Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉർദുഗാന്​ വഴികാട്ടുന്ന...

ഉർദുഗാന്​ വഴികാട്ടുന്ന തെരഞ്ഞെടുപ്പ്​ ഫലം

text_fields
bookmark_border
ഉർദുഗാന്​ വഴികാട്ടുന്ന തെരഞ്ഞെടുപ്പ്​ ഫലം
cancel

മാർച്ച്​ 31ന്​ തുർക്കിയിലെ തദ്ദേശ സ്​ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പി​​​െൻറ ഫലങ്ങൾ രാജ്യത്തിനകത്തും പുറ ത്തും ചൂടേറിയ ചർച്ചക്ക്​ തിരികൊളുത്തിയിരിക്കുന്നു. 84 ശതമാനം വോട്ടർമാർ ഹിതം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഇസ്​തംബൂൾ, അങ്കാറ, അൻതാലിയ, അദാന, മെർസിൻ തുടങ്ങി രാജ്യത്തെ 12 പ്രധാന നഗരങ്ങളിൽ ഏഴെണ്ണത്തിലെയും ഭരണം പ്രസിഡൻറ്​ ഉ ർദുഗാ​​​െൻറ ജസ്​റ്റിസ്​ ആൻഡ്​​ ​െഡവലപ്​മ​​െൻറ്​ പാർട്ടിയും (അക്​ പാർട്ടി) നാഷനലിസ്​റ്റ്​ മൂവ്​മ​​െൻറ്​ പാർട ്ടിയും (എം.എച്ച്​.പി) ചേർന്ന ജനകീയ സഖ്യത്തിൽനിന്ന്​ റിപ്പബ്ലിക്കൻ പീപ്​ൾസ്​ പാർട്ടി (സി.എച്ച്​.പി), ഗുഡ്​ പാർട്ടി (​െഎ.പി), ഡെമോക്രാറ്റിക്​ പാർട്ടി (ഡി.പി), ഫെലിസിറ്റി പാർട്ടി (എസ്​.പി) എന്നിവർ ചേർന്ന നേഷൻ അലയൻസ്​ പിടിച്ചെടുത്തു. രാജ്യത്തി​​​െൻറ പ്രധാന രാഷ്​ട്രീയ, സാമ്പത്തിക തട്ടകങ്ങളാണ്​ യഥാക്രമം തലസ്​ഥാനമായ അങ്കാറയും ഇസ്​തംബൂളും. ഉർദുഗാ​​​െൻറ രാഷ്​ട്രീയ ​ൈ​ജത്രയാത്രയുടെ ആരംഭംകുറിച്ച ഇസ്​തംബൂൾ കാൽ നൂറ്റാണ്ടിനു ശേഷമാണ്​ നേരിയ ഭൂരിപക്ഷത്തിന്​ ഭരണമുന്നണിയുടെ കൈകളിൽനിന്നു വഴുതുന്നത്​. അതേസമയം, തെരഞ്ഞെടുപ്പിൽ ഉർദുഗാ​​​െൻറ സഖ്യംതന്നെയാണ്​ മുന്നിൽ. പോൾ ചെയ്​ത 84 ശതമാനം വോട്ടിൽ 51.4 ​ശതമാനവും നേടിയ ജനകീയ സഖ്യം രാജ്യത്തെ 778 മുനിസിപ്പാലിറ്റികളിലും 16 മെട്രോപോളിസുകളിലും 24 സിറ്റികളിലും 538 കൗണ്ടികളിലും 200 പട്ടണങ്ങളിലും അധികാരത്തി​​ലേറി. മുനിസിപ്പാലിറ്റികളിൽ 44.95 ശതമാനം അക്​ പാർട്ടിയും 6.80 ശതമാനം എം.എച്ച്​.പിയും നേടിയപ്പോൾ പ്രതിപക്ഷത്തെ സി.എച്ച്​.പി ​ 30.25 ശതമാനവും ​െഎ.പി 7.39 ശതമാനവും ഡി.പി 4.01 ശതമാനവുമാണ്​ നേടിയത്​. രാജ്യത്തെ കുർദു മേഖലകളിൽ ഇതാദ്യമായി അക്​ പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കി.

