Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 7:25 AM IST Updated On
date_range 9 July 2019 7:25 AM ISTവീട് കത്തുേമ്പാഴും നാം ഉറങ്ങുകയോ?
text_fieldsbookmark_border
രണ്ടുമാസം മുമ്പ് ബ്രിട്ടീഷ് പാർലമെൻറ് ‘കാലാവസ്ഥ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചപ്പോൾ അങ്ങനെയൊന്ന് ഇ വിടെ ഇന്ത്യയിലും വേണമെന്ന് ഞങ്ങൾ ഓർമിപ്പിച്ചിരുന്നു. ഭൂമിയുടെ കാലാവസ്ഥ സുസ്ഥിരത തകിടംമറിയുകയും ഒരു സർവനാ ശത്തിലേക്ക് മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ വീഴുന്നതിെൻറ ലക്ഷണങ്ങൾ പരക്കെ കാണപ്പെടുകയും ചെയ്യുേമ്പാൾ നിസ്സംഗരായിരിക്കുക സാധ്യമല്ല. എന്നിരിക്കെ, അന്തർദേശീയവും ദേശീയവും പ്രാദേശികവുമായ തലങ്ങളിൽ അടിയന്തരമായ പരിഹാരനടപടികൾ കാണുന്നതിലേക്കുള്ള ആദ്യ ചുവടാണ് പ്രതിസന്ധി ഉണ്ടെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപനം. ഇതിനിടെ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞു. കഴിഞ്ഞയാഴ്ച കേന്ദ്ര ബജറ്റും വന്നു. തെരഞ്ഞെടുപ്പിൽ കാലാവസ്ഥാനയം ഒരു പാർട്ടിക്കും വിഷയമായില്ല. ബജറ്റിലും അതു മുന്നിൽക്കണ്ടുള്ള നടപടികൾ ഇല്ല. ഓരോ ദിവസത്തെ ഇടപെടലുകളും നിർണായകമായിരിക്കെയാണ് അഞ്ചുവർഷത്തേക്കുള്ള സർക്കാറിനോ ഒരു വർഷത്തേക്കുള്ള ബജറ്റിനോ അതിജീവനം ഒരു ചിന്ത പോലുമാകാതെ പോകുന്നത്. നിസ്സംഗതയോട് ഒരു കാരുണ്യവുമുണ്ടാകില്ലെന്ന് പരിസ്ഥിതി ആവർത്തിച്ച് സൂചിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ കൊടുംചൂടും ഒഡിഷയിലെ ചുഴലിക്കാറ്റും കേരളത്തിലെ പ്രളയവും സൂചനകളാണ്. ചെന്നൈ മഹാനഗരം വരണ്ടുപോയിരിക്കുന്നു. ഇന്ത്യയിൽ 17 ശതമാനം പട്ടണങ്ങൾ ജലപ്രതിസന്ധിയുടെ വക്കിലാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ കടൽത്തീര ജലത്തിന് അര ഡിഗ്രി സെൽഷ്യസ് ചൂട് വർധിച്ചതായി കണക്കുകൾ വന്നിരിക്കുന്നു. മത്സ്യസമ്പത്ത് വല്ലാതെ കുറയുന്നു; മിതമായ വർഷപാതം വളരെ കുറഞ്ഞതിനൊപ്പം ഇടക്കുള്ള അതിവർഷക്കെടുതികൾ കൂടുകയും ചെയ്തു. കൃഷിനാശം പതിവായി. ജീവിവർഗങ്ങൾ നാശോന്മുഖമായി. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ മാറ്റങ്ങൾ പ്രകടവും അനുഭവവേദ്യവുമായിക്കൊണ്ടിരിക്കുന്നു. രാജ്യങ്ങൾ അടിയന്തര പരിഹാര നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. കാനഡയും അയർലൻഡും ഫ്രാൻസും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക് സിറ്റി ആ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ദേശീയ ഭരണകൂടങ്ങൾ നിഷ്ക്രിയരായിരിക്കുേമ്പാഴും ആസ്ട്രേലിയയിലെ പ്രാദേശിക സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 15 രാജ്യങ്ങളിലായി 670 ഭരണകൂടങ്ങൾ ഇതിനകം പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ തദ്ദേശീയതലത്തിലോ ഇത്തരമൊരു ആലോചനപോലും തുടങ്ങിയിട്ടില്ല എന്നത്, ദൈനംദിന യാഥാർഥ്യങ്ങളിൽനിന്നും ജനകീയ പ്രശ്നങ്ങളിൽനിന്നും നമ്മുടെ നേതാക്കൾ എത്ര അകലം പുലർത്തുന്നു എന്നാണ് കാണിക്കുന്നത്. പ്രളയമോ വറുതിയോ ചുഴലിക്കാറ്റോ ജലക്ഷാമമോ ഒന്നും അവരെ അലട്ടുന്നില്ല.
കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ എല്ലാമായി എന്നല്ല. പക്ഷേ, രോഗം തിരിച്ചറിയുന്നതും ചികിത്സിക്കാൻ ജാഗ്രത കാണിക്കുന്നതും പരിഹാരത്തിലേക്കുള്ള ആദ്യചുവടാണ്. വീടിന് തീപ്പിടിച്ചാൽ വീട്ടുകാരും അയൽക്കാരുമെല്ലാം മറ്റെല്ലാം വിട്ട് അതിൽ ശ്രദ്ധിക്കുന്നതുപോലുള്ള ജാഗ്രത, തീപിടിച്ച ഭൂമി നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഭൂമിയിൽ ജീവൻ നിലനിൽക്കണോ വേണ്ടയോ എന്ന സന്ദിഗ്ധാവസ്ഥയുള്ളപ്പോൾ നിഷ്ക്രിയത്വം പോയിട്ട് ആലസ്യംപോലും വിനാശകരമാകും. അടിയന്തരമായി പഠനഗവേഷണങ്ങളും വിഭവസമാഹരണവും ഭരണതലം മുതൽ വ്യക്തിതലം വരെയുള്ള ഇടപെടലുകളും നടക്കേണ്ട ഘട്ടമാണിത്. കാലാവസ്ഥ പ്രതിസന്ധി ഉണ്ടെന്ന് അംഗീകരിക്കുന്നത് ബോധവത്കരണത്തിനും കർമപദ്ധതിയുണ്ടാക്കുന്നതിനും ജീവിതൈശലിയിൽ അത്യാവശ്യ മാറ്റങ്ങൾ വരുത്തുന്നതിനും സഹായമാകും. ദേശീയ-പ്രാദേശിക നയരൂപവത്കരണം സാധ്യമാക്കും. 2050ഓടെ കാർബൺ നിർഗളനം പാടേ ഇല്ലാതാക്കാൻ, 2030 ഒാടെ മലിനീകരണക്ഷമമായ വ്യവസായങ്ങൾ നിർത്താൻ, ഇനിയങ്ങോട്ടുള്ള ഓരോ ദിവസവും നിർണായകമാണ്. ഈ സമരം എല്ലാവരുടേതുമാണ്. ദേശീയതയുടെ അതിർവരമ്പുകൾക്കോ മത, രാഷ്ട്രീയ, വംശഭേദങ്ങൾക്കോ അതിൽ സ്ഥാനമില്ല. മനുഷ്യരാശിയെ ഇത്രത്തോളം ഒരുമിപ്പിക്കാൻ പോന്ന, ഇത്ര വലിയ പ്രതിസന്ധി വന്നിട്ടും നമ്മുടെ നേതാക്കൾ അൽപന്മാരായി തുടരുന്നെങ്കിൽ അവരെ ഉണർത്തേണ്ട ചുമതല ശാസ്ത്രജ്ഞർക്കും പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കുമുണ്ട്. കാലാവസ്ഥ പ്രതിസന്ധി നമ്മുടെ രാഷ്ട്രീയ, ഭരണരംഗത്തിെൻറ മാത്രമല്ല എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവാകേണ്ട സമയമെത്തിയിരിക്കുന്നു. പാഠ്യപദ്ധതിയുടെ, സാമ്പത്തികക്രമത്തിെൻറ, ഉൗർജനയത്തിെൻറ, നിത്യജീവിത വ്യവഹാരങ്ങളുടെ ഭാഗമാകണം പരിസ്ഥിതി ചിന്ത. അതിജീവനത്തിെൻറ നേർത്ത സാധ്യത ആ വഴിക്കാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് തരുന്നു.
വരുന്ന സെപ്റ്റംബർ 23ന് ന്യൂയോർക്കിൽ കാലാവസ്ഥാ കർമ ഉച്ചകോടി (Climate Action Summit 2019) നടക്കുന്നുണ്ട്. യു.എൻ സെക്രട്ടറി ജനറൽ ഗുെട്ടറസ് വിളിച്ചുചേർക്കുന്ന ഇൗ ഉച്ചകോടി ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാൻ എടുക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. കാലാവസ്ഥ സംബന്ധിച്ച പാരിസ് ഉടമ്പടിയിൽ വിവിധ രാജ്യങ്ങൾ ഇതുവരെ നടപ്പാക്കിയ കാര്യങ്ങൾ അവലോകനം െചയ്യും. പലരാജ്യങ്ങളും ലക്ഷ്യത്തിൽനിന്ന് അകലെയാണെന്നതും മറുവശത്ത് പ്രതിസന്ധി മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാൾ ഗുരുതരവും വേഗംകൂടിയതുമാണെന്നതും ഇൗ സമ്മേളനത്തിന് നിർണായക പ്രാധാന്യം നൽകുന്നു. ഭൂമിയെ നാശോന്മുഖമാക്കിയതിൽ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും വൻ വ്യവസായങ്ങളുടെ അമിത ലാഭേച്ഛക്കുമെല്ലാം പങ്കുണ്ടെന്നിരിക്കെ പ്രതിസന്ധി പരിഹരിക്കാൻ യു.എന്നിെൻറ ശേഷിക്കപ്പുറം കിടക്കുന്ന ഘടകങ്ങൾകൂടി ചേരേണ്ടിവരും. വൻ ശക്തികളുടെ യുദ്ധഭ്രമം മുതൽ കോർപറേറ്റുകളുടെ ചൂഷണം വരെ ഇല്ലാതാക്കാൻ ഒരു ഉച്ചകോടിക്ക് കഴിയില്ലല്ലോ. പ്രാദേശിക തലത്തിൽ, സാധാരണക്കാരെ പെങ്കടുപ്പിച്ചുകൊണ്ടുള്ള ഒരു മഹാപ്രസ്ഥാനം ഉയർന്നുവരുേമ്പാൾ മാത്രമേ കാലാവസ്ഥയുടെ പ്രതിസന്ധി തീർക്കാനാവൂ. മനുഷ്യത്വത്തിലും സമാധാനത്തിലും അധിഷ്ഠിതമായ അത്തരമൊരു പ്രസ്ഥാനത്തിന് കാലാവസ്ഥയുടെ പ്രശ്നം മാത്രമല്ല കാലത്തിെൻറ ദോഷവും പരിഹരിക്കാൻ കഴിഞ്ഞുകൂടായ്കയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story