വ്യാപാരയുദ്ധം മുറുകുേമ്പാൾ
text_fieldsരാഷ്ട്രാന്തരീയ വ്യാപാരങ്ങൾ പരമാവധി സ്വതന്ത്രവും സുതാര്യവുമാക്കുക എന്നതാണ് ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) മൗലികലക്ഷ്യമായി ഭരണഘടനയിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഇൗ പ്രഖ്യാപിത നിലപാടിനെയും സംഘടനയെത്തന്നെയും തീർത്തും അപ്രസക്തമാക്കി തുറന്ന പോരിനൊരുങ്ങിയിരിക്കുകയാണ് വൻശക്തി രാഷ്ട്രങ്ങൾ. ആഗോള മാധ്യമങ്ങൾ അതിനെ വ്യാപാരയുദ്ധം എന്നു വിശേഷിപ്പിക്കുന്നു. ഡോണൾഡ് ട്രംപിെൻറ അമേരിക്ക കഴിഞ്ഞ മാർച്ചിൽ ചൈനക്കുനേരെ പ്രയോഗിച്ചുതുടങ്ങിയ യുദ്ധത്തിെൻറ കാറ്റ് ഇപ്പോൾ ഇന്ത്യയടക്കം ലോകത്തിെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇതിനകം വിപണിയെ ബാധിച്ചുതുടങ്ങിയ ഇൗ ‘യുദ്ധം’ തുടർന്നാൽ, അത് മറ്റൊരു സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായിരിക്കുമെന്നാണ് ഇൗ രംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ മാർച്ചിൽ അലൂമിനിയത്തിനും സ്റ്റീലിനും യഥാക്രമം പത്തും 25ഉം ശതമാനം വീതം ഇറക്കുമതിത്തീരുവ വർധിപ്പിച്ചാണ് അമേരിക്ക വ്യാപാരയുദ്ധത്തിന് തുടക്കമിട്ടത്. അമേരിക്കയിലെ സ്വന്തക്കാരായ സ്റ്റീൽ, അലൂമിനിയം വ്യാപാരികൾക്ക് വൻലാഭം എത്തിച്ചുകൊടുക്കുന്നതിനോടൊപ്പം ഇൗ മേഖലയിൽ ഏറ്റവും കൂടുതൽ കയറ്റുമതിചെയ്യുന്ന ചൈനയെ തളർത്തുക എന്നതായിരുന്നു ഇൗ തീരുമാനത്തിലൂടെ ട്രംപ് ലക്ഷ്യമിട്ടത്. ചൈനയെ മാത്രമല്ല ഇതു ബാധിച്ചത്. ആസ്ട്രേലിയ, ബ്രസീൽ ഒഴികെയുള്ള ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും ഇത് തിരിച്ചടിയായി. തീരുമാനം പുനഃപരിശോധിക്കണമെന്ന ഡബ്ല്യു.ടി.ഒയുടെ ആവശ്യം ട്രംപ് തള്ളിയതോടെ പല രാജ്യങ്ങളും സമാന രീതിയിൽ വിവിധ ഉൽപന്നങ്ങളുടെയും തീരുവ വർധിപ്പിച്ചു. അമേരിക്കയിൽനിന്നുള്ള 659 ഉൽപന്നങ്ങളുടെ തീരുവ 25 ശതമാനം വർധിപ്പിച്ചാണ് ചൈന പകരംചോദിച്ചത്. ഇത്രയും ഉൽപന്നങ്ങൾ ചൈനയിൽ ഇറക്കുമതിചെയ്യണമെങ്കിൽ അമേരിക്കക്ക് ഇനി 50 ബില്യൻ ഡോളറിെൻറ അധികബാധ്യത വരും.
അതേ രീതിയിൽ കാനഡയും മെക്സികോയും യൂറോപ്യൻ യൂനിയനും തുർക്കിയും ഇറക്കുമതിത്തീരുവ വർധിപ്പിച്ച് അമേരിക്കയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചുവെങ്കിലും ട്രംപ് തീരുമാനം കനപ്പിക്കുകയായിരുന്നു. 20,000 കോടി ഡോളറിെൻറ ഇറക്കുമതിത്തീരുവ ചൈനക്കുമേൽ പിന്നെയും ഏർപ്പെടുത്തി ആഗോള വ്യാപാരക്രമത്തിെൻറ കുത്തക കൈവശപ്പെടുത്താൻ തന്നെയാണ് തീരുമാനമെന്ന് സ്വന്തം രാജ്യത്തുനിന്നുള്ള വിമർശനങ്ങൾക്കിടയിലും അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുടെ ബൗദ്ധിക സ്വത്തവകാശത്തിലും സാേങ്കതികവിദ്യ കൈയടക്കിയതിനും ചൈനയോടുള്ള പ്രതികാരമാണിതെന്നും ട്രംപ് തുറന്നടിച്ചു. ഇതിനിടെയാണ് ഇന്ത്യയുടെ ഇടപെടലുണ്ടായിരിക്കുന്നത്. മേൽസൂചിപ്പിച്ച രാജ്യങ്ങൾ ചെയ്തതുപോലെ, അമേരിക്കയിൽനിന്നുള്ള 29 ഉൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ ഇന്ത്യയും തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ കേവലം 24 കോടി ഡോളറിെൻറ അധികബാധ്യതയേ യു.എസിനുണ്ടാവൂ എങ്കിലും ഇൗ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ സങ്കീർണതകളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്കയെന്നിരിക്കെ ഇൗ തീരുമാനം എത്രകണ്ട് പ്രാവർത്തികമാകുമെന്നും കണ്ടറിയണം. അടുത്തമാസം ആദ്യവാരം ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ വ്യാപാര-നയതന്ത്ര ചർച്ച നടത്താനിരിക്കെയാണ് ഇൗ സംഭവവികാസങ്ങളെന്നതാണ് ശ്രദ്ധേയം. ജപ്പാനും ഇന്ത്യയുടെ വഴിെയ സഞ്ചരിക്കുന്നുവെന്നാണ് പുതിയ റിേപ്പാർട്ടുകൾ.