കഴിഞ്ഞ ജൂണിലെ ദേശീയ തെരഞ്ഞെടുപ്പിൽ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ നേടിയ വൻജയത്തിനുശേഷം ആദ്യമായി തുർക്കിയി​ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പി​​​െൻറ​ ഫലങ്ങൾ വിവിധ രീതിയിലാണ്​ വിലയിരുത്തപ്പെടുന്നത്​. സിവിൽ ​​സൊസൈറ്റി നേതാക്കൾ, അഭിഭാഷകർ, ന്യായാധിപർ, അക്കാദമീഷ്യന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങി 45,000ത്തോളം പേരെ അറസ്​റ്റ്​ ചെയ്​ത്​ തടവിലിട്ട ഉർദുഗാൻ ആവിഷ്​കാര സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന്​ അന്താരാഷ്​ട്ര സമൂഹത്തിൽനിന്ന്​ ആരോപണം ഉയർന്നുകൊണ്ടിരിക്കുന്നതിനിടെയാണ്​ തെരഞ്ഞെടുപ്പ്​. ജനാധിപത്യരീതിയിൽ ബഹുകക്ഷി തെരഞ്ഞെടുപ്പിനും പ്രചാരണത്തിനും മാത്രമല്ല, അതുവഴി പ്രതിപക്ഷം പ്രസ്​താവ്യനേട്ടമുണ്ടാക്കിയ ഫലപ്രഖ്യാപനത്തിനും അവസരമൊരുക്കിയത്​ തുർക്കി പുലർത്തുന്ന ജനാധിപത്യമര്യാദയുടെ സ്വാഭാവികപ്രതിഫലനമാണെന്ന്​ ഭരണമുന്നണിയും അവരെ അനുകൂലിക്കുന്നവരും എടുത്തുകാട്ടുന്നു. പ്രതിയോഗികളാക​െട്ട, ദേശീയ ​െത​രഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഒമ്പതു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ശക്തികേ​ന്ദ്രങ്ങളിൽ അക്​ പാർട്ടി നേരിട്ട പരാജയം ഉർദുഗാ​​​െൻറ ഉരുക്കുമുഷ്​ടിയും അതേ തുടർന്ന്​ രാജ്യത്തുളവായ സാമ്പത്തിക അപചയവും ജനത്തെ മടുപ്പിച്ചതി​​​െൻറ തെളിവായി ഉയർത്തിക്കാട്ടുന്നു.

