ഒൗറംഗാബാദിൽനിന്നുള്ള അപായസൂചന
text_fieldsമഹാരാഷ്ട്രയിലെ ഒൗറംഗാബാദിൽ കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വർഗീയസംഘർഷം എത്ര ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് എന്നതിെൻറ കൃത്യമായ സൂചനയാണ്. ഏതു ചെറിയ കാരണത്തിലും എപ്പോഴും എവിടെയും പൊട്ടിത്തെറിക്കാവുന്ന തരത്തിലേക്ക് രാജ്യം പരുവപ്പെട്ടിരിക്കുന്നു എന്നതിെൻറ അപായകരമായ മുന്നറിയിപ്പാണ് ഒൗറംഗാബാദിൽ ഒരു കൗമാരക്കാരനും വയറ്റുപ്പിഴപ്പിനു ചെറു കച്ചവടം ചെയ്തുവന്ന ഒരു കടക്കാരനുമടക്കമുള്ള രണ്ടു സാധാരണക്കാരുടെ മരണത്തിലേക്കു നയിച്ച സംഘർഷം.
ഒൗറംഗാബാദിൽ ശിവസേന^ബി.ജെ.പി മുന്നണി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ അനധികൃത വാട്ടർ കണക്ഷനുകൾ ഒഴിവാക്കാൻ തീരുമാനിച്ചതിെൻറ ഭാഗമായി ഒരു പള്ളിയിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചതാണ് കലാപത്തിനു കാരണമെന്നു പറയുന്നു. പള്ളിക്ക് വെള്ളം വിലക്കിയപ്പോൾ ഇതരവിഭാഗത്തിെൻറ ആരാധനാലയത്തെ ഇൗ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയത്രേ. ഇതുമായി ബന്ധപ്പെട്ട ഉൗഹാപോഹങ്ങൾ സംഘർഷത്തിലേക്കു വഴുതിയപ്പോൾ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെടുകയും പൊലീസുകാരടക്കമുള്ള നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറിലേറെ ഷാപ്പുകളും വാഹനങ്ങളും അഗ്നിക്കിരയായതുൾപ്പെടെയുള്ള സ്വത്തുനാശം േവറെയും. വൈകിയുണർന്ന പൊലീസിെൻറ ശക്തമായ ഇടപെടലിലൂടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാധീനമായത്.
അതേസമയം, കാര്യങ്ങൾ ഏതുസമയവും കൈവിട്ടുപോകാമെന്ന ആശങ്ക അധികൃതർക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. വെള്ളത്തിെൻറ പേരിലുള്ള തർക്കം കഴിഞ്ഞദിവസത്തെ കലാപത്തിന് ഉടൻ കാരണമായെങ്കിലും നേരത്തേതന്നെ പ്രദേശത്ത് വർഗീയ ചേരിതിരിവിനുള്ള സാഹചര്യങ്ങൾ നിലനിന്നിരുന്നു. ജനുവരിയിൽ കൊറേഗാവിൽ ദലിത് വിഭാഗങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഒൗറംഗാബാദിൽ പരിപാടികൾ നടന്നിരുന്നു. ഫെബ്രുവരിയിൽ പഡ്ഗാവ് മിത്മിത ഭാഗത്ത് മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനെ ചൊല്ലിയുണ്ടായ കശപിശയിലും ജാതി^സമുദായ വർണമുണ്ടായിരുന്നു. ഇൗ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനത്തെ ദേവേന്ദ്ര ഫഡ്നാവിസ് ഭരണകൂടത്തിെൻറ ഭാഗത്തുനിന്നു വേണ്ടത്ര ജാഗ്രതയുണ്ടായില്ല എന്നു പറയണം.
ഇങ്ങനെ വിവിധ കാരണങ്ങളാൽ സംഘർഷം പുകയുന്നതിനിടയിലാണ് ഒൗറംഗാബാദ് പ്രദേശത്തെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന വഖഫ് ഭൂമിക്കുമേൽ അവകാശവാദമുന്നയിച്ച് ഒരുവിഭാഗം അതിെൻറ ചുറ്റുമതിൽ തകർക്കാനുള്ള ശ്രമം നടത്തിയത്. ഏതാനും ദിവസങ്ങൾക്കുശേഷം റമദാനിൽ തെരുവിൽ പഴം^പച്ചക്കറി വിൽക്കുന്നവരെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം മുന്നോട്ടുവന്നു. ഇൗ വിവാദത്തിനിടയിൽ ഒരു കച്ചവടക്കാരെൻറ ഉന്തുവണ്ടി തള്ളിയിട്ട് വസ്തുവകകൾ നശിപ്പിച്ചു. ഇങ്ങനെ വർഗീയമായ ചേരിതിരിവ് സംഘർഷത്തിനുള്ള എല്ലാ സാധ്യതകളും ഒരുക്കിയ ശേഷമാണ് പള്ളിക്ക് വെള്ളം വിലക്കിയെന്ന വാർത്ത വരുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരുപറ്റം ആളുകൾ വിഷയം ഏറ്റെടുത്തു പ്രകോപനത്തിനു ചൂടുപകർന്നു. പ്രതിഷേധപ്രകടനത്തിലും കല്ലേറിലും തുടങ്ങിയ അസ്വസ്ഥതകൾ കലാപമായി കത്തിയാളാൻ താമസമുണ്ടായില്ല.
