കോവിഡ്: കേന്ദ്രത്തിെൻറ മുന്നറിയിപ്പും കേരളവും
text_fieldsകേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതര സന്നദ്ധസംഘടനകളും പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കണക്കുകളനുസരിച്ച് കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഒരു മാസത്തോളമായി, പ്രതിദിന കോവിഡ് രോഗനിരക്കിനേക്കാൾ കൂടുതലാണ് രോഗമുക്തരുടെ എണ്ണം എന്ന വസ്തുത ആശ്വാസകരം തന്നെ. ഒരു മാസം മുമ്പ് 95,000 ത്തിൽ കൂടുതൽ പേർക്ക് ഒരു ദിനം രോഗം റിപ്പോർട്ട് ചെയ്തപ്പോൾ ഇപ്പോഴത് 60,000ത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.
ആയിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്ത മരണനിരക്കും 60 ശതമാനത്തോളം കുറഞ്ഞു. കാര്യങ്ങൾ ഇതേ നിലയിൽ മുേന്നാട്ടുപോയാൽ വർഷാവസാനത്തോടെ, രോഗവ്യാപനം ഇല്ലാതാക്കാൻ കഴിയുെമന്നാണ് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതി നിരീക്ഷിച്ചിരിക്കുന്നത്. അതേസമയം, കോവിഡിെൻറ രണ്ടാം വരവിനുള്ള സാധ്യതയെക്കുറിച്ചും ഇതേ സമിതി ആശങ്കപ്പെടുന്നുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്ത് രോഗപ്പടർച്ചക്ക് സാധ്യതയുണ്ടെന്നും യൂറോപ്പിെൻറ അനുഭവങ്ങൾ ചൂണ്ടി അവർ പറയുന്നു.
ഉത്തരേന്ത്യയിൽ ശൈത്യകാലം ഉത്സവസീസൺ കൂടിയാണ്. ആ സമയത്ത് ഉണ്ടാവാനിടയുള്ള ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിെൻറ തീവ്രത വർധിപ്പിച്ചേക്കാം. അതിനാൽ, എല്ലാം മുൻകൂട്ടിക്കണ്ടുള്ള മുൻകരുതലുകൾ ആസൂത്രണം ചെയ്യണമെന്നാണ് സമിതിനിർദേശം. ഇൗ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽകൂടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ 'സൺഡേ സംവാദ്' എന്ന ഒാൺലൈൻ പരിപാടിയിൽ കേരളത്തെ പരാമർശിച്ചത്. ഒാണക്കാലത്ത് സംസ്ഥാനം കോവിഡ് പ്രതിരോധനിയന്ത്രണങ്ങളിൽ കാര്യമായ ഇളവുവരുത്തിയതിെൻറ ഫലമാണ് ഇപ്പോൾ അവിടത്തെ ഉയർന്ന രോഗനിരക്കിെൻറ കാരണമെന്നും മറ്റു സംസ്ഥാനങ്ങൾ ഇൗ വീഴ്ചയിൽനിന്ന് പാഠമുൾക്കൊള്ളണമെന്നുമാണ് ആ വിമർശനത്തിെൻറ െപാരുൾ.
മന്ത്രി ഹർഷവർധെൻറ പ്രസ്താവന രാഷ്ട്രീയതാൽപര്യ മുക്തമാണെന്നു പറഞ്ഞുകൂടാ. കോവിഡ് നിയന്ത്രണത്തിെൻറ ഏത് മാനദണ്ഡങ്ങളെടുത്താലും കേന്ദ്രത്തെക്കാൾ എത്രയോ മെച്ചമാണ് കേരളം. എന്നിട്ടും, കോവിഡ് മരണനിരക്കിൽ ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയുള്ള ഗുജറാത്തിെനയടക്കം ഒഴിവാക്കി, ബി.ജെ.പി ഇതര സംസ്ഥാനങ്ങളായ കേരളത്തിലേക്കും രാജസ്ഥാനിലേക്കുമൊക്കെ കേന്ദ്ര സംഘത്തെ പറഞ്ഞയച്ചതടക്കമുള്ള നടപടികൾ അത്ര നിഷ്കളങ്കമാണെന്ന് കരുതാൻ വയ്യ. അതേസമയം അദ്ദേഹം പറഞ്ഞതിലെ വസ്തുതകൾ തിരിച്ചറിയുകയും വേണം.