കഴിഞ്ഞ വർഷാവസാനത്തോടെ തുർക്കി വലിയ സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങി. രണ്ടു വർഷം മുമ്പ്​ നടന്ന പട്ടാള അട്ടിമറിശ്രമത്തിൽ പങ്കുണ്ടെന്ന പേരിൽ അമേരിക്കൻ പാസ്​റ്റർ ആൻഡ്രൂ ബ്രൻസണെ തുർക്കിയിൽ തടവിലിട്ടതിൽ അമേരിക്ക ക്ഷോഭത്തിലാണ്​. ​പ്രസിഡൻറ്​ ട്രംപ്​ ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപരോധഭീഷണി മുഴക്കുകയും ആദ്യപടിയായി തുർക്കിയിലേക്കുള്ള കയറ്റുമതി തീരുവയിൽ വർധന വരുത്തുകയും ചെയ്​തു. മതവംശീയതയുടെ വക്​താവായ ട്രംപ്​ തുർക്കിയിലെ പാസ്​റ്ററുടെ വീട്ടുതടങ്കൽ ഉയർത്തിക്കാട്ടിയെങ്കിലും, സിറിയൻ പ്രശ്​നത്തിൽ റഷ്യയോടു ചേർന്നുനിൽക്കുന്ന തുർക്കി അവരുടെ എസ്​-400 മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചതാണ്​ ആയുധക്കച്ചവടക്കാരൻകൂടിയായ ട്രംപിനെ പ്രകോപിപ്പിച്ചത്​ എന്നതാണ്​ സത്യം​. അതിനു ട്രംപ്​ അരിശംതീർക്കു​േമ്പാൾ ഡോളറിനും യൂറോക്കുമെതിരെ പിടിച്ചുനിൽക്കാനാവാത്തവിധം താഴോട്ടുപതിക്കുകയാണ്​ ടർക്കിഷ്​ കറൻസി. ഇതുണ്ടാക്കുന്ന പ്രയാസത്തിൽനിന്നു കരകയറാനുള്ള ശ്രമങ്ങൾ വേണ്ടത്ര ഫലപ്രദമായിട്ടില്ല. ഇതി​​​െൻറ കെടുതി​ ഏറ്റവുമധികം പ്രതിഫലിക്കുന്നത്​ വൻ നഗരങ്ങളിലായതാണ്​ അവിടങ്ങളി​ൽ ഉർദുഗാൻ സഖ്യം തിരിച്ചടി നേരിടാനുള്ള കാരണം. പണപ്പെരുപ്പം 20 ശതമാനത്തിലെത്തി. ടർക്കിഷ്​ ലിറയുടെ മൂല്യം കഴിഞ്ഞ വർഷം 28 ശതമാനം കുറഞ്ഞത്​ ഇ​േപ്പാഴ​ും താഴോട്ടുതന്നെ പോകുന്നു. 10 മുതൽ 30 ശതമാനംവരെയാണ്​ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്​മ. ഇൗ തിക്​തയാഥാർഥ്യങ്ങളുടെ നേരെ കൺതുറന്നിരുന്ന ജനം കിട്ടിയ സന്ദർഭത്തിൽ ബാലറ്റിലൂടെ പ്രതികാരം ചെയ്​തെന്ന പ്രതിപക്ഷ ആരോപണം പൂർണമായി എഴുതിത്തള്ളാനാവില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരമേഖലകളിലെ പരാജയം തിരിച്ചടിയായിക്കണ്ട്​ ‘ഉർദുഗാ​​​െൻറ ഏകാധിപത്യകാലത്തി​​​െൻറ അസ്​തമയത്തുടക്ക’മായതായി പ്രതിപക്ഷവും അവരുടെ ചുവടൊപ്പിച്ച്​ പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും എടുത്തുകാട്ടുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിനെ ദേശീയ രാഷ്​ട്രീയവുമായി കൂട്ടിക്കുഴക്കേണ്ടതില്ല എന്നാണ്​ അക്​ പാർട്ടിയു​െട വാദം. പ്രസിഡൻഷ്യൽ രീതിയിലേക്കു മാറിയ ​രാജ്യത്ത്​ ഭരണമാറ്റത്തിനോ തിരുത്തിനോ പ്രാദേശികഭരണകൂടങ്ങൾക്ക്​ ഒന്നും ചെയ്യാനില്ല. ഇങ്ങനെ​െയാക്കെയാണെങ്കിലും തെരഞ്ഞെടുപ്പ്​ ഫലങ്ങൾ ഉർദുഗാ​ന്​ വ്യക്​തമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്​. പ്രതിപക്ഷത്തുനിന്നു മാത്രമല്ല, മുൻ ധനമന്ത്രി അലി ബാബകാ​ൻ മുൻ പ്രസിഡൻറ്​ അബ്​ദുല്ല ഗുല്ലിനെ കൂട്ടുപിടിച്ച്​ അക് ​പാർട്ടിക്ക്​ അകത്തുതന്നെ ധ്രുവീകരണത്തിനു ശ്രമിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. ഒരു അട്ടിമറിയുടെ ഭീഷണി മറികടന്ന ഉർദുഗാനു മുകളിൽ പുതിയ വാളുകൾ ഇനിയും തൂങ്ങിക്കിടപ്പുണ്ട്​ എന്നർഥം. മുന്നോട്ടുള്ള ചുവടുകൾ കരുതലോടെ വേണമെന്ന സൂചന കണ്ടുതന്നെയാവണം, ഫലം ജനാധിപത്യരീതിയിൽ ഉൾക്കൊണ്ട്​ എല്ലാവരെയും ചേർത്തുപിടിച്ച്​ അടുത്ത നാലര വർഷത്തിനുള്ളിൽ രാജ്യത്തെ ഭദ്രമാക്കുന്നതിനു മുൻഗണന നൽകുമെന്ന ഉർദുഗാ​​​െൻറ പ്രഖ്യാപനം. പ്രസിഡൻറി​​​െൻറ അനുകൂലികളായ സാമൂഹികവിമർശകരും മാധ്യമങ്ങളും ചൂണ്ടുന്നതും ആ വഴിതന്നെ. ഉർദുഗാനും തുർക്കിക്കും രക്ഷപ്പെടാനും ഇൗ തിരിച്ചറിവും തിരിച്ചുനടത്തവും മാത്രമേ വഴിയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganmadhyamam editorialarticlemalayalam news
News Summary - Election Result As Street Light To Erdogan - Article
Next Story