Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 7:30 AM IST Updated On
date_range 12 Nov 2019 7:30 AM ISTബൊളീവിയയുടെ ദുര്യോഗം
text_fieldsbookmark_border
രണ്ടു പതിറ്റാണ്ടു മുമ്പ് ലാറ്റിനമേരിക്കയുടെ ഗതിമാറ്റിയ ‘പിങ്ക് വേലിയേറ്റ’ത്തിന് ഇറക്കത്തിെൻറ കാലമാണിപ്പോൾ. രണ്ടായിരാമാണ്ടിൽ വെനിസ്വേല മുതൽ എക്വഡോർ വരെ ആഞ്ഞ ടിച്ച ആ ഇടതുതരംഗം പുതുകാലത്ത് ലോകത്തെങ്ങും ദൃശ്യമായ തീവ്രവലതുപക്ഷ വേലിയേറ്റ ത്തിനു വഴിമാറിക്കൊടുക്കുകയാണ്. അതിൽ അവസാനത്തെ തുരുത്തായിരുന്ന ബൊളീവിയയും ഇൗ ഞായറാഴ്ച പ്രസിഡൻറ് ഇവോ മൊറാലിസിെൻറ രാജിയോടെ നഷ്ടമായി. ഒക്ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പിൽ മൊറലിസിെൻറ മൂവ്മെേൻറാ ആൽ സോഷ്യലിസ്മോ (മൂവ്മെൻറ് ഫോർ സോഷ്യലിസം-മാസ്) പാർട്ടി എതിരാളിയായ കാർലോസ് മെസയുടെ കക്ഷിയേക്കാൾ 10 ശതമാനം വോട്ടുകളുടെ ലീഡ് നേടിയ ശേഷമാണ് ദേശവ്യാപകമായ പ്രക്ഷോഭത്തെതുടർന്ന് മൊറലിസിന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നത്. വോെട്ടടുപ്പിൽ വ്യക്തമായ കൃത്രിമത്വം നടന്നതായി നിരീക്ഷകരായ തെക്കുവടക്ക് അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ, ഒാർഗനൈസേഷൻ ഒാഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒ.എ.എസ്) റിപ്പോർട്ട് ചെയ്യുകയും അത് ഗവൺമെൻറ് വിരുദ്ധ പ്രക്ഷോഭകർ ഏറ്റെടുക്കുകയും ചെയ്തതോടെ പ്രസിഡൻറിെൻറ മുന്നിൽ രാജിയല്ലാതെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. വലതു ചായ്വുള്ള കൊളംബിയ, പെറു, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ മൊറലിസിെൻറ രാജിയെ സ്വാഗതം ചെയ്യുേമ്പാൾ ‘അട്ടിമറി’ക്കു വിധേയനായ സോഷ്യലിസ്റ്റ് സഹപ്രവർത്തകനോട് െഎക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് വെനിസ്വേല, അർജൻറീന, മെക്സികോ തുടങ്ങിയ രാജ്യങ്ങൾ.
