Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 12:51 PM IST Updated On
date_range 11 April 2018 12:52 PM ISTവീറോടെ ദലിത് സമൂഹം
text_fieldsbookmark_border
സംസ്ഥാനത്തിെൻറ ചരിത്രത്തിലാദ്യമായി ദലിത് കൂട്ടായ്മകൾ ആഹ്വാനം ചെയ്ത ഹർത്താൽ തിങ്കളാഴ്ച േകരളത്തിൽ ജനജീവിതത്തെ വലിയ അളവിൽ സ്തംഭിപ്പിച്ചു. ചിേലടത്ത് ഹർത്താൽ പൂർണമായിരുന്നു, ചിലേടത്ത് ഭാഗികവും. പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നിെൻറയും സജീവപങ്കാളിത്തമില്ലാതെ നടത്തിയ ഹർത്താൽ ചില്ലറ അനിഷ്ടസംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊതുവെ സമാധാനപരമായിരുന്നുതാനും. കഴിഞ്ഞ മാർച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ് വിഭാഗീയതകൾക്കും കക്ഷിത്വത്തിനും അതീതമായി ദലിതരെ ഏകകണ്ഠമായ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്.
പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് കടുത്തശിക്ഷ ഉറപ്പുവരുത്തുന്ന 1989ലെ നിയമത്തിൽ വെള്ളം ചേർക്കുന്നതോ അതിനെ നിർവീര്യമാക്കുന്നേതാ ആണ് പരമോന്നത കോടതിയുടെ ഒടുവിലത്തെ വിധി. നിയമത്തിെൻറ വ്യാപകമായ ദുരുപയോഗം നിരപരാധികളെ പീഡിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാൻ ഇടവരുത്തുന്നു എന്ന വിലയിരുത്തലിലാണ്, പ്രാഥമികാന്വേഷണത്തിൽ തെളിവുണ്ടെന്ന് കണ്ടാലേ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാവൂ എന്നും ആരോപിതർ ഉദ്യോഗസ്ഥരാണെങ്കിൽ അവരുടെ നിയമനാധികാരികളുടെ സമ്മതത്തോടെേയ കേസെടുക്കാൻ അനുവാദമുള്ളൂവെന്നും ഡിവൈ.എസ്.പിയുടെ മീതെയുള്ള പൊലീസുദ്യോഗസ്ഥർ വേണം കേസന്വേഷിക്കാനെന്നും സുപ്രീംകോടതി നിഷ്കർഷിച്ചത്. ഇൗ വിധി സ്വേത പീഡിതരായ ദലിതുകൾ പൂർവാധികം പീഡിപ്പിക്കപ്പെടാൻ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദലിത് സംഘടനകൾ ഭാരതബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് പലേടത്തും അക്രമാസക്തമായി, 11 പേർ കൊല്ലപ്പെട്ടു, യു.പിയിൽ ഒരു ജില്ലയിൽമാത്രം 5000ത്തിൽപരം പ്രക്ഷോഭകാരികൾ അറസ്റ്റു ചെയ്യപ്പെട്ടു. അതിെൻറ അലകൾ അടങ്ങുന്നതിനുമുമ്പാണ് കേരളത്തിലെ ഹർത്താൽ. ഹർത്താൽ ദലിതരുടേതാവുേമ്പാൾ പാടില്ല എന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി ചൂണ്ടിക്കാട്ടിയത് ഇൗയവസരത്തിൽ പ്രസക്തമാണ്. സുപ്രീംേകാടതി വിധിക്കെതിരായ ദലിത് സംഘടനകളുടെ പ്രതിഷേധം ന്യായമാണ്. ആ പ്രതിഷേധം പ്രകടിപ്പിക്കാൻ നടത്തിയ ഹർത്താലിനും മതിയായ ന്യായീകരണമുണ്ട്.
