ഇതോ പുനരേകീകരണത്തിെൻറ വഴി?
text_fieldsകമ്യൂണിസ്റ്റ് പുനരേകീകരണ കാര്യത്തിൽ നേപ്പാളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെ ന്ന് ആലുവയിൽ സി.പി.ഐ മധ്യമേഖല റിപ്പോർട്ടിങ്ങിൽ സംസാരിക്കെ സി.പി.ഐ സംസ്ഥാന സെക്രട ്ടറി കാനം രാജേന്ദ്രൻ. വിവിധ കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം വഴി നേപ്പാളി ൽ ചരിത്രവിജയം നേടാനായെന്ന വസ്തുത ഓർമിപ്പിച്ചുകൊണ്ടാണ് പ്രവർത്തകരോടുള്ള അ ദ്ദേഹത്തിെൻറ ഉദ്ബോധനം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ തത്ത്വാധിഷ്ഠിത പുനരേകീകരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കാനം സി.പി.ഐ, സി.പി.എം പാർട്ടികൾ മാത്രമല്ല, രാജ്യത്തെ അറുപത്തൊന്ന് കമ്യൂണിസ്റ്റ് പാർട്ടികളെ ഒന്നിപ്പിക്കണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. പതിനേഴാം ലോക്സഭ ഏറക്കുറെ കമ്യൂണിസ്റ്റ് മുക്തമായ സാഹചര്യമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം. ഇടതുപക്ഷം സാമാന്യം ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ ഭരിക്കുന്ന കേരളത്തിൽപോലും പാർലമെൻറ് തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് ഒരാളെയും ജയിപ്പിക്കാനായില്ല. വോട്ട് ശതമാനം കാനം തന്നെ വെളിപ്പെടുത്തിയതനുസരിച്ച് എട്ടിൽനിന്ന് ആറിലേക്കു താഴ്ന്നു. ഇലക്ഷനുശേഷം രണ്ടു പാർട്ടികളും പരാജയകാരണങ്ങൾ കണ്ടെത്താനും തിരുത്താനുമുള്ള യത്നത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. അതേസമയം, സംഭവലോകത്തിൽ നടക്കുന്നതോ? കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തിെൻറ പ്രസക്തിയും പ്രാധാന്യവും പുതിയ ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ഡി. രാജ ഊന്നിപ്പറഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അപ്പോഴേക്ക് പാർട്ടിക്ക് താരതമ്യേന ശക്തിയുള്ള ഒരേയൊരു കേരളത്തിൽ പാർട്ടിയെ നയിക്കുന്ന സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽതന്നെ പടയൊരുക്കം മുറുകുകയാണ്.
വൈപ്പിൻ സർക്കാർ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ എ.ഐ.എസ്.എഫുകാരെ കാണാൻ ബുധനാഴ്ച രാത്രി ആശുപത്രിയിലെത്തിയ സി.പി.ഐ എറണാകുളം ജില്ല നേതാവ് പി. രാജുവിനെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നിഷ്ക്രിയത്വം പാലിച്ച ഞാറക്കൽ സി.െഎ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ മാർച്ച് നടത്തി. അത് സംഘർഷത്തിൽ കലാശിച്ചപ്പോൾ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കം 15 പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യുന്ന പൊലീസിൽനിന്ന് എൽ.ഡി.എഫ് സർക്കാറിലെ രണ്ടാമത്തെ ഘടകമായ സി.പി.ഐയുടെ ജനപ്രതിനിധിക്കുനേരെയുണ്ടായ ബലപ്രയോഗത്തിൽ അദ്ദേഹത്തിെൻറ കൈയൊടിഞ്ഞിട്ടുപോലും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ മൗനംപാലിക്കുക മാത്രമല്ല, പൊലീസ് വീട്ടിൽ കയറിയല്ലല്ലോ ആക്രമിച്ചതെന്ന മറുചോദ്യം ഉന്നയിക്കുകകൂടി ചെയ്തതോടെയാണ് പാർട്ടിക്കുള്ളിൽ അമർഷം ശക്തിപ്പെട്ടത്. ദിവസം കഴിയുംതോറും ഇതേച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നതിന് പകരം സി.പി.ഐയിലുണ്ടെന്ന് കരുതപ്പെടുന്ന വിഭാഗീയത മറനീക്കി പുറത്തുവരാനാണ് വഴിയൊരുക്കിയിരിക്കുന്നത്.
