Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 7:39 AM IST Updated On
date_range 1 Dec 2018 8:16 AM ISTകർഷകർ പറയുന്നത് കേേട്ട പറ്റൂ
text_fieldsbookmark_border
ഡൽഹിയിൽ കർഷകർ നടത്തിയ പ്രേക്ഷാഭം രാജ്യത്തെ കാർഷിക മേഖലയിലെ ഭൂരിപക്ഷം വരുന്ന സ ാധാരണക്കാരുടെ രോഷപ്രകടനം മാത്രമല്ല, ദീനമായ ആർത്തനാദം കൂടിയാണ്. പുറംതിരിഞ്ഞു നിൽക്കുന്ന ഭരണകൂടത്തിെൻറ കാപട്യത്തോടും പൊതുസമൂഹത്തിെൻറ നിസ്സംഗതയോടുമുള്ള പ്രതിഷേധം കൂടിയാണത്. 2008ൽ പഞ്ചാബിലെ അവതാർ സിങ് എന്ന കർഷകൻ ആത്മഹത്യ ചെയ്തത് കടക്കെണിയിൽ കുടുങ്ങിയാണ്. കഴിഞ്ഞവർഷം അദ്ദേഹത്തിെൻറ രണ്ട് ആൺമക്കൾ കനാലിൽ ചാടി മരിച്ചതും കടം കാരണംതെന്ന. മുൻ പ്രധാനമന്ത്രി ചരൺസിങ് പറഞ്ഞപോലെ ഇന്ത്യയിൽ കർഷകൻ കടത്തിൽ ജനിക്കുന്നു, കടംകൊണ്ട് മരിക്കുന്നു. മഹാരാഷ്ട്രയിലും ഇതര സംസ്ഥാനങ്ങളിലും മാത്രം ഒതുങ്ങിയിരുന്ന കർഷക ആത്മഹത്യ പരമ്പര ഇന്ന് രാജ്യത്തിെൻറ ധാന്യപ്പുരയെന്നറിയപ്പെട്ട പഞ്ചാബിലുമെത്തിക്കഴിഞ്ഞു. സാമ്പത്തിക നയത്തിലെ വൈകല്യം മുതൽ തെറ്റായ മുൻഗണന വരെ കർഷകരെ പതിറ്റാണ്ടുകളായി കടക്കെണിയിലേക്ക് തള്ളിക്കൊണ്ടിരിക്കുന്നു. ഇൗ ഗതികേടിലേക്ക് ശ്രദ്ധക്ഷണിക്കാൻ സമാധാനപരമായി സമരം ചെയ്ത കർഷകർക്കുനേരെ ഗാന്ധിജയന്തി നാളിൽ കേന്ദ്ര സർക്കാർ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. അന്നുതന്നെയാണ് ഹരിയാനക്കാരൻ രൺബീർ സിങ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 10 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്ന ഇൗ കർഷകൻ ചെക്ക് മടങ്ങിയ കേസിലാണ് ജയിലിലായത്.
കോർപറേറ്റ് മേഖലയിലെ 169 കമ്പനികൾ മൊത്തം 90,000 കോടി രൂപ വായ്പ വാങ്ങി തിരിച്ചുകൊടുത്തില്ലെന്ന കണക്ക് വന്നതും ഇതേ സമയത്തുതന്നെ- ഒരു കമ്പനിയുടെയും ഒരു അധികാരിയും അറസ്റ്റുചെയ്യപ്പെട്ടുപോലുമില്ല. ഒന്നും നഷ്ടപ്പെടാനില്ലാത്തവനെ നീതികെട്ട വ്യവസ്ഥിതി ഭയക്കണം- കർഷകർ വലിയ ധാർമിക ശക്തിയുമായി, എന്നാൽ അക്രമരഹിതമായി, പ്രശ്നം പറയാൻ തുടങ്ങിയിട്ട് കുറച്ചായി. അവർ കൂടക്കൂടെ പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. ഒൗദ്യോഗിക കണക്കുതന്നെ നോക്കുക: 2014ൽ 687 പ്രതിഷേധ പ്രകടനങ്ങളാണ് കർഷകർ സംഘടിപ്പിച്ചത്; അടുത്തകൊല്ലം അത് 2,683 ആയി; 2016ൽ 4837 ആയി. പ്രകടനങ്ങളുടെ എണ്ണം മാത്രമല്ല വലുപ്പവും അവയിലെ പങ്കാളിത്തവും വർധിക്കുന്നുണ്ട്. നാസികിൽനിന്ന് മുംബൈയിലേക്കും ഹരിദ്വാറിൽനിന്ന് ഡൽഹിയിലേക്കും നടന്ന മാർച്ചുകൾ പ്രതിസന്ധിയുടെ ഗൗരവം വിളിച്ചോതി. അവരുടെ ആവശ്യങ്ങളിൽ അന്യായമായി ഒന്നുമില്ല. തങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വേണ്ടി മാത്രമായി പാർലമെൻറ് മൂന്നാഴ്ച സമ്മേളിക്കണമെന്നതാണ് ഒന്ന്. വിളകൾക്ക് ന്യായവില ലഭ്യമാക്കണം; കടങ്ങൾ എഴുതിത്തള്ളാൻ പ്രത്യേക നിയമമുണ്ടാക്കണം. രാജ്യത്തെ 207 കർഷക സംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് േകാഒാഡിനേഷൻ കമ്മിറ്റിയാണ് ഇേപ്പാഴത്തെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. അവർക്കിത് അയോധ്യ മുതൽ ശബരിമല വരെ കാണുന്ന, രാഷ്ട്രീയ താൽപര്യം നിറച്ച കൃത്രിമ പ്രക്ഷോഭമല്ല; ജീവൻമരണ പോരാട്ടംതന്നെയാണ്.
നവസാമ്പത്തികക്രമം നിലവിൽ വന്നതിനുശേഷമാണ് ഇന്ത്യൻ കർഷകരുടെ അവസ്ഥ വളരെ മോശമായത്. ഇന്ന് 17 സംസ്ഥാനങ്ങളിലെ കർഷകരുടെ പ്രതിമാസ വരുമാനം ശരാശരി 1700 രൂപയത്രെ. ഒട്ടും വരുമാനമില്ലാത്ത, മാസംതോറും കടത്തിലേക്ക് കൂടുതൽ താഴുന്ന കുടുംബങ്ങൾ ധാരാളം. ഒരുഭാഗത്ത് ഭൂലഭ്യത കുറഞ്ഞുവരുന്നു; വിളകൾക്ക് വില കുറയുന്നു; മറുഭാഗത്ത് നഷ്ടവും ചെലവും വർധിക്കുന്നു. ഇന്നത്തെ സാമ്പത്തിക സംവിധാനം അടിസ്ഥാനപരമായിത്തന്നെ കർഷകവിരുദ്ധമാണ്. ന്യായമായ വരുമാനം അവർക്ക് കിട്ടുന്നില്ലെന്നു മാത്രമല്ല, അത് കിട്ടാതിരിക്കുന്നതാണ് ശരി എന്ന വ്യംഗ്യമായ തത്ത്വശാസ്ത്രവും ഇൗ സാമ്പത്തിക ക്രമത്തിലടങ്ങിയിരിക്കുന്നു. താങ്ങുവില സമ്പ്രദായംപോലും അവർക്ക് നഷ്ടമാണ്.
വർധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമല്ല അത്. ശമ്പളക്കാർക്ക് ക്ഷാമബത്ത കൂടക്കൂടെ വർധിപ്പിക്കുേമ്പാൾ താങ്ങുവിലയുടെ അനുപാതം കുറയുകയാണ്. താങ്ങുവില നിശ്ചയിക്കുന്നിടത്തുപോലും, ഭക്ഷ്യവില വർധിക്കരുതെന്ന ഉപാധിയുണ്ട്. അതായത്, ഭക്ഷ്യവില താഴ്ത്തിനിർത്തുന്നതിെൻറ ഭാരം കർഷകർ പേറണം. അത് സർക്കാർ വഹിക്കുന്നില്ല- സബ്സിഡി എന്നപേരിൽ അേപ്പാളത് അശ്ലീലവും നിഷിദ്ധവുമായി മാറും. കോർപറേറ്റ് മേഖലയിൽ രക്ഷാപദ്ധതികളും കടം എഴുതിത്തള്ളലുമായി ലക്ഷക്കണക്കിന് കോടി രൂപ ചെലവിടുന്നു; ഒരൊറ്റ പ്രതിമക്കുവേണ്ടി 3000 കോടി മുടക്കുന്നു. ഇതേ സമയത്താണ് കർഷകർ ഏതാനും ആയിരങ്ങളുടെ കടം പെരുകിപ്പെരുകി ആത്മഹത്യയിലേക്ക് വഴുതുന്നത്. കാർഷിക വൃത്തിയെ ഒരു സാമ്പത്തിക പ്രവർത്തനമായി അംഗീകരിക്കാൻപോലും നാം മടിക്കുന്നു. താങ്ങുവില നിശ്ചയിക്കുേമ്പാൾ കേമ്പാളത്തിലെ ധാന്യവില പ്രശ്നമാക്കുന്നവർ, ഇതേ കേമ്പാളത്തിൽനിന്ന് ന്യായമായ വരുമാനം കർഷകർക്ക് ഉറപ്പുവരുത്തുന്നില്ല.