സമ്മർദത്തിന് വഴങ്ങിയും ദലിത് ഉയിർത്തെഴുേന്നൽപിെൻറ പ്രത്യാഘാതങ്ങൾ ഭയന്നും നരേന്ദ്ര മോദി സർക്കാർ സുപ്രീംേകാടതി മുമ്പാകെ വൈകി റിവ്യൂ ഹരജി നൽകിയിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ, ആദിവാസി വിഭാഗത്തിെൻറ 38.7 ശതമാനവും ദലിത് വിഭാഗത്തിെൻറ 24.5 ശതമാനവും വോട്ടുകൂടി നേടിയെടുത്താണ് 2014ലെ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ കൂട്ടായ്മ വൻ ഭൂരിപക്ഷത്തോടെ ഇന്ത്യയിൽ അധികാരത്തിലേറിയതെന്ന സത്യം അവർ മറക്കരുത്. പിന്നാക്കക്കാരനായ നരേന്ദ്ര മോദി സകലമാന പട്ടികജാതി-പട്ടികവർഗ-ഒ.ബി.സി വിഭാഗങ്ങളുടെയും രക്ഷകനായി അവതരിച്ചിരിക്കുന്നു, ഇനിമേൽ എല്ലാവർക്കും അച്ഛേ ദിൻ ആയേഗാ എന്ന് പെരുമ്പറ മുഴക്കിയായിരുന്നു എൻ.ഡി.എയുടെ കാമ്പയിൻ. കാലാവധി കഴിയാൻ ഒരുവർഷം മാത്രം ബാക്കി നിൽക്കെ കാര്യങ്ങൾ എവിടെ എത്തിനിൽക്കുന്നുവെന്ന് വിലയിരുത്താൻ നിർബന്ധിതരാണ് നടേപറഞ്ഞ അധഃസ്ഥിത വിഭാഗങ്ങൾ. അവരേക്കാൾ ദയനീയമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിെൻറ അവസ്ഥ എന്ന് കണ്ടെത്തിയ സച്ചാർ കമ്മിറ്റി റിപ്പോർട്ട് അപ്പാടെ തള്ളിക്കളഞ്ഞ ബി.ജെ.പിയിൽനിന്ന് അവർ ശുഭദിനങ്ങളൊന്നും ആദ്യമേ പ്രതീക്ഷിക്കുന്നുണ്ടാവില്ല.
അതല്ലേല്ലാ ദലിതരുടെ അവസ്ഥ. ഭാരതീയരാണെന്നതിൽ കടുകിട സംശയത്തിനവകാശമില്ലാത്ത ദലിത്^ആദിവാസി വിഭാഗങ്ങൾ ഹിന്ദു സമൂഹത്തിെൻറ അവിഭാജ്യ ഘടകമാണെന്ന് ഉദ്േഘാഷിക്കുന്ന സംഘ്പരിവാർ മറ്റാരെയും വകവെക്കാതെ തന്നിഷ്ടപ്രകാരം നാലുവർഷം കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരിച്ചിട്ടും പട്ടികജാതിക്കാർക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് തുറന്നടിച്ചിരിക്കുന്നത് പ്രതിപക്ഷ പാർട്ടി നേതാക്കളോ വക്താക്കളോ അല്ല സാക്ഷാൽ ബി.ജെ.പി എം.പിമാരാണ്. യു.പിയിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനംചെയ്യുന്ന സാവിത്രി ബായി ഫൂലെ, ഛോട്ടാലാൽ ഖർവാർ, അശോക്കുമാർ ദോഹ്റെ, യശ്വന്ത് സിങ് എന്നിവർ പ്രധാനമന്ത്രി മോദിക്കയച്ച കത്തിൽ തങ്ങളനുഭവിക്കുന്ന അവഗണനയെ രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്.
