Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 12:59 PM IST Updated On
date_range 7 Feb 2018 12:59 PM ISTകോൺഗ്രസ് ആത്മവിശ്വാസം വീണ്ടെടുക്കുമ്പോൾ
text_fieldsbookmark_border
പൊതുതെരഞ്ഞെടുപ്പിെൻറ പാദപതനങ്ങൾ കേട്ടുതുടങ്ങിയതോടെ ദേശീയരാഷ്ട്രീയത്തിലെ പുതിയ ഓരോ സംഭവ വികാസവും ഭരണ-പ്രതിപക്ഷ കക്ഷികളിൽ പ്രതീക്ഷ അങ്കുരിപ്പിക്കാനോ ആശങ്ക വളർത്താനോ വഴിവെക്കുന്നത് ഒരു വർഷത്തിനിടയിൽ ദേശീയരാഷ്ട്രീയം ഏത് ദിശയിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ലാത്തതുകൊണ്ടാണ്. ഒരു പതിറ്റാണ്ട് അധികാരത്തിൽനിന്ന് പുറത്തുനിൽക്കേണ്ടിവന്ന കോൺഗ്രസിന് 2004ൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണത്തിലെ ‘തിളങ്ങുന്ന ഇന്ത്യയിൽ’ അധികാരം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചതായിരുന്നില്ല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇടതു പാർട്ടികൾ അടക്കമുള്ള മതേതരചേരി ഐകമത്യത്തോടെ പ്രവർത്തിച്ചപ്പോൾ അന്ന് അത്ഭുതം സൃഷ്ടിച്ചു. ഇന്ത്യൻ രാഷ്ട്രീയം എണ്ണമറ്റ സാധ്യതകൾ തുറന്നുവെച്ച വിപണിയാണെന്നിരിക്കെ നിസ്സാരമായി കരുതപ്പെടുന്ന ചലനങ്ങൾക്കുപോലും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാനുള്ള ശേഷിയുണ്ടെന്നാണ് അനുഭവങ്ങൾ സമർഥിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം പാർലമെൻറിൽ ഏറ്റവും കുറഞ്ഞ അംഗബലവുമായി, പ്രതിപക്ഷകക്ഷിയുടെ പദവിപോലുമില്ലാത്ത കോൺഗ്രസിന് ഒരു തിരിച്ചുവരവിന് ഇനി ബാല്യമുണ്ടോ എന്ന് ചോദിച്ചവരെപ്പോലും മറിച്ചുചിന്തിപ്പിക്കാൻ േപ്രരിപ്പിക്കുന്ന തരത്തിലുള്ള ചില രാഷ്ട്രീയചലനങ്ങളാണ് ഏതാനും മാസങ്ങളായി കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണത്തുടർച്ച സാധ്യമാക്കിയതിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയ കോൺഗ്രസിെൻറ പ്രകടനമാണ്. 10 സീറ്റുകൾ കൂടുതൽ നേടാനായിരുെന്നങ്കിൽ രണ്ടര ദശകമായി ഹിന്ദുത്വശക്തികൾ കൈയടക്കിവെച്ചിരിക്കുന്ന സംസ്ഥാനം മറ്റൊരു ചരിത്രം സൃഷ്ടിച്ചേനെ. ആ ജനവിധിയുടെ പൊരുൾ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നതിനിടയിലാണ് കഴിഞ്ഞാഴ്ച ഏതാനും സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത്. ഗുജറാത്തിലെ വ്യക്തത കുറഞ്ഞ ജനഹിതത്തിൽനിന്ന് വ്യത്യസ്തമായി രാജസ്ഥാനിലെയും ബംഗാളിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മതേതര ചേരിക്ക്, വിശിഷ്യാ കോൺഗ്രസിന് ആത്മവിശ്വാസം വർധിപ്പിക്കാൻ പോന്നതാണ്.
ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രണ്ടു ലോക്സഭ സീറ്റിലും കോൺഗ്രസ് നേടിയ വിജയം രാജ്യത്താകമാനം പാർട്ടി നേതാക്കൾക്കും അണികൾക്കും ആത്മവിശ്വാസം പകരുന്നത് പല കാരണങ്ങളാലാണ്. 25 ലോക്സഭ മണ്ഡലങ്ങളുള്ള ഇവിടെ 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഒരു സീറ്റുപോലും നേടാൻ സാധിച്ചിരുന്നില്ല. തലേ വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ സോണിയയുടെ പാർട്ടിക്ക് കിട്ടിയതോ 200ൽ 21സീറ്റ് മാത്രം. ആൾവാർ, അജ്മീർ ലോക്സഭ മണ്ഡലങ്ങളിൽ വൻഭൂരിപക്ഷത്തിനാണ് കോൺഗ്രസ് പ്രതിനിധികൾ ബി.ജെ.പിയുടെ സിറ്റിങ് എം.പിമാരെ മലർത്തിയടിച്ചത്. പാർട്ടി വിമതസ്ഥാനാർഥി 40,000 വോട്ട് പിടിച്ചിട്ടും മണ്ഡൽഗഢ് അസംബ്ലി സീറ്റിൽ 13,000ത്തോളം വോട്ടിന് കോൺഗ്രസ് ജയിച്ചത് ബി.ജെ.പിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിട്ടുണ്ടാവണം. പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിെൻറ മുന്നിൽ ബി.ജെ.പിക്ക് കടന്നുകയറ്റം അസാധ്യമാണെന്ന് ഉപതെരഞ്ഞെടുപ്പു ഫലം ഒരിക്കൽകൂടി തെളിയിച്ചു. രണ്ടു വർഷത്തിനകം പൊതുതെരഞ്ഞെടുപ്പും 18 സംസ്ഥാനങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, നരേന്ദ്ര മോദി-അമിത് ഷാ പ്രഭൃതികൾ ആസൂത്രണം ചെയ്യുന്നതുപോലെതന്നെയാവില്ല ജനവിധി എന്ന മുന്നറിയിപ്പ് പുതിയ സഖ്യങ്ങളും തന്ത്രങ്ങളും മെനയാൻ മതേതര ചേരിക്ക്, വിശിഷ്യാ കോൺഗ്രസ് നേതൃത്വത്തിന് പ്രചോദനമാകുമെന്നുതന്നെയാണ് കരുതേണ്ടത്. പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയടക്കം പങ്കെടുത്തതും ഭരണപക്ഷത്തെ നേരിടുന്നതിന് ഒരു പൊതുതന്ത്രത്തിന് രൂപംകൊടുത്തതും നിർണായകഘട്ടങ്ങളിൽ ഐക്യപ്പെടാതെ മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ചറിവിെൻറ പ്രതിഫലനമായേ കാണാവൂ. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ 17 പാർട്ടികളെ ഒന്നിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷക്ക് സാധിച്ചിരുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കടുത്ത ഭരണവിരുദ്ധ വികാരം ആഞ്ഞുവീശുന്നതും കർഷക, തൊഴിലാളി വിഭാഗം അത്യപൂർവമായ ഞെരുക്കത്തിലും സാമൂഹിക അരക്ഷിതാവസ്ഥയിലും എടുത്തെറിയപ്പെട്ടതും ബദലിനെക്കുറിച്ച് ചിന്തിക്കാൻ സാമാന്യജനത്തെപ്പോലും നിർബന്ധിക്കുന്നുണ്ട് എന്ന യാഥാർഥ്യം മുന്നിൽ കണ്ടു ജാഗ്രവത്തായി കർമരംഗത്തിറങ്ങാൻ കോൺഗ്രസ് സന്നദ്ധമാണോ എന്നാണ് കാലഘട്ടം ഉത്തരം തേടുന്നത്. ഉടൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റൊരു നേതാവിലും പ്രകടമാവാത്ത ആത്മവിശ്വാസത്തോടെ ബി.ജെ.പിയെ നേരിടാൻ ചങ്കൂറ്റം കാട്ടുന്നത് രാഷ്ട്രീയപ്രതിയോഗികളിൽപോലും അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് ഏറ്റുന്നുണ്ട്.
ആദർശപ്രതിബദ്ധത പൂർണമായി കൈവിട്ട് അധികാര രാഷ്ട്രീയത്തിെൻറ വൃത്തികെട്ട അഴുക്കുചാലിലേക്ക് എടുത്തുചാടിയതാണ് 133 വയസ്സുള്ള മുത്തശ്ശിപ്പാർട്ടിയെ അപഹാസ്യമാക്കിയതും ജനങ്ങളിൽനിന്ന് അകറ്റിയതുമെന്നുള്ള യാഥാർഥ്യം ഉൾക്കൊള്ളാനും തെറ്റുകൾ തിരുത്താനും നേതൃത്വം സന്നദ്ധമാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. കൃഷിക്കാർ, ദുർബലവിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങി അടിസ്ഥാനവർഗത്തിെൻറ അത്താണിയും കാവലാളുമായി ഒരുവേള നിലകൊണ്ട പാർട്ടി, ജന്മബാധ്യത വിസ്മരിച്ച് നിക്ഷിപ്ത താൽപര്യങ്ങൾക്കായി അരുതായ്മകളുടെ മറുകര താണ്ടിയതാണ് ദേശീയരാഷ്ട്രീയത്തിലെ തങ്ങളുടെ ഇടം നഷ്ടപ്പെടുത്തിയതെന്ന തിരിച്ചറിവ് നേതൃത്വത്തിന് ഉണ്ടാവേണ്ടിയിരിക്കുന്നു. അതോടൊപ്പംതന്നെ വർഗീയ, വിഭാഗീയ ശക്തികളോട് മത്സരിക്കാനും രാജിയാവാനും ഒരുമ്പെട്ട ഇത$പര്യന്തരീതികൾ കൈവെടിയാനും രാഹുൽ ഗാന്ധിയുടെ നേതൃത്വം തയാറാവേണ്ടതുണ്ട്. ഇച്ഛാശക്തിയോടെ കർമപഥത്തിലിറങ്ങുകയും തെളിമയുള്ള ഒരു രാഷ്ട്രീയബദലിനെക്കുറിച്ചുള്ള പ്രതീക്ഷകൾ മുന്നോട്ടുവെക്കുകയും ചെയ്താൽ സുമനസ്സുകൾ ആഗ്രഹിക്കുന്ന വിധം ദേശീയരാഷ്ട്രീയത്തിെൻറ ഗതി തിരിച്ചുവിടാൻ സാധിക്കുമെന്നതിൽ സംശയമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story