തെരഞ്ഞെടുപ്പു കമീഷെൻറ പിടിവാശി
text_fieldsതെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രം ഉപയോഗിക്കുന്നത് തുടരുമെന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയുടെ പ്രഖ്യാപനം ഇതു സംബന്ധിച്ച സംശയങ്ങളും വിവാദങ്ങളും അവസാ നിപ്പിക്കാൻ ഉേദ്ദശിച്ചുള്ളതാണ്. ഒരാഴ്ച മുമ്പ് ലണ്ടനിൽ ഒരു സൈബർ വിദഗ്ധൻ നടത്തി യ നാടകീയ വെളിപ്പെടുത്തൽ വോട്ടുയന്ത്രങ്ങളെപ്പറ്റി കടുത്ത സംശയം ജനിപ്പിച്ചിരുന് നു. 2014ലെ േലാക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയത് വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്തിയിട്ടാണെന്നും പിന്നീടു നടന്ന ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ അത് നടക്കാതെ പോയത് ‘സിഗ്നൽ’ പിടിച്ചെടുക്കാൻ സാധിച്ചതുകൊണ്ടാെണന്നും സയ്യിദ് ഷുജ എന്ന ‘വിദഗ്ധൻ’ ആരോപിച്ചു. ഗോപിനാഥ് മുണ്ടെയും ഗൗരി ലേങ്കഷും കൊല്ലപ്പെട്ടത് ഇക്കാര്യമറിയാമായിരുന്നതുകൊണ്ടാണെന്നും താൻ യു.എസിൽ അഭയം തേടിയത് ജീവന് ഭീഷണിയുള്ളതുകൊണ്ടാണെന്നും അേദ്ദഹം വാദിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികൾ ഇതോടെ വോട്ടുയന്ത്രം ഉേപക്ഷിക്കാനുള്ള തങ്ങളുടെ ആവശ്യം കൂടുതൽ ശക്തമായി ആവർത്തിച്ചു. ഇൗ സാഹചര്യത്തിൽകൂടിയാണ് തെരഞ്ഞെടുപ്പു കമീഷൻ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷനെ വിരട്ടി യന്ത്രം വേണ്ടെന്നു വെപ്പിക്കാനാകില്ലെന്ന് മുഖ്യകമീഷണർ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമല്ലെങ്കിലും പശ്ചാത്തലം വ്യക്തമാണ്. വോട്ടുയന്ത്രത്തിൽ തിരിമറി സാധ്യമല്ല; ഇപ്പോൾ നടക്കുന്നത് വെറും ചളിവാരിയെറിയലാണ് എന്നാണ് അറോറ പറയുന്നത്. ബാലറ്റ് പെട്ടിയുടെ കാലം തെരഞ്ഞെടുപ്പു നടത്തിപ്പിൽ കഷ്ടപ്പാടിെൻറയും ഫലപ്രഖ്യാപനത്തിൽ കാലവിളംബത്തിെൻറയും കാലമായിരുന്നു. അതിലേക്കിനി തിരിച്ചുപോക്ക് പറ്റില്ല. സംശയങ്ങളും വിവാദങ്ങളും അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പു കമീഷെൻറ ഇൗ ഉറച്ച പ്രഖ്യാപനംകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ അത് നടന്നിട്ടില്ലെന്നതാണ് പരമാർഥം. ലണ്ടനിലെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും വോട്ടുയന്ത്രത്തിനെതിരായ ഖണ്ഡിതമായ തെളിവാകുന്നില്ല എന്നത് വസ്തുത തെന്ന. ആരോപണങ്ങൾ തെളിയിക്കാൻ സയ്യിദ് ഷുജക്ക് കഴിയും വരെ അവ ആരോപണങ്ങൾ മാത്രമായി നിൽക്കുകയേ ഉള്ളൂ. അേതസമയം, നിഷ്പക്ഷമായ അന്വേഷണത്തിലൂടെ തള്ളിക്കളയാനാകും വരെ അവ ആരോപണങ്ങളായി നിലനിൽക്കുകയും ചെയ്യും. ഏതായാലും വോട്ടുയന്ത്രത്തെക്കുറിച്ച് നിർണായകമായ നിലപാടുമാറ്റത്തിന് അവ്യക്തമായ ആ വെളിപ്പെടുത്തലുകൾ ന്യായമല്ലെന്നതുതന്നെ ശരി. അതേ സമയം, അവ ഉയർത്തിയ സംശയങ്ങൾ ദൂരീകരിക്കാൻ ഒൗദ്യോഗിക നടപടികളിലൂടെ കഴിയേണ്ടതുണ്ട്. വോട്ടുയന്ത്രങ്ങൾ കാര്യക്ഷമതയിലും സൗകര്യത്തിലും സമയലാഭത്തിലും ഏറെ മുന്നിലാണെന്നതിൽ ആർക്കും സംശയമില്ല. അതേസമയം, തെരഞ്ഞെടുപ്പുപോലെ ജനാധിപത്യത്തിെൻറ മർമമായ ഒരു പ്രക്രിയക്ക് കാര്യക്ഷമതയെക്കാളും സമയലാഭത്തെക്കാളും സൗകര്യത്തെക്കാളും മുകളിൽ, പരമപ്രധാനമായ മറ്റൊന്നുണ്ട്-അത് വിശ്വാസ്യതയാണ്. വോട്ടുയന്ത്രത്തിെൻറ വിശ്വാസ്യതക്ക് പരിക്കേൽക്കുന്നത് ലണ്ടനിലെ ‘വിദഗ്ധ’ വെളിപ്പെടുത്തലോടെയല്ലതാനും.
