Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇരുട്ടിലാണ്ട രാഷ്​ട്രം...

ഇരുട്ടിലാണ്ട രാഷ്​ട്രം വിളക്കു തേടുന്ന ജനത

text_fields
bookmark_border
editorial
cancel

സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യ ഉപഭൂഖണ്ഡം പലവുരു വർഗീയ അസ്വാസ്ഥ്യങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ ്ട്. എന്നാൽ, കശ്മീർ മുതൽ കന്യാകുമാരിവരെ രാജ്യത്തി​െൻറ എല്ലാ കോണുകളിലും ഇതു പോലെ മതവർഗീയതയുടെയും വെറുപ്പി​െ ൻറയും കൂർത്ത അള്ളുകൾ വിതറപ്പെട്ട ഒരു അവസ്ഥ മുമ്പ്​ ഉണ്ടായിട്ടില്ല എന്ന്​ തീർത്തുപറയാനാകും; എന്തിനുവേണ്ടിയാണ ് ഇതെല്ലാമെന്ന് സ്വബുദ്ധിയാ​െല ചിന്തിക്കുന്ന ആർക്കും തിരിച്ചറിയാനുമാവും. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കാനി രിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും അതിനുശേഷം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും അധികാരം മുഷ്​ടിയിലൊതുക ്കുക എന്ന ലക്ഷ്യം മാത്രമാണ് ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുംവിധമുള്ള വർഗീയ കോപ്പുകൂട്ടലുകൾ. തെരഞ്ഞെ ടുപ്പുകൾ കഴിയുന്നതോടെ ഇൗ രാഷ്​ട്രം ഇമ്മട്ടിൽ നിലനിൽക്കുേമാ എന്നുപോലും ആശങ്കപ്പെടുത്തുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു വർഗീയധ്രുവീകരണം.

പശു, രാമക്ഷേത്രം, താജ്മഹൽ... ഒരു കല്ലുപോലും പാഴാക്കാതെ ജനതയുടെ സ്വാസ്ഥ്യത്തി​െൻറയും സഹവർത്തിത്വത്തി​െൻറയും മൂർധാവു നോക്കിത്തന്നെ എറിയുന്നു കേന്ദ്രഭരണം നിയന്ത്രിക്കുന്ന രാഷ്​ട്രീയ പാർട്ടിയും അവരെ നിയന്ത്രിക്കുന്ന വർഗീയ പ്രത്യയശാസ്ത്രവും. ഒാരോ സംസ്ഥാനത്തി​​െൻറയും ക്ഷേമം ഉറപ്പാക്കാനാണ് മുമ്പ്​ കേന്ദ്രമന്ത്രിമാരെ മേഖല തിരിച്ച് ദൗത്യം ഏൽപിച്ചിരുന്ന​െതങ്കിൽ വർഗീയത ആളിക്കത്തിക്കാൻ എന്നമട്ടിലാണ് പല സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുതോന്നും. ഉത്ത​േരന്ത്യയിൽ നടമാടുന്ന അതേ വർഗീയ ക്രൗര്യം കേരളത്തിലും തമിഴ്നാട്ടിലും പടർത്താൻ പെടാപ്പാടു പെടുന്നുണ്ട് ചില മന്ത്രിമാർ. ശബരിമലയിൽ നിയമലംഘനം നടത്താനും നിയമപാലകരെ അവഹേളിക്കാനും ശ്രമിച്ച അതേ കേന്ദ്രമന്ത്രിക്കെതിരെ തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകർക്കെതിരെ ദേശവിരുദ്ധ ആരോപണം ചാർത്തി വിദ്വേഷം പടർത്തുന്നുവെന്ന ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാമും ശശി കുമാറുമുൾപ്പെടെയുള്ളവരാണ്.