രാജ്യത്തെ കർഷകരാണ് ഭക്ഷണമുൽപാദിപ്പിക്കുന്നത്; അതേസമയം അവരിൽ 58 ശതമാനം അത്താഴപ്പട്ടിണിക്കാരാണ്. ഇൗ കണക്ക് നാടിന് നാണക്കേടാണ്. സാമ്പത്തിക സർവേകൾ മുതൽ നിതി ആയോഗിെൻറ സ്ഥിതിവിവരങ്ങൾ വരെ കർഷകരുടെ ദയനീയാവസ്ഥക്ക് സാക്ഷ്യം നിൽക്കുന്നുണ്ട്; പക്ഷേ അത് പരിഹരിക്കണമെന്ന ചിന്ത ഗൗരവത്തോടെ ഉയരുന്നില്ല. താങ്ങുവിലയുടെ കാര്യംതന്നെ എടുക്കുക. 23 വിളകൾക്കും താങ്ങുവില ഏർപ്പെടുത്താനുള്ള വിഭവശേഷി സർക്കാറിനില്ല എന്നാണ് അലസമായ ന്യായവാദം. കണക്ക്കൂട്ടി നോക്കിയവർ പറയുന്നു, പ്രതിവർഷം ഒരുലക്ഷം കോടി രൂപയേ ഇതിന് വേണ്ടിവരൂ എന്ന്. വ്യവസായങ്ങൾക്ക് 1.86 ലക്ഷം കോടിയുടെ രക്ഷാപദ്ധതി 2008-09ൽ ഏർപ്പെടുത്തിയശേഷം ഒാേരാ കൊല്ലവും അത് തുടരുകയും ചെയ്യുന്നുണ്ടത്രെ. ഇത് നിർത്തി കർഷകർക്ക് നൽകാൻ എന്താണ് തടസ്സം? കർഷകർ എത്തിക്കുന്ന വിളകൾ ന്യായവിലക്ക് എടുക്കൽ നിർബന്ധമാക്കിയ ബ്രസീലിലെ മാതൃക എന്തുകൊണ്ട് നമുക്കും സ്വീകരിച്ചുകൂടാ?
സാമ്പത്തിക സിദ്ധാന്തങ്ങൾ മുതൽ വ്യാജ ന്യായങ്ങൾ വരെ മുന്നോട്ടുവെച്ച് ഇത്രയും കാലം ഭരണാധികാരികൾ കർഷകരെ വഞ്ചിച്ചു. വികസിത രാജ്യങ്ങളിൽ വരെ കർഷകർക്ക് സബ്സിഡി നൽകുന്നുണ്ട്.
ഇവിടെ ആെകക്കൂടി നൽകുന്നത് കാർഷിക സാമഗ്രികൾക്കുള്ള സബ്സിഡിയാണ്. അതാകെട്ട നിർമാതാക്കൾക്കും വളം ഉൽപാദകർക്കുമാണ് ഗുണംചെയ്യുന്നത്. കൊട്ടിഘോഷിച്ച, പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിപോലും ഇൻഷുറൻസ് കമ്പനികൾക്കുമാത്രം വൻ നേട്ടമുണ്ടാക്കുന്നതാണെന്ന് ദേവീന്ദ്ര ശർമ, സായിനാഥ് തുടങ്ങിയവർ കണക്കുകൾ വെച്ച് തെളിയിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ നിർത്താറായി എന്നും, രാജ്യത്തിെൻറ പരിഗണനകളിലും മുൻഗണനകളിലും തങ്ങൾക്കുകൂടി സ്ഥാനം വേണമെന്നും കർഷകർ പറയുന്നു. രാജ്യം ചെവികൊടുത്തേ പറ്റൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story