1.76 ലക്ഷം പോളിങ് ബൂത്തുകളിൽ വോട്ടുയന്ത്രത്തിന് തകരാറുകണ്ടത് ആറിടത്തു മാത്രമാണെന്ന് മുഖ്യ കമീഷണർ ചൂണ്ടിക്കാട്ടുന്നു. ‘പിഴവുകൾ’ എന്നദ്ദേഹം വിളിക്കുന്ന ഇവ, വോട്ടിങ് സമയത്ത് അനുഭവപ്പെട്ട തകരാറുകളാണ്. വോട്ടിങ്ങിനുശേഷം വോട്ടുകണക്കുകളിൽ വരുത്താവുന്ന കൃത്രിമങ്ങളെപ്പറ്റിയുള്ള സംശയങ്ങൾ ഇൗ ‘പിഴവുകൾ’ക്കു പുറത്താണ്. 2017 ജൂണിൽ വോട്ടുയന്ത്രത്തിൽ കൃത്രിമം വരുത്തുന്നത് തെളിയിക്കാൻ കമീഷൻ വെല്ലുവിളിച്ചെങ്കിലും രാഷ്ട്രീയ പാർട്ടികൾ അതിൽ പെങ്കടുത്തില്ല. ഒരു സ്ഥലത്ത് നിശ്ചിത ദിവസം, നിശ്ചിത സമയത്തു നടത്തുന്ന വെല്ലുവിളി അന്തിമമായ തെളിവായെടുക്കുന്നത് നടത്തിപ്പുകാർക്ക് ഹിതകരമാകാം; പക്ഷേ, സംശയം ഇല്ലാതാകാൻ അത് മതിയാകില്ല: സോഫ്റ്റ്വെയർ രംഗത്തും ഹാക്കിങ് വിദ്യയിലും വൻ മുന്നേറ്റം നിത്യേന നടന്നുകൊണ്ടിരിക്കെ വിശേഷിച്ചും. അനേകം പരിഷ്കൃത രാജ്യങ്ങൾ വോട്ടുയന്ത്രം വേണ്ടെന്നു വെച്ചതും ഏർപ്പെടുത്തിയശേഷം പോലും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയതും യന്ത്രത്തിെൻറ കാര്യക്ഷമതയിലോ സൗകര്യത്തിലോ സംശയമുള്ളതുകൊണ്ടല്ല; മറിച്ച് അതിെൻറ വിശ്വാസ്യത പരമപ്രധാനമായതുകൊണ്ടുതന്നെയാണ്. യന്ത്രം വേണ്ടെന്നു വെച്ച ജർമനി, അയർലൻഡ്, നെതർലൻഡ്സ് തുടങ്ങിയവ സാേങ്കതികരംഗത്ത് മികവുപുലർത്തുന്നവയാണല്ലോ. വോട്ട് രേഖപ്പെടുത്തുന്നതും എണ്ണുന്നതും ഫലം പ്രഖ്യാപിക്കുന്നതും ശരിയായിട്ടായാൽ മാത്രം പോരാ, ശരിയായിട്ടാണെന്ന് ജനങ്ങൾക്ക് ബോധ്യമാവുകകൂടി വേണം.
