രാഷ്ട്രീയ കുശുമ്പിനും വേണം ‘െഎസൊലേഷൻ’
text_fieldsകക്ഷിരാഷ്ട്രീയക്കാരുടെ കണക്കുകൾ വേറെതന്നെയാണ്. നാടിനെ മുച്ചൂടും കുത്തിയിളക്കിക്കൊണ്ടുപോകുന്ന പ്രളയമ ോ വംശീയമായി ഒരു ജനവിഭാഗത്തെ തൂത്തുകളയുന്ന പൗരത്വനിയമമോ ജനത്തെ ശാരീരികമായും സാമ്പത്തികമായും തകർത്തുകളയുന് ന മഹാമാരിയോ എന്തായാലും കാറ്റനുസരിച്ച് പാറ്റിക്കൊഴിച്ചുകിട്ടുന്ന സ്വന്തം ലാഭനഷ്ടങ്ങളിലായിരിക്കും അവരു ടെ കണ്ണ്. അതു തരപ്പെടുത്താൻ അന്തക-രക്ഷകവേഷങ്ങൾ തരംപോലെ കെട്ടിയാടാൻ അവർക്ക് മടിയേതുമില്ല. കാര്യങ്ങൾ അവരുടെ കൈകളിൽ എത്തിപ്പെട്ടാൽ എങ്ങനെയിരിക്കും എന്നതിെൻറ ആദ്യ ഉദാഹരണമായിരുന്നു കഴിഞ്ഞ രണ്ടുവർഷം കേരളത്തെ പ്രളയമെടുത്ത നാളുകൾ. അന്നു സംസ്ഥാനം ഭരിക്കുന്നത് ആഭ്യന്തരഭീഷണിയായി തങ്ങളെണ്ണുന്ന കമ്യൂണിസ്റ്റു മുന്നണിയായതിനാൽ പ്രളയകേരളത്തിെൻറ നിലവിളിക്കുനേരെ ചെവി കൊട്ടിയടക്കുകയായിരുന്നു കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം ചെയ്തതെന്നത് ദുരിതാശ്വാസത്തിെൻറ കാര്യത്തിൽ കണ്ടതാണ്. കേന്ദ്രസഹായത്തിൽ കൈയയച്ചില്ലെന്നു മാത്രമല്ല, സഹായിക്കാൻ സന്നദ്ധരായി വന്ന പുറം ഏജൻസികളെ സാേങ്കതികത്വം പറഞ്ഞ് കൈപിടിച്ചുവെക്കുകയും ചെയ്തു. ഇപ്പുറത്താകെട്ട, ജനം കൈമെയ് മറന്നു സഹായിക്കാൻ സന്നദ്ധമായ നിമിഷം ചൂഷണംചെയ്ത് പിരിവെടുത്ത് സമ്പന്നമാക്കിയ പ്രളയദുരിതാശ്വാസനിധിയാകെട്ട, ഏതു വഴിക്ക്, എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്നത് ഇപ്പോഴും വിവാദമായിതന്നെ തുടരുകയും ചെയ്യുന്നു.
പൗരത്വസമരവുമായി ബന്ധപ്പെട്ടായിരുന്നു കക്ഷിരാഷ്ട്രീയക്കാരുടെ മറ്റൊരു പൊറാട്ട്. വംശീയമായ വൈരനിര്യാതനം ആധാരമാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടം തങ്ങൾക്കു പിടിക്കാത്തവരെ പുറന്തള്ളാൻ കിട്ടിയ ഒന്നാന്തരം അവസരമായാണ് പൗരത്വ ഭേദഗതി നിയമം കൈയിലെടുത്തത്. വംശീയവാദികളുടെ ഉന്നം തിരിച്ചറിഞ്ഞ ഇരപക്ഷം ഇത്തവണ പതിവിനു വിപരീതമായി ഉറക്കംവിട്ടുണർന്ന് ചെറുത്തുനിൽപിനും അതിജീവനത്തിനും സ്വന്തംനിലയിൽ മുന്നോട്ടുവന്നപ്പോൾ അവിടെയും വന്നു അധികാരരാഷ്ട്രീയക്കാരുടെ ഇടപെടൽ. രാഷ്ട്രീയപാർട്ടികളുടെ വീൺവാക്കുകൾക്ക് വഴങ്ങിയതാണ് രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽനിന്ന് തങ്ങൾ അദൃശ്യവത്കരിക്കപ്പെടാനുള്ള കാരണമെന്ന് തിരിച്ചറിഞ്ഞ മുസ്ലിംകൾ ഇത്തവണ നിൽക്കക്കള്ളി തേടി സ്വന്തം നിലയിൽ മുന്നിട്ടിറങ്ങുകയായിരുന്നു. അതിെൻറ പ്രതിഫലനമാണ് രാജ്യതലസ്ഥാനത്ത് ഉയർന്ന ശാഹീൻബാഗും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ സമാന സമരചത്വരങ്ങളും. രക്ഷകവേഷം കെട്ടിവരുന്ന സ്പോൺസർമാരെ ആശ്രയിക്കുകയല്ല, നേരിലും ന്യായത്തിലും പിന്തുണക്കുന്ന സുമനസ്സുകളുടെ പങ്കാളിത്തം അങ്ങോട്ട് ആവശ്യപ്പെടുകയാണ് പ്രക്ഷോഭക്കാർ ചെയ്തത്. ഹിന്ദുത്വവംശീയതയുടെ തീവ്ര-മൃദുഭേദങ്ങൾക്കിടയിൽ ആരെ തള്ളും, ആരെ കൊള്ളും എന്ന ആശയക്കുഴപ്പത്തിലായ വലത്തും ഇടത്തും മധ്യത്തിലുമുള്ള രാഷ്ട്രീയപാർട്ടികളാകെട്ട, ഒരു ജനതയെ രാഷ്ട്രഭൂപടത്തിെൻറ ഒാരത്തേക്കൊതുക്കാനുള്ള നീക്കത്തെ ഗൗരവപൂർവം കണ്ട് എതിർക്കുന്നതിനു പകരം സ്വന്തം ലാഭചേതങ്ങൾ നോക്കിയുള്ള നിലപാടാണ് ദേശീയതലത്തിലും സംസ്ഥാനത്തുമൊക്കെ സ്വീകരിച്ചത്. ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും കൈക്കൊണ്ടതും കേരളത്തിൽ കഴിഞ്ഞതും വരാനിരിക്കുന്നതുമായ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നതുമായ നിലപാടുകൾ ഇമ്മട്ടിലാണ്.
