നുണ്ട്.
സംസ്ഥാനങ്ങൾക്ക് സാധ്യമാവുന്ന അളവിൽ സ്വയം നിർണയാവകാശം നൽകുന്ന ശക്തമായ ഫെഡറലിസത്തിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് നമ്മുടെ ഭരണഘടന. വൈവിധ്യങ്ങളാലും ഉപദേശീയതകളാലും സമ്പന്നമായ നമ്മുടെ രാജ്യത്തെ പ്രതാപത്തോടെ നിലനിർത്തുന്നത് ഈ ഫെഡറൽ ഘടനയാണ്. അതേസമയം, സംഘ്പരിവാറിെൻറ തീവ്ര ദേശീയത പദ്ധതിക്ക് വലിയ വിഘാതം നിൽക്കുന്നതാണ് ഈ ഫെഡറൽ സംവിധാനം. ഒരൊറ്റ രാജ്യം, ഒരൊറ്റ സംസ്കാരം, ഒരൊറ്റ മതം എന്നിങ്ങനെ പോകുന്നു അവരുടെ സ്വപ്നം. ഏകശിലാത്്മകമായ രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടി എന്ന അർഥത്തിലുള്ള കറകളഞ്ഞ രാഷ്ട്രീയപദ്ധതി മാത്രമാണ് ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയവും. അതിനെ ആ അർഥത്തിൽ തന്നെ തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യവാദികൾ ചെയ്യേണ്ടത്. സാംസ്കാരിക ഫെഡറിലസത്തെ തകർത്ത് ഏകശില സംസ്കാരം അടിച്ചേൽപിക്കാനാണ് ഏക സിവിൽകോഡ് പദ്ധതി സംഘ്പരിവാർ മുന്നോട്ടു വെച്ചത്. ഇപ്പോൾ രാഷ്ട്രീയ ഫെഡറലിസത്തെ തകർക്കാനാണ് ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന പദ്ധതിയുമായി അവർ ഇറങ്ങിയിരിക്കുന്നത്. അതിനെ ആ അർഥത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചെറുത്തുതോൽപിക്കാൻ ജനാധിപത്യവാദികൾ മുന്നോട്ടു വരണം. അതല്ലെങ്കിൽ, തിരിച്ചുവരാൻ പറ്റാത്തവിധം രാജ്യത്തിെൻറ സ്വഭാവത്തെതന്നെ അവർ മാറ്റിമറിച്ചു കഴിഞ്ഞിട്ടുണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story