വിദ്വേഷത്തിെൻറ വിഷവാക്കുകളെ കരുതിയിരിക്കുക
text_fieldsവ്യാജവാർത്തകൾ പ്രചരിപ്പിച്ചും വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയുമ ാണ് സംഘ്പരിവാർ ശക്തികൾ അജണ്ടകൾ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ രാജ്യത്തുണ്ടായ വർഗീയകലാപങ്ങളുടെയും വംശീയ അടിച്ചമർ ത്തലുകളുടെയും അടിവേരന്വേഷിച്ചുപോകുേമ്പാൾ ചെന്നെത്തുക, ഹിന്ദുത്വവാദികൾ പടച്ചുവിട്ട വിദ്വേഷത്തിെൻറ വിഷവിത്തുകൾ ഒളിപ്പിച്ച ഏതെങ്കിലുമൊരു വ്യാജവാർത്തയിലോ മറ്റോ ആയിരിക്കും. യു.പിയിലെ മുസഫർനഗറിലും അസമിലെ കൊക്രജറിലുമെല്ലാം ഇത് കണ്ടതാണ്. നിരന്തരമായി കള്ളങ്ങൾ പ്രചരിപ്പിച്ച് വാദമുഖങ്ങൾ സ്ഥാപിച്ചെടുക്കുക ‘ക്ലാസിക്കൽ ഫാഷിസ’ത്തിെൻറ അടിസ്ഥാനസ്വഭാവമായി പലരും നിരീക്ഷിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഹിന്ദുത്വ ഫാഷിസം ഈ സ്വഭാവത്തെ സ്വാംശീകരിക്കുേമ്പാൾ അത് കൂടുതൽ അപകടകരമാകുന്നു. അത്തരം ചില കാഴ്ചകൾക്കെങ്കിലും ഈ സമയം രാജ്യം സാക്ഷിയാകുന്നുണ്ട്.
മോദി സർക്കാർ അധികാരമേറ്റശേഷം ആദ്യമായി ജനങ്ങളൊന്നടങ്കം പൗരത്വ പ്രക്ഷോഭത്തിെൻറ ഭാഗമായി തെരുവിലിറങ്ങിയിരിക്കുകയാണല്ലോ. തുടക്കത്തിൽ ലാത്തിയും തോക്കും ചൂണ്ടി പ്രക്ഷോഭകരെ ഒതുക്കാനാണ് ഭരണകൂടം ശ്രമിച്ചത്. അപ്പോഴും പ്രക്ഷോഭകർ മുന്നോട്ടുതന്നെ കുതിക്കുകയും രാജ്യത്തുടനീളം ശാഹീൻ ബാഗ് മോഡലിൽ സമരപ്പന്തലുകൾ ഉയരുകയും ചെയ്തതോടെ സർക്കാറും ഹിന്ദുത്വവാദികളും വിേദ്വഷത്തിെൻറ സമരായുധം കൈയിലെടുത്തിരിക്കുകയാണ്. പൗരത്വ നിയമത്തിെനതിരെ തീർത്തും ജനാധിപത്യ രീതിയിൽ നടക്കുന്ന സമരങ്ങളെപ്പോലും പൈശാചികവത്കരിക്കുന്ന രീതിയിൽ ചിത്രീകരിച്ച് വാർത്ത പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ് സംഘ്പരിവാർ. ആദ്യഘട്ടത്തിൽ ഡൽഹിയും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുത്വയുടെ ഐ.ടി സെല്ലുകൾ സൃഷ്ടിക്കുന്ന വാർത്തകളാണ് പ്രചരിച്ചിരുന്നതെങ്കിൽ, ഇപ്പോൾ കേരളത്തിൽനിന്നടക്കം വ്യാജവാർത്തകൾ െപാങ്ങിവരുകയാണ്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഏതാനും കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വാർത്ത കഴിഞ്ഞദിവസങ്ങളിൽ ദേശീയമാധ്യമങ്ങൾ കാര്യമായി ആഘോഷിക്കുകയുണ്ടായി. പൗരത്വ പ്രക്ഷോഭത്തിെൻറ മറവിൽ മുസ്ലിം ഭൂരിപക്ഷമേഖലകളിൽ ഹിന്ദുമത വിശ്വാസികൾ ക്രൂശിക്കപ്പെടുന്നുവെന്ന സംഘ്പരിവാർ വാദത്തെ സാധൂകരിക്കാനായിരുന്നു ഇൗ മാധ്യമങ്ങളത്രയും ശ്രമിച്ചത്. അല്ലെങ്കിൽതന്നെ ‘മലപ്പുറ’ത്തിന് ‘ഇസ്ലാമിക ഭീകരത’യുടെ പ്രതിച്ഛായ പതിച്ചുനൽകിയ പൊതുബോധമാണല്ലോ നമ്മുടേത്. അതുകൊണ്ടുതന്നെ, ഉത്തരേന്ത്യയിൽ ഈ വാർത്ത വലിയതോതിൽ പ്രചരിക്കുകയും ചെയ്തു. വാർത്തയിൽ യാഥാർഥ്യത്തിെൻറ ചെറുതരിേപാലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടും ‘ഐ.ടി സെൽ’ അവരുടെ വാർത്ത പ്രക്ഷേപണം അവസാനിപ്പിച്ചില്ല. ബി.ജെ.പിയുടെ ഒരു പാർലമെൻറ് അംഗമാണ് ഇതിനൊക്കെ മുന്നിട്ടിറങ്ങിയതെന്ന് അറിയുേമ്പാഴാണ്, പൗരത്വനിയമം മറയാക്കി സംഘ്പരിവാർ നടത്തുന്ന വിേദ്വഷപ്രചാരണത്തിെൻറ ആഴം അറിയുക. പൗരത്വ പ്രക്ഷോഭത്തെ തകർക്കാൻ കേരളത്തിൽ ഇതാദ്യമായല്ല സംഘ്പരിവാർ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. പൗരത്വപ്രക്ഷോഭം സംഘടിപ്പിക്കുന്ന മുസ്ലിംകളെ കൊന്നൊടുക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത ആർ.എസ്.എസ് പ്രവർത്തകനെയും കേരളം കണ്ടത് ഇതേ ദിവസങ്ങളിലാണ്. മേൽ സൂചിപ്പിച്ച രണ്ടുപേർക്കുമെതിരെ കേസെടുത്തത് സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും, ഇത്തരം പ്രചാരണങ്ങൾ നിയന്ത്രിക്കാൻ അത് പര്യാപ്തമാകുമെന്ന് തോന്നുന്നില്ല. വ്യാജ വാർത്തകളെ നിയന്ത്രിക്കുന്നതിനും അത്തരം സന്ദേശങ്ങളുടെ പ്രചാരകർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നയപരിപാടികളാണ് ആവശ്യം.