പൗരത്വസമരത്തിൽനിന്ന് ഫാഷിസ്റ്റുകൾ ഡൽഹിയിൽ കലാപത്തിന് കോപ്പുകൂട്ടുകവരെ ചെയ്തിട്ടും അനങ്ങാതിരിക്കുകയോ വിലകുറഞ്ഞ രാഷ്ട്രീയ ലാഭമോ നഷ്ടമോ നോക്കി അവരുടെ നുണപ്രചാരണങ്ങൾക്കു തലയാട്ടുകയോ അതേറ്റുപിടിക്കുകയോ ചെയ്യുന്ന വിതണ്ഡനിലപാടാണ് ഇടത്തും വലത്തുമുള്ള പലകക്ഷികളും സ്വീകരിച്ചിരിക്കുന്നത്. ഫാഷിസത്തെ നേരിടേണ്ട ഉൗക്കും ഉൗർജവും താൽക്കാലിക രാഷ്ട്രീയലാഭത്തിനായി പ്രാദേശികപ്രതിയോഗികളെ നേരിടാൻ വിനിയോഗിക്കുന്നതിലെ അസാംഗത്യവും അപായവും തിരിച്ചറിയായ്കയല്ല, മകൻ മരിച്ചായാലും മരുമകളുടെ കണ്ണീർ കാണാനുള്ള കുനിഷ്ടിൽ അവർ അതൊന്നും കാര്യമാക്കുന്നില്ലെന്നു മാത്രം.
കോവിഡ്-19 മഹാമാരി വന്നു നാടിനുനേരെ വാപിളർത്തിനിൽക്കുേമ്പാഴും ഇൗ കുശുമ്പും കുന്നായ്മയും മാറ്റിവെക്കാൻ രാഷ്ട്രീയക്കാർക്കാവുന്നില്ലെന്നാണ് പുതിയ ദുര്യോഗം. ജനങ്ങളെ ഒറ്റക്കെട്ടായി നിർത്തി മഹാമാരിയെ നേരിടാൻ മുന്നിൽ നടക്കേണ്ട ജനപ്രതിനിധികളും നായകന്മാരും ഭരണപക്ഷവും പ്രതിപക്ഷവുമായി ചേരിതിരിഞ്ഞ് പുര കത്തുേമ്പാൾ വാഴ വെട്ടാൻ മത്സരിക്കുന്നതാണിപ്പോൾ കാണുന്നത്. വന്നുപെട്ട വിപത്തിനെ മറികടക്കുന്നതിനേക്കാൾ അതിൽനിന്ന് എന്തു രാഷ്ട്രീയനേട്ടം എന്നു ചികയാൻ മാത്രം ചെറുതായിപ്പോകുന്നോ രാഷ്ട്രീയനേതൃത്വം എന്ന് മൂക്കത്ത് വിരൽവെപ്പിക്കുന്നതാണ് രണ്ടുനാളായി കോവിഡ് ആയുധമാക്കി ഉയരുന്ന ആരോപണപ്രത്യാരോപണങ്ങളും സമൂഹമാധ്യമങ്ങളിലെ ചാവേറുകളുടെ അങ്കംവെട്ടും. കോവിഡിനെയും തോൽപിക്കുന്ന വേഗത്തിലാണ് ഇൗ വൈരനിര്യാതന വൈറസുകൾ പടർന്നുപിടിക്കുന്നത്. ആരോഗ്യമന്ത്രി പറഞ്ഞതുപോലെ, മുൻമാതൃകകളോ മാർഗനിർദേശങ്ങളോ ലോകത്തിനു മുന്നിൽതന്നെയില്ലാത്ത ഒരു മാരകവിഷയത്തിൽ സ്വീകരിക്കുന്ന നടപടികൾ സാഹസികമെന്നു മനസ്സിലാക്കി അത് ജയിപ്പിച്ചെടുക്കാനും ദുരന്തത്തിൽനിന്നു കരകയറാനുമുള്ള ഒത്തുപിടിച്ച നീക്കമാണ് രാഷ്ട്രീയപാർട്ടികളിൽനിന്നു പ്രതീക്ഷിക്കുന്നത്. പ്രാണഭയത്തിൽ ജനത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസിനെപ്പോലെ മാരകമാണ് ആപത്തുകാലത്ത് അന്യോന്യം കലഹമുയർത്തുന്ന വൈരനിര്യാതന വൈറസുകളും. ബാധയേറ്റവരെ ഒറ്റപ്പെടുത്തി, െഎസൊലേഷനിൽ നിർത്തിയേ രണ്ടിെൻറയും വ്യാധിയിൽനിന്നു രക്ഷനേടി നാടിനും നാട്ടാർക്കും ആരോഗ്യം വീണ്ടെടുക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.