Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 7:24 AM GMT Updated On
date_range 14 March 2018 7:24 AM GMTമരണശിക്ഷ പ്രതിവിധിയാവുമോ?
text_fieldsbookmark_border
കുട്ടികൾക്കുനേരെയുള്ള ലൈംഗികാക്രമണങ്ങൾക്ക് കടുത്തശിക്ഷ വ്യവസ്ഥചെയ്യുന്ന 2012ലെ പോക്സോ നിയമപ്രകാരം വർഷങ്ങളായി കുറ്റം ചുമത്തപ്പെട്ടവരിൽ എത്രപേരെ ശിക്ഷിച്ചിട്ടുണ്ടെന്നതിെൻറ കൃത്യമായ കണക്കുകൾ നാലാഴ്ചകൾക്കകം ബോധിപ്പിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് രാജ്യത്തെ എല്ലാ ഹൈകോടതികളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകളനുസരിച്ച് 95 ശതമാനം ബാലപീഡനക്കേസുകളും തീർപ്പാവാതെ കിടക്കുകയാണെന്ന് തദ്സംബന്ധമായി പൊതുതാൽപര്യ ഹരജി സമർപ്പിച്ച അഭിഭാഷകനായ അലോക് ശ്രീവാസ്തവ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പരമോന്നത കോടതി വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ മേൽനോട്ടത്തിൽ രൂപവത്കൃതമാവുന്ന ടീമുകൾ ശേഖരിക്കുന്ന കൃത്യവും ഏറ്റവും പുതിയതുമായ കണക്കുകളായിരിക്കണം സമർപ്പിക്കുന്നതെന്നും ദീപക് മിശ്ര ഒാർമിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ അതിക്രൂരമായി ലൈംഗികാക്രമണത്തിന് വിധേയയായ എട്ടുമാസം മാത്രം പ്രായമായ പെൺകുട്ടി എയിംസിൽ പ്രാണനുവേണ്ടി പൊരുതുന്ന പശ്ചാത്തലത്തിലാണ് ഹരജി.
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളനുസരിച്ച് 2016ൽ 18 വയസ്സിനു താഴെയുള്ളവരുടെ നേരെ നടന്ന ലൈംഗികാതിക്രമങ്ങളിൽ ഭയാനകമായ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2015ലേതിനേക്കാൾ 82.09 ശതമാനമാണ് 2016ൽ. 2467 കേസുകളുമായി മധ്യപ്രദേശ് ഒന്നാംസ്ഥാനത്ത് നിൽക്കുേമ്പാൾ മഹാരാഷ്ട്ര (2292), യു.പി (2115), ഒഡിഷ (1258), തമിഴ്നാട് 1169 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ സ്ഥാനക്രമം. മാനക്കേട് ഒാർത്ത് ആക്രമണത്തിനിരയാവുന്ന കുട്ടികളുടെ കുടുംബങ്ങളിലധികവും ഇത്തരം സംഭവങ്ങൾ ആരോടും പരാതിപ്പെടാതെ മായ്ച്ചുകളയുേമ്പാഴാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് മറക്കരുത്. രാജ്യത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളിൽ പകുതിയിലധികവും ആൺകുട്ടികളാണെന്നതും ശ്രദ്ധേയമാണ്. ചൂഷകരിൽ 98 ശതമാനവും കുട്ടികൾക്ക് പരിചിതരാണ്, അവരിൽതന്നെ അധികവും ബന്ധുക്കളാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിൽ ഒാരോ രണ്ടു കുട്ടികളിലും ഒരാൾ വീതം ലൈംഗിക ചൂഷണത്തിനിരയാവുന്നു എന്ന കണ്ടെത്തൽകൂടി കണക്കിലെടുക്കുേമ്പാൾ അങ്ങേയറ്റം ഭീതിദമാണ് സ്ഥിതിഗതികൾ. സാക്ഷര പ്രബുദ്ധ കേരളത്തിലും കുട്ടികൾക്കുനേരെയുള്ള ലൈംഗികാക്രമണങ്ങൾ കുതിച്ചുയരുകതന്നെയാണ്. 