‘ബെന്നു’ ഇനിയൊരു ഛിന്നഗ്രഹമല്ല!
text_fieldsഭൂമിയിൽനിന്ന് ഏതാണ്ട് എട്ടു കോടി കിലോമീറ്റർ അകലെ സൂര്യെന പ്രദക്ഷിണം ചെയ്യുന് ന ഛിന്നഗ്രഹമായ ‘ബെന്നു’വിൽ ‘ജല’സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട വാർത്ത ശാസ്ത്രലോ കത്തെ വല്ലാതെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഭൂമിക്കപ്പുറത്തെ ലോകത്തെക്കുറിച്ച മാ നവരാശിയുടെ അന്വേഷണങ്ങളിൽ ഏറെ പ്രധാനപ്പെട്ടതും അതിനിർണായകവുമാണ് ഇൗ കണ്ടെത്തലെന്ന് അതിെൻറ വിശദാംശങ്ങളിലൂടെ കണ്ണോടിക്കുേമ്പാൾ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 2016 സെപ്റ്റംബർ എട്ടിന് ‘ബെന്നു’വിനെ ലക്ഷ്യമാക്കി കുതിച്ച ‘ഒസിരിസ്-റെക്സ്’ എന്ന കൃത്രിമോപഗ്രഹമാണ് ഒരാഴ്ച മുമ്പ് ഗ്രഹത്തിെൻറ 19 കിലോമീറ്റർ അടുത്തെത്തി ജലതന്മാത്രകളായ ഹൈഡ്രജെൻറയും ഒാക്സിജെൻറയും സാന്നിധ്യം തെളിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽതന്നെ ബെന്നുവിൽ ജലതന്മാത്രകളുടെ സാന്നിധ്യം സംബന്ധിച്ച് ചില സൂചനകൾ ‘ഒസിരിസ്-റെക്സ്’ പുറത്തുവിട്ടിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരിക്കുന്നത് ഇപ്പോൾ മാത്രമാണ്. എന്നല്ല, ഒരുകാലത്ത് ബെന്നുവിെൻറ മാതൃഗ്രഹം (ഏതാണ്ട് 100 കിലോമീറ്റർ വ്യാസമുള്ള മറ്റൊരു ക്ഷുദ്രഗ്രഹം കൂട്ടിയിടിച്ചാണ് ‘ബെന്നു’ രൂപംകൊണ്ടതെന്നാണ് നിഗമനം) ‘ജല’സമൃദ്ധമായിരുന്നുവെന്ന സൂചനയും ‘ഒസിരിസ്-റെക്സ്’ നൽകുന്നുണ്ട്. ഭൂമിയിൽ ജൈവ തന്മാത്രകൾ രൂപംകൊണ്ടതും അതുവഴി ജീവൻ ആവിർഭവിച്ചതും ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും വഴിയാണെന്ന ശാസ്ത്രലോകത്തിെൻറ ഏറെ പ്രബലമായ നിഗമനങ്ങൾക്കും അതിെൻറ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങൾക്കും ഉൗർജം പകരുന്നതാണ് ഇൗ കണ്ടെത്തൽ. മാത്രമല്ല, സൗരയൂഥത്തിൽ ഭൂമിക്കുപുറത്ത് ജലതന്മാത്ര സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നത് ഭൗമേതര ജീവൻ തേടിയുള്ള പര്യവേക്ഷണങ്ങളെയും സജീവമാക്കും.
