ശ്വാസം മുട്ടുന്ന ഡൽഹി
text_fieldsമലിനവായുവിെൻറയും വിഷപ്പുകയുടെയും ശ്വാസംമുട്ടലിലാണ് രാജ്യതലസ്ഥാനമായ ന ്യൂഡൽഹിയും അനുബന്ധദേശങ്ങളും. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നിടത്തോള ം രൂക്ഷമായ വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലെയും തൊട്ടടുത്ത ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതാനും ദിനങ്ങളായി അടഞ്ഞുകിടക്കുക യാണ്. മലിനീകരണ നിയന്ത്രണത്തിന് ഡൽഹി സർക്കാർ പരീക്ഷിക്കുന്ന രീതികളിെലാന്നായ ഒ റ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങളുടെ ഒന്നിടവിട്ട ദിവസങ്ങളിലെ നിരോധനം കഴിഞ്ഞ ദിവസം മുതൽ നടപ്പായി. ഇൗ പരിഹാരക്രിയകളൊന്നും ഏശാതെ പുകമറയിൽനിന്നു വിട്ടുമാറാനാവാതെ തുടരുകയാണ് ഡൽഹി. വായുമലിനീകരണം, അനാരോഗ്യകരമായ വായുഗുണനിലവാരം എന്നിവയിൽ കുറച്ചുകാലമായി ലോകത്തെ ഏറ്റവും വഷളായ മലിനീകൃത തലസ്ഥാനങ്ങളിലൊന്ന് എന്ന നാണേക്കട് പേറുന്ന ഡൽഹി ഇത്തവണ പിന്നെയും മൂക്കുകുത്തുകയാണ്.
ആഗോള പരിസ്ഥിതി പ്രകടനസൂചിക (എൻവയൺമെൻറ് പെർഫോമൻസ് ഇൻഡക്സ്-ഇ.പി.െഎ) 2018ൽ ഇന്ത്യയുടെ സ്ഥാനം 177 ആണ്. ആ റിപ്പോർട്ടിൽതന്നെയാണ് ഡൽഹിയുടെ അതിഗുരുതരാവസ്ഥ എടുത്തുകാട്ടുന്നതും. വായു, ശബ്ദ, ജല, അവശിഷ്ട, വ്യവസായ, വാഹന, ആശുപത്രി, ഖരമാലിന്യ മലിനീകരണങ്ങളുടെ ദൂഷിതവലയത്തിലാണ് തലസ്ഥാനം. ലോകത്തെ 96 രാജ്യങ്ങളിൽ 1600 നഗരങ്ങളിലെ മലിനീകരണത്തോത് പഠിച്ച ‘ആംബിയൻറ് എയർ പൊലൂഷൻ’ 2014ൽ റിപ്പോർട്ട് പുറത്തിറക്കുേമ്പാൾതന്നെ മലിനീകരണത്തിൽ പണ്ടേ കുപ്രസിദ്ധമായ ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിനൊപ്പം ഡൽഹിയുണ്ടായിരുന്നു. അതിസൂക്ഷ്മമായ മാലിന്യഘടകങ്ങൾ ചേർന്നുള്ള അന്തരീക്ഷ മലിനീകരണത്തിെൻറ സൂക്ഷ്മദ്രവ്യപരിമാണത്തെ സൂചിപ്പിക്കുന്ന പി.എം (പർട്ടിക്കുലേറ്റ് മാറ്റർ) 2.5 മൈക്രോമീറ്ററിലും കുറഞ്ഞ വ്യാസത്തിലാണുള്ളത്. അന്തരീക്ഷത്തിെൻറ ഒാരോ അണുവിലുമെന്നുതന്നെ പറയാവുന്ന തരത്തിൽ വിഷമാലിന്യം നിറഞ്ഞിരിക്കുന്നുവെന്നു ചുരുക്കം.
അപകടകരമായ ഇൗ നില ശ്വാസസംബന്ധമായ രോഗങ്ങൾക്കും ശ്വാസകോശ അർബുദത്തിനും കാരണമായേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഗരത്തിെൻറ അന്തരീക്ഷ വായുഗുണനിലവാര സൂചിക 494 എന്ന മൂന്നു കൊല്ലത്തിനിടയിലെ തീരെ മോശം നിലയിലാണ്. ഇന്ത്യയിൽ ഏറ്റവും വലിയ അഞ്ചാമത്തെ ആളെക്കൊല്ലിയാണ് വായുമലിനീകരണം എന്നത് ഇതിനോട് ചേർത്തുവായിക്കുക. ഭീകരമായ ഇൗ സ്ഥിതിവിശേഷത്തിൽനിന്നു രക്ഷതേടി മറ്റിടങ്ങളിലേക്കു ചേക്കേറാനോ പുറത്തേക്കു യാത്ര തരപ്പെടുത്താനോ തലസ്ഥാന നഗരവാസികളിൽ 40 ശതമാനം പേരും തിടുക്കപ്പെടുന്നതായി പതിനേഴായിരത്തോളം പേരെ ഉൾപ്പെടുത്തി നടന്ന ഒരു സർവേയുടെ ഫലം വെളിപ്പെടുത്തുന്നു. മലിനീകരണക്കെടുതി ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുന്ന കുട്ടികളെയും പ്രായംചെന്നവരെയും രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പരിസ്ഥിതിപ്രവർത്തകർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി.
