സവർക്കർ താരമാകുമ്പോൾ
text_fieldsഹിന്ദു മഹാസഭയുടെ നേതാവും ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനത്തിെൻറ സൈദ്ധാന്തികരിൽ പ ്രമുഖനുമായ വിനായക് ദാമോദർ സവർക്കർ (1883–1966) വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഹിന്ദുത ്വവാദികൾ വീര സവർക്കർ എന്നും മതേതര–ദേശീയവാദികൾ ഭീരു സവർക്കർ എന്നും വിളിക്കുന്ന അദ്ദേഹത്തിെൻറ ജീവിതവും നിലപാടുകളും എന്നും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ദേശീയ സ്വ ാതന്ത്ര്യ പ്രസ്ഥാനത്തിെൻറ ഭാഗമായി ബ്രിട്ടീഷുകാർ സവർക്കറെ അറസ്റ്റ് ചെയ്ത് സെല്ലു ലാർ ജയിലിൽ അടച്ചിരുന്നുവെന്നത് സത്യമാണ്. അധികം വൈകാതെ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതിക്കൊടുത്ത് അദ്ദേഹം പുറത്തുവരുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമാണെന്നു പറയുമ്പോഴും അദ്ദേഹം മഹാത്്മാ ഗാന്ധിക്കെതിരായിരുന്നു എന്നും. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ ഇന്ത്യ തിളക്കുമ്പോൾ ആ പ്രക്ഷോഭത്തിനെതിരായ നിലപാടെടുത്തയാളാണ് സവർക്കർ. 1948 ജനുവരി 30ന് ഗാന്ധിജി ഹിന്ദുത്വവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അദ്ദേഹം പ്രതിപ്പട്ടികയിലുണ്ടായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, കൊലപാതകത്തിനുള്ള േപ്രരണ എന്നീ കുറ്റങ്ങൾ ചുമത്തി 1948 ഫെബ്രുവരി അഞ്ചിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, വിചാരണ കോടതി തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഗാന്ധി വധത്തിൽ സവർക്കർക്ക് പ്രത്യക്ഷത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ നമുക്ക് തീർപ്പിലെത്തുക സാധ്യമല്ല. പക്ഷേ, അദ്ദേഹം കടുത്ത ഗാന്ധി വിരോധിയായിരുന്നു എന്നത് യാഥാർഥ്യമാണ്. അദ്ദേഹത്തിെൻറ ആശയങ്ങളിൽ പ്രചോദിതരായവരാണ് ഗാന്ധിജിക്കു നേരെ കാഞ്ചിവലിച്ചതെന്നതും സത്യം. പക്ഷേ, കാലം കുറെ കഴിഞ്ഞപ്പോൾ 2003ൽ, അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ പാർലമെൻറിൽ ഗാന്ധിജിയുടെ ചിത്രത്തിനരികെ സവർക്കറുടെയും ഛായാ ചിത്രം അനാഛാദനം ചെയ്യപ്പെടുന്നതാണ് നാം കണ്ടത്. ഗാന്ധിയുടെ നിലപാടുകൾക്കു നേർ എതിർനിന്ന, അദ്ദേഹത്തെ കൊന്ന കേസിൽ പ്രതിചേർക്കപ്പെട്ട ഒരാൾ ഗാന്ധിജിക്കൊപ്പം പാർലമെൻറ് ഹാളിൽ ആദരിക്കപ്പെടുന്നത് അമ്പരപ്പോടെ നോക്കിനിൽക്കാനേ അന്ന് രാജ്യത്തിന് കഴിഞ്ഞുള്ളൂ. പിന്നീട് 2019ലെത്തുമ്പോൾ ഗാന്ധി ഘാതകനായ നാഥൂറാം ഗോദ്സെയെ പരസ്യമായി പ്രകീർത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പ്രജ്ഞാ സിങ് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതും നാം കണ്ടു. ഏഴു പതിറ്റാണ്ട് കൊണ്ട് സ്വതന്ത്ര ഇന്ത്യ സഞ്ചരിച്ച ദൂരമാണിത് കാണിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മഹാരാഷ്ട്ര ബി.ജെ.പിയുടെ പ്രകടന പത്രികയിൽ സവർക്കർക്ക് ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾ നടത്തുമെന്ന പ്രഖ്യാപനം കൂടി വന്നു.
