കാവിനിറമുള്ള ഫേസ്ബുക്ക്
text_fieldsഫ്രാൻസെസ് ഹോഗൻ എന്ന അമേരിക്കൻ കമ്പ്യൂട്ടർ എൻജിനീയറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏതാനും ദിവസങ്ങളായി അമേരിക്കൻ മാധ്യമങ്ങളിലെ വാർത്താതാരമാണ് ഇൗ 37കാരി. രണ്ടു വർഷമായി ഫേസ്ബുക്കിൽ പ്രൊഡക്ട് മാനേജറായി ജോലിചെയ്യുകയായിരുന്ന ഫ്രാൻസെസ്, കമ്പനിയുടെ ചില നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മേയിൽ ജോലി രാജിവെച്ചു. നേരത്തെ ഗൂഗ്ൾ, പിൻറ്റ്റെസ്റ്റ് പോലുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്തിട്ടുള്ള ഫ്രാൻസെസിനെ സംബന്ധിച്ച് ഇത് കേവലമൊരു പടിയിറക്കമായിരുന്നില്ല; കൃത്യമായ രാഷ്ട്രീയകാരണങ്ങൾ ആ രാജിക്കു പിന്നിലുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് മാസങ്ങൾക്കിപ്പുറം അവർ വെളിപ്പെടുത്തിയിരിക്കുന്നു.
ആർടിഫിഷ്യൽ ഇൻറലിജൻസിെൻറയും അൽഗോരിതത്തിെൻറയും മറപിടിച്ചു ഫേസ്ബുക്ക് എന്ന നവ സമൂഹമാധ്യമ ഭീമൻ നമ്മുടെ ജനാധിപത്യലോകക്രമത്തെ എങ്ങനെയെല്ലാമാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച 'വാൾസ്ട്രീറ്റ് ജേണലി'ൽ അവർ വിശദമായി കുറിച്ചു; തെൻറ ആരോപണങ്ങൾക്കുള്ള ഒാരോ രേഖയും അതോടൊപ്പം ഹാജരാക്കുകകൂടി ചെയ്തതോടെ 'ഫേസ്ബുക്ക്' ശരിക്കും പ്രതിരോധത്തിലായി. ഫേസ്ബുക്കും അതിെൻറതന്നെ ഭാഗമായ വാട്സ്ആപ്്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളുമെല്ലാം എങ്ങനെയെല്ലാമാണ് തീവ്രദേശീയവാദികളുടെയും വംശീയവാദികളുടെയുമെല്ലാം ഒന്നാംതരം ഉപകരണമായി പരിണമിച്ചതെന്ന് സി.ബി.എസ് ചാനലിന് അനുവദിച്ച ഒരുമണിക്കൂർ അഭിമുഖത്തിൽ അവർ വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം, അമേരിക്കൻ സെനറ്റിെൻറ ഉപസമിതിക്കുമുന്നിലും 'വിസിൽബ്ലോവർ' ആരോപണങ്ങൾ ആവർത്തിക്കുകയുണ്ടായി. തെറ്റായ വിവരങ്ങൾ ബോധപൂർവം പ്രചരിപ്പിച്ച് ആഗോളതലത്തിൽ വിദ്വേഷത്തിെൻറയും അപരവത്കരണത്തിെൻറയും ഇസ്ലാമോഫോബിയയുടെയും വക്താക്കളായി ഫേസ്ബുക്ക് മാറിയിരിക്കുന്നുവെന്നാണ് ഫ്രാൻസെസിെൻറ ആരോപണങ്ങളുടെ രത്നച്ചുരുക്കം. ഇന്ത്യയിൽ സംഘ്പരിവാറിന് ഫേസ്ബുക്ക് ചെയ്തുകൊണ്ടിരിക്കുന്ന 'മഹത്തായ സേവന'ത്തെക്കുറിച്ചും അവർ എടുത്തുപറയുന്നുണ്ട്.
ഇൗ വെളിപ്പെടുത്തലുകളിൽ പുതുതായി എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. ഏതാനും വർഷങ്ങളായി സുക്കർബർഗിെൻറ കമ്പനിയെക്കുറിച്ച് പല കോണുകളിൽനിന്ന് കേട്ടുകൊണ്ടിരിക്കുന്ന വർത്തമാനങ്ങൾതന്നെയാണിത്. സ്ഥാപനത്തിെൻറ ഭാഗമായിരുന്ന ഒരാൾതന്നെ രംഗത്തുവന്നു എന്നതുമാത്രമാണ് ഇപ്പോഴെത്ത സന്ദർഭത്തെ വ്യത്യസ്തമാക്കുന്ന ഏകഘടകം. ഫേസ്ബുക്കിെൻറയും അനുബന്ധ ആപ്ലിക്കേഷനുകളുടെയും പ്ലാറ്റ്ഫോമുകളിലൂടെ നിരന്തരമായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന തെറ്റായ വിവരങ്ങളെ (മിസ് ഇൻഫർമേഷൻസ്) സെൻസർ ചെയ്യുന്ന സിവിക് ഇൻറഗ്രിറ്റി ടീമിെൻറ ഭാഗമായിരുന്നു ഫ്രാൻസെസ്. ഇൗ ടീമിെൻറ പ്രവർത്തനങ്ങൾ പൂർണമായും നിശ്ചലമാക്കിയശേഷമാണ് ട്രംപിന് രണ്ടാമൂഴം നൽകാൻ ഫേസ്ബുക്ക് വ്യാജവാർത്തകളുടെ പ്രളയം സൃഷ്ടിച്ചത്. എന്തുകൊണ്ടോ, അത് പരാജയപ്പെട്ടു. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ, കേംബ്രിജ് അനലിറ്റിക്കയുമായി ചേർന്ന് ട്രംപിെൻറ വിജയം ഉറപ്പാക്കിയ ഫേസ്ബുക്കിെൻറ അതേ പദ്ധതിതന്നെയായിരുന്നു ഇതും. ഇതേ മാതൃകയിൽ ബ്രിട്ടനിലും ബ്രസീലിലും തീവ്രലതുപക്ഷത്തെ അധികാരത്തിലെത്തിക്കുന്നതിലും ഫേസ്ബുക്ക് വിജയിച്ചു. ലോകത്തെല്ലായിടത്തും വംശീയരാഷ്ട്രീയത്തിെൻറ പ്രയോക്താക്കളെ അധികാരത്തിലെത്തിക്കാൻ ഫേസ്ബുക്ക് സവിശേഷമായ താൽപര്യം കാണിക്കുന്നത് കാണാം.