ജനങ്ങളെ അത് ബോധ്യപ്പെടുത്താൻ തെരഞ്ഞെടുപ്പു കമീഷന് കഴിഞ്ഞിട്ടില്ല. സംശയങ്ങേളാടുള്ള കമീഷെൻറ പ്രതികരണങ്ങൾ അവ വളർത്താനേ സഹായിക്കുന്നുള്ളൂ. സയ്യിദ് ഷുജയുടെ ആേരാപണങ്ങളോടുള്ള പ്രതികരണം യുക്തിയുടേതായിരുന്നില്ല-പരിഭ്രാന്തിയുടേതായിരുന്നു. ആരോപകർക്കെതിരെ നിയമനടപടി എടുക്കുമെന്നു ഭീഷണിപ്പെടുത്തുേമ്പാൾ ആരോപകർ അടങ്ങിയെന്നു വരും; പക്ഷേ സംശയങ്ങൾ കൂടും. ഉന്നയിക്കുന്ന സംശയങ്ങളെ യുക്തിപൂർവം നേരിടുന്നതിനു പകരം ‘ചളിയെറിയലെ’ന്ന് പറഞ്ഞ് തള്ളിയാലും അവ വർധിക്കുകയേ ഉള്ളൂ. സുതാര്യതയാണ് വിശ്വാസ്യതയുടെ ജീവവായു; ഭീഷണിയും ശകാരവും എന്തോ ഒളിക്കുന്നു എന്ന തോന്നലാണുണ്ടാക്കുക. പേപ്പർ ബാലറ്റിെൻറ കാര്യത്തിൽ ജനങ്ങൾക്ക് ഉറച്ചുവിശ്വസിക്കാനാകുന്ന ചിലതുണ്ട്: വോട്ടു രേഖപ്പെടുത്തുന്നത്, അത് രഹസ്യമാണെന്നത്, വോെട്ടണ്ണൽ പാർട്ടി പ്രതിനിധിയുടെ വിശ്വസനീയ സാന്നിധ്യത്തിലാണെന്നത്. ജർമൻ കോടതി 2009ൽ വിധിച്ചതുപോലെ, ഇതു മൂന്നിലും വോട്ടുയന്ത്രത്തിന് വിശ്വാസ്യതയില്ല. വോട്ടുരേഖപ്പെട്ടത് വോട്ടർ കാണുന്നില്ല. മൊത്തം വോട്ടിെൻറ കണക്കേ പിന്നെ ലഭ്യമാകുന്നുള്ളൂ. ‘വിവിപാറ്റ്’ സംവിധാനത്തിലൂടെ വോട്ട് രേഖപ്പെേട്ടാ എന്ന് പരിശോധിക്കാനാകുമെങ്കിലും വോെട്ടണ്ണൽ ഘട്ടത്തിലെ സുതാര്യതയില്ലായ്മക്ക് പരിഹാരമാകുന്നില്ല. തെരഞ്ഞെടുപ്പു സംവിധാനത്തിെൻറ അന്യൂനത ജനാധിപത്യത്തിെൻറ മർമമാണ്. അതുകൊണ്ടുതെന്ന അത് വിശ്വസനീയമാകണം; വിശ്വസനീയമെന്ന് എല്ലാവർക്കും ബോധ്യപ്പെടണം. സംശയമുയർത്തുന്നവരെ ഭീഷണിപ്പെടുത്തിയാൽ വിശ്വാസ്യത കുറയുകയേ ഉള്ളൂ. ഉന്നയിക്കപ്പെടുന്ന ഒാരോ ആരോപണവും സംശയവും സംവിധാനത്തിെൻറ അന്യൂനത വർധിപ്പിക്കാനും വളർത്താനുമുള്ള അവസരമായി കമീഷൻ സ്വീകരിക്കണം. അതാണ് പക്വമായ വഴി. യന്ത്രം ഉപേക്ഷിക്കുകയേ ഇല്ല എന്ന് ഖണ്ഡിതമായി തീരുമാനിക്കുന്നതിനുമുമ്പ് അത് എല്ലാ നിലക്കും സംശയാതീതമാണെന്ന്- കൃത്രിമം നടന്നില്ലെന്ന് മാത്രമല്ല നടക്കാൻ ഒരു പഴുതുമില്ലെന്നും- തെളിയിക്കാൻ കമീഷന് കഴിയേണ്ടതുണ്ട്. പിടിവാശി, എങ്ങനെയും തെരഞ്ഞെടുപ്പു നടത്താനാകരുത്-അത് തീർത്തും സ്വതന്ത്രമായി, വിശ്വസനീയമായി നടത്താനാകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.