സീറ്റ് ബെൽറ്റ് ഇല്ലാത്ത സമ്പദ്ഘടന
text_fieldsരണ്ടുവർഷം മുമ്പ്, 2016 നവംബർ എട്ടിന് രാത്രി, 500, 1000 രൂപയുടെ കറൻസി നോട്ടുകൾ അസാധുവാക്കിക ്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരുപക്ഷേ, ഏറ്റവും പ്രഹരശേഷിയുള്ള നടപടികളിൽ ഒന്നായിരുന്നു. അധോസമ്പദ്ഘടനയുടെയും കള്ളപ്പണത്തിെൻറയും അടിവേരറുക്കുന്ന അസാധാരണ തീരുമാനമെന്ന മട്ടിലാണ് സർക്കാറും മോദിഭക്തരും പ്രസ്തുത നീക്കത്തെ വിശേഷിപ്പിച്ചത്. കള്ളപ്പണം അവസാനിക്കാൻപോകുന്നു, തീവ്രവാദം ഇല്ലാതാവുന്നു, കൂടുതൽ ഔപചാരികമായ സമ്പദ്ഘടനയിലേക്ക് രാജ്യം കടക്കുന്നു, പണരഹിത വിനിമയത്തിലേക്ക് നീങ്ങുന്നു എന്നിങ്ങനെ അവകാശവാദങ്ങളുടെ പട്ടിക നീണ്ടതായിരുന്നു. 15,41,793 കോടി രൂപ മൂല്യമുള്ള അഞ്ഞൂറിെൻറയും ആയിരത്തിെൻറയും നോട്ടുകളായിരുന്നു നോട്ട് നിരോധന സന്ദർഭത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്. അവ അസാധുവാക്കി പ്രഖ്യാപിക്കുന്നതോടെ സമ്പദ്ഘടന വലിയതോതിൽ ശുദ്ധീകരിക്കപ്പെടുമെന്ന് ശുദ്ധാത്മാക്കളൊക്കെ വിചാരിച്ചു. ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപയെങ്കിലും ബാങ്കിൽ തിരിച്ചെത്താതിരിക്കുയും അത്രയും തുകയുടെ കരുത്ത് പൊതുഖജനാവിന് നേടാൻ സാധിക്കുമെന്നുമായിരുന്നു ബി.ജെ.പി വക്താക്കളൊക്കെയും അവകാശപ്പെട്ടത്. എന്നാൽ, അധികം വൈകാതെതന്നെ വലിയ സാമ്പത്തിക ദുരന്തത്തിലേക്കാണ് മോദി രാജ്യത്തെ തള്ളിവിട്ടതെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ മനസ്സിലാക്കാൻ സാധിക്കുന്ന മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ലക്ഷക്കണക്കിന് മനുഷ്യർ പണം പിൻവലിക്കാനും മാറ്റാനുമായി ക്യൂവിൽനിന്ന് പിടഞ്ഞു. നൂറോളം ആളുകൾ ക്യൂവിൽ നിന്ന് മരിച്ചതായാണ് കണക്കുകൾ. ചെറുകിട വ്യവസായം, ഇടത്തരം വ്യാപാരം തുടങ്ങിയ മേഖലകളെ അക്ഷരാർഥത്തിൽ ഉലച്ചുകളഞ്ഞു ഈ തീരുമാനം. അതേസമയം, വമ്പൻ വ്യവസായികളെയും ദല്ലാൾ മൂലധനത്തിെൻറ വക്താക്കളെയും ഇത് ഒരു തരത്തിലും ബാധിച്ചതേയില്ല. അംബാനിക്കും അദാനിക്കും ഈ തീരുമാനത്തെ കുറിച്ച് നേരേത്ത അറിയാമായിരുന്നു എന്നുപറഞ്ഞത് രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ ഭവാനി സിങ് രജാവത് തന്നെയാണ്. ചുരുക്കത്തിൽ, അരവിന്ദ് കെജ്രിവാൾ ആരോപിച്ചതുപോലെ, ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്ന് നോട്ടുനിരോധത്തെക്കുറിച്ച് സംശയിച്ചാൽ അത് അസ്ഥാനത്താവില്ല.
കള്ളപ്പണം വെളുപ്പിക്കുക എന്നതായിരുന്നല്ലോ നോട്ടുനിരോധനത്തിെൻറ പ്രമുഖ അജണ്ടകളിലൊന്ന്. എന്നാൽ, റിസർവ് ബാങ്കുതന്നെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നിരോധിത നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതായത്, മോദിയും ഭക്തരും പ്രചരിപ്പിച്ചിരുന്നതുപോലെ കള്ളപ്പണത്തെ ചെറുതായൊന്ന് സ്പർശിക്കാൻ പോലും ഈ നിരോധനം കൊണ്ട് സാധിച്ചിട്ടില്ല. കശ്മീരിലെ വിഘടനവാദം അവസാനിക്കുമെന്ന പ്രഖ്യാപനം വലിയൊരു തമാശയായി ഇന്നും അവശേഷിക്കുന്നു.
