രണ്ടു നാടകങ്ങൾ രണ്ടു നടപടിക്രമങ്ങൾ
text_fieldsകടുത്ത ജോലിത്തിരക്കിലാണ് കർണാടകയിലെ പൊലീസ്. നാലഞ്ചു ദിവസമായി പ്രമാദമായ ഒരു ക േസന്വേഷണത്തിലാണ്. ഉത്തര കർണാടകയിലെ ബിദാറിലെ ഒരു സ്കൂളിൽ കയറിയിറങ്ങി അവിടത്തെ ന ാലും അഞ്ചും ക്ലാസിലെ വിദ്യാർഥികളെ ചോദ്യംചെയ്യുന്നു. കുറ്റമിതാണ്: സ്കൂൾ വാർഷിക ദിനത ്തിൽ അവതരിപ്പിച്ച നാടകത്തിൽ രാജ്യത്തെ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നുണ്ടത്ര േ. പൗരത്വനിയമം എങ്ങനെ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ പ്രയാസപ്പെടുത്തുമെന്ന് പറയു ന്നുണ്ട്. ‘ഞങ്ങൾ രേഖകൾ കാണിക്കില്ലെ’ന്ന് പ്രഖ്യാപിക്കുന്ന വരുൺ ഗ്രോവറിെൻറ ‘ഹം കാഗസ ് നഹി ദിഖായേംഗേ’ എന്ന കവിത ചൊല്ലുന്നുണ്ട്. നാടകത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ട ഒരാൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.രാജ്യദ്രോഹം, വൈരം വളർത്തൽ, വർഗീയവിദ്വേഷം വളർത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സ്കൂൾ അധികൃതർക്കെതിരെ ഇൗ നാടകത്തിെൻറ പേരിൽ ചുമത്തപ്പെട്ടിരിക്കുന്നത്. മുൻകൂർ ജാമ്യം തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ ഭാരവാഹികളിപ്പോൾ. അടുത്ത അധ്യയന വർഷം മക്കൾക്ക് വേറെ സ്കൂൾ അന്വേഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
അധികം നാളുകൾ പിറകോട്ടുപോകേണ്ടതില്ല. ഇക്കഴിഞ്ഞ ഡിസംബറിൽ കർണാടകയിലെ മറ്റൊരു സ്കൂളിലെ വാർഷിക ദിനത്തിൽ ഒരു നാടകം അരങ്ങേറിയിരുന്നു. ഇന്ത്യൻ ഭരണഘടനയെയും സുപ്രീംകോടതിക്കു നൽകിയ ഉറപ്പുകളെയും ലംഘിച്ച് കാവിവർഗീയ ശക്തികൾ ബാബരി മസ്ജിദ് തകർക്കുന്നതിെൻറ പുനരാവിഷ്കാരമായിരുന്നു പ്രമേയം. 3800ഒാളം വിദ്യാർഥികളെ അണിനിരത്തി, 1992 ഡിസംബർ ആറിന് സംഘ്പരിവാർ നായകർ വിളിച്ചുകൊടുത്ത അതേ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു ആ പുനരാവിഷ്കാരം. കേന്ദ്രസഹമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, പുതുച്ചേരി ഗവർണർ കിരൺബേദി തുടങ്ങിയവരായിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ. ഇൗ നാടകത്തിെൻറ ദൃശ്യങ്ങൾ ഒാൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് ഒരാൾ നൽകിയ പരാതിയിൽ സ്കൂളിെൻറ നാലു ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു^ മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടു എന്ന കുറ്റം ചുമത്തിക്കൊണ്ട്. നാളിതുവരെ കേസന്വേഷണത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനും ആ സ്കൂൾവളപ്പിൽ കയറിയിട്ടില്ല, ഒരു വിദ്യാർഥിയെപ്പോലും ഇൗ നാടകവുമായി ബന്ധപ്പെട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്തിട്ടില്ല.
