ഇറ്റലി പാഠമാണ്
text_fieldsലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്ഘടനയായാണ് ഇറ്റലി കണക്കാ ക്കപ്പെടുന്നത്. ആറു കോടി ജനസംഖ്യയുള്ള, അതിബൃഹത്തായ നാഗരികപാരമ ്പര്യമുള്ള ആ രാജ്യം ഇന്നൊരു േപ്രതാലയം പോലെയായി എന്നാണ് അവിടെനിന്ന ുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. യാത്രികരെകൊണ്ട് വീർപ്പുമുട്ടാ റുള്ള നഗരചത്വരങ്ങളിൽ ആളും അനക്കവുമില്ല. ലോകത്തെങ്ങുമുള്ള വിന ോദസഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ അക്ഷരാർഥത ്തിൽ വിജനം. ആളൊഴിഞ്ഞ തെരുവുകളും ഷോപിങ് മാളുകളും.
ലോകത്തെങ്ങുമുള്ള തീർഥാടകരെ ആകർഷിക്കുന്ന വത്തിക്കാനിലെ ബസലിക്കകളിൽ ആളനക്കമേയില്ല. പള്ളികൾ, റസ്റ്റാറൻറുകൾ, വിമാനത്താവളങ്ങൾ, െറയിൽവേ സ്റ്റേഷനുകൾ, വിദ്യാലയങ്ങൾ...എല്ലാം അമ്പരപ്പിക്കുന്ന മൂകതയുടെ കേന്ദ്രങ്ങൾ മാത്രം. പുറത്തിറങ്ങുന്ന ആരും അമ്പരക്കുകയും ഭയക്കുകയും ചെയ്യുന്ന അവസ്ഥ. രാജ്യം മൊത്തം തടവിലായതുപോലെ. രണ്ടാം ലോകയുദ്ധത്തിെൻറ കാലത്തുപോലും ഇറ്റലിയുടെ തെരുവുകൾ ഇങ്ങനെയായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആളുകൾ വീടുവിട്ടിറങ്ങരുതെന്ന് പ്രധാനമന്ത്രി ഗസിപ്പോ കോൻറ് ആഹ്വാനം ചെയ്യുന്നത്. കോവിഡ്- 19 വ്യാപനം കൈവിട്ടു പോയി എന്നു ഭരണകൂടത്തിന് മനസ്സിലായിത്തുടങ്ങിയ സന്ദർഭമായിരുന്നു അത്.
കോവിഡ്- 19 വൈറസിെൻറ വ്യാപനവും രോഗബാധയും മരണങ്ങളുമാണ് ആ രാജ്യത്തെ ഏതാനും ദിവസങ്ങൾ കൊണ്ട് ഈ പരുവത്തിലെത്തിച്ചത്. ഇതെഴുതുമ്പോൾ പതിനായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. 465 ഓളം പേർ മരിച്ചുകഴിഞ്ഞു. ഫെബ്രുവരി ഒടുവിലാണ് ഇറ്റലിയിൽ കൊറോണ കേസ് സ്ഥിരീകരിക്കപ്പെടുന്നത്. വിദേശത്തുനിന്നു വന്ന ചിലരിലൂടെയാണ് വൈറസ് രാജ്യത്ത് എത്തിയത് എന്നാണ് നിഗമനം. പക്ഷേ, ഏതാനും ദിവസങ്ങൾ കൊണ്ട് രാജ്യത്തെ മൊത്തം സ്തംഭിപ്പിക്കുന്ന തരത്തിൽ അത് പടരുകയായിരുന്നു.
ആരോഗ്യപാലന–പ്രതിരോധ സംവിധാനങ്ങൾ ആ രാജ്യത്തില്ലാത്തതല്ല പ്രശ്നം. ലോകത്തെ ഏറ്റവും ആധുനികമായ വൈദ്യശാസ്ത്ര സംവിധാനങ്ങളുള്ള രാജ്യമാണത്. പക്ഷേ, ഉണർന്നുപ്രവർത്തിക്കേണ്ട സമയത്ത് ചെറിയ അലംഭാവം വന്നു എന്നതാണ് അവിടെയുണ്ടായ പ്രശ്നം. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടപ്പോൾ തന്നെ എടുക്കേണ്ടിയിരുന്ന പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ പറ്റിയില്ല എന്നതായിരുന്നു അവരുടെ പിഴവ്. വൈറസ് വാഹകരുമായുള്ള സമ്പർക്കത്തിനുള്ള സാധ്യതകൾ ഇല്ലാതാവുക എന്നതാണ് കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ വഴി. പക്ഷേ, ആ വഴിയിലേക്ക് ഗൗരവത്തിൽ കടക്കുന്നതിനു മുമ്പ് ആയിരങ്ങൾ വൈറസ് വാഹകരായി മാറിക്കഴിഞ്ഞു എന്നതാണ് അവിടെ സംഭവിച്ചത്.
