കാമ്പസ് ക്രിമിനലുകൾക്കുള്ളതല്ല
text_fieldsതിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ മൂന്നാംവർഷ ബിരുദവിദ്യാർഥിയും എസ്.എഫ്. െഎ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ ചന്ദ്രനെ സ്വന്തം സംഘടനയുടെ കോളജ് യൂനിറ്റ് പ്ര സിഡൻറും സെക്രട്ടറിയും ചേർന്ന് െനഞ്ചിൽ കത്തി കുത്തിത്താഴ്ത്തി കൊല്ലാൻ ശ്രമിച്ച കേ സിൽ നാടുമുഴുക്കെ കടുത്ത പ്രതിഷേധത്തിലാണ്. കാലങ്ങളായി പാർട്ടിക്കോളജുകളുടെ കുത്ത കക്കാരായ സംഘടനയുടെ മുൻനേതാക്കൾ മുതൽ നിലവിലെ നേതൃത്വവും രക്ഷാകർത്താവായ സി.പി.എമ്മും വരെ അണികളെ തള്ളിപ്പറയുന്നു. പാർട്ടി ഘടകം പിരിച്ചുവിടുന്നു, പ്രവർത്തകരെ പുറത്താക്കുന്നു, മാലോകരോടു മുഴുവൻ മാപ്പിരക്കുന്നു. എസ്.എഫ്.െഎയുടെ കാപാലികതക്കെതിരെ സഹോദരസംഘടന തെരുവിൽ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ കണ്ണീർ തോരാതെ െപയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, ചാനലിലെയും വെർച്വലിലെയും കണ്ണീരും കൈയും വൈറലാക്കുന്നതിനപ്പുറം സ്വന്തക്കാരെൻറ നെഞ്ചിൽ കത്തിയാഴ്ത്തുന്നിടത്തെത്തിയ കാമ്പസ് ഫാഷിസത്തിെൻറ ഭീകരതയെ നേരിടാൻ ആര്, എന്തു ചെയ്യുന്നു? അക്രമരാഷ്ട്രീയത്തിനെതിരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാൻ അതിനു മുന്നിൽ ചാടിവീണു പൊന്തയിൽതല്ലി ബഹളം വെച്ചതുകൊണ്ടായില്ല.
തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിെൻറ മൂക്കിനു താഴെ പട്ടാപ്പകൽ നടന്ന സംഭവത്തിൽ ഇതിനകം നാലു പേർ പിടിയിലായി. എട്ടുപേർക്കു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 30 പേർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണത്തിൽ ഉഴപ്പുകയായിരുന്നു ആദ്യം. വെള്ളിയാഴ്ച 10.30ന് ആക്രമണം നടത്തിയ രണ്ടു പ്രതികളും കത്തി കാട്ടി കുട്ടികളെ വിരട്ടി വൈകീട്ടുവരെ കാമ്പസിനുള്ളിലെ സ്റ്റുഡൻറ്സ് സെൻററിലുണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. കത്തിക്കുത്തു നടക്കുേമ്പാൾ കോളജിനു പുറത്ത് ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമുണ്ടായിരുന്നിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല. നാടിനെ നടുക്കിയ സംഭവം നടന്ന കോളജിെൻറ അധികൃതർ എന്ത്, ആര്, എവിടെ, ഉവ്വോ എന്ന് ഒന്നുമറിയാത്ത മട്ടിൽ ഇരുന്നു. പ്രിൻസിപ്പൽ സംഘർഷം സമയത്തിനറിയിച്ചില്ലെന്ന് പൊലീസ് പരിഭവം പറഞ്ഞു. കാമ്പസിനകത്തെ കുപ്രസിദ്ധമായ ഇടിമുറിയിലേക്കു കാലെടുത്തുവെക്കാൻ പൊലീസിന് ശനിയാഴ്ചവരെ കാക്കേണ്ടിവന്നു. പൊലീസ് അറച്ചുനിൽക്കുന്നതിലുമുണ്ട് കാര്യം. ഇൗ വർഷാദ്യം തലസ്ഥാനത്ത് എസ്.െഎയെ ആക്രമിച്ച യുവജന നേതാവിനെ പാർട്ടി ഒാഫിസിൽ കയറി തപ്പിയ ഡി.സി.പിക്ക് കസേര തെറിച്ച അനുഭവമുള്ളപ്പോൾ ‘പൊലീസ് പുല്ലായി’ തുടരുകയേയുള്ളൂ.