പശുവി​െൻറ പേരിൽ രാജ്യത്തിന്​ തീ കൊളുത്തുേമ്പാൾ സാധാരണ മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം ആ തീമറയിൽ കാഴ്ച കിട്ടാതെ പോകുന്നു. വർഗീയതയും അഴിമതിയും വിതക്കുകയും കൊയ്യുകയും ചെയ്യുന്നവരല്ലാതെ രാജ്യത്തെ ഒരു കൃഷിക്കാരൻപോലും സമാധാനത്തോടെ കിടന്നുറങ്ങുന്നില്ല. ഭരണകൂടവുമായി ഒട്ടിനിൽക്കുന്ന കോർപ്പറേറ്റുകളല്ലാതെ ഒരാളും തൃപ്തരല്ല ഇൗ രാജ്യത്ത്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താൻ അധ്വാനിക്കുന്നതിനിടെ നീതിമാനായ െപാലീസ് ഉദ്യോഗസ്ഥനെ ബുലന്ദ്ശഹറിലെ തെരുവിൽ കൊന്നുകളഞ്ഞിട്ടും തെല്ലും മനസ്സാക്ഷിക്കുത്തു കൂടാതെ പശുവി​െൻറ സംരക്ഷണം ഉറപ്പാക്കുമെന്നും പശുക്കളെ ഉപദ്രവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി, മതേതര ഇന്ത്യൻ ജനാധിപത്യത്തി​െൻറ ഭാഗമാണ് എന്ന് എങ്ങനെയാണ് സമ്മതിക്കാനാവുക? പശുവി​െൻറ പേരിൽ മതവിദ്വേഷം പരത്തി മനുഷ്യരെ കൊല്ലുന്നവർക്ക് യഥാർഥ ഗോപാലകരായ ക്ഷീരകർഷകർ എങ്ങ​െന ജീവിക്കുന്നു എന്നറിയുമോ? േഗാരക്ഷക ഗുണ്ടകൾ തെരുവിൽ ചോരയൊഴുക്കുേമ്പാൾ ക്ഷീരകർഷകർ തങ്ങളുടെ അധ്വാനത്തിനു വിലകിട്ടാതെ പാൽ ഒഴുക്കിക്കളയേണ്ട അവസ്ഥയിലാണ്.

നാടി​െൻറ വികസനം സംബന്ധിച്ച വിഷയങ്ങൾ ഒരു വാക്ക് ഉരിയാടാതെ നഗരങ്ങളുടെ പേരു മാറ്റും എന്ന് വാഗ്ദാനം നൽകുന്ന നേതാക്കളും അവർക്കായി ജയഭേരി മുഴക്കുന്ന ആൾക്കൂട്ടവും നൽകുന്ന അപായ സൂചന ഏറെ വലുതാണ്. മുൻകാലങ്ങളിൽ മുസ്​ലിംകളും ആദിവാസി സമൂഹവുമാണ് കൂട്ടമായി വോട്ടർപട്ടികകളിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നതെങ്കിൽ അമ്മട്ടിലെ നിഷ്കാസനം മറ്റു സമൂഹങ്ങൾക്കെതിരെയും പ്രയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഭോപാലിൽ വോട്ടുചെയ്യാൻ മണിക്കൂറോളം വരിനിന്ന ബിഷപ്പ് ലിയോ കോർണേലിയോ ഉൾപ്പെടെ നൂറുകണക്കിനു പേരെയാണ് പട്ടികയിൽ പേര് ഒഴിവാക്കിയിരിക്കുന്നു എന്നുകാണിച്ച് മടക്കിവിട്ടത്. മർദിത ന്യൂനപക്ഷങ്ങൾക്ക് രാജ്യത്തി​െൻറ പോക്ക് ശരിയായ ദിശയിലല്ല എന്ന വിസമ്മത അഭിപ്രായം ജനാധിപത്യ മാർഗത്തിലൂടെ അറിയിക്കാനുള്ള അവകാശംപോലും പരക്കെ നിഷേധിക്കപ്പെടുന്നു.

ഭരണകൂടം ഏറ്റവും മോശമായ പാതയിലൂടെ മാത്രം നയിക്കുേമ്പാഴും നീതിപീഠം, തെരഞ്ഞെടുപ്പു കമീഷൻ, നിയമപാലന സംവിധാനം ഇവയെല്ലാം ഇരുൾക്കാട്ടിൽ വിളക്കുയർത്തിപ്പിടിച്ച് മുന്നോട്ടുനടത്തുമെന്ന പ്രതീക്ഷ ഇപ്പോഴും ഇൗ രാജ്യത്തെ സാമാന്യ ജനം മനസ്സിൽ കാത്തുപോരുന്നുണ്ട്. ഇന്ത്യ എന്ന ആശയം നിലനിൽക്കണമെന്ന അതിയായ ആഗ്രഹവും അതിലേറെ പ്രതീക്ഷകളുമാണ് 125 കോടി മനുഷ്യരെ അതിന്​ പ്രേരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleracismmalayalam news
News Summary - Darkens Country - Article
Next Story