ബെവ്കോയിലെ അഴിമതിയും സർക്കാറിെൻറ മദ്യവ്യാപന നയവും
text_fieldsകേരള സംസ്ഥാന സർക്കാറിെൻറ േനരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്നതും പൊതുഖജനാവി െൻറ മുഖ്യ വരുമാന സ്രോതസ്സുകളിലൊന്നുമാണ് ബിവറേജസ് കോർപറേഷൻ. ആൺ-പെൺ വ്യത് യാസമില്ലാതെ ജനങ്ങളെ മദ്യം സേവിപ്പിക്കാനായി ബെവ്കോക്ക് 270 ഔട്ട്ലറ്റുകളും 180 പ്രീമി യം കൗണ്ടറുകളുമുള്ളതായാണ് കണക്ക്. കൺസ്യൂമർ ഫെഡറേഷെൻറ 40 വിൽപനശാലകൾക്കും സ്വക ാര്യ ബാറുകൾക്കും വേണ്ടുന്ന മദ്യം നൽകുന്നതും ബെവ്കോയാണ്. ബെവ്കോയിലും അതിെൻറ കീഴി ലുള്ള മദ്യവിൽപന കേന്ദ്രങ്ങളിലുമായി ഗുരുതരമായ അഴിമതിയാണ് നടക്കുന്നതെന്ന് വിജിലൻസിന് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 62 ഔട്ട്ലറ്റുകളിൽ പകുതിയോളം ഔട്ട്ലറ്റുകളിലും വിറ്റുപോയ മദ്യത്തിെൻറ വിലെയക്കാൾ കാഷ് കൗണ്ടറിലുള്ള തുകയിൽ 1.12 ലക്ഷം രൂപ കുറവാണെന്ന് കണ്ടെത്തി. പരിസരത്ത് ഒളിപ്പിച്ചനിലയിൽ 33000 രൂപയും കണ്ടെത്തി. മിന്നൽ പരിശോധനയിൽ 10 ഒൗട്ട്ലറ്റുകളിലെ കാഷ് കൗണ്ടറിൽ കാണപ്പെട്ട തുക മദ്യം വിറ്റ തുകെയക്കാൾ 13000 രൂപ കൂടുതലായിരുന്നു.
ഒരൊറ്റ ദിവസത്തെ പരിശോധനയിൽ വെളിപ്പെട്ട കണക്കുകൾ മാത്രമാണിത്. ഉേദ്യാഗസ്ഥർ ഉപഭോക്താക്കളിൽനിന്ന് യഥാർഥ വിലെയക്കാൾ അധികം തുക ഈടാക്കുന്നു, വില കൂടിയ മദ്യ ബ്രാൻഡുകൾ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്തയിൽ വിൽക്കുന്നു, ബില്ലുകളിൽ തുക വ്യക്തമാകാത്ത തരത്തിൽ പഴയ ടോണർ ഉപയോഗിച്ച് പ്രിൻറ് ചെയ്ത്, പിന്നീട് പ്രിൻറ് ചെയ്ത ഭാഗം കീറിക്കളഞ്ഞ് ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഇൗടാക്കുന്നു തുടങ്ങിയ നിരവധിയായ പരാതികളാണ് വിജിലൻസിന് ലഭിച്ചിരുന്നത്. അവയത്രയും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മിന്നൽ പരിശോധന ഫലങ്ങൾ. മുഖ്യ ഭരണകക്ഷിയുടെ തൊഴിലാളി യൂനിയനിൽപെട്ടവരെ പിൻവാതിലിലൂടെ തിരുകിക്കയറ്റാനുള്ള സ്ഥാപനം കൂടിയാണിന്ന് ബെവ്കോ. നിയമനങ്ങൾ പി.എസ്.