അക്രമം ഒരു തരത്തിലും ന്യായീകരിക്കുകയില്ലെന്നും അന്വേഷണം തടസ്സപ്പെടുത്തില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനയുടെ ഉറപ്പ് പ്രയോഗത്തിനുണ്ടാകുമോ എന്നാണറിയേണ്ടത്. കേസിൽ മുഖ്യ പ്രതികളായി ചേർക്കപ്പെട്ടവർ അക്രമരാഷ്ട്രീയത്തിൽ അബദ്ധത്തിൽ ചെന്നുപെട്ടവരല്ലെന്നും മുമ്പും സ്വന്തക്കാരെയടക്കം മനുഷ്യത്വരഹിതമായി കൈകാര്യം ചെയ്തവരാണെന്നും എസ്.എഫ്.െഎയിൽ പ്രവർത്തിച്ചവരുടെ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കെ ഗവൺമെൻറ് ഇടപെടൽ എങ്ങനെയാകും എന്ന സംശയമുയരുന്നുണ്ട്. ഇക്കഴിഞ്ഞ മേയിൽ കോളജ് യൂനിയൻ ഭാരവാഹികളാണ് ഉത്തരവാദി എന്നെഴുതിവെച്ച് ഒരു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനോ പ്രശ്നപരിഹാരത്തിനോ നീക്കമുണ്ടായില്ല. ഒരു കാമ്പസിനകത്ത് സ്വതന്ത്രമായൊരു മുറി പതിച്ചെടുത്ത് പ്രതിയോഗികളെ തല്ലിച്ചതക്കാനുള്ള ഇടിമുറിയാക്കി മാറ്റുകയും മദ്യക്കുപ്പികളും ആയുധങ്ങളും ശേഖരിക്കുകയും ചെയ്തിട്ടും കോളജ് അധികൃതർ ഒരു നടപടിയുമെടുത്തില്ല. കാമ്പസിലെ രാഷ്ട്രീയപ്രവർത്തനം എങ്ങനെ വേണമെന്നതു സംബന്ധിച്ച് ബിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാണിപ്പോൾ ഉന്നതവിദ്യാഭ്യാസ മന്ത്രി സംസാരിക്കുന്നത്. ഇടിമുറിയുണ്ടാക്കി സഹപാഠികളുടെ മുതുകിൽ കത്തികൊണ്ട് എസ്.എഫ്.െഎ ചാപ്പ വരക്കുന്നതും എതിരാളിയുടെ മുണ്ടുരിഞ്ഞ് സ്വാതന്ത്ര്യക്കൊടി വീശുന്നതും സ്വന്തം അണികളെ കൊലക്കത്തിക്കിരയാക്കുന്നതും എന്തു രാഷ്ട്രീയപ്രവർത്തനമാണാവോ. കാപാലികരായ ക്രിമിനലുകൾക്കുള്ളതല്ല കാമ്പസ്. അവരെ തടവിലിടുകയാണ് വേണ്ടത്. അല്ലാതെ ആ പേരിൽ കാമ്പസിൽ രാഷ്ട്രീയപ്രവർത്തനത്തിന് തടയിടുകയല്ല.
എസ്.എഫ്.െഎയുടെ ക്രിമിനലിസത്തിനെതിരെ പാർട്ടി സെക്രട്ടറിയും നേതാക്കളുമൊക്കെ രംഗത്തുവന്നിരിക്കുന്നു. യൂനിവേഴ്സിറ്റി കോളജിൽ അറിയാതെന്തോ പൊട്ടിവീണതുപോലെയുള്ള അവരുടെ പ്രതികരണങ്ങൾ ഉഡായിപ്പായേ ജനം കാണൂ. അഖിൽ സംഭവത്തെ തുടർന്ന് പതഞ്ഞുപൊന്തിയ പ്രതിഷേധവും അണപൊട്ടിയ അനുഭവവിവരണങ്ങളും കാമ്പസുകളിലെ എസ്.എഫ്.െഎ ഭീകരത അനാവരണം ചെയ്യുന്നുണ്ട്. എസ്.എഫ്.െഎ മേധാവിത്വമുള്ള കാമ്പസുകളിൽ പലതും ഫാഷിസത്തിെൻറ ചെകുത്താൻകോട്ടകളായി മാറിയിട്ടുണ്ട്. അതിനിരയായവരുടെ പരിദേവനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തിരുവനന്തപുരത്ത് യൂനിവേഴ്സിറ്റി കോളജ് എസ്.എഫ്.െഎയും എം.ജി കോളജ് എ.ബി.വി.പിയും കൊണ്ടുനടത്തുന്നത് കാമ്പസ് ഫാഷിസത്തിെൻറ തണലിലാണ്. ഫാഷിസത്തിനെതിരെ വലിയവായിൽ സംസാരിക്കുന്ന മാർക്സിസ്റ്റ് വിദ്യാർഥി സംഘടന എത്രമാത്രം അതിെൻറ പ്രയോക്താക്കളായിട്ടുണ്ടെന്ന കാര്യം കാമ്പസ് പ്രകടനം വിലയിരുത്തി ആലോചിക്കേണ്ടതാണ്. സംഘർഷത്തെ തുടർന്ന് എസ്.എഫ്.െഎ ചില തീരുമാനങ്ങളെടുത്തിട്ടുെണ്ടന്നും അവർ തിരുത്തുമെന്നും പാർട്ടി സെക്രട്ടറി അറിയിക്കുന്നു. മറ്റൊരു സംഘടനക്ക് പ്രവർത്തനം അനുവദിക്കാത്ത നയം എസ്.എഫ്.െഎക്കാരുടേതല്ലെന്നു പി.ബി. അംഗം എം.എ. ബേബി പറയുന്നു. നേതാക്കളുടെ ഇൗ വാക്കുകൾ എസ്.എഫ്.െഎ അനുസരിക്കുമോ? എങ്കിൽ ഫാഷിസത്തിെൻറ ചെകുത്താൻകോട്ടകൾ തകർത്ത് കാമ്പസിനകത്ത് ജനാധിപത്യത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും കാറ്റും വെളിച്ചവും കടന്നുവരും; തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.