Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 12:56 PM IST Updated On
date_range 6 Sept 2017 12:56 PM ISTപുനഃസംഘടിപ്പിക്കപ്പെട്ട മോദി മന്ത്രിസഭ
text_fieldsbookmark_border
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആർ.എസ്.എസ് നിയന്ത്രിത മന്ത്രിസഭ മൂന്നാമത്തേതും കൂടുതൽ വിപുലവുമായ പുനഃസംഘടനക്ക് വിധേയമായപ്പോൾ, സർക്കാർ പാളിച്ചകളും തെറ്റുകളും തിരുത്തി വികസനപ്രക്രിയ പൂർവാധികം ഉൗർജസ്വലതയോടെ മുന്നോട്ടുപോവുമെന്ന പ്രതീക്ഷക്ക് വളരെയൊന്നും വക കാണുന്നില്ല. ഒന്നരവർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കാവിപ്പടക്ക് കൂടുതൽ തിളക്കമാർന്ന വിജയം നേടുകയെന്ന മുഖ്യലക്ഷ്യത്തോടെയാണ് 73 അംഗ മന്ത്രിസഭ 76 ആയി വർധിപ്പിച്ചതും കഴിവുകെട്ടവരെന്ന് വിലയിരുത്തപ്പെട്ട ആറുപേരെ പുറന്തള്ളിയതും സിവിൽ സർവിസിൽനിന്ന് പിരിഞ്ഞ നാലുപേരടക്കം ചിലരെ ഉൾപ്പെടുത്തിയതും. മന്ത്രിസഭ വികസനത്തിൽ പ്രധാനമായും പരിഗണിക്കപ്പെട്ടത് നരേന്ദ്ര മോദിയോടുള്ള കൂറും പിന്നെ ആർ.എസ്.എസ് പശ്ചാത്തലവുംതന്നെ. പ്രദർശനം മോശമായതിനാൽ പുറത്തുപോവേണ്ടിവന്നവരിൽ കൽരാജ് മിശ്രയും രാജീവ് പ്രതാപ് റൂഡിയും ബന്ദാരു ദത്താത്രേയയും ഉൾപ്പെടുന്നു. ജലവിഭവ മന്ത്രി ഉമാഭാരതിയെ കുടിവെള്ളവും ശുചിത്വവും മാത്രം നൽകി ഒതുക്കിയതോടെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് അവർ ബഹിഷ്കരിച്ചത് അസംതൃപ്തിയുടെ പരസ്യപ്രകടനമാണ്. എന്നാൽ, മാനവ വിഭവവികസന മന്ത്രി പദവിയിൽനിന്ന് കഴിവുകേട് കാരണം നേരത്തേ ഒതുക്കിയിരുന്ന സ്മൃതി ഇറാനിക്ക് വാർത്താവിതരണ^പ്രക്ഷേപണം പോലുള്ള സുപ്രധാന വകുപ്പ് നൽകിയതിെൻറ പിന്നിൽ കേവലം കാര്യക്ഷമതയാണെന്ന് ധരിക്കാൻ ബുദ്ധിമുട്ടുണ്ട്. ചരിത്രത്തിലാദ്യമായി പ്രതിരോധത്തിെൻറ പൂർണ നിയന്ത്രണം ഒരു വനിതയെ ഏൽപിച്ചതാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ മാറ്റം. മനോഹർ പരീകർ ഗോവ മുഖ്യമന്ത്രിയായി തിരിച്ചുപോയതിൽപിന്നെ പ്രതിരോധത്തിെൻറ അധികച്ചുമതല ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കായിരുന്നല്ലോ. എത്ര പ്രഗല്ഭൻ തലപ്പത്തിരുന്നാലും പ്രതിരോധ വകുപ്പിനെ യഥാർഥത്തിൽ നിയന്ത്രിക്കുന്നത് സൈനിക മേധാവികളാണെന്നും അവരുടെ തലക്കുമീതെ ഒരു പരിഷ്കരണവും നടപ്പാക്കാൻ ആർക്കുമാവില്ലെന്നും യു.പി.എ സർക്കാറിൽ എ.കെ. ആൻറണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ വ്യക്തമായതാണ്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധി പ്രതിരോധ വകുപ്പ് ഉരുക്കുമുഷ്ടിയോടെ കൈകാര്യം ചെയ്തതാണ് ഇതിനപവാദം. നിർമല മെറ്റാരു ഇന്ദിരയാവാൻ ഒരു സാധ്യതയുമില്ലെന്ന് പറയേണ്ടിവരുന്നത് അവരുടെ കഴിവിലുള്ള അശുഭാപ്തികൊണ്ടല്ല, ഏത് വകുപ്പും ആരെ ഏൽപിച്ചാലും ഫലത്തിൽ നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടാണ് സർവാധികാരികളായി വാഴുന്നത് എന്ന തെളിഞ്ഞ സത്യം ഒാർമിക്കുന്നതുകൊണ്ടാണ്. രണ്ടുപേരും ആർ.എസ്.എസിനെ പിണക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട് എന്നുമാത്രം. മധ്യപ്രദേശിലെ ഗോരക്ഷ സംഘത്തിെൻറ ചാവേറും ബജ്റംഗ്ദളിെൻറ മുൻ നായകനുമായ വീരേന്ദ്രകുമാറിനെ ന്യൂനപക്ഷകാര്യ സഹമന്ത്രിയായി നിയമിച്ചപ്പോൾ പ്രകടമാവുന്നത് ആർ.എസ്.എസ് പ്രതിബദ്ധതതന്നെ. ന്യൂനപക്ഷ വകുപ്പുമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് കാബിനറ്റ് പദവി നൽകിയത് സർക്കാർ ന്യൂനപക്ഷ വിരുദ്ധമാണെന്ന പൊതുധാരണ തിരുത്താനും അടുത്ത തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനും കൂടിയാവാം. ലോകത്ത് ഇസ്ലാമുള്ള കാലം ഭീകരതയുണ്ടാവുമെന്ന് വാർത്തസമ്മേളനത്തിൽ തുറന്നുപ്രഖ്യാപിച്ച, 63 ക്രിമിനൽ കേസുകളിൽ പ്രതിയായ കർണാടകക്കാരൻ അനന്തകുമാർ ഹെഗ്ഡെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും തീവ്രഹിന്ദുത്വ നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന സന്ദേശം ആവർത്തിച്ചുനൽകാനാവും.