20 വർഷം മുമ്പ് ‘ബെന്നു’വിെന കണ്ടെത്തിയപ്പോൾ ശാസ്ത്രലോകത്തിന് അത് വെറുമൊരു ‘ക്ഷുദ്ര’ഗ്രഹമായിരുന്നു. 22ാം നൂറ്റാണ്ടിെൻറ അന്ത്യദശകങ്ങളിൽ ഭൂമിയിൽ വന്നുപതിക്കാൻ സാധ്യതയുള്ള ഒരു ഗ്രഹമെന്ന നിലയിലാണ് അക്കാലത്ത് ‘ബെന്നു’ വാർത്തകളിൽ ഇടംനേടിയത്. എന്നാൽ, ഭീതിയിലധിഷ്ഠിതമായ ഇൗ കൗതുകത്തിനപ്പുറമുള്ള അന്വേഷണങ്ങൾ കൊണ്ടെത്തിച്ചത് മറ്റു യാഥാർഥ്യങ്ങളിലേക്കായിരുന്നു. അതിലൊന്ന്, ബെന്നുവിെൻറ ജന്മവുമായി ബന്ധപ്പെട്ടായിരുന്നു. ബെന്നുവിന് നാലര ബില്യൺ വർഷമാണ് പ്രായം കണക്കാക്കിയിരിക്കുന്നത്. അഥവാ, സൗരയൂഥത്തിെൻറ ആരംഭകാലത്തുതന്നെ ബെന്നുവുമുണ്ട്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, സൗരയൂഥത്തിെൻറ പിറവിയിലേക്ക് നയിച്ച പ്രപഞ്ചപ്രതിഭാസങ്ങളുടെ കോഡുകൾ ബെന്നുവിലും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടുതന്നെ, ഈ ഗ്രഹത്തിെൻറ ഘടനയും അതിലെ ശേഖരങ്ങളും തിരിച്ചറിയുന്നത് നാം ജീവിക്കുന്ന ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിെൻറ രൂപവത്കരണത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഗുണംചെയ്യും. ഇൗ ആശയമാണ് ‘ഒസിരിസ്-റെക്സ്’ എന്ന പര്യവേക്ഷണദൗത്യത്തിലേക്ക് നാസയെ കൊണ്ടെത്തിക്കുന്നത്. ഒറിജിൻസ്, സ്പെക്ട്രൽ ഇൻറർപ്രട്ടേഷൻ, റിസോഴ്സ് ഐഡൻറിഫിക്കേഷൻ, സെക്യൂരിറ്റി, റിഗോലിത്ത് എക്സ്പ്ലോറർ എന്നതിെൻറ ചുരുക്കെഴുത്താണ് ഒസിരിസ്-റെക്സ്. ഇൗജിപ്ഷ്യൻ പുരാണങ്ങളിലെ പാതാളദേവനും ഒസിരിസാണ്. ബെന്നുവാകെട്ട, അതേ പുരാണത്തിലെ സ്വയംഭൂവായ സൂര്യദേവനും.
‘ഒസിരിസി’െന സംബന്ധിച്ച് ഇപ്പോൾ ജലസാന്നിധ്യം സ്ഥിരീകരിച്ചത് വെറും ബോണസാണ്. ഇൗ കൃത്രിമോപഗ്രഹത്തിെൻറ പ്രധാന ദൗത്യം ‘ബെന്നു’വിലെ മണ്ണിെൻറയും പാറകളുടെയും മറ്റും സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ്. ഇനിയുള്ള ഒന്നര വർഷം ആ ജോലിയാണ് നടക്കുക. അതിനുള്ള മാപ്പിങ് നടത്തുന്നതിനിടെയാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 2023ഒാെട ബെന്നുവിൽനിന്ന് ശേഖരിച്ച 60 ഗ്രാം വസ്തുക്കളെങ്കിലും ഭൂമിയിെലത്തിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മനുഷ്യെന ചന്ദ്രനിലെത്തിച്ച അേപ്പാളോ പദ്ധതിയിലാണ് അവസാനമായി നാസയുടെ നേതൃത്വത്തിൽ അന്യഗ്രഹ ഖനനം നടത്തി വസ്തുക്കൾ ഭൂമിയിലെത്തിച്ചിട്ടുള്ളത്. ‘ഒസിരിസ്’ ദൗത്യം വിജയിച്ചാൽ, അതൊരു കുതിച്ചുചാട്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല. കാർബണിെൻറയും അമിനോ ആസിഡ് അടക്കമുള്ള ഒാർഗാനിക് തന്മാത്രകളുടെയും ശേഖരം ഇവിടെയുണ്ടെന്ന് ഇതിനകമുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. അഥവാ, ജീവെൻറ അടിസ്ഥാനമായി നിലകൊള്ളുന്ന അടിസ്ഥാന ഘടകങ്ങൾ നിലനിൽക്കുന്ന ഒരു ഛിന്നഗ്രഹത്തെയാണ് ഇത്രയും അടുത്തുനിന്ന് നിരീക്ഷണവിധേയമാക്കാൻ പോകുന്നത്. ഭൂമിക്കുപുറത്തെ ജീവൻ തേടിയുള്ള അന്വേഷണങ്ങളിൽ ഒസിരിസ് ദൗത്യം അതിനിർണായകമാകും എന്നു പറയുന്നത് ഇക്കാരണംകൊണ്ടുകൂടിയാണ്.
