കോവിഡ് കാലത്തെ ഡേറ്റ കച്ചവടങ്ങൾ
text_fieldsസ്മാർട് ഫോണുകൾ സർവവ്യാപിയായ കാലത്തെ ആദ്യത്തെ മഹാമാരിയായാണ് കോവിഡ്-19നെ സാങ് കേതിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്. കോവിഡ് വ്യാപനം പ്രതിരോധിക്കാനും രോഗബാധിതരെ പി ന്തുടരുന്നതിനുമുള്ള മാർഗങ്ങളെന്ത് എന്ന ആലോചനക്ക് ലഭിച്ച ഉത്തരമാണ്, മൊബൈൽ ഫോണുകളെ നിര ീക്ഷണ ഉപകരണമാക്കാമെന്നത്. ടെലികോം വകുപ്പിെൻറയും ഇൻറർനെറ്റ് ദാതാക്കളുടെയും സഹായത്തോടെ ഒട്ടുമിക്ക രാജ്യങ്ങളും ആപ്ലിക്കേഷനുകൾ പുറത്തിറക്കാനും പൗരജീവിതത്തിലേക്ക് ചുഴിഞ്ഞുനോക്കാനും അതോെട തുടക്കം കുറിച്ചു. ആഗോള കമ്പനിയായ ‘ആലിബാബ’യുടെ സഹകരണത്തോടെ ചൈനയാണ് പൗരരുടെ സഞ്ചാരം പിന്തുടരുന്ന പദ്ധതി (ട്രാക്കിങ്) ആരംഭിച്ചത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ കോവിഡ് ബാധിതെയ പത്തുമിനിറ്റിനകം അറസ്റ്റ് ചെയ്തത് ആഗോളവാർത്തയായി. ഉടെനതന്നെ സിംഗപ്പൂരും ദക്ഷിണ കൊറിയയുമെല്ലാം സമാനമായ മാതൃക പരീക്ഷിച്ചു.
ആരോഗ്യപരിപാലനത്തിലെ സ്തുത്യർഹ സേവനത്തിന് ഏറ്റവും എളുപ്പവും ഉപകാരപ്രദവുമായ രീതി എന്ന അർഥത്തിൽ ഇത്തരം ആപ്ലിക്കേഷനുകൾക്ക് ലോകവ്യാപക സ്വീകരണമാണ് ലഭിച്ചത്. ഭരണകർത്താക്കൾ അവ ഡൗൺലോഡ് ചെയ്യാൻ ആഹ്വാനം ചെയ്തു. കോവിഡ് രോഗിയുടെ സാമീപ്യമുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന ‘ആപ്പു’കളെ, ഭീതിയിലാണ്ട ജനങ്ങൾ ആഘോഷപൂർവം സ്വന്തം മൊബൈലുകളിൽ കുടിയിരുത്താൻ മത്സരിച്ചു. എന്നാൽ, ആപ്പുകളുടെ സർവസ്വീകാര്യതക്കിടെ, കോവിഡ് കാലത്തെ മറപിടിച്ച് ഭരണകൂടങ്ങളും വൻകിട സാങ്കേതിക കമ്പനികളും നെറ്റ് ദാതാക്കളും ചേർന്ന് ലോക ജനസംഖ്യയിലെ പകുതിയിലധികം വരുന്നവരുടെ സ്വകാര്യ വിവരശേഖരണ ഖനനത്തിൽ നോട്ടമിട്ട് പണിയെടുക്കുകയാണോ എന്ന ഗൗരവതരമായ സംശയം ഉന്നയിക്കുകയാണ് ആംനസ്റ്റിയും യൂറോപ്യൻ യൂനിയനും ഒരു വിഭാഗം സാങ്കേതിക വിദഗ്ധരും. സ്വകാര്യത അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ ജോസഫ് കന്നാറ്റസി ഇത്തരം ആപ്ലിക്കേഷനുകളെ കുറിച്ച് പ്രസ്താവിച്ചത് ഇപ്രകാരമാണ്: ‘‘കാര്യങ്ങൾ വളരെ വേഗത്തിൽ നടക്കുന്നു, പക്ഷേ, ആരും വേണ്ടത്ര സൂക്ഷ്മപരിശോധന നടത്തുന്നില്ല’’.