രാജ്യത്തെ ആദിമജനതയുടെ പ്രതിനിധിയായി ആദ്യമായി രാഷ്ട്രനായകപദവിയിലെത്തിയ അയ്മറ ഗോത്രവംശജനായ മൊറലിസ് 14 വർഷത്തോളം ഭരിച്ച് ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന പ്രസിഡൻറായി. നാലാം തവണയും പ്രസിഡൻറ് പദത്തിലേക്ക് മത്സരിക്കാൻ ഭരണഘടന കോടതിയെ ഉപയോഗിച്ച് ഉൗഴപരിധി സംബന്ധിച്ച നിയമം ഭേദഗതി ചെയ്തത് അദ്ദേഹത്തിെൻറ ജനസമ്മതി ഇടിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണിയപ്പോൾ ആദ്യഘട്ടത്തിൽ തൊട്ടടുത്ത എതിരാളിയും മൊറലിസും ഒപ്പത്തിനൊപ്പമെന്ന വണ്ണം നീങ്ങിയിരുന്നു. എന്നാൽ, സുപ്രീം ഇലക്ടറൽ ൈട്രബ്യൂണൽ 24 മണിക്കൂർ പിന്നിട്ടപ്പോൾ വോെട്ടണ്ണൽ പൊടുന്നനെ നിർത്തിവെച്ചു. എണ്ണൽ പുനരാരംഭിച്ച ശേഷമാണ് അധികാരത്തിലേക്കുള്ള ഭൂരിപക്ഷത്തിനുവേണ്ട 10 ശതമാനം വോട്ടുവർധന മൊറലിസ് നേടുന്നത്. വോട്ടനുപാതത്തിൽ വന്ന ഇൗ മാറ്റം ഒ.എ.എസ് നിരീക്ഷകന്മാർ ചോദ്യം ചെയ്തതോടെ പ്രതിപക്ഷ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടു. സഖ്യത്തിലെ കക്ഷികൾ ഒന്നൊന്നായി പ്രസിഡൻറിനെ കൈവിട്ടു. അപവദിക്കപ്പെട്ട ഇലക്ടറൽ ബോർഡിലെ അംഗങ്ങളെ മാറ്റി പുതിയ തെരഞ്ഞെടുപ്പ് നടത്താം എന്ന് മൊറലിസ് ഉറപ്പുനൽകിയെങ്കിലും നിലവിലെ പ്രസിഡൻറും വൈസ് പ്രസിഡൻറും മത്സരരംഗത്തുണ്ടാവാൻ പാടില്ലെന്ന ആവശ്യമുയർന്നെങ്കിലും അത് നിരാകരിക്കപ്പെട്ടു. അങ്ങനെ കാര്യങ്ങൾ കൈവിട്ടുപോയി. മന്ത്രിഭവനങ്ങൾ വരെ ആക്രമണത്തിനിരയാകുന്ന അരാജകത്വത്തിലേക്കു നാട് നീങ്ങി. തെരുവിൽ കത്തുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഒരുക്കമല്ലെന്നു സൈന്യം മുന്നറിയിപ്പു നൽകിയതോടെ എല്ലാ പിൻബലവും നഷ്ടപ്പെട്ട മൊറലിസ് രാജിക്കു വഴങ്ങുകയായിരുന്നു. കൊക്കയില തൊഴിലാളികളുടെ യൂനിയൻ നേതാവായി അടിത്തട്ടിൽ പ്രവർത്തിച്ച് ഉയർന്നുവന്നു രാജ്യനായകനായി മാറിയ മൊറലിസ് ശ്രദ്ധേയമായ ഭരണപരിഷ്കരണങ്ങൾ നടത്തി. എണ്ണ, വാതകവ്യവസായം ദേശസാത്കരിച്ചു, നികുതി വരുമാനം വർധിപ്പിച്ചത് രാജ്യത്തെ പൊതുനിക്ഷേപവും വിദേശകരുതലും വർധിപ്പിച്ചു. ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ടു പൊതുമരാമത്തു പദ്ധതികളിലും സാമൂഹികവികസനപരിപാടികളിലും വൻനിക്ഷേപം നടത്തി. പട്ടിണി 2006 ലെ 38 ശതമാനം 2018 ആകുേമ്പാൾ 17 ശതമാനത്തിലേക്കു താണു.