ഏഴു പതിറ്റാണ്ട് പിന്നിട്ട ബഹിരാകാശ പര്യവേക്ഷണദൗത്യങ്ങളുടെ ചരിത്രം പരിശോധിക്കുേമ്പാൾ, അതിൽ ഗേവഷണത്തിെൻറ ഘടകങ്ങൾ മാത്രമല്ല, മത്സരത്തിെൻറയും അംശങ്ങളുണ്ടെന്ന് കാണാനാവും. പ്രഥമ കൃത്രിമോപഗ്രഹമായ ‘സ്പുട്നിക്1’ സോവിയറ്റ് യൂനിയൻ വിക്ഷേപിച്ചത് ശീതയുദ്ധത്തിെൻറ പശ്ചാത്തലത്തിലായിരുന്നുവല്ലോ. തുടർന്നുണ്ടായ ‘ബഹിരാകാശയുദ്ധ’ങ്ങളുടെ കഥ നമുക്കറിയാവുന്നതാണ്. എന്നാൽ, ആ ‘യുദ്ധ’ങ്ങൾക്കപ്പുറം മുതലാളിത്തത്തിെൻറ സാമ്പത്തിക താൽപര്യങ്ങളും പുതിയകാല പര്യവേക്ഷണങ്ങളിൽ പ്രത്യക്ഷമായിതന്നെ കാണാം. അക്കൂട്ടത്തിലും മികച്ച ഉദാഹരണമാണ് ‘ഒസിരിസ്-റെക്സ്’. ‘ബെന്നു’ പോലുള്ള ഛിന്നഗ്രഹങ്ങളിൽ വ്യാപാരാവശ്യാർഥമുള്ള ഖനനപദ്ധതികൾ ഇതിനോടകംതന്നെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഡീപ് സ്പേസ് ഇൻഡസ്ട്രി പോലുള്ള ഗേവഷണ സ്ഥാപനങ്ങൾ, ഛിന്നഗ്രഹങ്ങളിൽനിന്ന് ശേഖരിക്കുന്ന ധാതുക്കളും മറ്റും ഉപയോഗിച്ച് ത്രീഡി പ്രിൻറിങ് സാേങ്കതികവിദ്യക്കാവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബഹിരാകാശ പദ്ധതികൾക്കാവശ്യമായ ഇന്ധനം, ജലം തുടങ്ങിയവയും ഇത്തരം ഗ്രഹങ്ങളിൽനിന്ന് ശേഖരിക്കാനാവും. ആ പദ്ധതികളിലേക്കൊക്കെയുള്ള വഴികാട്ടിയാണ് ‘ഒസിരിസ്-റെക്സ്’. അതുകൊണ്ടുതന്നെ, ബെന്നു ഇനിമുതൽ കേവലമൊരു ഛിന്നഗ്രഹമല്ല; അതൊരു പുതിയ സാമ്പത്തിക സ്രോതസ്സുകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.