കോവിഡ് ബാധിതരെ പിന്തുടരാനും സാമൂഹിക അകലം ഉറപ്പുവരുത്താനും ആരോഗ്യപരിപാലനം എളുപ്പമാക്കാനുമുള്ള സാങ്കേതികവിദ്യ ആപ്പിളും ഗൂഗ്ളും സംയുക്തമായി വികസിപ്പിക്കുന്നുവെന്ന തീരുമാനം ഉയർത്തിയ സംവാദമാണ് ഡേറ്റാ ചൂഷണത്തിനുള്ള സാധ്യതകളിലേക്ക് വിദഗ്ധരുടെ നോട്ടത്തിന് പ്രേരിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിെൻറ പേരിൽ ഇസ്രായേൽ സർക്കാർ പുറത്തിറക്കിയത് ചാരപ്രവൃത്തി സംശയിക്കുന്നവരെ നിരീക്ഷിക്കുന്ന ആപ്ലിക്കേഷനാണത്രെ. ജർമനിയും റഷ്യയും പോളണ്ടും ഫ്രാൻസും അമേരിക്കയുമെല്ലാം ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളും പൗരരുടെ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നതാെണന്ന് കണ്ടെത്തിയിരിക്കുന്നു. കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ ‘ആരോഗ്യസേതു’വും പൗരരുടെ വ്യക്തിജീവിതത്തിലേക്കുള്ള ഭരണകൂടത്തിെൻറ ചുഴിഞ്ഞുനോട്ടം എളുപ്പമാക്കുന്നുവെന്ന് വിമർശനമുയർന്നുകഴിഞ്ഞു. വ്യക്തികളുടെ സ്വകാര്യതകളിൽ അതിക്രമിച്ചുകടക്കുകയും വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുകയും ചെയ്യാനുള്ള അസുലഭ അവസരമായി മാറുകയാണ് കോവിഡ് കാലത്തെ സാങ്കേതികവിദ്യ ആരോഗ്യപ്രവർത്തനങ്ങൾ. ഭരണകൂടത്തിെൻറ നിരീക്ഷണവലയത്തിലേക്ക് പൗരരെ അകപ്പെടുത്താനുള്ള മികച്ച അവസരമായി അധികാരികൾ ഇത് സമർഥമായി പ്രയോജനപ്പെടുത്തുകയാണ്. കോവിഡാനന്തരം പുലരുെമന്ന് പ്രതീക്ഷിക്കുന്ന ഡേറ്റ സമ്പദ് വ്യവസ്ഥക്കും സാങ്കേതിക സർവാധിപത്യത്തിനും വേണ്ടിയുള്ള നിക്ഷേപത്തിന് മികച്ച അവസരമായി ഇൗ സന്ദർഭത്തെ മുതലെടുക്കുകയാണ് വൻകിട കമ്പനികളും ഭരണാധികാരികളും. ആംനസ്റ്റി ഇൻറർനാഷനൽ സെക്രട്ടറി ജനറൽ കുമി നായിദു പറയുന്നത്: ഈ കാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ വെല്ലുവിളികളാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉയർത്തുന്നതെന്നാണ്.
ഇൗവിധമൊരു അപകടം പതിയിരിക്കുേമ്പാഴും, ആരോഗ്യപരിപാലനത്തിനും ഗവേഷണത്തിനുമായി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനെയും അവ സാങ്കേതിക സഹായത്തോടെ അപഗ്രഥിക്കുന്നതിനെയും പൂർണമായും തള്ളിക്കളയാനാകില്ല. മാനവ പുരോഗതിക്ക് അത് ഒേട്ടറെ പ്രയോജനകരം തന്നെ. എന്നാൽ, അവ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തിയിട്ടില്ലെങ്കിൽ വമ്പിച്ച ചൂഷണം നടക്കുമെന്നത് നിസ്തർക്കമാണ്. ഗൂഗ്ളും ഫേസ്ബുക്കുമടക്കം ഒട്ടുമിക്ക വൻകിട സാങ്കേതിക സേവനദാതാക്കളും വഴിവിട്ട ഡേറ്റ ഖനനത്തിൽ അമേരിക്കയിലും യൂറോപ്പിലും നിയമനടപടികൾ നേരിടുന്നവയാണ്. കോവിഡാനന്തര ലോകം കീഴടക്കാൻ േഡറ്റകൾക്കുവേണ്ടിയുള്ള വലിയ യുദ്ധം ആരംഭിച്ചിരിക്കെ, കോവിഡിെന ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിച്ച സംസ്ഥാനമെന്ന നിലക്ക് കേരളത്തിെൻറ ഡേറ്റ ആഗോള ആരോഗ്യ ഗവേഷണ രംഗത്തും വിപണി രംഗത്തും പരമപ്രധാനമാണ്. ഡേറ്റ കച്ചവട സ്ഥാപനമായ സ്പ്രിംഗ്ലർക്ക് ക്വാറൻറീൻ ചെയ്യപ്പെട്ടവരുടെ വിവരം നൽകുന്നതിൽ ഒട്ടും ജാഗ്രത സംസ്ഥാന സർക്കാർ പുലർത്തിയില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ആധാറിനെതിരെയും കേന്ദ്ര സർക്കാർ കൊണ്ടുവന്ന വ്യക്തിഗത വിവര പരിരക്ഷാ ബില്ലിലെ ചതിക്കുഴികളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷം ഇത്ര നിരുത്തരവാദപരമായി ഡേറ്റ ശേഖരണം നിർവഹിക്കാൻ പാടില്ലാത്തതാണ്. ഇത് തിരുത്താത്തപക്ഷം, ‘ആരോഗ്യ സേതു’ ആപ്ലിക്കേഷനിലെ ഭരണകൂട ചൂഴ്ന്നുനോട്ടത്തെ പ്രതിരോധിക്കാനുള്ള ധാർമികത ഇടതുപക്ഷത്തിന് ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.