ഇംഗ്ലണ്ടിലുണരുന്ന കളിയുത്സവം
text_fieldsരണ്ടുമാസത്തിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പുത്സവത്തിനുശേഷം രാജ്യം ഇനിയുള്ള ഒന്നര മാസം കളിയുത്സവത്തിെൻറ ആരവത്തിലേക്കുണരുകയാ ണ്. പന്ത്രണ്ടാമത് ക്രിക്കറ്റ് ലോകകപ്പിന് ലണ്ടനിെല കെന്നിങ്ടൺ ഓവലിൽ തുടക്കം കുറിക്കുമ്പോൾ നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ നെഞ്ചിട ിപ്പിനും ഗതിവേഗം കൂടുകയാണ്. കാരണം, ഇന്ന് ക്രിക്കറ്റിനോളം വേരാഴ്ത്തി യ, ജനപ്രിയമായ മറ്റൊരു കളിയും ഇന്ത്യക്കില്ല. 1983 ജൂൺ 25ന് ലോഡ്സിലെ പുൽപര പ്പിൽ കപിൽദേവും സംഘവും രചിച്ച വീരേതിഹാസം 2019 ജൂലൈ 14ന് പുനഃസൃഷ്ടിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ടീം കോഹ്ലി. അത് സംഭവിക്കണമേ എന്ന പ്രാർഥനയിലാണ് കായികേപ്രമികൾ. 2011 വാംഖഡെ സ്റ്റേഡിയത്തിൽ മേഹന്ദ്രസിങ് ധോണി ഉയർത്തിയ കിരീടം ക്രിക്കറ്റ് തറവാട്ടുമുറ്റത്തുനിന്ന് ഒരിക്കൽകൂടി രാജ്യത്തേക്കു തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷക്ക് കരുത്തുപകരുന്നതാണ് കളിയെഴുത്തുകാരുടെ കണക്കുകൾ. ജേതാക്കളാകാൻ ഏറ്റവും സാധ്യത കൽപിക്കുന്ന ടീമുകളിൽ ‘അതിപ്രിയം’ ഇന്ത്യതന്നെ.
സന്നാഹമത്സരത്തിൽ ന്യൂസിലൻഡിൽനിന്ന് നേരിട്ട തോൽവി വമ്പിച്ച പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിട്ടുണ്ടെങ്കിലും ശിഖർ ധവാൻ- രോഹിത് ശർമ കൂട്ടുകെട്ട് ലോകോത്തര ഓപണിങ് സഖ്യമാണ്. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ ധോണിയും മികച്ച ഫോമിലാണ്. അനിശ്ചിതത്വത്തിലുള്ള നാലാം നമ്പറിൽ കെ.എൽ. രാഹുൽ സന്നാഹമത്സരത്തിൽ മികവുതെളിയിച്ചു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമടങ്ങുന്ന ബൗളിങ് നിരയും കരുത്തുള്ളതാണ്. സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ലോഡ്സിലെ മൈതാനിയിൽ ഒരിക്കൽകൂടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്താൻ കോഹ്ലിക്കും സംഘത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷ; പ്രാർഥനയും.
ലാറ്റിനമേരിക്കക്ക് ഫുട്ബാൾ പോലെ, ദക്ഷിണേഷ്യയെ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും കഴിയുന്ന കളിയാണ് ക്രിക്കറ്റ്. കളിക്കാർക്കും കളിപ്രേമികൾക്കും മാത്രമല്ല, രാഷ്ട്രീയക്കാർക്കും ക്രിക്കറ്റ് ഇഷ്ടവിഭവമാണ്. ലോകകപ്പിന് അണിനിരക്കുന്ന പത്തു ടീമുകളിൽ അഞ്ചും- ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ -ഈ മേഖലയിൽ നിന്നാണ്. ബ്രിട്ടീഷ് അധിനിവേശത്തിലാണ് ക്രിക്കറ്റിെൻറ ചരിത്രം കിടക്കുന്നതെങ്കിലും ഇന്ന് ഈ രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയവും ദേശീയാഭിമാന ചിഹ്നവുമായി ക്രിക്കറ്റ് മാറിയിരിക്കുന്നു.
