Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 12:47 PM IST Updated On
date_range 22 Nov 2017 12:47 PM ISTകേരളം മയക്കുമരുന്ന് മാഫിയകളുടെ പിടിയിൽ?
text_fieldsbookmark_border
അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ അംഗമെന്ന് കരുതപ്പെടുന്ന പരഗ്വേ സ്വദേശിയെ കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അധികൃതർ പിടികൂടി. 15 കോടി രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നായ കൊക്കെയ്നുമായാണ് അയാൾ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയത്. ഇത്രയും ഭീമമായ അളവിൽ കൊക്കെയ്ൻ കേരളത്തിൽ പിടികൂടുന്നത് ഇതാദ്യമാണത്രെ. ഇന്ത്യയിൽ ഇൗ വർഷം പിടിച്ചത് മൊത്തം 220 കോടിയുടെ കൊക്കെയ്നാണെന്നും വാർത്തയിലുണ്ട്. ഇത് പിടിച്ചെടുത്ത കൊക്കെയ്െൻറ മാത്രം കണക്ക്. പിടികൊടുക്കാതെ രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകൾ വഴി വന്നെത്തുന്ന മറ്റ് മയക്കുമരുന്നുകളുടെ കണക്ക് ദൈവത്തിനേ അറിയൂ. മാനവിക വികസന സൂചികപ്രകാരം രാജ്യത്തെ ഒന്നാം നമ്പറായ കേരളത്തിൽ മയക്കുമരുന്ന് ഇറക്കുമതിയും കടത്തും വിനിമയവും ഉപഭോഗവും ഭയാനകമായി വർധിച്ചുവരുന്നു എന്ന ആശങ്കജനകമായ വിവരമാണ് ദിനേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇതര സംസ്ഥാന െതാഴിലാളികളുടെ വർധിത വരവോടെ മയക്കുമരുന്നിെൻറ കടത്തും വിതരണവും ഉപയോഗവും അഭൂതപൂർവമായി ഉയരുകയാണ്. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിെൻറ വെളിപ്പെടുത്തലനുസരിച്ച് സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളും യുവജനങ്ങളുമടങ്ങുന്ന 70 ലക്ഷം പേരെയാണ് മയക്കുമരുന്ന് മാഫിയ ഉന്നംവെച്ചിരിക്കുന്നത്. ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിൽ ദേശീയതലത്തിൽ പഞ്ചാബിലെ അമൃത്സറിനുശേഷം കൊച്ചിയാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്കൂൾതലം തൊട്ട് മയക്കുമരുന്ന് സംഘത്തിെൻറ പിടിയിലാവുന്ന ഇളംപ്രായക്കാർ ആൺപെൺ വ്യത്യാസമില്ലാതെ നാനാതരം നാർകോട്ടിക് ഉൽപന്നങ്ങളുടെ അടിമകളായിത്തീരുന്ന സ്ഥിതിവിശേഷമാണ് നാം നേരിടുന്നത്. നാവിന്മേൽ ഒട്ടിക്കുന്ന സ്റ്റാമ്പ് സൈസ് സാധനങ്ങൾ വരെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വിദ്യാലയങ്ങൾക്കടുത്തും കോളജ് കാമ്പസുകളിലുമൊക്കെ പ്രവർത്തിക്കുന്ന പെട്ടിക്കടകൾവരെ ഇത്തരം മാരക ഉൽപന്നങ്ങളുടെ വിനിമയ കേന്ദ്രങ്ങളാവുന്നു എന്നാണ് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർചന്ദ് െഗലോട്ട് രാജ്യസഭയിൽ നൽകിയ മറുപടിയനുസരിച്ച് 2016ൽ രാജ്യത്താകെ 7.21 കോടി മയക്കുമരുന്ന് ബാധിതരുണ്ടായിരുന്നു. ഇതിൽ കേരളത്തിെൻറ വിഹിതം ഒട്ടും കുറയാനിടയില്ല. ഇതുപോലുള്ള സ്ഥിതിവിവരക്കണക്കുകൾ പൂർണമോ സമഗ്രമോ അല്ലെന്നും വ്യക്തമാണ്.
സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിൽ വന്നശേഷം സ്വീകരിച്ച സുപ്രധാനമായ ഒരു നടപടി നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് വിഷയത്തിലെ ഉദാരതയായിരുന്നല്ലോ. അതുപോലെ ദേശീയപാതയോരങ്ങളിലെ മദ്യശാലകളുടെ കാര്യത്തിലും സുപ്രീംകോടതിയിൽനിന്ന് ഇളവുകൾ വന്നു. മദ്യനിരോധനമല്ല, മദ്യവർജനമാണ് ഇൗ സർക്കാറിെൻറ നയമെന്ന് ആദ്യമേ പ്രഖ്യാപിച്ചുകൊണ്ടാണ് മദ്യം വേണ്ടവർക്ക് അത് പ്രയാസരഹിതമായി ലഭ്യമാക്കാൻ എതിർപ്പുകൾ മറികടന്ന നടപടികളെടുത്തത്. എല്ലാ എതിർപ്പുകൾക്കും മറുപടിയായി സർക്കാറിനും ഭരണമുന്നണിയിലെ ഘടക പാർട്ടി വക്താക്കൾക്കും പറയാനുണ്ടായിരുന്ന ഒരു പ്രധാനകാര്യം, മുൻ യു.ഡി.എഫ് സർക്കാറിെൻറ മദ്യനിയന്ത്രണം മൂലം മയക്കുമരുന്നുപയോഗം വ്യാപകമായി എന്നുള്ളതായിരുന്നു. താരതമ്യേന ദ്രോഹം കുറഞ്ഞ മദ്യം സുലഭമായാൽ കൂടുതൽ നാശകരമായ ലഹരിപദാർഥങ്ങളിലേക്ക് ഉപഭോക്താക്കൾ തിരിയുകയില്ല എന്നായിരുന്നു ന്യായം. പക്ഷേ, കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും പൂട്ടിയ ബാറുകളൊക്കെ തുറക്കുകയും ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമുള്ള മദ്യശാലകളുടെ ദൂരം കുറക്കുകയും ലൈസൻസുകൾ അനുവദിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുകയുമൊക്കെ ചെയ്തിട്ടും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയേ ചെയ്തിട്ടുള്ളൂ. ആ പ്രക്രിയ അനുദിനം ശക്തിപ്പെടുകയുമാണ്. ഒരു വിഭാഗം മദ്യവും മയക്കുമരുന്നും ഒരുപോലെ ഉപയോഗിക്കുേമ്പാൾ വേറൊരു വിഭാഗം മയക്കുമരുന്നുമാത്രം മതി എന്ന് വെച്ചവരാണ്, വിശിഷ്യ കൗമാരക്കാരും യുവാക്കളും. ലഹരി വേണമെന്നുവെച്ചാൽ പിന്നെ അതിന് ഉപാധികളോ അതിരുകളോ അളവുകളോ ഒന്നും നിർണയിക്കാൻ ആർക്കുമാവില്ല. ബാറിലോ വിൽപനകേന്ദ്രങ്ങളിലോ പോവാതെ ഉടലോടെ മായാലോകത്തേക്ക് പറപ്പിക്കുന്ന മയക്കുമരുന്നുകൾ എവിടെവെച്ചും ഉപയോഗിക്കാവുന്ന പരുവത്തിൽ എത്തിച്ചേരുകയാണ് നമ്മുടെ ബാല്യങ്ങൾ.
ലഹരിയുടെ ഇനവും അളവും പരിധിയും സമയക്രമവും നിശ്ചയിക്കാൻ ഒരു സർക്കാറിനും സാധിക്കില്ല. മദ്യവർജനമാണ് നയമെന്ന് ആവർത്തിച്ചാവർത്തിക്കുന്ന സർക്കാർ അതേപ്പറ്റിയുള്ള ബോധവത്കരണത്തിന് ഫലപ്രദമായ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും ജനത്തിന് ബോധ്യപ്പെട്ടിട്ടില്ല. ബോധവത്കരണ യജ്ഞം സർക്കാർ ആഭിമുഖ്യത്തിൽ വ്യവസ്ഥാപിതമായി നടക്കുന്ന ലക്ഷണവും കാണാനില്ല. ഖജനാവിലേക്കുള്ള റവന്യൂ വർധിപ്പിക്കാൻ മദ്യം യഥേഷ്ടം ഉൽപാദിപ്പിക്കുകയും വിനിമയം നടത്തുകയുമല്ലാതെ വഴിയില്ല എന്ന നിലപാട് സത്യസന്ധമായി തുറന്നു പറയുന്നതായിരുന്നു ഭംഗി. എന്തായാലും ലഹരിയുടെ പാതയിൽ അതിവേഗം ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തെ ബ്രസീൽ, പെറു, മെക്സികോ പോലുള്ള രാജ്യങ്ങളെപ്പോലെ ലഹരി^മയക്കുമരുന്ന് മാഫിയകൾക്ക് വിട്ടുകൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെങ്കിൽ സത്വര പ്രതിരോധ നടപടികൾ സ്വീകരിച്ചേ മതിയാവൂ. നൂറിലൊരു കടത്തുകാരനെ അഥവാ വിതരണക്കാരനെ പിടികൂടി വാർത്തയാക്കുന്നതിനുപകരം മയക്കുമരുന്ന് ഉൽപാദനവും കടത്തും ഇറക്കുമതിയും ഉപയോഗവും ശക്തമായി തടയാനും കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ആവശ്യം. പിടികൂടപ്പെട്ടവർ നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി വീണ്ടും വീണ്ടും ഇൗ മരണവ്യാപാരത്തിൽ തുടരുന്ന ദുരവസ്ഥ അവസാനിപ്പിച്ചേ പറ്റൂ. മനുഷ്യസ്നേഹികളും നന്മേച്ഛുക്കളുമായ സർവരുടെയും നിസ്വാർഥ സഹകരണം ഇക്കാര്യത്തിൽ ഉറപ്പുവരുത്തുകയും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story