പരാജയപ്പെട്ട കള്ളപ്പണ വേട്ട
text_fields2014ൽ രണ്ടാം യു.പി.എ സർക്കാറിനെതിരെ അമിത് ഷാ-നരേന്ദ്ര മോദി കൂട്ടുകെട്ട് നയിച്ച എൻ.ഡി. എയുടെ മുഖ്യ പ്രചാരണങ്ങളിലൊന്ന് അധികാരത്തിൽ വന്നാൽ വിദേശ ബാങ്കുകളിലെ ഇന്ത്യക്ക ാരുടെ അതിഭീമമായ കള്ളപ്പണ നിക്ഷേപം അനാവരണം ചെയ്ത് രാജ്യത്തേക്ക് കൊണ്ടുവന്ന് ഒ ാരോ ഇന്ത്യക്കാരെൻറയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്നതായിരുന്നു! ആ ഉറപ്പിൽ വിശ്വസിച്ചും അല്ലാതെയും സാധാരണക്കാരും പാവപ്പെട്ടവരും കാവിപ്പടയെ അധികാ രത്തിലേറ്റി. നരേന്ദ്ര മോദി പ്രധാനമന്ത്രിയുമായി. വാഗ്ദാനം പാലിക്കാനെന്നമട്ടിൽ മേ ാദി സർക്കാർ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി രൂപവത്കരിച്ച് കള്ളപ്പണത്തിെൻറ ക ണക്ക് പുറത്തുകൊണ്ടുവരാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
ഏറെനാൾ പണിയെടുത്തശേഷം സമിതി രണ്ടാം മോദി സർക്കാറിെൻറ തുടക്കത്തിൽ തന്നെ അതിെൻറ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു- ഇപ്പണി തങ്ങൾക്കാവില്ലെന്ന് തീർത്തും തോളൊഴിഞ്ഞുകൊണ്ട്! ഇന്ത്യക്കകത്തും പുറത്തുമുള്ള കണക്കിൽപെടാത്ത പണത്തിെൻറയും സമ്പത്തിെൻറയും വിശ്വാസ്യമായ കണക്ക് കണ്ടെത്തുക പ്രയാസകരമാണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, ദ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻഷ്യൽ മാനേജ്മെൻറ്, നാഷനൽ കൗൺസിൽ ഒാഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് എന്നീ സ്ഥാപനങ്ങളെയാണ് കണക്കിൽ പെടാത്ത വരുമാനത്തിെൻറ കൃത്യതക്കു വേണ്ടി സ്റ്റാൻറിഡിങ് കമ്മിറ്റി അവലംബിച്ചതത്രെ. ജി.ഡി.പിയുടെ ഏഴു മുതൽ 120 വരെ ശതമാനമാണ് വിവിധ സ്ഥാപനങ്ങൾ കണക്കാക്കിയ കള്ളപ്പണത്തിെൻറ തോത്.
1980-2010 കാലയളവിൽ പല ഘട്ടങ്ങളിലായി 15 ലക്ഷം കോടിക്കും 34 ലക്ഷം കോടിക്കുമിടയിലാണ് ഇന്ത്യക്കാർ വിദേശത്ത് സൂക്ഷിച്ച കണക്കിൽപെടാത്ത രൂപയെന്ന് റിപ്പോർട്ടിൽ പറയുന്നു. മോദി സർക്കാറിെൻറ മൊത്തം ദേശീയ ബജറ്റ് 28 ലക്ഷം കോടിയിലൊതുങ്ങും എന്നോർക്കണം. റിയൽ എസ്റ്റേറ്റ്, ഖനനം, മരുന്ന് നിർമാണം, പാൻമസാല, ഗുഡ്ക, പുകയില, സ്വർണം, ഒാഹരി വിപണി, നിർമാണ മേഖല തുടങ്ങിയവയിലാണ് കണക്കിൽ പെടാത്ത പണം ഏറ്റവുമധികം കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പക്ഷേ, ഇപ്പറഞ്ഞ ഒാരോ മേഖലയിലും ഒഴുകുന്ന കള്ളപ്പണത്തിെൻറ ഏകദേശ തുക തിട്ടപ്പെടുത്തുന്നതിൽപോലും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ദയനീയമായി പരാജയപ്പെട്ടു.
ഒന്നോർത്താൽ ഇക്കാര്യത്തിൽ അത്ഭുതകരമോ അമ്പരപ്പിക്കുന്നേതാ ആയി ഒന്നുമില്ല. അവികസിത, വികസ്വര രാജ്യങ്ങളിൽ കാലാകാലങ്ങളിൽ ഏറ്റവും സംഘടിതമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന ശക്തി ഏതെന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്. അത് സമാന്തര കള്ളപ്പണ സാമ്രാജ്യമാണ്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചും ജനങ്ങളെയും സർക്കാറുകളെയും കബളിപ്പിച്ചും കൈക്കൂലിയും അഴിമതിയും കരിഞ്ചന്തയും കൊള്ള ലാഭവും വഴി അടിച്ചെടുത്തും കുന്നുകൂട്ടുന്ന പണത്തിെൻറയും സമ്പത്തിെൻറയും ആയിരത്തിലൊരംശം പോലും കണ്ടെത്താനോ പൊതുഖജനാവിലേക്ക് മുതൽകൂട്ടാനോ ഭരണകൂടങ്ങൾക്കാവുന്നില്ല.