മഹാരാഷ്ട്ര സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ പ്രകടന പത്രികയിൽ സവർക്കറുടെ ഭാരത് രത്നത്തിെൻറ കാര്യം കടന്നുവന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മറാത്താവാദികൾക്കിടയിൽ സവർക്കർക്ക് വീരപരിവേഷമുണ്ട്. മറാത്ത വംശീയത കൊണ്ടുനടക്കുന്ന ശിവസേനയെയും തൃപ്തിപ്പെടുത്തുന്നതാണ് ഈ വാഗ്ദാനം. സംഘ്പരിവാർ മുഖ്യധാരയിൽനിന്ന് മാറി പ്രവർത്തിക്കുന്ന നിരവധി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും മഹാരാഷ്ട്ര കേന്ദ്രീകരിച്ചുണ്ട്. അത്തരക്കാരെയും ചാക്കിലാക്കാൻ ഈ പ്രഖ്യാപനത്തിലൂടെ ബി.ജെ.പിക്ക് സാധിക്കും. ആ നിലക്ക് നോക്കുമ്പോൾ നല്ലൊരു തെരഞ്ഞെടുപ്പ് തന്ത്രം തന്നെയാണിത്.
കേവലമായ തെരഞ്ഞെടുപ്പ് തന്ത്രം എന്നതിനപ്പുറമുള്ള ചില മാനങ്ങളും ഇതിൽ കാണാവുന്നതാണ്. അകത്തും പുറത്തും ഞങ്ങൾ കൃത്യമായ ഹിന്ദുത്വ അജണ്ടയിൽ തന്നെയാണ് എന്ന സന്ദേശം നൽകലാണ് അതിലൊന്ന്. ഒന്നിനു പിറകെ മറ്റൊന്നായി വിവാദ തീരുമാനങ്ങളെടുത്തുകൊണ്ട്, പ്രതിരോധത്തിനുള്ള അവസരംപോലും നൽകാതെ, പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കി അജണ്ടകൾ നടപ്പിലാക്കുക എന്നതാണ് മറ്റൊന്ന്. കശ്മീർ, എൻ.ആർ.സി എന്നിങ്ങനെ മാരക പ്രഹരശേഷിയുള്ള തീരുമാനങ്ങൾ എത്ര വേഗത്തിലാണ് നടപ്പിലാക്കിയത്. ബാബരി മസ്ജിദ്, ഏക സിവിൽ കോഡ്, ഒരൊറ്റ തെരഞ്ഞെടുപ്പ് തുടങ്ങിയ അജണ്ടകളിലേക്കും അവർ വേഗം വരുമെന്ന് പ്രതീക്ഷിക്കാം. പ്രഹരശേഷിയുള്ള തീരുമാനങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തെടുത്ത് പ്രതിപക്ഷത്തിന് ഒരുങ്ങാൻ പോലുമുള്ള സാവകാശം കൊടുക്കാതിരിക്കുക എന്നതാണ് തന്ത്രം. ഒപ്പം ഉന്മാദ ദേശീയതയിലും ഹിന്ദുത്വത്തിലും വിശ്വസിക്കുന്ന സർവരെയും ഒപ്പം നിർത്താമെന്ന നേട്ടവും. ഇനിയിപ്പോൾ കുറച്ചുനാൾ പ്രതിപക്ഷം സവർക്കറൈ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെ അവർ അടുത്ത കാർഡ് പുറത്തിറക്കും. അങ്ങനെ ഹിന്ദുത്വ അജണ്ടക്ക് പുറമെ പായേണ്ട അവസ്ഥ രാഷ്ട്രീയത്തിന് മൊത്തം വന്നു ചേരും.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അനുവദിക്കുകയില്ലെന്നും ആർ.എസ്.എസിനെ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് സിഖ് സമുദായത്തിെൻറ ഉന്നതതല സമിതിയായ അകാൽ തകതിെൻറ തലവൻ രംഗത്തു വന്നത് രണ്ടു ദിവസം മുമ്പാണ്. ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെതിരായ മുന്നേറ്റം തമിഴ്നാട്ടിൽ നിന്നും ബംഗാളിൽനിന്നുമെല്ലാമുണ്ടായി. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുകയാണ്. അതായത്, തങ്ങളുടെ കേന്ദ്രീകൃത ഹിന്ദുത്വ ഇന്ത്യക്കെതിരായ പ്രതിഷേധങ്ങൾ രാജ്യത്തിെൻറ പല ഭാഗങ്ങളിലും ശക്തമായുണ്ട്. ഇത്തരം സ്വരങ്ങളെ സംയോജിപ്പിച്ചു കൊണ്ടേ ഹിന്ദുത്വ പദ്ധതിയെ മറികടക്കാൻ പറ്റുകയുള്ളൂ. അല്ലാതെ, ബി.ജെ.പിയും സംഘ്പരിവാറും ഇടക്കിടെ ഇട്ടുതരുന്ന അജണ്ടകൾക്ക് പിറകെ പായുകയാണെങ്കിൽ അവരെ വിജയിപ്പിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അനസ്യൂതം തുടരുന്ന ഹിന്ദുത്വ പദ്ധതികളാൽ അപരവത്കരിക്കപ്പെടുന്ന സാമൂഹിക വിഭാഗങ്ങളെ കോർത്തിണക്കുകയെന്ന ദൗത്യമാണ് യഥാർഥത്തിൽ പ്രതിപക്ഷത്തിന് നിർവഹിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.