ഇത് കോൺഗ്രസാണെന്നറിയാം, എന്നാലും...
text_fieldsസെക്കുലർ, ഡെമോക്രാറ്റിക്, സോഷ്യലിസ്റ്റ് ഇന്ത്യ അഭൂതപൂർവമായ പ്രക്ഷോഭത്തിനും പ ്രതിഷേധത്തിനും മധ്യേ ഇളകിമറിഞ്ഞുകൊണ്ടിരിക്കെയാണ് ഞായറാഴ്ച രാജ്യം 71ാം റിപ്പബ്ല ിക് ദിനം ആഘോഷിച്ചത്. അധികാരത്തിലിരിക്കുന്ന തീവ്രഹിന്ദുത്വ സർക്കാർ ഏറ്റവും വലിയ മതന്യൂനപക്ഷത്തിെൻറ പൗരത്വം അനിശ്ചിതവും സംശയകരവുമാക്കി നിർത്താൻ വഴിയൊരുക്കുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുകയും ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യ പട്ടികയും ഇതേ പശ്ചാത്തലത്തിൽ തയാറാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുതുടങ്ങുകയും ചെയ്തതിെൻറ ഫലമാണ് മതനിരേപക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പൗരന്മാരും മതന്യൂനപക്ഷങ്ങളും നോ പറഞ്ഞ് തെരുവിലിറങ്ങിയിരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ഒരാളും നേതൃത്വം നൽകാനില്ലാതെയും ഒരു രാഷ്ട്രീയ പാർട്ടിയും മുൻകൈയെടുക്കാതെയും സർവകലാശാല വിദ്യാർഥികളിൽനിന്ന് ആരംഭിച്ച ഇപ്പോഴത്തെ ജനകീയ സമരം പരാജയപ്പെട്ടാൽ അത് ആ സമരത്തിെൻറ മാത്രം പരാജയമാവില്ല. മതേതര ജനാധിപത്യ ഇന്ത്യയുടെത്തന്നെ മരണമണിയായിരിക്കുമെന്നും പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. സംഘ്പരിവാർ എന്തു വിലകൊടുത്തും പൗരത്വ നിയമപ്രക്ഷോഭത്തെ അടിച്ചമർത്താനും ഭരണഘടനാ വിരുദ്ധ അജണ്ടയുമായി മുന്നോട്ടുപോവാനുമാണ് ഉദ്യുക്തമായിരിക്കുന്നതെന്നും പകൽവെളിച്ചംപോലെ വ്യക്തം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുവേണ്ടി ചട്ടങ്ങൾ ചുട്ടെടുത്ത് പുറത്തുവിട്ടപ്പോൾതന്നെ ഒരു വിട്ടുവീഴ്ചക്കും മോദി-അമിത് ഷാ കൂട്ടുകെട്ട് തയാറല്ലെന്ന് വ്യക്തമായിരിക്കുകയാണ്. തൽക്കാലം പൗരത്വ സമരം ഇതര ജനവിഭാഗങ്ങളുടെ കൂടി സജീവ സഹകരണത്തോടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെങ്കിലും കാലക്രമേണ അത് ന്യൂനപക്ഷസമൂഹത്തിെൻറ ആവശ്യവും സമരവുമായി ചുരുങ്ങുമെന്ന മോഹം അവർക്കുണ്ട്. ഇതിനകം പ്രതിപക്ഷത്തെ പല പ്രമുഖരും വ്യക്തമാക്കിയേപാലെ ആ മോഹം അസ്ഥാനത്താണെന്ന് തെളിയിക്കേണ്ടത് സെക്കുലർ പാർട്ടികളുടെ, വിശിഷ്യ പ്രധാന പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിെൻറ ചുമതലയാണ്. ഇപ്പോൾ സമരരംഗത്ത് സജീവമായ കോൺഗ്രസിെൻറ നേതാക്കളെ വിശ്വസിക്കാമെങ്കിൽ പൂർവാധികം നിശ്ചയദാർഢ്യത്തോടെ പാർട്ടി പോർക്കളത്തിലുണ്ടാേവണ്ടതുമാണ്.