സി മുഖേനയായിരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അത് പാലിക്കപ്പെടുന്നില്ല. പകരം പാർട്ടിക്കാരായ താൽക്കാലികക്കാർക്ക് കാലക്രമത്തിൽ സ്ഥിരനിയമനം നടത്തുകയാണ് പതിവ്. താേഴത്തട്ടിൽ നടക്കുന്നതിെനക്കാൾ വലിയ അഴിമതിയാണ് മേൽത്തട്ടിൽ നടക്കുന്നത്. ബില്ലിങ് മെഷീൻ, മദ്യം എന്നിവ വാങ്ങുന്നതിൽ കമീഷൻ കൈപ്പറ്റുന്നതിനായി നടത്തുന്ന കള്ളക്കളികൾ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ ഖജനാവിലേക്ക് പ്രതിവർഷം 1500 കോടി രൂപ വരുമാനമുണ്ടാകുന്നു എന്നതാണ് എല്ലാ തിരുമാലിത്തരങ്ങൾക്കുമുള്ള ന്യായം. അതിഗുരുതരമായ ഇൗ അഴിമതി നിയമസഭയിൽ സജീവ ചർച്ചാ വിഷയമാക്കുന്നതിൽ പ്രതിപക്ഷം കൂടി പരാജയപ്പെടുന്നുവെങ്കിൽ ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ സമസ്ത രാഷ്ട്രീയക്കാരും ലഹരിക്കച്ചവടത്തിെൻറ ഗുണഭോക്താക്കളാണെന്ന തിക്തസത്യമാണ് പുറത്തുവരുന്നത്.
ഇടതുമുന്നണി സർക്കാർ അധികാരമേറ്റതിൽപിന്നെ പ്രഖ്യാപിച്ച മദ്യനയം സംസ്ഥാനത്ത് പൂട്ടിക്കിടന്ന ബാർഹോട്ടലുകൾ മുഴുവൻ തുറക്കാൻ മാത്രമല്ല, ടൂ സ്റ്റാർ പദവിയിലുള്ള ഹോട്ടലുകൾക്കുകൂടി മദ്യവിൽപന അനുവദിക്കാനും വഴിതുറക്കുകയായിരുന്നു. മദ്യനിരോധനമോ നിയന്ത്രണമോ പ്രായോഗികമല്ലെന്ന പ്രചാരണമായിരുന്നു ഇതിനുള്ള ന്യായീകരണം. സംസ്ഥാനത്തിെൻറ മുഖ്യ വരുമാനമാർഗമായ ടൂറിസത്തിന് തിരിച്ചടി നേരിടുന്നു എന്ന വ്യാജപ്രസ്താവനകളും ഉത്തരവാദപ്പെട്ടവരിൽനിന്നുണ്ടായി. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് ത്രീസ്റ്റാർ ഹോട്ടലുകളിൽ മദ്യവിൽപന തടഞ്ഞതുമൂലം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതായോ ഇപ്പോൾ മദ്യവിൽപന സാർവത്രികമാക്കിയതുമൂലം അവരുടെ സംഖ്യ വർധിച്ചതായോ കണക്കുകൾ സ്ഥിരീകരിക്കുന്നില്ല. അതേപോലെ, മദ്യത്തിെൻറ ലഭ്യത കുറഞ്ഞതോടെ മയക്കുമരുന്ന് കടത്തും വിൽപനയും വർധിച്ചു എന്നപ്രചാരണവും തീർത്തും അവാസ്തവമായി പുലർന്നിരിക്കുന്നു. മദ്യത്തോടൊപ്പം മയക്കുമരുന്നും കേരളത്തിെൻറ ആരോഗ്യവും സ്വൈരജീവിതവും തകർത്തുകൊണ്ടിരിക്കുന്നുവെന്നാണ് ദിനേന നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.
