Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകർഷകരുടെ വായ്​ ...

കർഷകരുടെ വായ്​ മൂടിക്കെട്ടു​കയോ?

text_fields
bookmark_border
editorial
cancel

രാഷ്​ട്രപിതാവ്​ മഹാത്മാ ഗാന്ധിയുടെ ജന്മദിനമെന്ന നിലയിൽ അഹിംസദിനമായി ആചരിക്കുന്ന ഒക്​ടോബർ രണ്ട്​ കർഷകശാക്​തീകരണത്തി​​െൻറ ‘ജയ്​ ജവാൻ, ജയ്​ കിസാൻ’ മുദ്രാവാക്യമുയർത്തിയ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്​ത്രിയുടെയും ജന്മദിനമാണ്​. രണ്ടു മഹിതസ്മരണകളിൽ രാജ്യം ആവേശംകൊള്ളുന്ന സമയത്താണ്​ കഴിഞ്ഞ ഗാന്ധി-ശാസ്​ത്രി ജയന്തിദിനത്തിൽ ജീവൽപ്രശ്​നങ്ങളുമായി ഡൽഹിയിലേക്ക്​ പ്രതിഷേധമാർച്ച്​ നയിച്ച കർഷകരെ നരേ​ന്ദ്ര മോദിയുടെ കേന്ദ്ര ഭരണകൂടം അർധസൈനികരെയും പൊലീസിനെയും വിട്ട്​ തല്ലിച്ചതച്ചിരിക്കുന്നത്​. രാജ്യത്തി​​െൻറ ശോഭനമായ വർത്തമാനവും ഭാവിയും സംബന്ധിച്ച്​ രാജ്യം ഭരിക്കുന്ന ബി.​ജെ.പി വാചാലമാകുന്ന സന്ദർഭത്തിൽതന്നെയാണ്​ ന്യായമായ അവകാശങ്ങൾ ചോദിച്ചുവന്ന ഉത്തരേന്ത്യയിലെ പാവപ്പെട്ട കർഷകരെ കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച്​ അടിച്ചൊതുക്കിയത്​. ഭാരതീയ കിസാൻ യൂനിയ​​െൻറ നേതൃത്വത്തിൽ കഴിഞ്ഞ സെപ്​റ്റംബർ 23ന്​ ഹരിദ്വാറിൽനിന്നു പുറപ്പെട്ട ആയിരക്കണക്കിനു കർഷകരുടെ കിസാൻ ക്രാന്തി യാത്രയെയാണ്​ ഡൽഹിയിലേക്ക്​ കടക്കാനനുവദിക്കാതെ അധികൃതർ തടഞ്ഞതും വിലക്കു ലംഘിച്ചെന്ന പേരുപറഞ്ഞ്​ ക്രൂരമായ മർദനമഴിച്ചുവിട്ടതും. ഗാന്ധിജയന്തിദിനത്തിൽ കർഷകനേതാവായിരുന്ന ചരൺ സിങ്ങി​​െൻറ സമാധിസ്​ഥലമായ കിസാൻഘട്ടിലെത്തി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച്​ ധർണയിരിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.

കാർഷികവായ്​പകൾ എഴുതിത്തള്ളുക, ഇന്ധനവില കുറക്കുക, വിളകൾക്ക്​ മതിയായ താങ്ങുവില നൽകുക, 10 വർഷം കഴിഞ്ഞ ട്രാക്​ടറുകൾ നിരത്തുവിടണമെന്ന ദേശീയ തലസ്​ഥാന മേഖലയിലെ നിബന്ധന ഒഴിവാക്കുക, കൃഷിയാവശ്യത്തിനുള്ള വൈദ്യുതിനിരക്കിൽ ഇളവ്​ അനുവദിക്കുക, ശൈത്യകാല വിളകൾക്ക്​ താങ്ങുവില നിശ്ചയിക്കുക, രാജ്യത്ത്​ വമ്പിച്ച തോതിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്​ നിർത്തുക, കൃഷിയുടെയും കർഷകരുടെയും പ്രശ്​നങ്ങൾക്ക്​ മൂർത്തമായ പരിഹാരം നിർദേശിക്കുന്ന എം.എസ്​. സ്വാമിനാഥൻ റി​േപ്പാർട്ട്​ നടപ്പാക്കുക, കടുത്ത വരൾച്ചയും പ്രളയവും താങ്ങുവിലയിലെ കുറവും കാരണം വന്നുപെട്ട വായ്​പ കുടിശ്ശിക ഒഴിവാക്കുക തുടങ്ങി 15 ഇന ആവശ്യങ്ങളുമായാണ്​ മ​ഹേന്ദ്ര സിങ്ങി​​െൻറ മകൻ നരേഷ്​ ടിക്കായത്ത്​​ നയിക്കുന്ന ബി.കെ.യു ക്രാന്തി പദയാത്ര പുറപ്പെട്ടത്​. നൂറുകണക്കിന്​ ട്രാക്​ടറുകളും ട്രോളികളുമായി സമാധാനപരമായി കഴിഞ്ഞ പത്തു നാളായി ഡൽഹിയിലേക്കു നീങ്ങുന്ന പദയാത്രികരെ പ്രകോപനമൊന്നുമില്ലാതെ തടയുകയായിരുന്നു കേന്ദ്ര സർക്കാർ.

