നിർഭാഗ്യകരം ഇൗ കോടതി വിധി
text_fields2007 മേയ് 18 വെള്ളിയാഴ്ച ഉച്ചക്ക് 1.15ന് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദിൽ ജുമുഅ നമസ്കാരം നടക്കവെ, ഒമ്പതു പേർ കൊല്ലപ്പെടാനും 58 പേർക്ക് പരിക്കേൽക്കാനും ഇടവരുത്തിയ സ്ഫോടനക്കേസിൽ പ്രതികളാക്കപ്പെട്ട അഞ്ചുപേരെയും കുറ്റമുക്തരാക്കിക്കൊണ്ടുള്ള ഭീകരവിരുദ്ധ പ്രത്യേക കോടതിവിധി ഇരകളുടെ കുടുംബങ്ങളെ മാത്രമല്ല, രാജ്യത്ത് നിയമവാഴ്ചയും നീതിയും പുലരണമെന്നാഗ്രഹിക്കുന്ന മനുഷ്യസ്നേഹികളെയെല്ലാം നിരാശയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നതാണ്. വിധിപറഞ്ഞ ജഡ്ജി കെ. രവീന്ദർ റെഡ്ഡി മണിക്കൂറുകൾക്കകം നാടകീയമായി രാജിവെക്കാനുള്ള കാരണം ദുരൂഹമായി തുടരുേമ്പാൾതന്നെ, ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻ.െഎ.എയുടെ നിഷ്പക്ഷതയിലും കാര്യപ്രാപ്തിയിലും സ്വാതന്ത്ര്യത്തിലും കടുത്ത സംശയങ്ങളാണുയർന്നിരിക്കുന്നത്. സംഘ്പരിവാറിെൻറ തീവ്രഹിന്ദുത്വ മുഖമായ അഭിനവ് ഭാരതിെൻറ പ്രവർത്തകരാണ് കുറ്റമുക്തരാക്കപ്പെട്ട സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശർമ, ഭരത് മോഹൻലാൽ രതേശ്വർ, രാജേന്ദ്ര ചൗധരി എന്നിവർ. അതുതന്നെയാണ് പ്രതികൾക്ക് സ്ഫോടനത്തിൽ നേരിട്ടു പങ്കുള്ളതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി റെഡ്ഡി അവരെ മുഴുവൻ വിട്ടയച്ചപ്പോൾ ഉയരുന്ന സംശയവും. ദേശീയ അന്വേഷണ ഏജൻസിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായി എന്ന കോൺഗ്രസിെൻറ പ്രതികരണം കേവലം രാഷ്ട്രീയമായി കാണാൻ അനുവദിക്കുന്നതല്ല സാഹചര്യം. ബി.ജെ.പി അധികാരത്തിൽ വന്നശേഷം ഇത്തരത്തിലുള്ള ഒാരോ കേസിലും പ്രതികൾ കുറ്റമുക്തരാവുകയാണെന്ന് കോൺഗ്രസ് രാജ്യസഭ പാർട്ടി നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുേമ്പാൾ അതിൽ വസ്തുതകളുടെ പിൻബലമുണ്ട്.
2007ലെ അജ്മീർ സ്ഫോടനക്കേസിൽ പ്രതികളായ സ്വാമി അസിമാനന്ദയടക്കം ആറുപേരെ 2017ൽ പ്രത്യേക എൻ.െഎ.എ കോടതി സംശയത്തിെൻറ ആനുകൂല്യം നൽകി വിട്ടയക്കുകയായിരുന്നു. 2007ലെതന്നെ 68 പേർ െകാല്ലപ്പെട്ട സംേഝാത എക്സ്പ്രസ് സ്ഫോടനക്കേസിെൻറ വിധി വരാനിരിക്കുന്നേയുള്ളൂ. അതിലും അസിമാനന്ദ പ്രതിയാണ്. മാേലഗാവ്, മക്ക മസ്ജിദ്, സംേഝാത എക്സ്പ്രസ്, അജ്മീർ സ്ഫോടനക്കേസുകളെല്ലാം സമാന സ്വഭാവമുള്ളതാണ്. എല്ലാറ്റിലും പൊലീസും അന്വേഷണ ഏജൻസികളും ‘ചത്തത് കീചകെനങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്ന മുൻവിധിയോടുകൂടി ഒന്നോ ഒന്നിലധികമോ ഉള്ളതോ ഇല്ലാത്തേതാ ആയ മുസ്ലിം തീവ്രവാദി സംഘങ്ങളുടെ പേരിൽ കുറ്റം ചാർത്തി, ചിലരെ പിടികൂടി കൃത്രിമമായി തെളിവുകൾ സൃഷ്ടിച്ച് കേസെടുക്കുന്നു. മാധ്യമങ്ങൾ കേട്ടപാതി കേൾക്കാത്തപാതി അതെല്ലാം പരമസത്യമെന്ന മട്ടിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അനിശ്ചിതകാലം നീളുന്ന കേസുകളിൽ വർഷങ്ങൾക്കുശേഷം വിചാരണയും വിധിയും കഴിയുേമ്പാഴാണ് പലരും നിരപരാധികളാണെന്ന് തെളിഞ്ഞതിനാൽ വിട്ടയക്കപ്പെടുന്നത്. 