ഗാട്ട് കരാർ അവസാനിപ്പിച്ച് 1995 ജനുവരി ഒന്നിനാണ് ഡബ്ല്യു.ടി.ഒ യാഥാർഥ്യമായത്. വൻശക്തി രാഷ്ട്രങ്ങളുടെ വ്യാപാരക്കുത്തക നിലനിർത്തുന്നതിനുള്ള സംഘടനയാണിതെന്ന് അന്നുമുതൽതന്നെ പലരും വിമർശിച്ചിട്ടുണ്ട്. പലതവണ അത് വ്യക്തമായിട്ടുമുണ്ട്. ഉൽപാദന, സേവനമേഖലകളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന വികസ്വരരാജ്യങ്ങളെ ഇൗ സംഘടനയുടെ പിൻബലത്തിൽ പലതവണ വൻശക്തികൾ അടിച്ചിരുത്തിയിട്ടുണ്ട്. വികസ്വര രാജ്യങ്ങളുടെ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് വലിയ ചുങ്കം ഏർപ്പെടുത്തി വ്യാപാരം റദ്ദാക്കി കുത്തകകളുടെ ദല്ലാളുമാരായി ഡബ്ല്യു.ടി.ഒ വർത്തിക്കുകയാണ്. നമ്മുടെ രാജ്യവും ഇതിനിരയായിട്ടുണ്ട്. ഇത്തരത്തിൽ ആറ് കേസുകളെങ്കിലും ഡബ്ല്യു.ടി.ഒയിൽ അമേരിക്കയുമായി നിലനിൽക്കുന്നുണ്ട്. എന്നാൽ, അതിലൊന്നും ഇടപെടാൻ സംഘടനയുടെ തലപ്പത്തുള്ളവർ ആർജവം കാണിക്കാറില്ല. ഇപ്പോഴത്തേത് അൽപംകൂടി ഗൗരവമേറിയ സംഭവമായിട്ടും ട്രംപിനു മുന്നിൽ വണങ്ങിനിൽക്കുകതന്നെയാണ് അവർ. കിഴക്കിെൻറയും പടിഞ്ഞാറിെൻറയും വ്യാപാരക്കുത്തകകൾ തമ്മിലുള്ള കിടമത്സരത്തിനാണ് ഇപ്പോൾ ലോകം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. അതിലേക്ക് നമ്മുെടതടക്കമുള്ള രാജ്യങ്ങൾ പല കാരണങ്ങളാൽ പങ്കുചേർന്നുകൊണ്ടിരിക്കുന്നു. അങ്ങനെ അത് മറ്റൊരു ‘ലോകയുദ്ധ’ത്തിലേക്ക് വഴിമാറിയിരിക്കുന്നു.
സാേങ്കതികമായി യുദ്ധവും ഉപരോധവുമൊന്നുമില്ലാതെതന്നെ സാമ്പത്തികവും രാഷ്ട്രീയവുമായ കുത്തക നിലനിർത്തുന്നതിന് വൻശക്തി രാഷ്ട്രങ്ങൾ പോസ്റ്റ് കൊളോണിയൽ കാലത്ത് വിവിധ മാർഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. അത്തരത്തിലൊന്നു തന്നെയാണ് ഡബ്ല്യു.ടി.ഒയുടെ മൗനാനുവാദത്തോടെയുള്ള ഇൗ ഇറക്കുമതി ചുങ്കക്കൊള്ള. ഒരു രാജ്യത്തിെൻറ ഉൽപന്നങ്ങൾ വ്യവസ്ഥകളോടെ മറ്റൊരു രാജ്യേത്തക്ക് കയറ്റിയയക്കാൻ കഴിയുേമ്പാൾ മാത്രമാണ് സ്വതന്ത്ര വ്യാപാരം സാധ്യമാകുന്നത്. അത്തരമൊരു വ്യാപാരത്തിലൂടെ മാത്രമേ മൂന്നാംലോക രാജ്യങ്ങൾക്ക് പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, അതിന് അധിക ചുങ്കം നൽകണമെന്നുവരുേമ്പാൾ ‘ഉപരോധം’ എന്ന ആയുധംതന്നെയാണ് അവിടെ പ്രയോഗിക്കപ്പെടുന്നത്. ഇൗ ഉപരോധം ഇനിയും തുടർന്നാൽ അത് ആത്യന്തികമായി ബാധിക്കുക വികസ്വര രാജ്യങ്ങളെ തന്നെയാകും. അതിെൻറ സൂചനകൾ ഇപ്പോൾതന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. വിപണിയിൽ കടുത്ത മാന്ദ്യം പ്രകടമാണ്. ഭക്ഷ്യവസ്തുക്കളടക്കം ഇൗ ഉപരോധത്തിൽ കെട്ടിക്കിടക്കുന്നു. അതിനാൽ, ഇൗ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര ഇടെപടൽ ആഗോളസമൂഹം ആവശ്യപ്പെടുന്നുണ്ട്. തീർത്തും സുതാര്യമായ വ്യാപാരക്രമം യാഥാർഥ്യമാകാൻ വൻശക്തി രാഷ്ട്രങ്ങളും യു.എൻ അടക്കമുള്ള സംവിധാനങ്ങളും ജനാധിപത്യത്തിെൻറതായ മാർഗത്തിൽ ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്നു സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.