ദേശീയതലത്തിൽ രോഗവ്യാപനം കുറയുേമ്പാൾ നേരെ തിരിച്ചാണ് കേരളത്തിലെ അവസ്ഥ. ഒരാഴ്ചയായി ഇവിടെ പ്രതിദിന രോഗവ്യാപന നിരക്ക് 7500ൽ കൂടുതലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദേശീയ ശരാശരിയേക്കാൾ കൂടുതൽ തന്നെ. പ്രതിദിനം അരലക്ഷത്തിലധികം േപരെ പരിശോധിക്കുേമ്പാൾ 13 ശതമാനത്തിലധികം ആളുകളിലും രോഗം സ്ഥിരീകരിക്കുന്നുവെന്ന് പറയുേമ്പാൾ, അത് തീവ്രവ്യാപനത്തിെൻറ സൂചനകൾ തന്നെയാണ്. ഇതിനിടയിൽ, മരണനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്നതു മാത്രമാണ് ആശ്വാസകരം. ഇൗ വസ്തുത മനസ്സിലാക്കിയാവണം, ആരോഗ്യമന്ത്രി െക.കെ ശൈലജ ടീച്ചർ കേന്ദ്രമന്ത്രിയുടെ ആശങ്കകൾ തങ്ങൾ മുന്നേ പങ്കുവെച്ചതാണെന്ന് തുറന്നു സമ്മതിച്ചത്. ശരിയാണ്; ഒാണ സീസൺ തുടങ്ങും മുേമ്പ മുഖ്യമന്ത്രി പിണറായി വിജയൻ 'ഒാണ ക്ലസ്റ്റർ' രൂപപ്പെടാതെ സൂക്ഷിക്കണമെന്നു മുന്നറിയിപ്പ് നൽകിയിരുന്നു.
വാസ്തവത്തിൽ, 'ഒാണ ക്ലസ്റ്ററി'നു മുേമ്പ കേരളത്തിെൻറ കോവിഡ് നിയന്ത്രണത്തിെൻറ പിടിവിട്ടിട്ടുണ്ട്. നാമമാത്ര കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന കാലത്ത് കേരളം കാണിച്ച വലിയ ജാഗ്രത അതേ ആവേശത്തിൽ തുടർന്നുകൊണ്ടുപോകാനായില്ല. പ്രവാസികളുടെ മടങ്ങിവരവോടെ, സംസ്ഥാനത്ത് വലിയ തോതിൽ രോഗവ്യാപനമുണ്ടാകുമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞുകേട്ടത്. എന്നാൽ, പരിമിതമായ തോതിലേ അത് സംഭവിച്ചുള്ളൂ; സാമൂഹിക വ്യാപനത്തിെൻറ അപകടകരമായൊരു ഘട്ടത്തിലേക്ക് ഒരിക്കലുമത് കടന്നില്ല.
അത്രയും സംഭവിച്ചതുതന്നെ, ക്വാറൻറീൻ മാനദണ്ഡങ്ങളിൽ അനാവശ്യമായ ഇളവുകൾ വകവെച്ചുകൊടുത്തതുകൊണ്ടുമാണ്. സമാനരീതിയിൽ ലോക്ഡൗണിലും അശാസ്ത്രീയമായ ഇളവുകൾ നൽകി. ഇൗ സാഹചര്യം മുതലെടുത്ത് തെരുവുകളിൽ ആൾക്കൂട്ടങ്ങൾ പെരുകി. അപ്പോഴേക്കും നേരത്തേ സ്വായത്തമാക്കിയ 'കേരള മോഡൽ ജാഗ്രത'യൊക്കെ കൈവിട്ടുപോയി. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മികച്ചൊരു പ്രതിരോധസംവിധാനം സാധ്യമാക്കിയതിനാൽ തുടക്കത്തിൽ രോഗം നിയന്ത്രണവിധേയമായതോടെ നമ്മുടെ ഭയം പോയി; ജാഗ്രത കൈവിടുകയും ചെയ്തു. അതിെൻറ സ്വാഭാവിക പരിണതി മാത്രമായിരുന്നു 'ഒാണം ക്ലസ്റ്ററുകൾ'.
ഇൗ ജാഗ്രത തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. ആഗോളസമൂഹത്തിെൻറ പ്രശംസക്ക് പലകുറി പാത്രമായ മികച്ച സംവിധാനങ്ങൾ നമുക്കുണ്ട്. അവയെ ഫലപ്രദമായി വിനിയോഗിച്ച് രോഗവ്യാപനം തടയുകയാണ് ഇൗ ഘട്ടത്തിൽ സർക്കാറിെൻറ ബാധ്യത. കേന്ദ്രമന്ത്രിയുടെ വിമർശനങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണിതെന്നും ഒാണക്കാലത്ത് കാര്യമായ ഇളവ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്.
എന്നാൽ ഇൗ വിഷയത്തിൽ വാദവിവാദങ്ങൾക്ക് മിനക്കെടുകയല്ല, കൈവിട്ടുപോകുന്ന കോവിഡിനെ വരുതിയിലാക്കാൻ ജനങ്ങളുമായി കൈകോർത്ത് ഫലപ്രദമായ കർമപരിപാടികൾക്കു മുൻകൈയെടുക്കുകയാണ് ഭരണകൂടം ഇപ്പോൾ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.