കേന്ദ്രമന്ത്രിമാർ നൽകുന്ന അപായസൂചന
text_fieldsതല്ലിക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട ഗോരക്ഷക ഗുണ്ടകൾ ജാമ്യത്തിൽ പുറത്തുവന്നപ്പോൾ അവർക്ക് കേന്ദ്രമന്ത്രിയുടെ വീട്ടിൽ ഹാരമണിയിച്ച് സ്വീകരണം. വർഗീയകലാപം ഇളക്കിവിട്ടതിന് തടവിലായ ബജ്റങ്ദളുകാർക്ക് ജയിലിൽ ചെന്ന് മറ്റൊരു കേന്ദ്രമന്ത്രിയുടെ സാന്ത്വനം. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും പാർട്ടി പ്രത്യയശാസ്ത്രം തലയിൽ കയറ്റിയ സ്വന്തം അണികൾ വംശവെറി മൂത്ത് ചെയ്തുകൂട്ടുന്ന പൈശാചികകൃത്യങ്ങളുടെ പകർപ്പവകാശം ഒടുവിൽ ബി.ജെ.പി നേരിട്ട് ഏറ്റെടുക്കുകയാണ്.
ഗോരക്ഷക ഗുണ്ടകളുടെ തല്ലിക്കൊലകളെല്ലാം ആൾക്കൂട്ടത്തിെൻറ തലയിൽ കെട്ടിവെക്കുകയും അതിനെ രാജ്യത്തിെൻറ പൊതുബോധമാക്കി ചിത്രീകരിച്ച് ന്യായീകരിക്കുകയും ചെയ്തതായിരുന്നു സംഘ്പരിവാർ. അതൊക്കെ തിരുത്തിയാണ് ഇപ്പോൾ പുതിയ തന്ത്രം. പശുവിെൻറ പേരിൽ ആൾക്കൂട്ടമല്ല, തങ്ങൾ തന്നെയാണ് നിരപരാധികളുടെ ജീവനെടുക്കുന്നതെന്ന്, ആഭ്യന്തരശത്രുക്കളായി തങ്ങൾ എണ്ണിപ്പറഞ്ഞ മതന്യൂനപക്ഷങ്ങളെ ഭാഗികമായോ പൂർണമായോ ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിക്കുന്നവർക്ക് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുമെന്ന് േകന്ദ്രമന്ത്രിമാരെ മുന്നിലിറക്കി അണികളെ ഭ്രാന്തിളക്കുകയാണ് സംഘ്പരിവാർ.
പശുവിെൻറ പേരിൽ ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന് സംഘ് ഗോരക്ഷകർ തുടങ്ങിവെച്ച കൊല ഒരു വർഷം കടക്കേണ്ടിവന്നു പ്രധാനമന്ത്രി വിഷയത്തിൽ ഒന്നു മിണ്ടാൻ. പാർട്ടിക്കാരായ ഗുണ്ടകളെ, ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നു പറഞ്ഞ് കണ്ണുരുട്ടിയെങ്കിലും മോദി മൊഴിയുടെ പൊരുളറിയുന്ന പരിവാർ മതിയാക്കിയില്ല. ആ പ്രസ്താവനയുടെ അലയൊലിയടങ്ങും മുമ്പ് ജൂൺ 29ന് ഝാർഖണ്ഡിലെ ഹസാരിബാഗിനടുത്ത രാംഗഢിൽ വാഹനത്തിൽ മാട്ടിറച്ചി കൊണ്ടുപോയി എന്ന സംശയമുന്നയിച്ച് മുഹമ്മദ് അലീമുദ്ദീൻ അൻസാരിയെ ഗോരക്ഷകർ തല്ലിക്കൊന്ന് വീഡിയോയിൽ പകർത്തി നാടാകെ പ്രചരിപ്പിച്ചു. സംഭവത്തിലെ പ്രതികളായ 11പേർക്ക് കഴിഞ്ഞ മാർച്ചിൽ അതിവേഗ കോടതി ജീവപര്യന്തം തടവു വിധിച്ചു.
ഇൗ വർഷം ജൂൺ 29ന് ഝാർഖണ്ഡ് ഹൈകോടതി ആ വിധി സ്റ്റേ ചെയ്തു പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജയിലിൽ നിന്നിറങ്ങിയ പ്രതികൾ നേരെ പോയത് ഹസാരിബാഗ് മണ്ഡലം എം.പി കൂടിയായ കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ വീട്ടിലേക്ക്. അവിടെ മന്ത്രി അവരെ മാലയിട്ടു സ്വീകരിച്ചു ഒപ്പം േഫാേട്ടാക്ക് പോസ് ചെയ്തു, പടം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിരുത്തരവാദപരമായ പ്രവർത്തനത്തിനെതിരെ പ്രതിഷേധമുയർന്നപ്പോൾ മന്ത്രി പ്രതികരിച്ചത്, താൻ നിയമവാഴ്ചയെയാണ് ഹാരമണിയിച്ചത് എന്നായിരുന്നു. നിയമത്തെ വഴിക്കു വരുത്താൻ അദ്ദേഹം നേരത്തേ തന്നെ ശ്രമിച്ചിട്ടുമുണ്ട്. കീഴ്കോടതി ശിക്ഷ വിധിച്ചപ്പോൾ തന്നെ ‘നീതി ലഭ്യമായില്ലെന്നും അന്വേഷണം സി.ബി.െഎയെ ഏൽപിക്കണമെന്നും അദ്ദേഹം പ്രസ്താവനയിറക്കിയിരുന്നു. പ്രതികളെ ജയിൽമുക്തനാക്കാൻ വേണ്ട എല്ലാ സഹായവും ചെയ്തതിനുള്ള നന്ദിപറയാൻ കൂടിയാണ് അവരെ ജയിലിൽനിന്ന് പുറത്തുകടന്നപ്പോൾ മന്ത്രി സന്നിധിയിലേക്ക് ആനയിച്ചതെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കൾ പറയുന്നുണ്ട്.