ജനസംഖ്യ വർധനയും അതേതുടർന്ന് വിവിധതരം ഉപഭോഗങ്ങൾ ക്രമാതീതമായി കൂടിയതുമാണ് ഡൽഹിയെ ഇൗ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. ആസൂത്രണമില്ലാത്ത വ്യവസായശാല നിർമാണങ്ങൾ, മെട്രോ റെയിലുണ്ടെങ്കിലും വൻതോതിലുള്ള വാഹനസംഖ്യവർധന, അതുണ്ടാക്കിത്തീർക്കുന്ന വായു, ശബ്ദമാലിന്യങ്ങൾ, വ്യവസായമാലിന്യങ്ങളും ഖരമാലിന്യങ്ങളും വൻതോതിൽ കുമിഞ്ഞുകൂടുകയും അത് സംസ്കരിക്കാനുള്ള ഫലപ്രദമാർഗങ്ങളില്ലാതെ പോകുന്നത്, വിറകും ബയോഗ്യാസും ഉപയോഗിച്ചുള്ള പാചകരീതികൾ എമ്പാടും ഉപയോഗിക്കുന്നത്... ഇങ്ങനെ അനിവാര്യമായോ അല്ലാതെയോ ആളുകളുണ്ടാക്കിത്തീർക്കുന്നതാണ് നഗരത്തെ ശ്വാസംമുട്ടിക്കുന്ന മലിനീകരണത്തിെൻറ ഏറിയ അളവും.
പ്രതിദിനം 8000 മെട്രിക് ടൺ ഖരമാലിന്യവും അത്രയോ അതിലിരട്ടിയോ വ്യവസായമാലിന്യങ്ങളും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഖര, ദ്രാവക, ജലാവശിഷ്ട മാലിന്യങ്ങളും വ്യവസായശാലകളുടെയും ആശുപത്രികളുടെയും മാലിന്യങ്ങളും സംസ്കരിക്കാൻ പര്യാപ്തമായ സാേങ്കതികവിദ്യ ഇപ്പോഴും ഡൽഹിയിൽ പ്രയോഗത്തിലില്ല. മലിനീകരണപ്രതിരോധത്തിന് സംസ്ഥാന ഭരണകൂടം പല നിയമങ്ങളും പരിഷ്കരണങ്ങളും കൊണ്ടുവന്നെങ്കിലും ഒന്നും തൃണമൂലതലത്തിലെത്തിയില്ല. മാത്രമല്ല, സമീപസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളിലെ കൊയ്ത്തുകാലം കഴിയുന്ന ഇൗ സീസണിൽ വ്യാപകമായി കൃഷിഅവശിഷ്ടങ്ങൾ കത്തിച്ചുകളയുന്നതിെൻറ പുകപടലങ്ങളും ഒപ്പം ദീപാവലിയുടെ പടക്കപ്പുകയും ചേർന്ന് തലസ്ഥാനത്തെ കൂടുതൽ പുകയിലേക്കും ഇരുളിലേക്കും ഉന്തിത്തള്ളിയിടുന്നു.
മലിനീകരണ നിയന്ത്രണത്തിന് ഏകോപിച്ചുള്ള പ്രവർത്തനത്തിന് സംസ്ഥാനങ്ങൾ കേന്ദ്ര നേതൃത്വത്തിൽ തീരുമാനമെടുത്തതാണ്. എന്നാൽ, അത് നടപ്പിൽവരുത്താൻ നോക്കാതെ, അന്യോന്യം സഹകരിക്കുന്നില്ലെന്ന ആരോപണമുയർത്തി എല്ലാവരും കൈകഴുകുകയാണ്. വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഡൽഹി നേരിടുന്ന പ്രശ്നമെന്നും രാജ്യത്തെ വിശ്വം മുഴുക്കെ നാണംകെടുത്തുന്ന ഇൗ പ്രതിഭാസം നേരിടുന്നതിൽ ഗവൺമെൻറ് വൈമുഖ്യം പുലർത്തുന്നത് മനസ്സിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. ആളുകൾ വീട്ടിനകത്തുപോലും സുരക്ഷിതരല്ലെന്നും ഡൽഹി, കേന്ദ്രസർക്കാറുകൾ ജനങ്ങളുടെ ജീവൻകൊണ്ട് തട്ടിക്കളിക്കരുതെന്നുമുള്ള പരമോന്നത നീതിപീഠത്തിെൻറ മുന്നറിയിപ്പ് ഒരു രാജ്യത്തിെൻറ അസ്വസ്ഥതയും ആധിയും പങ്കുവെച്ചുള്ളതാണ്. അതുൾക്കൊണ്ട് നിയമവും അതിെൻറ നിർവഹണവും കൂടുതൽ കർശനവും കാര്യക്ഷമവുമാക്കി ശ്വാസംമുട്ടി പിടയുന്ന ഡൽഹിയെ മലിനീകരണത്തിൽനിന്നു രക്ഷിക്കാൻ അധികാരകേന്ദ്രങ്ങൾ ശുഷ്കാന്തി പുലർത്തിയെങ്കിൽ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.