പൗരത്വ നിയമത്തിനെതിരായ നാടകം അരങ്ങേറിയത് മുസ്ലിം മാനേജ്മെൻറിനു കീഴിലെ സ്കൂളിലും ബാബരി ധ്വംസനം പുനരാവിഷ്കരിച്ചത് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള, സർക്കാർഫണ്ടിൽ പ്രവർത്തിക്കുന്ന സ്കൂളിലുമാണ് എന്നതു തന്നെയാണ് വ്യത്യാസം. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത മനുഷ്യരെ വെടിവെച്ചുകൊന്ന സംഭവം റിപ്പോർട്ട് ചെയ്യാൻപോയ കേരളത്തിൽനിന്നുള്ള മാധ്യമ പ്രവർത്തകരെ മാരകായുധവുമായി വന്നവർ എന്നാരോപിച്ച് പിടിച്ചുവെക്കുകയും ചോദ്യം ചെയ്യൽ എന്ന പേരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ചെയ്ത കർണാടക പൊലീസ് എത്രമാത്രം പക്ഷപാതിത്വം പുലർത്തിയാണ് ‘നിയമം നടപ്പിലാക്കുന്നത്’ എന്ന് ബോധ്യപ്പെടുത്തുന്നതാണ് രണ്ടു സ്കൂളുകളിൽ നടന്ന നാടകങ്ങളോടുള്ള നിലപാട്.
യു.പിയും ഗുജറാത്തും പോലെ സംഘ്പരിവാർ പരീക്ഷണശാലകളിൽ വികസിപ്പിച്ചെടുത്ത അന്തകവിത്തുകളെല്ലാം വിതച്ച് വിളവെടുക്കാനുള്ള നിലമാക്കി മാറ്റിയിരിക്കുന്നു കർണാടകത്തെ. സർക്കാർ സംവിധാനങ്ങളുടെയും ഫണ്ടുകളുടെയും ദുരുപയോഗം കൊണ്ടാണ് ഇെതല്ലാം ചെയ്തുകൂട്ടുന്നതും. പൗരത്വ നിയമത്തിനെതിരെ നാടകം കളിച്ച കുഞ്ഞുങ്ങളെ മാത്രമല്ല സമരം ചെയ്യുന്ന ഒാരോ മനുഷ്യരെയും ശത്രുവായി കണ്ടാണ് പൊലീസ് നേരിട്ടുവരുന്നത്. ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രവുമേന്തി പ്രതിഷേധിച്ച രാമചന്ദ്രഗുഹ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത രീതിയും യുവജനങ്ങളോട് മുഴക്കുന്ന ഭീഷണിയുമെല്ലാം അതു ബോധ്യപ്പെടുത്തുന്നുണ്ട്.
വരാനിരിക്കുന്ന ഇൗ വർഗീയ ഭീകര പരിവർത്തനത്തെക്കുറിച്ച് ഏറെക്കാലം മുമ്പ് തിരിച്ചറിയുകയും വിളിച്ചുപറയുകയും ചെയ്ത ഒരാൾ നമുക്കിടയിൽ ജീവിച്ചിരുന്നു-ഗൗരി ലേങ്കഷ് എന്ന ധീരയായ മാധ്യമ പ്രവർത്തക. ഗൗരി വിളിച്ചു പറയുന്ന സത്യങ്ങൾ തങ്ങളുടെ ശ്രമങ്ങളെ അട്ടിമറിക്കുമെന്ന് ബോധ്യമുള്ള, 72 വർഷങ്ങൾക്കു മുമ്പ് രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ജീവനെടുത്ത അതേ ശക്തികൾ വെടിയുണ്ട പായിച്ച് അവരുടെയും ജീവനെടുക്കുകയായിരുന്നു. സ്കൂളിൽ നാടകം കളിച്ച കുട്ടികളെ വേട്ടയാടാൻ കാണിക്കുന്ന ആവേശമൊന്നും ഗൗരിയുടെ ഘാതകരെ കണ്ടെത്തി നീതി ഉറപ്പാക്കാൻ കർണാടക പൊലീസിന് ഇല്ലാതാവുന്നത് സ്വാഭാവികം തന്നെ.
ഗൗരി ലേങ്കഷിെൻറ 58ാം ജന്മദിനമായിരുന്നു ബുധനാഴ്ച. മഹാത്മജിയുടെ 72ാം രക്തസാക്ഷിത്വ വാർഷികദിവസമാണിന്ന്. അവർ നൽകിയ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് മുന്നോട്ടുനീങ്ങേണ്ട ഏറ്റവും പ്രസക്തമായ കാലമാണിത്. അവരെ ഇല്ലാതാക്കിയ ശക്തികളെ ഒറ്റപ്പെടുത്തേണ്ട സമയവും. ധീരരാം മനുഷ്യരുടെ രക്തസാക്ഷിത്വങ്ങൾ പാഴായിപ്പോയിട്ടില്ല എന്ന് നമ്മൾ തെളിയിക്കുക തന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.