അസത്യങ്ങളും അർധസത്യങ്ങളും കൂട്ടിച്ചേർത്തുണ്ടാക്കിയ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാൻ അതേമാർഗംതന്നെ സംഘ്പരിവാർ അവലംബിക്കുന്നുവെന്ന് പറയുന്നതാകും കൂടുതൽ ശരി. നിയമ ഭേദഗതിയെ പിന്തുണച്ച് പാർലമെൻറിനകത്തും പുറത്തും ബി.ജെ.പി നേതാക്കൾ നടത്തിയ പ്രസ്താവനകളിൽ പലതും കള്ളമായിരുന്നുവെന്ന് പിന്നീട് വ്യക്തമായതാണ്. എന്തിനേറെ, പൗരത്വ നിയമ പ്രചാരണത്തിെൻറ ഭാഗമായി ബി.ജെ.പി ആവിഷ്കരിച്ച ഗൃഹസമ്പർക്ക പരിപാടിയിൽ വിതരണം ചെയ്യുന്ന ലഘുലേഖയിലെ വരികൾപോലും പരസ്പര വിരുദ്ധവും അബദ്ധജടിലവുമാണെന്ന് കാണാൻ പ്രയാസമില്ല. പ്രക്ഷോഭ രംഗത്തുള്ളവരെ ദേശദ്രോഹികളായും ഭീകരവാദികളായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളും അവർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നു. ഡൽഹിയിൽ സമരത്തിന് നേതൃത്വം നൽകുന്ന മലയാളി വിദ്യാർഥിനികൾക്ക് ‘ജിഹാദി ഇസ്ലാമിസ്റ്റു’കളുമായുള്ള ബന്ധം സ്ഥാപിക്കാൻ എത്രയെത്ര വ്യാജവാർത്തകളാണ് അവർ പടച്ചുവിട്ടത്. അഞ്ചാഴ്ചയിലേറെയായി ശാഹീൻ ബാഗിൽ കടുത്ത തണുപ്പിനെ അവഗണിച്ച് സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഉപരോധത്തിലുള്ള സ്ത്രീകളെക്കുറിച്ചും കഴിഞ്ഞദിവസങ്ങളിൽ ഇക്കൂട്ടർ വിേദ്വഷവാക്കുകൾ ചൊരിയുകയുണ്ടായി. പക്ഷേ, അതെല്ലാം സോഷ്യൽമീഡിയ വഴിയും മറ്റുമായി പൊളിഞ്ഞുവീണു. അപ്പോഴും പ്രധാനപ്പെട്ട ഒരു കാര്യം അവശേഷിക്കുന്നു. മേൽ സൂചിപ്പിച്ചതെല്ലാം പൊളിഞ്ഞുപോയ വ്യാജവാർത്തകളുടെ കാര്യമാണ്. അതല്ലാത്ത ആയിരക്കണക്കിന് വാർത്തകളും വിഡിയോകളും ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏതാനും ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മാത്രമല്ല ഇവരുടെ ഐ.ടി സെൽ. രാജ്യത്ത് വലിയ പ്രചാരമുള്ള വാർത്തമാധ്യമങ്ങളും ഈ സെല്ലിെൻറ ഭാഗമാണ്. ന്യൂസ് ഡെസ്കുകളിൽനിന്നു വരുന്ന വിദ്വേഷത്തിെൻറ വിഷവാക്കുകൾ ഇേപ്പാഴും നമ്മുടെ ഗ്രാമാന്തരങ്ങളിൽ ഒഴുകിനടക്കുന്നുണ്ട്. പൗരത്വപ്രക്ഷോഭം അതിെൻറ ചില പരിമിതികൾക്കിടയിലും രാജ്യത്തുടനീളം വ്യാപിക്കുകയും ആ സമരശക്തിയിൽ ഭരണമുന്നണിയിൽ വിള്ളലുണ്ടാവുകയും ചെയ്യുന്നുണ്ട് എന്നത് പ്രതീക്ഷക്ക് വകനൽകുന്നുണ്ട്. എന്നാൽ, പ്രതിഷേധങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുന്നതിെൻറതന്നെ ഭാഗമാണ് വിേദ്വഷവാഹകരെ കരുതിയിരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.