അതിനുള്ള കാരണങ്ങളും വ്യക്തമാണ്. ഏകാധിപത്യ രാജ്യങ്ങളിൽ കണക്കുചോദിക്കാൻ ജനങ്ങൾക്ക് അനുവാദേമാ അവസരേമാ ഇല്ല. ജനാധിപത്യ രാജ്യങ്ങളിൽ സ്ഥാനാർഥികളെ നിർത്തുന്നതും ജയിപ്പിക്കുന്നതും തുടർന്ന് ഭരിക്കുന്നതും സാേങ്കതികമായി രാഷ്ട്രീയ പാർട്ടികളാണെങ്കിലും പാർട്ടികളെ ഫലത്തിൽ നിയന്ത്രിക്കുന്നതും ഭരണത്തിെൻറ അജണ്ട നിശ്ചയിക്കുന്നതും ഉദ്യോഗസ്ഥ ലോബിയെ വിലക്കെടുക്കുന്നതും കള്ളപ്പണ സമ്രാട്ടുകളാണ്. ഉദാഹരണത്തിന് ബി.ജെ.പിയുടെ കർണാടക മുൻ മുഖ്യനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും യെദിയൂരപ്പയാണ്. കള്ളപ്പണക്കാർ ഏറെ വിലസുന്ന ഖനനമേഖലയാണ് ബി.ജെ.പി േനതാക്കളുടെ കൈവശമിരിക്കുന്നത്. അതുകൊണ്ട്, ഒാപറേഷൻ താമര വിജയിപ്പിക്കാൻ എം.എൽ.എ ഒന്നിന് 50 കോടി വരെ വാഗ്ദാനം െചയ്യപ്പെട്ട വിവരം പുറത്തുവന്നു.
വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോൾ മതേതര പാർട്ടികളെന്നവകാശപ്പെടുന്നവയിൽനിന്ന് കൂട്ടത്തോടെ ബി.ജെ.പിയിലേക്കുള്ള കാലുമാറ്റം നടക്കുന്നതിെൻറ പിന്നിൽ എന്താണെന്ന് സാമാന്യ ബുദ്ധികൾക്കൊക്കെ അറിയാവുന്നതേയുള്ളൂ. രാഷ്ട്രീയരംഗത്തു മാത്രമല്ല, ഏതാണ്ടെല്ലാ ജീവിത തുറകളിലും ആദായനികുതി അടച്ച് നിയമാനുസൃതമായി സമ്പാദിച്ച പണത്തിെൻറ എത്രയോ ഇരട്ടി കണക്കിൽ പെടാത്ത പണമാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. ബാർ ലൈസൻസിനു വേണ്ടി കേരളത്തിൽ എന്തുമാത്രം പണമാണ് ഇടത്-വലത് സർക്കാറുകളുടെ കാലത്ത് ഒഴുക്കപ്പെട്ടത്? ശതകോടികൾ ചെലവിട്ട് ഹൗസ്ഫുൾ സിനിമകൾ നിർമിക്കുന്നവർക്ക് ആശ്രയം നികുതിയടച്ച ആദായമാണോ? പരിസ്ഥിതി നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി പണിതുയർത്തുന്ന റിസോർട്ടുകളുെട മൂലധനം എങ്ങനെ, എവിടെ നിന്ന് നേടിയെടുക്കുന്നുവെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ? ഇങ്ങനെ ചോദിക്കാൻ പോയാൽ തല കറങ്ങുകയേയുള്ളൂ. കരിമ്പണ സാമ്രാജ്യത്തിെൻറ അടിത്തറ തകർക്കാനെന്ന വ്യാജേനയായിരുന്നു ഒന്നാം മോദി സർക്കാർ പെട്ടെന്നൊരു രാത്രി 500, 1000 കറൻസികൾ അസാധുവാക്കി പ്രഖ്യാപിച്ചത്. ഫലമെന്തായി? സാധാരണ ജനം ആവശ്യത്തിലധികം കഷ്ടത്തിലായതൊഴിച്ച് ഒരു നേട്ടവും ഈ തലതിരിഞ്ഞ നടപടിക്കുണ്ടായില്ലെന്നു മാത്രമല്ല, പകരം അടിച്ചുവിട്ട 2000ത്തിെൻറ കറൻസിയായി പിന്നെ കള്ളപ്പണത്തിനാധാരം.
സത്യസന്ധതയും സംശുദ്ധിയും യഥാർഥ രാജ്യസ്നേഹവുമാണ് വികസനത്തിെൻറയും ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിെൻറയും പ്രചോദനമെങ്കിൽ ബുദ്ധിപൂർവകമായ തീരുമാനങ്ങളെടുക്കാനും വിജയകരമായി നടപ്പാക്കാനും കഴിയും. ജനങ്ങൾക്കത് ബോധ്യപ്പെട്ടാൽ അവരും ആത്മാർഥമായി സഹകരിക്കും. ഇപ്പറഞ്ഞ ഗുണങ്ങളിലൊന്നുപോലും നേതാക്കൾക്കോ ഭരണകർത്താക്കൾക്കോ ഉദ്യോഗസ്ഥർക്കോ അവകാശപ്പെടാനാവില്ലെങ്കിൽ പിന്നെ വെക്കുന്ന വെടികളൊക്കെയും പൊയ്വെടികളാവും. പുകയും ഒച്ചയുമുണ്ടാക്കാനല്ലാതെ ഒരുണ്ടയും ഉന്നത്തിൽ തറക്കില്ല. കള്ളപ്പണ കാര്യത്തിൽ മോദി സർക്കാറിെൻറ അവകാശവാദങ്ങളും വാഗ്ദാനങ്ങളുമൊന്നും ലക്ഷ്യം കാണാതെ പോവുന്നത് അതുകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.