ഏതു കലാപത്തിലുമെന്നപോലെ ഇത്തവണയും എല്ലാം കഴിഞ്ഞശേഷം കാര്യങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് പൊലീസ് അധികാരികളും ഭരണനേതൃത്വവും അവകാശപ്പെടുന്നു. എങ്കിൽപിന്നെ എന്തുകൊണ്ട് സംഘർഷമുണ്ടാകുന്നത് തടയാനുള്ള ശ്രമമുണ്ടായില്ല എന്ന ചോദ്യത്തിനു മറുപടിയില്ല. സമൂഹമാധ്യമങ്ങൾ സംഘർഷത്തിനു വഴിമരുന്നിടുന്ന അനുഭവം പ്രദേശത്തു നേരത്തേയുള്ളതാണ്. അതു തടയാൻ ഇൻറർനെറ്റ് സേവനത്തിനു തടയിടുന്നതടക്കമുള്ള പ്രതിരോധം പൊലീസ് മുമ്പ് സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ, ഇത്തവണ വെള്ളം വിലക്കിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിലെ ചേരിതിരിഞ്ഞ പോര് സംഘർഷത്തിലേക്ക് എത്തുന്നതുവരെ അധികൃതർ കാത്തിരുന്നു എന്നുവേണം കരുതാൻ. മുമ്പ് പല കലാപങ്ങളിലുമുണ്ടാകാറുള്ളതു പോലെ പൊലീസ് സംഘർഷക്കാരുടെ ഒത്താശക്കാരായി മാറുന്ന കാഴ്ചയും ഒൗറംഗാബാദിലുണ്ടായി. വെള്ളിയാഴ്ച മുസ്ലിംകൾ നടത്തുന്ന ഷോപ്പുകൾ തെരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ 10 പൊലീസുകാർ അവർക്കൊപ്പം ചേർന്നതിെൻറ ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കടകളുടെ നേരെ നടന്ന ആക്രമണത്തിനിടെയാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കടയുടമ കൊല്ലപ്പെട്ടത്. ഇതാദ്യമല്ല പൊലീസ് ഒൗറംഗാബാദിൽ കലാപകാരികളുടെ കൂടെ ചേരുന്നത് പിടിക്കപ്പെടുന്നത്. മുമ്പ് മിത്മിതയിൽ നടന്ന സംഘർഷത്തിലും പൊലീസ് ഒരു വിഭാഗത്തിെൻറ വീടുകൾക്കു നേരെ കല്ലെറിയുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് സേനക്കകത്തെ ഇൗ വർഗീയപ്രവണതകളെക്കുറിച്ച മുന്നറിയിപ്പുകളുണ്ടായിട്ടും പ്രദേശത്ത് പക്ഷപാതരഹിതമായ സേനയെ വിന്യസിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു.
പ്രദേശം സാധാരണനിലയിലേക്കു മടങ്ങുേമ്പാഴും ഏതുനേരവും ഒരു പുതിയ സംഘർഷം പൊട്ടിപ്പുറപ്പെടാം എന്ന ആശങ്കയിൽതന്നെയാണ് പ്രദേശത്തുള്ളവർ. ഇത് ഒൗറംഗബാദിെൻറ മാത്രം സവിശേഷതയല്ല. വർഗീയധ്രുവീകരണം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒരു പോലെ ശക്തിയാർജിക്കുകയാണെന്ന് ആശങ്കിക്കണം. വിഷയങ്ങൾ മയപ്പെടുത്താനും സംഘർഷാവസ്ഥ ലഘൂകരിക്കാനും ശ്രമിക്കുന്നതിനുപകരം സമൂഹമാധ്യമങ്ങളിലൂടെ ഉൗഹാപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിച്ച് ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം ഒരു ഭാഗത്ത്. അത് കണ്ടെത്തി തടയുന്നതിനുപകരം അക്രമികൾക്ക് സഹായമൊരുക്കുന്ന പൊലീസും അധികാരികളും. സമാധാനത്തിനു പകരം വിദ്വേഷത്തിെൻറ പ്രചാരകരായിത്തീരുന്ന രാഷ്ട്രീയ നേതാക്കളും കൂടി ചേരുന്നതോടെ നാടിനെ കുട്ടിച്ചോറാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുചേരുന്ന സ്ഥിതിയാണിപ്പോൾ എങ്ങും നിലനിൽക്കുന്നത്. അതിനാൽ കരുതലില്ലെങ്കിൽ കലാപം കൈയകലത്തിൽതന്നെയാണ് എന്ന അപായമണിയാണ് ഒൗറംഗാബാദിലും മുഴങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.