ഇന്ത്യയിൽ അവർ സംഘ്പരിവാറിെൻറ സഹയാത്രികരായി തുടരുന്നതും ഇതേ കാരണത്താലാണ്. അക്കാര്യം, ഫ്രാൻസെസ് എടുത്തു പറയുന്നുമുണ്ട്. രാജ്യത്ത് ഹിന്ദുത്വശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെക്കുറിച്ച് കൃത്യമായി അറിവുണ്ടായിട്ടും ഫേസ്ബുക്ക് മൗനംപാലിക്കുകയാണെന്ന് അവർ തുറന്നടിക്കുന്നു. ഇൗ തുറന്നുപറച്ചിൽ ഇന്ത്യക്കാരുടെ അനുഭവം തന്നെയാണല്ലോ. വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത കപിൽ മിശ്രയുടെയും മറ്റും പോസ്റ്റുകൾ നീക്കം ചെയ്യാതെ ഹിന്ദുത്വയുടെ ആക്രോശങ്ങൾക്ക് ഫേസ്ബുക്കും വാട്സ്ആപ്പും എണ്ണ പകർന്നതടക്കം എത്രയോ സംഭവങ്ങൾ എടുത്തുപറയാൻ കഴിയും.
മുഖ്യധാര മാധ്യമങ്ങളുടെ അപചയങ്ങൾ തുറന്നുകാട്ടാൻ ശേഷിയുള്ളതും തിരുത്തൽ ശക്തിയായി നിലകൊള്ളുന്നതുമായൊരു ബദൽ മാധ്യമം എന്നതുതന്നെയാണ് നവ സമൂഹ മാധ്യമങ്ങളുടെ പ്രസക്തി. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സാമൂഹിക വ്യവഹാരങ്ങളെ കൂടുതൽ സുതാര്യമാക്കാനും വിവരവിപ്ലവത്തിെൻറ ഇൗ പുതിയ കാലത്ത് ഇങ്ങനെയൊരു സംവിധാനം അത്യന്താപേക്ഷിതവുമാണ്. എന്നാൽ, ആ സംവിധാനത്തെതന്നെ വിധ്വംസകശക്തികൾ വിലക്കെടുത്താലുള്ള അവസ്ഥ എന്തായിരിക്കും? അതാണിപ്പോൾ ഇന്ത്യയിലടക്കം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിെൻറ ഉള്ളടക്കവും അൽഗോരിതവുമെല്ലാം പൂർണമായും സംഘ്പരിവാർ നിയന്ത്രണത്തിലായിരിക്കുന്നു; തീർച്ചയായും സാമ്പത്തിക താൽപര്യങ്ങളും ഇതിനുപിന്നിലുണ്ട്. എന്നാൽ അതിനപ്പുറം, ഇൗ 'കൂട്ടുകെട്ട്' ഒരു രാജ്യത്തെതന്നെ തകർക്കാൻ പര്യാപ്തമാണെന്നോർക്കണം. വിദ്വേഷ പ്രചാരണവും വ്യാജവാർത്ത സൃഷ്ടിയും സവിശേഷമായ രാഷ്ട്രീയായുധമായി സ്വീകരിച്ചവരാണ് ഹിന്ദുത്വവാദികൾ. അതുവഴി എത്രയോ കലാപങ്ങൾക്കും വംശീയാക്രമണങ്ങൾക്കും അവർ കോപ്പുകൂട്ടി വിജയിച്ചിട്ടുമുണ്ട്. ഫേസ്ബുക്ക് പോലൊരു ജനകീയ മാധ്യമംകൂടി ഇൗ 'കർസേവക്കു' കൂട്ടുനിന്നാൽ പിന്നെ ഇൗ രാജ്യത്ത് എന്താണ് ബാക്കിയാവുക? തെൻറ വെളിപ്പെടുത്തലിലൂടെ ഫ്രാൻസെസ് ഇന്ത്യൻ ജനതയെ ഒാർമിപ്പിക്കുന്നതും ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.