Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 2:38 AM GMT Updated On
date_range 6 Feb 2019 2:38 AM GMTആക്ടിവിസ്റ്റുകളെ ആർക്കാണ് പേടി?
text_fieldsbookmark_border
ഭരണകൂടത്തിനെതിരായ വിമർശനങ്ങളുടെ ചെറുശബ്ദത്തെപോലും മു ളയിലേ നുള്ളിക്കളയുകയാണ് മോദി സർക്കാറിെൻറ ‘പ്രഖ്യാപിത നയം.’ വിമർശകരു ടെയും രാഷ്ട്രീയ പ്രതിയോഗികളുടെയും വായ് മൂടിക്കെട്ടാൻ നിയമത്തി െൻറയും സെൻസർഷിപ്പിെൻറയും വഴികൾ വഴങ്ങുന്നില്ലെങ്കിൽ, പിന്നെ ആ ക്രമണത്തിെൻറയും ഏകാധിപത്യത്തിെൻറയും ആയുധങ്ങൾ പ്രയോഗിക്ക ുകയെന്ന എക്കാലത്തെയും ഫാഷിസ്റ്റ് തന്ത്രം കേന്ദ്ര ഭരണകൂടവും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യം ആദരിക്കുന്ന സാമൂഹിക ചിന്തകനും ദലിത് ആക്ടിവിസ്റ്റും മാനേജ്മെൻറ് വിദഗ്ധനുമായ ആനന്ദ് തെൽതുംബ്ഡെയുടെ അറസ്റ്റും തുടർ സംഭവങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. വീണ്ടുെമാരു ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഏതുവിധേനയും ഭരണം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ സംഘ്പരിവാർ പാർലമെൻറിനകത്തും പുറത്തും നടത്തുന്ന നിരന്തരമായ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ് തെൽതുംബ്ഡെ അടക്കമുള്ള ആക്ടിവിസ്റ്റുകൾക്കുനേരെ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ. 2018 ജനുവരി ഒന്നിന് നടന്ന ഭീമ-കൊറെഗാവ് സംഭവങ്ങളുടെ പേരിൽ നടന്ന അറസ്റ്റിനെ രാജ്യം മുഴുക്കെ അപലപിച്ചിട്ടും ‘മോദി വധശ്രമം’ ആരോപിച്ച് തെൽതുംബ്ഡെയെ ആജീവനാന്തം അഴിക്കുള്ളിലാക്കാനാണ് കേന്ദ്രത്തിെൻറ പിന്തുണയോടെ മഹാരാഷ്ട്ര സർക്കാറിെൻറ ശ്രമം. നമ്മുടെ ഭരണകൂടങ്ങൾ എന്തിനായിരിക്കും ആക്ടിവിസ്റ്റുകളെ ഇത്രമേൽ ഭയപ്പെടുന്നത്?
രണ്ടു നൂറ്റാണ്ട് മുമ്പ്, മറാത്ത ഭരണകൂടത്തിെൻറ സവർണ ഭീകരവാഴ്ചക്കെതിരെ 500ഒാളം ദലിത് സൈനികർ നടത്തിയ െഎതിഹാസികമായ പോരാട്ടവിജയത്തിെൻറ ചരിത്രമാണ് ഭീമ-കൊറെഗാവിേൻറത്. മുഖ്യധാര ചരിത്രത്തിൽ ഒരിക്കലും വേണ്ടത്ര പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ഇൗ ‘ദലിത് സ്വാതന്ത്ര്യ പ്രഖ്യാപന’ത്തിെൻറ വാർഷികം എല്ലാ ജനുവരി ഒന്നിനും ഇവിടെ ആഘോഷിക്കാറുള്ളതാണ്. കഴിഞ്ഞവർഷം, അത് കുറെക്കൂടി വിപുലമായിത്തന്നെ നടന്നു. പത്തു ലക്ഷം പേരാണ് കൊറെഗാവിലെ വിജയസ്തൂപം ലക്ഷ്യമാക്കി എൽഗാർ പരിഷത്തിനും അനുബന്ധ പരിപാടികൾക്കുമായി എത്തിച്ചേർന്നത്. എന്നാൽ, പ്രദേശത്ത് ബന്ദ് നടത്തിയും തദ്ദേശീയരെ ഭീഷണിപ്പെടുത്തിയും പരിപാടി അലേങ്കാലമാക്കാൻ തുടക്കത്തിലേ സംഘ്പരിവാർ ശ്രമിച്ചു. അതെല്ലാം മറികടന്ന് ദലിതുകൾ കൂട്ടമായി അവിടെയെത്തിയപ്പോൾ ‘ഹിന്ദു ഏക്താ അഗാഡി’ പോലുള്ള ഹിന്ദുത്വ സംഘടനകൾ ക്രൂരവും ഏകപക്ഷീയവുമായ ആക്രമണം അഴിച്ചുവിട്ടാണ് അതിനെ നേരിട്ടത്. ഏതാനും പേർ കൊറെഗാവിെൻറ മണ്ണിൽ മരണം ഏറ്റുവാങ്ങിയ ആ സംഭവത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നാണ് ദൃക്സാക്ഷികളടക്കം വെളിപ്പെടുത്തിയത്. ആക്രമികൾക്കെതിരെ പരാതി നൽകിയിട്ടും െപാലീസ് നടപടി സ്വീകരിച്ചില്ല.