2008ൽ 215 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2017 അവസാനിക്കുന്നതിനുമുമ്പുതന്നെ 1101 ആയി സംഖ്യ ഉയർന്നു. മൂന്നു വർഷത്തിൽ കുറവല്ലാത്ത കഠിന തടവ് മുതൽ ജീവപര്യന്തം വരെയുള്ള ശിക്ഷയാണ് ലൈംഗികാതിക്രമത്തിന് ലഭിക്കാവുന്നത്; പിഴ വേറെയും. പക്ഷേ, ശിക്ഷ നിയമത്തിൽ രേഖപ്പെടുത്തുന്നതല്ലാതെ 95 ശതമാനം കേസുകളിലും യഥാസമയം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാൻ കോടതികൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിെട്ടന്ത് കാര്യം? മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാന സർക്കാറുകൾ െഎ.പി.സി ഭേദഗതി ചെയ്തു 12 വയസ്സിന് താഴെയുള്ള ബാലികമാരെ ബലാത്സംഗത്തിനിരയാക്കിയവർക്ക് മരണശിക്ഷതന്നെ ഉറപ്പുവരുത്തിക്കൊണ്ടുള്ള ബിൽ പാസാക്കിയിട്ടുണ്ട്. ഇതൊക്കെ ഒരു ഭാഗത്ത് നടക്കുേമ്പാഴും മനുഷ്യത്വവിരുദ്ധവും അതിക്രൂരവുമായ ഇൗ കുറ്റകൃത്യം പെരുകിപ്പെരുകി ആശങ്കജനകമായ സ്ഥിതിയിലെത്തിയിട്ടുണ്ടെങ്കിൽ ഏറ്റവും പരമമായ ശിക്ഷപോലും പ്രശ്നത്തിന് പരിഹാരമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
രക്ഷിതാക്കളുടെ ഉദാസീനതയും മാനക്കേേടാർത്ത് കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്നതും കുട്ടികൾ ഒരു പരിധിവരെ സംഭവങ്ങൾ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്താതിരിക്കുന്നതും അഥവാ രക്ഷിതാക്കളോ ബന്ധുക്കളോ പൊലീസിൽ പരാതിപ്പെട്ടാലും ഗൗരവപൂർവമായ അന്വേഷണങ്ങളോ കുറ്റമറ്റ കുറ്റപത്രങ്ങളോ ഇല്ലാതെ പോവുന്നതുമൊക്കെ അതിക്രമങ്ങൾ പെരുകാൻ കാരണമാവുന്നുണ്ട്. സമ്പന്നരും സ്വാധീനമുള്ളവരും കേസുകളിൽനിന്ന് രക്ഷപ്പെടുന്നതും പാവങ്ങൾമാത്രം ശിക്ഷിക്കപ്പെടുന്നതും സർവസാധാരണമായിത്തീരുകയുമാണ്. ഇന്ത്യയിൽ വധശിക്ഷ ലഭിച്ചവരിൽ ബഹുഭൂരിഭാഗവും പാവങ്ങളാണെന്നത് യാദൃച്ഛികമല്ല. സർവോപരി എടുത്തുപറയേണ്ട കാര്യം ലൈംഗിക കുറ്റകൃത്യങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നതാണ്. മുക്കുമൂലകളിൽപോലും മദ്യം സുലഭമായി ഒഴുകുന്നു, അശ്ലീല വിഡിയോകളും ദൃശ്യങ്ങളും ചലച്ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ അനുനിമിഷം പ്രചരിക്കുന്നു, വഴിതെറ്റുന്ന കുട്ടികളോട് കനപ്പിച്ചു സംസാരിക്കുന്നതുപോലും വിലക്കുന്ന പരിഷ്കാരം അനുഗ്രഹമായി കരുതുന്ന ഇളംതലമുറ സർവവിധ നിയന്ത്രണങ്ങൾക്കും അതീതരായി വളരുന്നു, ഒച്ചു വേഗതയിൽ ഇഴയുന്ന നീതിന്യായ കോടതികൾക്ക് ഇതൊന്നും പ്രശ്നമല്ലാതെയും തുടരുന്നു. അന്തരീക്ഷം ഇത്രത്തോളം വഷളായിക്കൊണ്ടിരിക്കെ അത് സഗൗരവം പരിഗണിക്കാതെ ശിക്ഷ പരമാവധി കർക്കശമാക്കിയിെട്ടന്ത് നേടാൻ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story