നേരേത്തതന്നെ ശരാശരി ലഹരി ഉപഭോഗത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം ഇപ്പോൾ നേരിടുന്ന അതീവ ഗൗരവതരമായ പ്രശ്നം വിദ്യാർഥികളിലേക്കുകൂടി ഇൗ രോഗം ഭയാനകമായി വ്യാപിക്കുന്നതാണ്. മദ്യനിരോധനത്തിനുപകരം മദ്യവർജനമാണ് ഇടതുസർക്കാറിെൻറ നയമെന്നും അതിനുള്ള മാർഗം ബോധവത്കരണമാണെന്നും അവകാശപ്പെട്ടുകൊണ്ട് സംസ്ഥാന ബജറ്റിൽ ഒരു വിഹിതം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മദ്യാസക്തർക്കുള്ള ഡിഅഡിക്ഷൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ദൈനംദിന സാമൂഹിക ജീവിതത്തിൽ അതിെൻറ ഒരു ഫലവും എടുത്തുകാട്ടാനാവില്ലെന്നുമാത്രം. മറിച്ച് 15-29 പ്രായപരിധിയിലുള്ളവരിൽ നടത്തപ്പെട്ട സർവേപ്രകാരം, ലഹരിമൂലമുള്ള രോഗങ്ങളിലും പരിക്കുകളിലും 10 ശതമാനമാണ് വർധനയുണ്ടായിരിക്കുന്നത്. ആൺകുട്ടികളിൽ ലഹരി ഉപഭോഗം ഗണ്യമായി വർധിച്ചതോടൊപ്പം പെൺകുട്ടികളിൽ അത് ഇരട്ടിേയാളമായി എന്നാണ് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളജിലെ സൈക്യാട്രി ഡിപ്പാർട്മെൻറും ബംഗളൂരു നിംഹാൻസും ചേർന്ന് 5784 വിദ്യാർഥികളിൽ നടത്തിയ സർവേയിൽ വെളിപ്പെട്ടത്. മദ്യപരായ വനിതകൾ വെളിപ്പെടുത്തിയത് അവർക്കീ ശീലം കുടുംബത്തിൽ നിന്നാണ് പകർന്നത് എന്നാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതാണ്ട് ആധിപത്യംതന്നെ പുലർത്തുന്ന വിദ്യാർഥി സംഘടന ഇടതുപക്ഷത്തിെൻറതാണ് എന്ന വസ്തുതകൂടി കാണാതെപോകരുത്.
ചുരുക്കത്തിൽ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായി മദ്യത്തെ കാണുന്ന സർക്കാർ, ആ സർക്കാറിനു വേണ്ടപ്പെട്ടവർ നടത്തുന്ന ബിവറേജസ് കോർപറേഷൻ, സർക്കാറിനെ താങ്ങിനിർത്തുന്ന ബാർ ഹോട്ടൽ ഉടമകൾ, മുഖ്യ ഭരണകക്ഷിയുടെ മദ്യ തൊഴിലാളി യൂനിയൻ, സർവോപരി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉള്ളഴിഞ്ഞ് സഹായിക്കുന്ന അബ്കാരി കോൺട്രാക്ടർമാർ- എല്ലാവരും ഒത്തുചേർന്ന മദ്യവ്യവസായം സംസ്ഥാനത്തെ ലഹരിയിൽ മുക്കിക്കൊല്ലുന്നതിൽ ഒരത്ഭുതവുമില്ല. ആ മേഖലയെ മുച്ചൂടും ചൂഴ്ന്നുനിൽക്കുന്ന അഴിമതിക്കെതിരെ ആർ എത്ര ശബ്ദമുയർത്തിയാലും ഒന്നും സംഭവിക്കാൻ പോവുന്നുമില്ല. ഇവരുടെ നീരാളിപ്പിടിത്തത്തിൽ മദ്യനിരോധന സമിതികളും മദ്യവർജന പ്രസ്ഥാനങ്ങളും ഞെരിഞ്ഞമരുകയേ ഗതിയുള്ളൂ. ദൈവത്തിെൻറ സ്വന്തം നാടിനെ രക്ഷിക്കാൻ അവനോടുതന്നെ പ്രാർഥിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.