ഈ ആയിരങ്ങളിൽനിന്ന് അത് പതിനായിരങ്ങളിലേക്ക് എത്തുകയെന്നത് ഏതാനും മിനിറ്റുകൾക്കുള്ളിൽ മാത്രം സംഭവിക്കാവുന്ന കാര്യമാണ്. ആരും പുറത്തിറങ്ങാതെ വീടുകൾക്കകത്ത് കഴിയാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രിക്കു തന്നെ ടെലിവിഷനിൽ വന്ന് ആഹ്വാനം ചെയ്യേണ്ടി വന്നത് അങ്ങനെയാണ്. പക്ഷേ, അപ്പോഴേക്കും ദുരന്തവണ്ടി ഏറെ മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. തിരിച്ചുകയറാൻ കഴിയാത്തവിധമുള്ള വലിയ പ്രതിസന്ധിയിലേക്കാണ് ഇത് ആ രാജ്യത്തെ തള്ളിവിട്ടിരിക്കുന്നത്. ഇറ്റലിയുടെ സമ്പദ്ഘടനക്ക് മേൽ വന്നിട്ടുള്ള പരിക്കുകൾ ഇനിയും തിട്ടപ്പെടുത്തിയിട്ടു വേണം.
ഇറ്റലിയുടെ പശ്ചാത്തലത്തിൽ ആലോചിക്കുമ്പോഴാണ് കോവിഡ്- 19െൻറ വ്യാപനം തടയാൻ കേരളം എടുത്ത മുൻകരുതൽ നടപടികളെ കാണേണ്ടത്. അംഗൻവാടികൾ മുതൽ പ്രഫഷനൽ കോളജുകൾ വരെ അടച്ചിടാൻ തീരുമാനിച്ചതടക്കമുള്ള അസാധാരണ നടപടികളിലേക്ക് സംസ്ഥാന സർക്കാർ പെട്ടെന്ന് കടക്കുകയായിരുന്നു. ഇത്രയൊക്കെ വേണോ എന്നു സംശയിക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. ജനസമ്പർക്കം കുറക്കാനുള്ള നടപടികളായാണ് ഇവയെ കാണേണ്ടത്.
മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞതുപോലെ ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള വലിയ ജാഗ്രതയാണത്. സർക്കാറും ആരോഗ്യ പ്രവർത്തകരും നിഷ്കർഷിക്കുന്ന മുൻകരുതൽ നടപടികൾ വൈമനസ്യമില്ലാതെ നടപ്പിലാക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ‘നിപ’യെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച പ്രശംസാവഹമായ മുൻകൈകൾ ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. അന്ന് പ്രകടിപ്പിച്ച അതേ ഐക്യദാർഢ്യബോധത്തോടെയും ഇച്ഛാശക്തിയോടെയും പുതിയ വെല്ലുവിളിയെയും അഭിമുഖീകരിക്കാൻ നാം സന്നദ്ധമാവണം.
കോവിഡ് വൈറസിനെതിരായുള്ള പ്രതിരോധ, മുൻകരുതൽ നടപടികളിൽ സങ്കുചിതരാഷ്ട്രീയം കൊണ്ടുവരുന്നത് അൽപത്തമാണ്. ബുധനാഴ്ച നിയമസഭയിൽ ഇതു സംബന്ധമായി നടന്ന ചർച്ച ശ്രദ്ധിച്ചാൽ അസുഖകരമായ സൂചനകൾ കാണാൻ സാധിക്കും. സർക്കാർനടപടികളെ കലർപ്പില്ലാതെ പിന്തുണക്കാനുള്ള ബാധ്യത പ്രതിപക്ഷത്തിനുണ്ട്. പ്രതിപക്ഷം എന്തെങ്കിലും സംശയങ്ങളും മറുചോദ്യങ്ങളും ഉന്നയിക്കുമ്പോഴേക്ക് അസഹിഷ്ണുതയോടെ അതിനെ കാണുകയും തങ്ങൾ എല്ലാം തികഞ്ഞവരാെണന്ന ധാർഷ്ട്യത്തോടെ അതിനെ കൈകാര്യം ചെയ്യുന്നത് ഭരണപക്ഷത്തിനും ഭൂഷണമല്ല. ഒരുമിച്ച് അതിജീവിക്കുക മാത്രമാണ് നമുക്ക് മുന്നിലെ വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.