സമഗ്രാധിപത്യത്തിെൻറ ‘മുഖ’ലക്ഷണം
text_fieldsകേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) മുഖം തി രിച്ചറിയൽ സംവിധാനം (എ.എഫ്.ആർ.എസ്) ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഇത് സ്വാ ഭാവികമായും വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്വകാര്യത ലംഘനം, പൊലീ സ്രാജ് തുടങ്ങിയ വിവിധ സാധ്യതകൾ വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതിനകംതന്നെ ചില വിമ ാനത്താവളങ്ങളിൽ പ്രവർത്തന സൗകര്യത്തിനായി മുഖം തിരിച്ചറിയൽ സംവിധാനം തുടങ്ങിയിട്ടുണ്ട്. ബോർഡിങ് പാസും പാസ്പോർട്ടും മറ്റും ക്യൂ നിന്ന് കാണിക്കേണ്ടതില്ലാത്ത ഇതിെൻറ സുഖം യാത്രക്കാർക്ക് അനുഭവവേദ്യവുമാണ്. ആധാർ മുതൽ സി.സി.ടി.വി കാമറകൾ വരെയായി പൗരന്മാരെക്കുറിച്ച ഡിജിറ്റൽ വിവരങ്ങൾ ഇന്ന് അധികൃതർക്ക് ലഭ്യമാണ്. ഇന്ത്യൻ റെയിൽവേ അതിെൻറ 11,000 തീവണ്ടികളിലും 8500 സ്റ്റേഷനുകളിലും 1.4 ലക്ഷം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനായി മാത്രം ചെലവ് കണ്ടിട്ടുള്ളത് 3000 കോടി രൂപയത്രെ. ഇതിനുപുറമെയാണ് മറ്റു പൊതുമേഖല-സ്വകാര്യമേഖല സ്ഥാപനങ്ങളുടെ വിവരശേഖരണം.
സെൻട്രൽ മോണിറ്ററിങ് സിസ്റ്റം (സി.എം.എസ്), നാഷനൽ ഇൻറലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) തുടങ്ങിയ സർക്കാർ സംവിധാനങ്ങളും ഡിജിറ്റൽ വിവരശേഖരണത്തിനായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ്. നിർമിതബുദ്ധി-റോബോട്ടിക്സ് കേന്ദ്രത്തിനു കീഴിലെ ‘നേത്ര’ (നെറ്റ്വർക് ഗ്രാഫിക് അനാലിസിസ്) പോലുള്ള സംവിധാനങ്ങളുടെയും കർമമേഖല ഇതുതന്നെ -നിരീക്ഷണം, വ്യക്തിവിവരശേഖരണം, വിവിധ ആവശ്യങ്ങൾക്കായി വിവരങ്ങൾ ഉപയോഗിക്കൽ. ഇൗ സംവിധാനങ്ങളുടെ ഉടമസ്ഥരും ഗുണഭോക്താക്കളും ഭരണകൂടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. വിപുലവും വികസ്വരവുമായ ഇൗ നിരീക്ഷണ ശൃംഖലയിലെ പുതിയ സൂത്രമാണ് മുഖം തിരിച്ചറിയൽ വിദ്യ. ‘ഫേസ് ആപ്’ പോലുള്ള സേങ്കതങ്ങളും സമൂഹ മാധ്യമങ്ങളും ഇൻറർനെറ്റ് വഴിയുള്ള മറ്റനേകം സൗകര്യങ്ങളും ഡിജിറ്റൽ മേൽനോട്ടത്തിന് അനന്ത സാധ്യതകൾ തുറന്നിട്ടിരിക്കെയാണ് സർക്കാർ ഇൗ രംഗത്ത് പുതിയ ചുവടെടുക്കുന്നത്. പൊലീസ് സേനയെയും അതിെൻറ വിവരശേഖരണ സജ്ജീകരണത്തെയും നവീകരിക്കാൻ എന്നുപറഞ്ഞുതന്നെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ഡിജിറ്റൽ രൂപത്തിലുള്ള വിവരശേഖരണത്തിന്, പൊലീസ് നടപടികളെ നവീകരിക്കാമെന്ന പ്രയോജനം മാത്രമല്ല ഉള്ളത്. സ്വകാര്യ കമ്പനികളുമായി ചേർന്ന് പല സംസ്ഥാനങ്ങളും എ.എഫ്.ആർ.എസ് എന്ന മുഖം തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തിയത് കുട്ടിക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ സഹായിച്ചിട്ടുണ്ടത്രെ. നാലുദിവസംകൊണ്ട് മൂവായിരത്തോളം കാണാതായ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞതായി ഡൽഹി പൊലീസ് അവകാശപ്പെടുന്നു. യു.