ഒന്നു നോക്കൂ; പ്രചാരത്തിലുണ്ടായിരുന്ന 1,54,1793 കോടി രൂപയുടെ നോട്ടുകളിൽ 1,53,1073 കോടിയും ബാങ്കുകളിലേക്ക് തിരിച്ചുവരുന്നു. അതായത്, വരാതായത് വെറും 10,720 കോടി രൂപ മാത്രം. ഇവയാകട്ടെ മുഴുവൻ കള്ളപ്പണമാണെന്ന് കരുതാൻ പറ്റില്ല. വിദേശ ഇന്ത്യക്കാരുടെ കൈവശമുള്ള നോട്ടുകൾ, പല കാരണങ്ങളാൽ സമയത്തിന് ബാങ്കിൽ തിരിച്ചെത്തിക്കാൻ കഴിയാത്ത നോട്ടുകൾ എന്നിവയായിരിക്കും ഇതിൽ വലിയ പങ്കും. പുതിയ നോട്ടുകളുടെ അച്ചടി, പഴയവയുടെ സംഭരണവും നശിപ്പിക്കലും, നോട്ടു നിരോധനത്തിെൻറ അനുബന്ധ നടപടികൾ എന്നിവക്ക് വേണ്ടി ചെലവായ തുക ബഹുകോടികൾ വരും. വെറും 10720 കോടി രൂപക്കു വേണ്ടിയാണ് രാജ്യത്തെ സമ്പൂർണമായി ഉലച്ച ഈ അസംബന്ധത്തിന് സർക്കാർ മുതിർന്നത്. ഈ മണ്ടത്തത്തിന് ബി.ജെ.പിയും കേന്ദ്ര സർക്കാറും രാജ്യത്തോടും ജനങ്ങളോടും മാപ്പു പറയുകയാണ് വേണ്ടത്.
നോട്ടു നിരോധനത്തിന് രണ്ടു വർഷമാകുമ്പോൾ അതെക്കാൾ വലിയ മണ്ടൻ തീരുമാനവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. റിസർവ് ബാങ്കിെൻറ കരുതൽ ധന ശേഖരത്തിെൻറ മൂന്നിലൊന്ന് വരുന്ന 3.6 ലക്ഷം കോടി രൂപ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ധനകാര്യ മാനേജ്മെൻറിൽ സർക്കാർ സമ്പൂർണ പരാജയമാണ് എന്നുമാണ് ഈ നീക്കം കാണിക്കുന്നത്. തങ്ങളുടെതന്നെ തലതിരിഞ്ഞ തീരുമാനങ്ങൾ കാരണം സർക്കാറിെൻറ ൈകയിൽ കാശില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണിൽ പൊടിയിടാൻപാകത്തിലുള്ള ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചിലതിൽ നടപടികൾ സ്വീകരിക്കുകയും വേണം. അതിനായി വിത്തെടുത്ത് കുത്താനാണ് സർക്കാർ വിചാരിക്കുന്നത്. റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽ ൈകയിട്ടു വാരാൻ മുതിരുന്നത് അതിനാണ്. എന്നാൽ, കരുതൽശേഖരം വിട്ടുതരാൻ പറ്റില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചുകഴിഞ്ഞു. നേരേത്ത നോട്ടുനിരോധനത്തോട് വിയോജിപ്പുള്ള രഘുറാം രാജനെ ആർ.ബി.ഐ ഗവർണർ സ്ഥാനത്തുനിന്ന് പുകച്ചുചാടിച്ചതാണ്. ഇനിയിപ്പോൾ തങ്ങളുടെ സമഗ്രാധിപത്യ അജണ്ട ആർ.ബി.ഐക്കുമേൽ എങ്ങനെ നടപ്പാക്കുമെന്ന് രാജ്യം ആശങ്കപ്പെടുകയാണ്. രഘുറാം രാജൻ ചൊവ്വാഴ്ച പറഞ്ഞതിലാണ് കാര്യമിരിക്കുന്നത്. ‘‘സീറ്റ് ബെൽറ്റ് പോലെയാണ് ആർ.ബി.ഐ. അതിെൻറ ൈഡ്രവറായ സർക്കാർ സീറ്റ് ബെൽറ്റ് ഇടാതിരിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, ബെൽറ്റ് ഇടാതിരിക്കുകയും അപകടമുണ്ടാവുകയും ചെയ്താൽ ആഘാതം ഗുരുതരമായിരിക്കും’’– അദ്ദേഹം പറഞ്ഞു. ധനകാര്യ മാനേജ്മെൻറിെൻറ പ്രാഥമിക പാഠങ്ങൾ പോലും മറന്നുകൊണ്ടുള്ള കേന്ദ്ര സർക്കാറിെൻറ നടപടികൾ സീറ്റ് ബെൽറ്റുതന്നെ പറിച്ചെറിയുന്ന തരത്തിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.