സംഭവത്തിൽ വിമതഗ്രൂപ് നേതാവ് കെ.ഇ. ഇസ്മാഈലും മുൻ എം.പി ജയദേവനും തുറന്നുതന്നെ പ്രതികരിച്ചപ്പോൾ, പൊലീസ് നടപടിയെപ്പറ്റി ജില്ല കലക്ടറെക്കൊണ്ട് അന്വേഷിപ്പിക്കും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ കാനം തൃപ്തിയടഞ്ഞതിലാണ് പാർട്ടിക്കുള്ളിലെ പ്രതിഷേധം. കലക്ടറുടെ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പുതന്നെ എൽദോയുടെ കൈയെല്ല് പൊട്ടിയിട്ടില്ലെന്ന പൊലീസിെൻറ അവകാശവാദം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. എം.എൽ.എയുടെ എല്ല് പൊട്ടിയോ, കൈയൊടിഞ്ഞോ, അതിെൻറ പേരിൽ പൊലീസിനെതിരെ നടപടിയുണ്ടാവുമോ എന്നീ ചോദ്യങ്ങളൊന്നുമല്ല ഒടുവിലത്തെ വിവാദവിഷയം. നടേപറഞ്ഞ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തിന് സി.പി.ഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ആഹ്വാനം ചെയ്യുേമ്പാൾതന്നെയാണ് പരിപക്വമായ കമ്യൂണിസ്റ്റ് പാർട്ടിയായി അറിയപ്പെടുന്ന സി.പി.ഐയിൽ ഭിന്നതകൾ മറനീക്കുന്നത്. തന്നെയുമല്ല, സംസ്ഥാന സി.പി.ഐ ഘടകത്തെ നയിക്കുന്ന മുതിർന്ന നേതാവിനെ മകെൻറ ഇടപാടുകളെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയൻ ബ്ലാക്ക്മെയിൽ ചെയ്തു എന്ന അപഖ്യാതിയും പാർട്ടിക്കുള്ളിൽതെന്ന പ്രചരിക്കുന്നു.
മൊത്തത്തിൽ വീക്ഷിക്കുേമ്പാൾ പണ്ടേ അവകാശപ്പെടുന്ന കെട്ടുറപ്പോ ഏകീഭാവമോ അച്ചടക്കമോ ഒന്നും രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇന്ന് ബാക്കിനിൽക്കുന്നില്ല. സുസ്ഥിര ധാർമിക സദാചാരമൂല്യങ്ങളിലാകെട്ട കമ്യൂണിസ്റ്റ് പാർട്ടികൾ മുേമ്പ വിശ്വസിക്കുന്നുമില്ല. സോവിയറ്റ് യൂനിയെൻറ പതനത്തെ തുടർന്ന് ആഗോള കമ്യൂണിസം തകർന്നടിഞ്ഞപ്പോൾ ആ തകർച്ചയെപ്പോലും അതിജീവിച്ച പാരമ്പര്യമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾക്ക്. 2004ൽ മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ യു.പി.എ അധികാരത്തിൽ വന്നതും തുടർന്നതും ഇടതുപക്ഷത്തിെൻറ ശക്തമായ പിന്തുണകൊണ്ടായിരുന്നു. ഇന്നിപ്പോൾ അതെല്ലാം നഷ്ടമായതോടൊപ്പം തിരിച്ചുവരവിലുള്ള പ്രതീക്ഷപോലും അധ്വാനിക്കുന്ന ജനവിഭാഗത്തിെൻറ പേരിൽ ആണയിടുന്ന പാർട്ടി ഗ്രൂപ്പുകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് തെളിയുന്നത്. ഇന്ത്യയിലെ തീവ്രവലതുപക്ഷം ഫാഷിസമാണോ അല്ലയോ എന്ന ആശയക്കുഴപ്പത്തിൽനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം കരകയറിയിട്ടുെണ്ടങ്കിലും ഇല്ലെങ്കിലും ഫാഷിസ്റ്റ് സ്വഭാവമുള്ള സവർണാധിപത്യ പ്രസ്ഥാനത്തിെൻറയും അവരാൽ നയിക്കപ്പെടുന്ന ഭരണകൂടത്തിെൻറയും മുന്നിൽ വിപ്ലവ പാർട്ടി പതറുന്ന ദയനീയകാഴ്ചയാണ് കൺമുന്നിൽ. അതിനിടെ ആഭ്യന്തര ശൈഥില്യംകൂടി പൂർണമായാൽ ഇടതുപക്ഷത്തിെൻറ ഭാവി ഇരുളടഞ്ഞതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.