കളിയിൽ രാഷ്ട്രീയവും ദേശീയതയും ചേർന്ന് ദേശീയോന്മാദത്തിെൻറ ഹർഷാരവമായി പലപ്പോഴും പരിണമിച്ചുകഴിഞ്ഞ ക്രിക്കറ്റ് കമ്പം മറ്റേതൊരു കളിയിൽനിന്നും വിഭിന്നമായി നമ്മുടെ നാട്ടിൽ യുദ്ധോത്സുകത സൃഷ്ടിക്കുന്നുണ്ട്. മാധ്യമങ്ങളുടെ കളിയെഴുത്തുമുതൽ തത്സമയ കളിവിവരണങ്ങൾക്കുവരെ ഉപയോഗിക്കുന്നത് യുദ്ധഭാഷയാണ്. അതിർത്തിയിലെ യുദ്ധം നേരിടുന്ന ആകാംക്ഷയിലും ഉേദ്വഗത്തിലുമാണ് ഭൂരിഭാഗവും കളി കാണുന്നതുതന്നെ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു കളിയിലെ ജയവും തോൽവിയും രാജ്യത്തെയാകമാനം വിജയോൻമാദത്തിലേക്കോ നൈരാശ്യത്തിലേക്കോ നയിക്കാനിടവരുന്നത് ക്രിക്കറ്റ് കേവലമൊരു കളിയല്ലാതായിത്തീർന്നതിനാലാണ്. അപ്രതീക്ഷിത റിവേഴ്സ് സ്വിങ് ബാറ്റ്സ്മാനെ കുഴക്കുകയും വിക്കറ്റ് എടുക്കുകയും ചെയ്യുന്നതുപോലെ ചില കളികൾ രണ്ടു രാജ്യങ്ങളുടെ നയതന്ത്രബന്ധങ്ങളുടെ കുറ്റിവരെ തെറിപ്പിക്കാൻ ഇടവരുത്തിയതിെൻറ അനുഭവ പരിസരത്താണല്ലോ നാം ജീവിക്കുന്നത്.
ആനന്ദത്തിെൻറ രസാവസരങ്ങൾക്കുവേണ്ടിയാണ് ആധുനികസമൂഹം കളിക്കാലങ്ങൾ രൂപപ്പെടുത്തിയത്. മനുഷ്യനിൽ അന്തർലീനമായ മത്സരോത്സുകതയെ ക്രിയാത്മകമായി തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് കായികവേദികളിൽ പെയ്തൊഴിയുന്നത്. ജയത്തെയും പരാജയത്തെയും ‘സ്പോർട്സ്മാൻ സ്പിരിറ്റോ’ടെ കാണാനും സ്ഥായിയായ വെറുപ്പോ വിദ്വേഷമോ പുലർത്താതിരിക്കാനും മനുഷ്യരെയും സമൂഹത്തെയും ഓരോ കായികമേളകളും പ്രാപ്തമാക്കുന്നു. വെറുപ്പിെൻറയും അസഹിഷ്ണുതകളുടെയും അതിരുകളെ അതിമനോഹരമായി മുറിച്ചുകളയുവാൻ പലപ്പോഴും കായിക മാമാങ്കങ്ങൾക്ക് സാധിക്കുന്നത് അവ പുലർത്തുന്ന മാനവികതയുടെ വിശാലതകൾ നിമിത്തമാണ്. ദക്ഷിണേഷ്യൻ ജനങ്ങളെ ഒന്നിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും ജനപ്രിയ കളിയെന്ന നിലക്ക് ക്രിക്കറ്റിനും ക്രിക്കറ്റിെൻറ വിേശ്വാത്തരമേളക്കും വർത്തമാനകാലത്ത് ചരിത്രപരമായ ദൗത്യം നിർവഹിക്കാനാകേണ്ടതാണ്.
എല്ലാ കായിക ഇനങ്ങളും പോലെ സ്േനഹത്തെയും സൗഹൃദത്തെയും അതിരുകളില്ലാത്ത മൈതാനികളിലേക്ക് ദേശത്തെ മുഴുവൻ ജനതകളെയും ആവാഹിക്കാൻ കളിക്കാർക്കും കളിയാശാൻമാർക്കും വാക്കുകളിലൂടെയും പെരുമാറ്റങ്ങളിലൂടെയും സാധിക്കാനായാൽ മേഖലയുടെ ചരിത്രം മറ്റൊന്നായി മാറും. മേഖലയിൽ വ്യാപിച്ച തീവ്രവാദങ്ങൾക്കും അസഹിഷ്ണുതകൾക്കും ‘ഹൗസാറ്റ്’ വിളിക്കാൻ ക്രിക്കറ്റിന് സാധിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, രാഷ്ട്രീയമായി പരാജയപ്പെട്ടിടത്ത് കളികൾക്കും കളിക്കാർക്കും വിജയിക്കാനായിട്ടുണ്ട്. അതിനാകണമെങ്കിൽ ക്രിക്കറ്റ് കളി മാത്രമായി പുനർനിർണയിക്കപ്പെടണം. എല്ലാവരും ഒന്നിച്ചിരുന്ന് കാണുന്ന, ആനന്ദിക്കുന്ന കളിമാത്രമായി ക്രിക്കറ്റിനെ സമീപിക്കാൻ കഴിയണം. ഈ മേഖലയും ജനങ്ങളും സമാധാനവും നിർഭയത്വവും ആഗ്രഹിക്കുന്നുണ്ട്. ക്രിക്കറ്റിെൻറ വിശ്വമേള മനുഷ്യരിലെ സ്നേഹത്തെയും സന്തോഷത്തെയും ഉൽപാദിപ്പിക്കാനാകുന്ന കളിയുത്സവമായി മാറട്ടെ. നിരന്തരം ബൗണ്ടറികൾ കടക്കുന്ന പന്തുകണക്കെ വിദ്വേഷത്തിെൻറ അതിരുകളെ നിരന്തരം മുറിച്ചുകടക്കാൻ ക്രിക്കറ്റ് ഉത്സവത്തിന് സാധ്യമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.