അതേസമയം, മൊറലിസിെൻറ ‘തീവ്ര സോഷ്യലിസ്റ്റ് രീതികൾ’ രാജ്യത്തെ സമ്പന്നവിഭാഗങ്ങളെ തൃപ്തിപ്പെടുത്തിയില്ല. പ്രകൃതിവിഭവങ്ങളും ഇതര വരുമാനമാർഗങ്ങളും പിന്നാക്ക പ്രദേശങ്ങളിലേക്ക് കടത്തുകയാണെന്നും കൂടുതൽ ഉൽപാദനക്ഷമമായ മാർഗങ്ങളിൽ ധനവിനിയോഗം നടക്കുന്നില്ലെന്നുമായിരുന്നു മുതലാളിത്ത സാമ്പത്തികരീതിയെ പിന്തുണക്കുന്ന ഉപരിവർഗത്തിെൻറ ആരോപണം. കിഴക്കൻ ബൊളീവിയയിലെ സാന്താക്രൂസ് മേഖലയിലെ ഇൗ സമ്പന്നവിഭാഗത്തിെൻറ പിന്തുണയിലാണ് പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങിത്തിരിച്ചത്. അവിടെ നിന്നുതന്നെയാണ് തീവ്ര യാഥാസ്ഥിതിക ക്രൈസ്തവകക്ഷിയും ലൂയി ഫെർണാണ്ടോ കമാഷോയുടെ നേതൃത്വത്തിൽ രംഗത്തുവന്നത്. ഇൗ വലതുപക്ഷ തീവ്രവാദികൾ മന്ത്രിമാരുടെ ബംഗ്ലാവുകൾ അഗ്നിക്കിരയാക്കിയും ബന്ധുക്കളെ ബന്ദികളാക്കിയും വംശീയകലാപത്തിനു തിരികൊളുത്തി. ആദിമനിവാസികളായ ‘ഇന്ത്യക്കാർ’ യൂനിവേഴ്സിറ്റി വിടുക എന്ന ആഹ്വാനവുമായി തുടങ്ങിയ കലാപം പിന്നീട് വിവിധ ദിക്കുകളിലേക്ക് വ്യാപിച്ചു. ഇൗ കാലുഷ്യത്തിനിടെയാണ് തെരഞ്ഞെടുപ്പിലേക്ക് രാജ്യം എത്തുന്നത്. അവിടെ അധികാരം കൈപ്പിടിയിൽ ഒതുക്കിനിർത്താനുള്ള മൊറലിസിെൻറ ആവേശം കൂടിയായപ്പോൾ എല്ലാം കൈവിട്ടുപോകുന്ന നിലയിലാണ് കാര്യങ്ങൾ കലാശിച്ചത്. പ്രസിഡൻറ് പദത്തിൽ രണ്ടാമൂഴത്തിനുവേണ്ടി ഹിതപരിശോധനയിലൂടെ പിന്തുണ നേടിയ മൊറലിസ് അതുപയോഗിച്ച് മൂന്നാമൂഴത്തിലെത്തിയ മുൻ അനുഭവം ബൊളീവിയക്കാർക്കു മുന്നിലുണ്ട്. അതിരിക്കെയാണ് നാലാമൂഴത്തിനുവേണ്ടി വീണ്ടും ഹിതപരിശോധന നടത്തിയത്. അതിൽ ജനം അദ്ദേഹത്തെ തിരസ്കരിച്ചു. വഴങ്ങാൻ തയാറാകാതെ ഭരണഘടന കോടതിയെ ഉപയോഗിച്ച് ജനഹിതം മറികടക്കുകയായിരുന്നു അദ്ദേഹം. അതുംപോരാഞ്ഞ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കൂടി നടത്തി ഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചതോടെ ജനരോഷവും പരിധിവിട്ടു. ഭരണവിരുദ്ധവികാരത്തിൽ പുകയുന്ന ജനതയുടെ ഹിതമറിഞ്ഞു മാനിക്കുന്നതിനുപകരം അധികാരത്തോടുള്ള അഭിനിവേശം കാഴ്ച കെടുത്തിയതാണ് മൊറലിസിെൻറ പരാജയം. അതാകെട്ട, സോഷ്യലിസ്റ്റ് വഴിയെ നീങ്ങിയിരുന്ന രാജ്യത്തെ നേരെ വംശീയ മുതലാളിത്തത്തിെൻറ ആലയിൽ കൊണ്ടു ചെന്നുകെട്ടുന്ന വിധമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story