അതേസമയം, ഇരകൾ കുറ്റക്കാരുമായി. മാവോവാദികളുടെ ഫണ്ട് വാങ്ങിയാണ് എൽഗാർ പരിഷത്തിെൻറ നേതൃത്വം പരിപാടി സംഘടിപ്പിച്ചതെന്നും അതിനെ ഭീകര പ്രവർത്തനമായി കണക്കാക്കണമെന്നും പൊലീസ് മുകളിലേക്ക് റിപ്പോർട്ട് നൽകി. രാജീവ് ഗാന്ധിയെ വധിച്ചതുപോലെ, നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയാണ് അവിടെ നടന്നതെന്നും മറ്റും ആരോപിച്ച് കേസ് മറ്റൊരു രീതിയിലേക്ക് അധികൃതർ വഴിതിരിച്ചുവിട്ടു. തുടർന്ന്, പരിപാടിക്ക് നേതൃത്വം നൽകിയ ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂണിൽ, ഷോമ സെൻ, റോണ വിൽസൻ എന്നിവരടക്കം അഞ്ചുപേരെയും മൂന്നു മാസത്തിനുശേഷം വരവരറാവു ഉൾപ്പെടെ നാല് ആളുകളെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഇവർക്കിപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ആക്ടിവിസ്റ്റുകളുടെ വീടുകൾ മാവോവാദി മുദ്ര ചാർത്തി ഇതേസമയത്തുതന്നെ റെയ്ഡ് ചെയ്തു. ഇൗ ‘അർബൻ നക്സൽ’ വേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആനന്ദ് തെൽതുംബ്ഡെ. ഒരുവേള, അറസ്റ്റിൽനിന്ന് കോടതി വഴി പരിരക്ഷ നേടിയിട്ടും, അതെല്ലാം കാറ്റിൽ പറത്തിയാണ് അദ്ദേഹത്തെ മഹാരാഷ്ട്ര െപാലീസ് കസ്റ്റഡിയിലെടുത്തത്. പരിരക്ഷ കാലാവധി കഴിയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന പുണെ കോടതിയുടെ ഇടപെടൽ താൽക്കാലികാശ്വാസത്തിന് വകനൽകുന്നുണ്ടെങ്കിലും അതുകഴിഞ്ഞാൽ അദ്ദേഹത്തിനും മറ്റ് ഒമ്പതുപേരെപ്പോലെ അകത്തുകടക്കേണ്ടിവരുമെന്നുതന്നെയാണ് കരുതേണ്ടത്.
വിമർശനങ്ങളുടെയും വിമതസ്വരങ്ങളുടെയും ഇലയനക്കത്തോടുപോലും അസഹിഷ്ണുത പുലർത്തുന്ന ഭീരുക്കളുടെ ആൾക്കൂട്ടമാണ് നമ്മുടെ ഭരണചക്രം തിരിക്കുന്നതെന്നാണ് തെൽതുംബ്ഡെ അടക്കമുള്ള ആക്ടിവിസ്റ്റുകൾക്കെതിരായ നടപടിയിൽനിന്ന് മനസ്സിലാക്കേണ്ടത്. ഇത്തരമൊരു ആൾക്കൂട്ടത്തിന് സ്ഥായിയായ അടിയന്തരാവസ്ഥയല്ലാതെ മറ്റെന്താണ് സമ്മാനിക്കാനാവുക? അന്താരാഷ്ട്ര പ്രശസ്തമായ 26 പുസ്തകങ്ങളുടെ രചയിതാവായ തെൽതുംബ്ഡെയുടെ വിമർശനങ്ങൾ ‘ദലിത് ചിന്ത’ എന്ന ഒറ്റ കോളത്തിൽ ഒതുക്കാൻ കഴിയില്ല. തീർച്ചയായും സംഘ്പരിവാറിെൻറ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരിൽ അദ്ദേഹം നയിച്ച ബൗദ്ധികമായ പോർമുഖങ്ങൾതന്നെയാണ് തെൽതുംബ്ഡെയുടെ സംഭാവനകളിൽ ഏറ്റവും മുഖ്യം. കീഴാള രാഷ്ട്രീയത്തിലൂന്നിയുള്ള നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു.
ആ അർഥത്തിൽ ഇൗ രാജ്യത്തെ മർദിതരുടെ ശബ്ദമാണ് തെൽതുംബ്ഡെ. ഇതിനുപുറമെ, ആഗോളീകരണത്തിെൻറ കെടുതികളെക്കുറിച്ചും ഇന്ത്യയുടെ കാർഷിക പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹത്തിെൻറ പഠനങ്ങളും ഇടപെടലുകളുമുണ്ടായിട്ടുണ്ട്. മറ്റൊരർഥത്തിൽ, നമ്മുടെ രാജ്യത്തെ ഗ്രസിച്ച അർബുദങ്ങളായ ഹിന്ദുത്വക്കും കോർപറേറ്റിസത്തിനുമെതിരെ ഒരുപോലെ പടനയിച്ച വ്യക്തിയാണ് തെൽതുംബ്ഡെ. ഹിന്ദുത്വയുടെയും കോർപറേറ്റുകളുടെയും സ്വന്തക്കാർ ഇതിൽ കലിപൂണ്ടിെല്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. തെൻറ അറസ്റ്റ് രാജ്യത്തിെൻറ ജനാധിപത്യ ഭാവിയെ പ്രതിസന്ധിയിലാഴ്ത്തുന്നുവെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പ്രസ്താവിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിത്യേന നിരവധി ആക്ടിവിസ്റ്റുകൾ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇൗ പ്രസ്താവനയെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ഭരണകൂടത്തിനെതിരായ ‘തുറന്നുപറച്ചിലുകൾ’ കുറ്റകരമാകുന്ന ഇൗ കാലത്ത്, തെൽതുംബ്ഡെയെപ്പോലുള്ളവരോട് െഎക്യപ്പെടുക ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story