എസിൽ, 19ാം നൂറ്റാണ്ടിലെ ആഭ്യന്തര കലാപത്തിൽ മരിച്ച അജ്ഞാതരായ പട്ടാളക്കാരെ തിരിച്ചറിയാൻ ഇൗ വിദ്യ സഹായിച്ചിട്ടുണ്ടെന്ന് അവരും പറയുന്നു. വിവിധ വംശക്കാരിലെ ജനിതകരോഗങ്ങൾ തിരിച്ചറിയാനും അതുവഴി സാധിച്ചിട്ടുണ്ടത്രെ. കുറ്റകൃത്യങ്ങളുടെ മേഖലയിൽ പോലും, കുറ്റങ്ങൾ തടയാനും കുറ്റവാളികളെ എളുപ്പം കണ്ടെത്താനും ഇൗ സോഫ്റ്റ്വെയറിന് കഴിയുമെന്നതിലും സംശയമില്ല. എന്നാൽ, കൃത്യമായ നിയന്ത്രണരേഖകളില്ലാതെ ഭരണകൂടങ്ങൾക്ക് എങ്ങനെയും ഉപയോഗിക്കാവുന്ന ഒന്നായി മുഖം തിരിച്ചറിയൽ സോഫ്റ്റ്വെയർ അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വരുേമ്പാൾ അത് പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കും നേരെ ഉയർത്തുന്ന ഭീഷണികൾ കാണാതിരുന്നുകൂടാ. ചൈനയിൽ ഇപ്പോൾ വിജയകരമായി നടപ്പാക്കുന്ന കൂട്ടനിരീക്ഷണ രീതിയുടെ മർമം ഇത്തരം ഡിജിറ്റൽ വിദ്യകളത്രെ. ഉന്നമിടുന്ന ജനസമൂഹങ്ങളുടെ നീക്കങ്ങളും സഞ്ചാരങ്ങളുമെല്ലാം നിയന്ത്രിക്കുന്ന അടിമത്ത വ്യവസ്ഥിതി കൂടിയാണത്. കുറ്റവാളികെള മാത്രം ലക്ഷ്യമിടുന്ന ഒരു ഡിജിറ്റൽ സംവിധാനം സാധ്യമേയല്ല. അത് നടക്കണമെങ്കിൽ എല്ലാ പൗരന്മാരുടെയും വ്യക്തിവിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടല്ലോ. ജനസഞ്ചയത്തിെൻറ 90 ശതമാനം വരുന്ന, 135 കോടി മനുഷ്യരുടെ ആധാർ വിവരങ്ങൾ ഇപ്പോഴേ ശേഖരത്തിലുണ്ട്. വരലടയാളം, കണ്ണ്, മുഖം തുടങ്ങിയവ അടങ്ങുന്ന ബയോമെട്രിക് ഡാറ്റ, അതത് വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിക്കാനാകും എന്നിടത്ത് തുടങ്ങുന്നു പൗരാവകാശ ലംഘനം.
ഇന്ത്യ ഇന്ന് എ.എഫ്.ആർ.എസ് സംവിധാനം ഏർപ്പെടുത്തുേമ്പാൾ അതിനെ നിയന്ത്രിക്കുന്ന ജനാധിപത്യ നിയമങ്ങളൊന്നും നിലവിലില്ല. ആധാർ കേസിലെ സുപ്രീംകോടതിയുെട 2017ലെ വിധിയിൽ, സ്വകാര്യത ഒാരോ വ്യക്തിയുടെയും ഭരണഘടനാദത്തമായ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രവൃത്തിതലത്തിൽ അതിനാവശ്യമായ ചട്ടങ്ങളും വ്യവസ്ഥകളുമില്ലാതെയാണ് സർക്കാറുകൾ ‘ഡിജിറ്റൽ ആയുധങ്ങൾ’ ഇറക്കിക്കൊണ്ടിരിക്കുന്നത്. 2018ലെ വ്യക്തിവിവര സുരക്ഷ നിയമം പ്രാബല്യത്തിലായിട്ടില്ല. നിയമപരിരക്ഷകളൊന്നുമില്ലാത്ത ഇൗ അവസ്ഥയിലാണ് ദുരുപയോഗ സാധ്യത ഏറെയുള്ള ഒരു സംവിധാനം കൊണ്ടുവരുന്നത് എന്ന് ചുരുക്കം. ഇതേപ്പറ്റി പഠനം നടത്തിയ വിദുഷി മർദ ചൂണ്ടിക്കാട്ടുന്നത്, ലോകത്ത് ഇത് ഏർപ്പെടുത്തിയേടത്തെല്ലാം ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായിട്ടാണ് ഭവിച്ചിട്ടുള്ളത് എന്നത്രെ. മുഖം തിരിച്ചറിയൽ സംവിധാനം ഒട്ടും കുറ്റമറ്റതല്ല എന്ന പ്രശ്നവുമുണ്ട്. ഡൽഹി പൊലീസിെൻറ റിപ്പോർട്ടനുസരിച്ച്, മുഖം തിരിച്ചറിയൽ സോഫ്റ്റ്വെയർ ഉപേയാഗിച്ച് കിട്ടിയ നൂറിൽ 98 ഫലങ്ങളും തെറ്റാണ്. മുഖം ശരിയായി തിരിച്ചറിഞ്ഞത് രണ്ടു ശതമാനം മാത്രം. എന്നുവെച്ചാൽ, നിരപരാധികളെ കുറ്റവാളികളായി ‘തിരിച്ചറിയാനു’ള്ള സാധ്യത 98 ശതമാനമെന്ന്! സമഗ്രാധിപത്യ ൈശലിയിൽ വർത്തിക്കുന്ന ഒരു സർക്കാറിനു കീഴിൽ നിയമപരമായ പരിരക്ഷകളൊന്നുമില്ലാതെ, തെറ്റാൻ ഏറെ സാധ്യതയുള്ള ഇൗ ‘മുഖ പരീക്ഷ’ നടപ്പായാൽ എന്താവും അവസ്ഥ? ജനപ്രതിനിധികളും ആക്ടിവിസ്റ്റുകളും ഇടപെട്ട് മതിയായ നിയമനിർമാണത്തിന് സമ്മർദം ചെലുത്തേണ്ട സന്ദർഭമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.