കേവലം സംവരണങ്ങളിൽ ജയിച്ചുകയറിയതല്ലാതെ മറ്റൊരു പരിഗണനയും എസ്.സി, എസ്.ടി വിഭാഗക്കാർക്കില്ലെന്ന് അവർ വ്യക്തമാക്കുന്നു. യോഗി ആദിത്യനാഥിനെ പോലുള്ള ഒരു തീവ്ര സവർണ ഭരണാധികാരിയിൽനിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? സർക്കാർ ഒാഫിസുകളും വിദ്യാലയങ്ങളും പോരാഞ്ഞ് അംബേദ്കർ പ്രതിമയും മുഴുക്കെ കാവിയടിക്കാൻ കാട്ടുന്ന ശ്രദ്ധയുടെ പത്തിലൊരംശം പട്ടികജാതി-പട്ടികവർഗക്കാരുടെ ഉന്നമനത്തിന് വിനിയോഗിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്രയും മോശമാവുമായിരുന്നില്ല. പട്ടിണിയും തൊഴിലില്ലായ്മയും നിരക്ഷരതയും ഉന്മൂലനം ചെയ്യാൻ ഫലപ്രദമായ ഒരു പദ്ധതിയും രാജ്യത്തൊരിടത്തും നടപ്പാക്കിയിട്ടില്ലെന്നതിരിക്കെട്ട ദലിതരുടെയും ന്യൂനപക്ഷ സമുദായക്കാരുടെയും ഉപജീവനമാർഗമായ കശാപ്പും ബീഫ് വ്യാപാരവും തുകൽ വ്യവസായവും അടച്ചുപൂട്ടാനാണ് കിട്ടിയ ഒന്നാമത്തെയവസരം ഉപയോഗിച്ചത്. പൊലീസാകെട്ട, നിരപരാധികളെ സംഘം ചേർന്ന് അടിച്ചുകൊന്ന േഗാരക്ഷക ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ജാതിഭ്രാന്തരുടെ ഖാപ് പഞ്ചായത്തുകൾ ദലിതരെ അതിക്രൂരമായി ശിക്ഷിക്കുേമ്പാഴും സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ചുരുക്കത്തിൽ, ഇവ്വിധമുള്ള വാഗ്ദാനലംഘനവും കടുത്ത അവഗണനയുമെല്ലാം ചേർന്നാണ് ദലിതരെ ഭാരത ബന്ദിലേക്കും ശക്തമായ പ്രതിഷേധത്തിലേക്കും നയിച്ചിരിക്കുന്നത്.
പട്ടികജാതി-വർഗ, പിന്നാക്ക, മതന്യൂനപക്ഷങ്ങൾ ഒന്നിച്ചാൽ എന്തുസംഭവിക്കുമെന്ന് യു.പിയിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മോദി^അമിത് ഷാ ടീമിനെ പഠിപ്പിക്കുകകൂടി ചെയ്തതോടെ, പൊതുതെരഞ്ഞെടുപ്പ് വിളിപ്പാട് അകലെ എത്തിനിൽക്കെ, എരിപൊരി കൊള്ളുകയാണ് സംഘ്പരിവാർ നേതൃത്വം. അതാണ് ദലിത് നേതാക്കളുടെ സത്വര യോഗം വിളിക്കാൻ തീരുമാനിച്ചതിെൻറ പിന്നിൽ. രാംവിലാസ് പാസ്വാനെപ്പോലെയുള്ളവരുടെ കാലുമാറ്റവും കാവിപ്പട ഭയക്കുന്നുണ്ട്. എല്ലാ വിഭാഗക്കാരായ പൗരന്മാരുടെയും ഭരണഘടനാനുസൃതമായ തുല്യപൗരത്വവും തുല്യ നീതിയും മൗലികമായി അംഗീകരിക്കാതെ മാധ്യമങ്ങളെ കൂലിക്കെടുത്ത് നടത്തുന്ന വ്യാജപ്രചാരണങ്ങളിലൂടെ എല്ലാകാലത്തും പിടിച്ചുനിൽക്കാമെന്ന മോഹം വ്യാമോഹമാണ്, അതിമോഹമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story