Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമുഖ്യമന്ത്രീ,...

മുഖ്യമന്ത്രീ, ജനങ്ങൾക്കുമുണ്ട് മനോവീര്യം

text_fields
bookmark_border
മുഖ്യമന്ത്രീ, ജനങ്ങൾക്കുമുണ്ട് മനോവീര്യം
cancel

ന​മ്മു​ടെ നാ​ട്ടി​ലെ ജീ​വി​തം ശാ​ന്ത​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തി​ൽ പൊ​ലീ​സ്​സേ​ന വ​ഹി​ക്കു​ന്ന പ​ങ്ക്​ അ​വി​ത​ർ​ക്കി​ത​മാ​ണ്. കേ​സ​ന്വേ​ഷ​ണ​ത്തി​നും ക്ര​മ​സ​മാ​ധാ​നപാ​ല​ന​ത്തി​നു​മി​ട​യി​ൽ പ​ല​ കോ​ണു​ക​ളി​ൽ നി​ന്ന്​ വരുന്ന ബ​ഹു​വി​ധ സ​മ്മ​ർ​ദ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ്​ അ​വ​ർ ​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സേ​വ​നവീ​ഥി​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി. കൊ​ല​ക്കേ​സ്​ പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള യാ​ത്ര​ക്കി​ടെ ഈ ​മാ​സം 18ന്​ ​തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​പി ക്യാ​മ്പി​ലെ കോ​ൺ​സ്റ്റ​ബി​ൾ എ​സ്. ബാ​ലു വ​ള്ളം മു​ങ്ങിമ​രി​ച്ച​ത്​ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണം. അ​താ​യ​ത്​ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഏ​താ​ണ്ടെ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ കേ​ൾ​ക്കാ​റു​ള്ള​തുപോ​ലെ പൊ​ലീ​സ്​ വെ​റും പു​ല്ല​ല്ല; നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ നി​യു​ക്തരാ​യ മ​ഹ​നീ​യ​മാ​യ ഒ​രു സം​ഘം ത​ന്നെ​യാ​ണ്. അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ന്‍റെ​യും അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും ആ​യി​രം ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടെ​ങ്കി​ലും പൊ​ലീ​സ്​ സേ​ന ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ളോ​ട്​ ന​മു​ക്ക്​ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കാ​നാ​വി​ല്ല. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ൽ കാ​ണി​ച്ചു കൂ​ട്ടി​യ അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ൾ മു​ന്നി​ലു​ള്ള​പ്പോ​ഴും കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി വ​ർ​ത്തി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന്​ പൊ​ലീ​സ്​ സേ​നാം​ഗ​ങ്ങ​ളു​ടെ ക​ർ​മ​വീ​ര്യ​ത്തെ, സ​ഹ​ജീ​വി സ്​​നേ​ഹ​ത്തെ, സേ​വ​ന​ത്തെ നാം ​മാ​നി​ക്കു​ന്നു.

എ​ന്നാ​ൽ, കേ​ര​ള പൊ​ലീ​സി​ന്‍റെ ലോ​ഗോ​യി​ൽ എ​ഴു​തി വെ​ച്ചി​രി​ക്കു​ന്ന 'മൃ​ദു ഭാ​വെ ,ദൃ​ഢ കൃ​ത്യെ' (മൃ​ദു​വാ​യ പെ​രു​മാ​റ്റം, ദൃ​ഢ​മാ​യ ക​ർമ​ങ്ങ​ൾ) എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ന്​ മാ​ത്ര​മ​ല്ല, പൊ​ലീ​സ്​ യൂ​നി​ഫോ​മ​ണി​ഞ്ഞു ന​ട​ക്കു​ന്ന ഓ​രോ വ്യ​ക്തി​ക്കും അ​പ​വാ​ദ​മാ​യി​രു​ന്നു​ ആ​റ്റി​ങ്ങ​ലി​ൽ പൊ​തുജ​ന മ​ധ്യ​ത്തി​ൽ വെ​ച്ച്​ ഒ​രു ദ​ലി​ത്​ ബാ​ലി​ക​യെ​യും പി​താ​വി​നെ​യും മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്​ പ​ര​സ്യ വി​ചാ​ര​ണ ന​ട​ത്തി​യ സം​ഭ​വം. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നീ​തി​യും സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധപു​ല​ർ​ത്താ​ൻ ആ​വി​ഷ്ക​രി​ച്ച പി​ങ്ക്​ പൊ​ലീ​സ്​ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്​ ഈ ​ചെ​യ്തി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഐ.​എ​സ്.​ആ​ർ.​ഒ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന കൂറ്റ​ൻ വാ​ഹ​ന​ത്തി​ന്‍റെ അ​തി​ശ​യം കാ​ണാ​നെ​ത്തി​യ കു​ട്ടി എ​ത്ര അ​തി​ക്ര​മ​ക​ര​മാ​ണീ ലോ​കം എ​ന്ന സ​ത്യ​മാ​ണ്​ നേ​രി​ൽ ക​ണ്ട​ത്. മോ​ഷ്​ടിച്ചി​ട്ടി​ല്ലെ​ന്നും നി​ര​പ​രാ​ധി​ക​ളാ​ണെ​ന്നും പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടും പേ​ർ​ത്തും പേ​ർ​ത്തും അ​പ​മാ​നി​ക്കു​ക​യും ക​യ​ർ​ക്കു​ക​യും ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ക്ക്​ മു​ന്നി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മ​ന​സ്സാ​ക്ഷി അ​വ​ശേ​ഷി​ക്കു​ന്ന ഓ​രോ മ​നു​ഷ്യ​രു​ടെ​യും വേ​ദ​ന​യാ​യി. മ​ന​സ്സി​ന്​ മു​റി​വേ​റ്റ കു​ട്ടി ഉ​റ​ക്ക​ത്തി​ൽ ഞെ​ട്ടി​യെ​ണീ​ക്കു​ന്ന​തും, കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ക്കി യൂ​നി​ഫോം ക​ണ്ടാ​ൽ പോ​ലും ഭ​യ​ന്നു നി​ല​വി​ളി​ക്കു​ന്ന​തും പ​തി​വാ​യി. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ഠി​ക്കാ​നി​രി​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ ഈ ​അ​ന്യാ​യ​ത്തെ വെ​ള്ള​പൂ​ശു​ന്ന റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു.

പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ൾ സ​ഹി​ച്ച്​ ക​ര​ഞ്ഞു ജീ​വി​ക്കു​ന്ന അ​സം​ഖ്യം മ​നു​ഷ്യ​രി​ലൊ​രാ​ളാ​വേ​ണ്ട​തി​ല്ല ത​ങ്ങ​ളു​ടെ മ​ക​ളെ​ന്ന്​ തീ​രു​മാ​നി​ച്ച്​ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ കു​ടും​ബം​ തീ​ർ​ച്ച​യാ​യു​മൊ​രു സ​ല്യൂ​ട്ട്​ അ​ർ​ഹി​ക്കു​ന്നു. ഒ​പ്പം ഉ​ത്ത​ര​വാ​ദി​ത്ത നി​ർ​വ​ഹ​ണ​ത്തി​ന്​ മു​ന്നോ​ട്ടു വ​ന്ന പ​ട്ടി​ക​ജാ​തി ക​മീ​ഷ​നും. ബാ​ലി​ക നേ​രി​ട്ട അ​തി​ക്ര​മ​ത്തി​ന്‍റെ വ്യാ​പ്തി ബോ​ധ്യ​മാ​യ ഹൈ​കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ്​ സ​ർ​ക്കാ​ർ പു​ല​ർ​ത്തി​യ​ത്. പെണ്‍കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നവകാശപ്പെട്ട സർക്കാർ നഷ്ടപരിഹാരം നല്‍കുന്നത് പൊലീസിനെ ബാധിക്കുമെന്നും വാദിക്കുന്നു.

കുറച്ചു വർഷങ്ങളായി പൊലീസ്​ വരുത്തുന്ന കഠിന വീഴ്ചകൾക്കെല്ലാം സർക്കാർ- കൂടുതൽ കൃത്യമായി പറഞ്ഞാൽ പൊലീസ്​ വകുപ്പ്​ കൈയാളുന്ന മുഖ്യമന്ത്രി പ്രതിരോധം തീർക്കുന്നത്​ നടപടിയെടുത്താൽ പൊലീസിനെ ബാധിക്കുമെന്നും അവരുടെ ആത്മവീര്യത്തിന്​ ക്ഷതമേൽക്കുമെന്നും പറഞ്ഞാണ്​. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സർക്കാറും പൊലീസും സുരക്ഷ നൽകാനും സംരക്ഷിക്കാനും ബാധ്യസ്ഥമായ ജനങ്ങൾക്ക്​ ആത്മാഭിമാനം, മനോവീര്യം എന്നിത്യാദികളൊന്നുമില്ല എന്ന്​ അദ്ദേഹം ധരിച്ചുവെച്ചിട്ടുണ്ടോ?. പ്രതിപക്ഷ ബെഞ്ചിലിരിക്കവെ തങ്ങൾക്കിഷ്​ടമില്ലാത്തതു ചെയ്​തെന്നാരോപിച്ച്​ പൊലീസിനെതിരെ​ കടുത്ത ആക്ഷേപമുന്നയിക്കുകയും ഭരണത്തിലെത്തിയാൽ അവരുടെ അരുതായ്മകൾക്കെല്ലാം ന്യായം ചമക്കുകയും ചെയ്യുന്നതാണ്​ നിയമപാലക​ സേനാംഗങ്ങളെ നിയമലംഘകരായി ദുഷിപ്പിച്ച്​ ഏറാൻമൂളികളും സ്വാധീനമുള്ളവരുടെ ക്വട്ടേഷൻ സംഘങ്ങളുമാക്കി മാറ്റുക എന്ന്​ നമ്പർ വൺ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയെ ആവർത്തിച്ച്​ ഓർപ്പെടുത്തേണ്ടി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtpink policekerala police
News Summary - Chief Minister, the people too have mental strength
Next Story