ഇൗ വിവാദം കൊഴുക്കുന്നതിനിടെയാണ് ബിഹാറിലെ നവാഡയിൽ കലാപമിളക്കിവിട്ട കുറ്റത്തിന് ശിക്ഷയനുഭവിക്കുന്നവരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ജയിലിൽ ചെന്നു കണ്ട് െഎക്യദാർഢ്യം പ്രകടിപ്പിച്ചത്. ‘സമാധാനപ്രവർത്തകരായ പാവങ്ങളെ അന്യായമായി ജയിലിലടച്ചതിന്’ അദ്ദേഹം നിതീഷ് കുമാർ ഗവൺമെൻറിനെ കുറ്റപ്പെടുത്തുകയും ചെയ്തു. മന്ത്രിമാരുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഭരണഘടന വിരുദ്ധമായ പ്രവർത്തനം നടത്തിയ മന്ത്രി രാജിവെക്കുകയോ ഇല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖരായ മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് എഴുതി.
എന്നാൽ ഇതൊന്നും സംഘ്പരിവാർ സർക്കാറിനെ കുലുക്കാൻ പോകുന്നില്ല എന്നുറപ്പ്. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും മൗനമാചരിക്കുകയും അവർക്കു താഴെ മുതിർന്ന നേതാക്കൾ മുതൽ പ്രാദേശികനേതാക്കൾ വരെയുള്ളവർ വെറുപ്പിെൻറ പൈശാചികരാഷ്ട്രീയത്തെ ഉൗട്ടിവളർത്തുകയും ചെയ്യുകയാണിപ്പോൾ സംഘ് ശൈലി. ദാദ്രിയിലെ അഖ്ലാഖിെൻറ കൊല മുതൽ തുടങ്ങിയതാണ് ഇൗ രീതി. അന്ന് ശിക്ഷിക്കപ്പെട്ട പ്രതികളിെലാരാൾ ജയിലിൽ മരിച്ചപ്പോൾ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ച് ബഹുമാനിക്കാൻ നേതാക്കൾ ഒാടിയെത്തി. അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറും ബി.ജെ.പിയും സ്വീകരിച്ചത്. അതറിഞ്ഞു തന്നെ ഉറച്ചുനിൽക്കുന്ന ജയന്തിനും ആ വഴിയെ നീങ്ങുന്നവർക്കും കൃത്യമായ കണക്കുകൂട്ടലുണ്ട്.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നടന്ന വർഗീയകലാപത്തിനു നേതൃത്വം നൽകിയ സഞ്ജീവ് ബലിയാന് കേന്ദ്രമന്ത്രി പദമാണ് പകരം കിട്ടിയത്. മതേതരവാദികളെ തന്തയില്ലാത്തവരെന്നു വിളിച്ച കർണാടകയിലെ അനന്തകുമാർ ഹെഗ്ഡെക്കും കേന്ദ്ര മന്ത്രിപദം. പിതാവ് യശ്വന്ത് സിൻഹ പാർട്ടിയുമായി പിണങ്ങിത്തെറിച്ചു നിൽക്കുേമ്പാൾ ഒരു ഇടം ഉറപ്പിക്കാൻ നല്ലത് സംഘരാഷ്ട്രീയത്തിെൻറ ആകത്തുകയായ മതവർഗീയതയിൽ കളിക്കുകയാണ് എന്നറിഞ്ഞു തന്നെയാണ് ജയന്തും മറ്റും കാറ്ററിഞ്ഞു പാറ്റുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏതുവഴിയാണ് എന്ന് കഴിഞ്ഞ ദിവസം മുംബൈയിൽ വിരാട് ഹിന്ദുസ്താൻ സംഗമത്തിൽ നേതാവ് സുബ്രമണ്യൻ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്.
‘‘സാമ്പത്തികവികസനമൊന്നും വോട്ടാകാൻ പോകുന്നില്ല. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമുയർത്തിയിട്ട് വാജ്പേയി തോറ്റു. ഹിന്ദുത്വയുടെ വിശ്വാസപ്രമാണം ആവർത്തിച്ചു പ്രഖ്യാപിച്ചും അഴിമതിമുക്ത ഭരണം വാഗ്ദാനം ചെയ്തും മത്സരിച്ചതുകൊണ്ട് 2014ൽ രക്ഷപ്പെട്ടതാണ്. ഇനിയും അതുതന്നെയേ സംഘ്പരിവാറിനു മുന്നിൽ വഴിയുള്ളൂ’’ എന്നാണ് അദ്ദേഹത്തിെൻറ തിരിച്ചറിവ്. ആ ബോധ്യത്തിൽ നിലയുറപ്പിച്ച് നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ബി.ജെ.പി. കലർപ്പില്ലാത്ത വർഗീയത വിതച്ച് െകായ്ത്തെടുക്കാനുള്ള കൊണ്ടുപിടിച്ച നീക്കത്തിൽ എന്തൊക്കെ അനർഥങ്ങളാണ് നാട് അഭിമുഖീകരിക്കേണ്ടി വരുകയെന്നതിെൻറ ഭീഷണമായ അപായസൂചനകളാണ് ഇൗ രണ്ടു കേന്ദ്രമന്ത്രിമാർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.