പക്ഷേ, കോൺഗ്രസിെൻറ ദേശീയ നേതൃത്വത്തെ സംബന്ധിച്ച അനിശ്ചിതത്വം അനന്തമായി നീളുേമ്പാൾതന്നെ പാർട്ടിക്ക് ഏറ്റവുമധികം പാർലമെൻറ് അംഗങ്ങളെ നേടിക്കൊടുത്ത കേരളത്തിൽ കെ.പി.സി.സി ഭാരവാഹിത്വത്തെച്ചൊല്ലിയുള്ള വിവാദങ്ങളും വെല്ലുവിളികളും അസ്വാരസ്യങ്ങളും ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാന നേതാക്കൾ പലവിധ പരിഗണനകളാൽ പടച്ചുണ്ടാക്കിയ ജംബോ പട്ടികകളുമായി പലതവണ ഹൈകമാൻഡിനെ സമീപിച്ചപ്പോഴും അത് അപ്പടി അംഗീകരിക്കാൻ ദേശീയ നേതൃത്വം തയാറായില്ല. ഒരാൾക്ക് ഒരു പദവി എന്ന തത്ത്വാധിഷ്ഠിത നിലപാടിലും ജംബോ ഭാരവാഹി പട്ടിക വേണ്ടെന്ന ശാഠ്യത്തിലും പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചുനിന്നതാണ് പ്രതിസന്ധിക്ക് വലയ അളവിൽ കാരണമായതെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പലവട്ടം നടന്ന കൂടിയാലോചനകൾക്കും തിരുത്തലുകൾക്കുമൊടുവിൽ 12 വൈസ് പ്രസിഡൻറുമാരും 34 ജനറൽ സെക്രട്ടറിമാരും നിലവിലെ പ്രസിഡൻറും രണ്ട് വർക്കിങ് പ്രസിഡൻറുമാരുമടങ്ങുന്ന 50 അംഗ ഭാരവാഹി പട്ടിക ഒന്നാം ഗഡുവായി പുറത്തിറങ്ങിയ ശേഷമെങ്കിലും കോലാഹലം ഒതുങ്ങേണ്ടതായിരുന്നു. പക്ഷേ, ഒതുങ്ങിയില്ലെന്നു മാത്രമല്ല, വാശിയും ശാഠ്യവും അസ്വാരസ്യങ്ങളും മുറുകുകയാണെന്നാണ് രംഗം നിരീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാനാവുക. മുമ്പ് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ശേഷം പാർട്ടിയിൽ തിരിച്ചെത്തിയയാളെ വൈസ് പ്രസിഡൻറ് പദവിയിൽ അവരോധിച്ചതിലാണ് ഒരു മുതിർന്ന േനതാവിന് എതിർപ്പ്. യുവാക്കളെ അവഗണിച്ചതിൽ യൂത്ത് കോൺഗ്രസിനും വനിതകളെ പാടേ തഴഞ്ഞതിൽ മഹിള കോൺഗ്രസിനും ശക്തമായ പ്രതിഷേധമുണ്ട്. രണ്ടാം പട്ടിക പുറത്തിറങ്ങുേമ്പാൾ കുറെപേർ അടങ്ങാനിടയുണ്ട്. എങ്കിലും മുതിർന്ന നേതാവ് എ.കെ. ആൻറണി പാർട്ടിയിൽ അച്ചടക്കം പുലരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെങ്കിലും, അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അച്ചടക്കസമിതി രൂപവത്കരിച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും ഒരുകാര്യം ഓർമിപ്പിക്കാതെ വയ്യ. ഇത് കോൺഗ്രസാണ്! പണ്ടേക്കുംപണ്ടേ ഗ്രൂപ്പിസത്തിനും തമ്മിൽത്തല്ലിനും കൂറുമാറ്റത്തിനും കാലുമാറ്റത്തിനും കുപ്രസിദ്ധി നേടിയ ആൾക്കൂട്ടം. അതുതന്നെയാവും തമ്മിലടിക്കുന്നവരുടെ ന്യായവാദവും. ജനങ്ങൾക്ക് കോൺഗ്രസിനെ വേണം, നേതാക്കൾക്ക് സ്വന്തം കാര്യവും കുടുംബകാര്യവുമാണ് പ്രധാനം എന്നതാണിപ്പോഴത്തെ അവസ്ഥ. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ചരിത്ര പരാജയം ഏറ്റുവാങ്ങിയ ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ, ഭരണം പിടിച്ചെടുക്കാൻ ദേശീയമായി അനാഥമായ പാർട്ടിക്ക് കഴിഞ്ഞു. നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറിയിട്ടും മഹാരാഷ്്ട്രയിൽ ഭരണപങ്കാളിത്തം കോൺഗ്രസിനെ തേടിവന്നു. ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് നടന്ന ഝാർഖണ്ഡിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഢും പാർട്ടിക്ക് ലഭിച്ചിരുന്നു.
സ്വന്തം ആദർശത്തിലും നിലപാടുകളിലും ആത്മവിശ്വാസവും, അവസരോചിതമായി സ്വീകരിക്കേണ്ട റോളിനെക്കുറിച്ച് ബോധവുമുണ്ടെങ്കിൽ പാർട്ടിയുെട മാത്രമല്ല, രാജ്യത്തിെൻറത്തന്നെ വീണ്ടെടുപ്പിന് കോൺഗ്രസ് സുസജ്ജമാവേണ്ട സന്ദർഭമാണിത്. കേരളത്തിലാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, തുടർന്ന് നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. മുഖ്യ ഭരണകക്ഷിയായ സി.പി.എം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം പരമാവധി ശക്തിപ്പെടുത്തി ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാൻ സകല അടവുകളും പയറ്റുന്നുമുണ്ട്. ഈ സന്ദിഗ്ധാവസ്ഥയിൽ വ്യക്തിതാൽപര്യങ്ങളും ഗ്രൂപ്പിസത്തിെൻറ അതിരുവിട്ട മോഹങ്ങളും മാറ്റിവെച്ച് ഒരൽപം ഗൗരവത്തോടെയും സംയമനത്തോടെയും പാർട്ടിയെ നയിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.