മന്ത്രിസഭ പുനഃസംഘടനയിൽ ആദ്യമായി കേരളത്തിന് പ്രാതിനിധ്യം ലഭിച്ചിരിക്കുന്നു എന്നതാണ് എടുത്തുപറയാവുന്ന സവിശേഷത. മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥനും ഇടതു പിന്തുണേയാടെ സംസ്ഥാന നിയമസഭയിൽ അംഗവുമായിരുന്ന അൽഫോൻസ് കണ്ണന്താനത്തെയാണ് ഭാഗ്യം തുണച്ചിരിക്കുന്നത്. വിനോദസഞ്ചാരത്തിെൻറ സ്വതന്ത്ര ചുമതലയോടൊപ്പം ഇലക്േട്രാണിക്സ്, വിവര സാേങ്കതികവിദ്യ വകുപ്പിെൻറ സഹമന്ത്രി പദവികൂടി അദ്ദേഹത്തിനുണ്ട്. ബ്യൂറോക്രസിയുടെ ഭാഗമായിരുന്ന കാലത്ത് കാര്യക്ഷമത തെളിയിച്ച കണ്ണന്താനത്തിന് ബി.ജെപി ദേശീയ നിർവാഹക സമിതി അംഗമെന്ന നിലയിൽ കേരളത്തിെൻറ പ്രശ്നങ്ങളിലേക്കും ആവശ്യങ്ങളിലേക്കും കേന്ദ്രത്തിെൻറ ശ്രദ്ധക്ഷണിക്കാനും സാധിച്ചിരുന്നു. ആ നിലക്ക് മന്ത്രിസഭയിൽ കേരളത്തിെൻറ ശബ്ദമാവാൻ കണ്ണന്താനത്തിന് കഴിയുമാറാകെട്ട എന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ആശംസ സാർഥകമാവുമെന്ന് പ്രതീക്ഷിക്കുക. എന്നാൽ, ഹിന്ദുത്വവത്കരണ പ്രവർത്തനങ്ങളിൽ കാര്യമായ ഒരു പങ്കും വഹിക്കാനാവാത്ത ഇൗ ക്രൈസ്തവന് ബി.ജെ.പിയുടെയോ ആർ.എസ്.എസിെൻറയോ ആത്മാർഥ പിന്തുണ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. തങ്ങളിലാർക്കെങ്കിലും ഒരാൾക്ക് കേന്ദ്ര കാബിനറ്റിൽ ബർത്ത് ലഭിക്കുമെന്ന് സംഘ്പരിവാറിെൻറ പ്രാന്തീയ നേതാക്കൾ പ്രതീക്ഷിച്ചിരിക്കെ വന്നുപതിച്ച ‘ഇടിത്തീ’ ഉൾക്കൊള്ളാൻപോലും അവർക്കായിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു നടത്തുന്ന മതന്യൂനപക്ഷ പ്രീണനത്തിെൻറ ഭാഗമായി തീരുമാനത്തെ കണ്ടാലും മുൻ എൻ.ഡി.എ സർക്കാറിൽ ഒ. രാജഗോപാലിന് ഇടം ലഭിച്ചപോലെ വല്ലതും സംഭവിക്കുമെന്ന് അവർ കരുതിയിരുന്നിരിക്കണം. പക്ഷേ, സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ളവരുടെ പേരിൽ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും സംഘ്പരിവാറിനകത്തെ രൂക്ഷമായ ചേരിപ്പോരും കഴിവ് തെളിയിച്ചവരാരും സംസ്ഥാന ഘടകത്തിലില്ലെന്ന തിരിച്ചറിവുമെല്ലാം ചേർന്നപ്പോൾ കുമ്മനം, മുരളീധരൻ മുതൽപേരെ തഴയാൻ അമിത് ഷാ മാറി ചിന്തിച്ചു എന്നു കരുതാനാണ് ന്യായം. അതേസമയം, കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായമായ ക്രൈസ്തവരെ എത്രത്തോളം ബി.ജെ.പിയോടടുപ്പിക്കാനും സാമ്പ്രദായിക വോട്ട്ബാങ്ക് മാറ്റിയെടുക്കാനും അൽഫോൻസ് കണ്ണന്താനത്തിന് സാധിക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഒപ്പം പരോക്ഷമായി ജോസ് കെ. മാണിയുടെയും പിതാവിെൻറയും സ്വപ്നങ്ങൾക്ക് തിരിച്ചടി കൂടിയായി മറ്റൊരു കോട്ടയത്തുകാരെൻറ സ്ഥാനലബ്ധി. വ്യക്തിപരവും സംഘടനാപരവുമായ നേട്ടകോട്ടങ്ങൾക്കുപരി കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തെറ്റായ നയനിലപാടുകൾകൊണ്ടും മുൻഗണനാക്രമംകൊണ്ടും രാജ്യത്തിനു നേരിടേണ്ടിവന്ന സങ്കീർണപ്രശ്നങ്ങൾക്ക് എന്ത് പരിഹാരമാണുണ്ടാക്കാൻ പോവുന്നതെന്ന് കാത്തിരുന്നു കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story