2006 സെപ്റ്റംബർ എട്ടിലെ മാേലഗാവ് സ്ഫോടനത്തിൽ 37 പേരുടെ ജീവനാണ് പൊലിഞ്ഞത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) കേസന്വേഷിച്ച് ഏഴുപേരെ പ്രതിചേർത്ത് കേസെടുത്തു. രണ്ട് പാകിസ്താനികളും ബാക്കി മുൻ സിമി പ്രവർത്തകരുമായിരുന്നു പ്രതികൾ. പിന്നീടാണ് കേസ് ഏറ്റെടുത്ത എൻ.െഎ.എ^സി.ബി.െഎ ടീമിെൻറ അന്വേഷണത്തിൽ അഭിനവ് ഭാരത് എന്ന തീവ്ര ഹിന്ദുത്വ ബ്രിഗേഡാണ് സ്േഫാടനങ്ങളുടെ പിന്നിലെന്നും കേണൽ പുരോഹിതും സാധ്വി പ്രജ്ഞയും അടങ്ങുന്ന ഭീകരസംഘം നിരപരാധികളായ മുസ്ലിംകളെ കെണിയിലകപ്പെടുത്താനായി ആസൂത്രിതമായി നടത്തിയ നീക്കങ്ങളുടെ ഫലമാണിതെന്നുമുള്ള ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. സ്വാമി അസിമാനന്ദ് സ്വയംതന്നെ അത് സമ്മതിക്കുകയും ചെയ്തു; പിന്നീട് മൊഴികളെല്ലാം അയാൾ മാറ്റിപ്പറഞ്ഞുവെങ്കിലും. മക്ക മസ്ജിദ് സ്ഫോടനത്തിലും മുസ്ലിം യുവാക്കളായിരുന്നു ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടന്ന പുനരേന്വഷണത്തിനൊടുവിലാണ് അവർ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനാൽ വിട്ടയക്കപ്പെട്ടത്.
മോദി സർക്കാർ അധികാരത്തിേലറിയതിൽപിന്നെ, തീവ്ര ഹിന്ദുത്വവാദികൾ പ്രതികളായ സ്ഫോടനക്കേസുകളിൽ മൃദുസമീപനം സ്വീകരിക്കാൻ സർക്കാറിനുവേണ്ടി എൻ.െഎ.എ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്ന് മാലേഗാവ് കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാൻ വെളിപ്പെടുത്തിയേതാടെ ചിത്രം വ്യക്തമായിരുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിനാൽ നിയന്ത്രിക്കപ്പെടുന്ന സി.ബി.െഎയെക്കുറിച്ച് നിഷ്പക്ഷമോ സ്വതന്ത്രമോ അല്ലെന്ന പരാതി നേരേത്തയുള്ളതാണ്. എൻ.െഎ.എയും ധീരവും സത്യസന്ധവുമായ അന്വേഷണ ഏജൻസിയാണെന്ന വിശ്വാസം െപാതുവെയില്ല. ബി.ജെ.പി സർക്കാറിനു കീഴിലാകെട്ട അതിെൻറ വിശ്വാസ്യത തീർത്തും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ്. ഒരുവശത്ത് ആർ.എസ്.എസ് പ്രതിബദ്ധത മാത്രം ഭരണഘടനാ സ്ഥാപനങ്ങളുടെ സാരഥ്യത്തിന് പ്രഥമ പരിഗണനക്കാധാരമാവുേമ്പാൾ മറുവശത്ത് അന്വേഷണത്തെയും കേസ് നടത്തിപ്പിനെയും വഴിതെറ്റിക്കാൻ സംഘ്പരിവാർ എല്ലാ അടവുകളും പയറ്റുകയും ചെയ്യുന്നു. ജുഡീഷ്യറിയുടെ നീതിബോധംപോലും ന്യായാധിപന്മാർ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. രാജ്യത്തെ ഏറ്റവും ദുർബലരായ സ്ത്രീകൾ, ദലിതുകൾ, ആദിവാസികൾ മുതലായവരാണ് ഇൗ ദുരവസ്ഥയുടെ ഇരകളെങ്കിൽ, മുസ്ലിം ന്യൂനപക്ഷം കടുത്ത മുൻവിധിയുടെയും സംശയത്തിെൻറയും ഇരകൾ കൂടിയാണ്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിനും നീതിന്യായ വ്യവസ്ഥക്കും തികച്ചും പ്രതികൂലമാണ് ഇൗ പ്രവണതകൾ. ഇക്കാര്യം പേക്ഷ അതിതീവ്ര സമഗ്രാധിപത്യ ചിന്താധാരയിൽ നയിക്കപ്പെടുന്ന നിലവിലെ ഭരണാധികാരികളെ ഒാർമിപ്പിക്കുന്നത് വെറുതെയാണ്. രാജ്യത്തിെൻറ മഹത്തായ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന യഥാർഥ ദേശസ്നേഹികളാണ് അവസരത്തിനൊത്ത് ഉയരേണ്ടത്. മക്ക മസ്ജിദ് സ്ഫോടനക്കേസിലെ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനെങ്കിലും െതലങ്കാന സർക്കാർ അമാന്തിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.