ഉത്തരേന്ത്യയി​ലെ വിവിധ സംസ്​ഥാനങ്ങളിലേക്കുള്ള നിയമസഭ ​തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ നിൽക്കു​േമ്പാൾ സമരം ഡൽഹിയിലെത്തിയാൽ ഉണ്ടായേക്കാവുന്ന നാണക്കേട്​ ഒഴിവാക്കാനുള്ള തിടുക്കമായിരുന്നു കേന്ദ്രത്തി​​െൻറ ​െപാലീസ്​ ആക്​ഷനു പി​ന്നിലെന്നു വ്യക്​തം. സമരം തലസ്​ഥാന അതിർത്തി​യി​ലെത്തുന്നതറിഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ നേതാക്കളെ ചർച്ചക്കു വിളിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ഏഴെണ്ണം അനുവദിച്ചെന്നു വരുത്തിയ ചർച്ച പരാജയമാണെന്നു പ്രഖ്യാപിച്ച്​ ടിക്കായത്തും അനുയായികളും മാർച്ചുമായി മുന്നോട്ടുപോകുകയായിരുന്നു. അതോടെയാണ്​ അതിർത്തിയടച്ച്​ ഏതുവിധേനയും മാർച്ച്​ തടയാൻ തീരുമാനിച്ചതും അത്​ സംഘർഷത്തിൽ കലാശിച്ചതും. നിരവധി കർഷകർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ട്രാക്​ടറുകളും മറ്റു വാഹനങ്ങളും തകർത്തു. എന്നാൽ, ഗാന്ധിജയന്തിദിനത്തിൽ നടന്ന ഇൗ തേർവാഴ്​ചക്കെതിരെ രാജ്യത്തി​​െൻറ നാനാ ഭാഗത്തുനിന്നും പ്രതിഷേധമുയർന്നതോടെ കേന്ദ്രത്തിനു ചൊവ്വാഴ്​ച രാത്രി വൈകി സമരക്കാർക്കു വഴങ്ങേണ്ടിവന്നു. വൻ പൊലീസ്​ സുരക്ഷയിൽ സമരക്കാരെ തലസ്​ഥാനത്തേക്കു കടത്തിവിടുകയും എല്ലാവരും കിസാൻഘട്ടിൽ എത്തിയശേഷം പിരിഞ്ഞുപോകുകയും ചെയ്​തു. കൃഷിസാധനങ്ങൾക്കുള്ള ജി.എസ്​.ടിയിൽ അഞ്ചു ശതമാനം ഇളവ്​, കരിമ്പു വിലനിർണയവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ഇൻഷുറൻസ്​ ബിൽ ഭേദഗതി തുടങ്ങിയ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി കേന്ദ്ര കൃഷി സഹമന്ത്രി അവരെ അറിയിക്കുകയും ചെയ്​തു.

കർഷകാവശ്യങ്ങളോട്​ ഇത്രയും അനുഭാവപൂർവം പ്രതികരിക്കാനാവുമായിരുന്നെങ്കിൽ പിന്നെ ആയിരക്കണക്കിനു നിരായുധരായ മനുഷ്യരെ ആദ്യം തലസ്​ഥാന അതിർത്തിയിൽ തടഞ്ഞ്​ തല്ലിയോടിക്കേണ്ടിയിരുന്ന കാര്യമെന്ത്​? കൃഷിയും കർഷകപ്രശ്​നങ്ങളുമൊക്കെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലും മറ്റു പ്രചാരണപ്രസംഗങ്ങളിലും വിഷയമാക്കുന്നു എന്നതിൽ കവിഞ്ഞ്​ അക്കാര്യം കാര്യഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്ന പരാതിയിൽ കഴമ്പുണ്ടെന്നു തെളിയിക്കുന്നതാണ്​ ഒക്​ടോബർ രണ്ടിനു കർഷകർക്കുനേരെ നടന്ന ഇൗ അതിക്രമം. മാത്രമല്ല, ചർച്ചയിലൂടെ സമരം അവസാനിപ്പിച്ചു മടങ്ങു​േമ്പാഴും വൈദ്യുതിനിരക്കി​​െൻറയും കരിമ്പുവിലയുടെയും കാര്യത്തിൽ ഒന്നും പറയാത്ത ഗവൺമ​െൻറ്​ വിവിധ ആവശ്യങ്ങൾ ചർച്ചക്കുവെക്കാമെന്ന ഉറപ്പ്​ മാത്രമാണ്​ നൽകിയിരിക്കുന്നതെന്ന പരിഭവം ബാക്കിയാണ്​ കർഷകർക്ക്​.

പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗവൺമ​െൻറ്​ 2004 നവംബർ 18ന്​ ഡോ. എം.എസ്​. സ്വാമിനാഥ​​െൻറ നേതൃത്വത്തിൽ രൂപംനൽകിയതാണ്​ ​കർഷകക്ഷേമത്തിനായുള്ള ദേശീയ കമീഷൻ. 2004 ഡിസംബർ-2006 ഒക്​ടോബർ കാലയളവിലായി സ്വാമിനാഥൻ കമീഷൻ സമർപ്പിച്ച റി​േപ്പാർട്ടുകളിൽ അവസാനത്തേത്​ കൃഷിയുടെയും കർഷകരുടെയും സ്​ഥിതി ​മെച്ചപ്പെടുത്താനും പ്രശ്​നങ്ങൾ പരിഹരിക്കാനുമുള്ള സമഗ്രപദ്ധതിയായിരുന്നു. അതിലൊന്നും ഇതുവരെയുള്ള സർക്കാറുകൾ പ്രയോഗ​ത്തിലെടുത്തിട്ടില്ല. എന്നിരിക്കെയാണ്​ കൂനിന്മേൽ കുരുവെന്നോണം ബി.​െജ.പി സർക്കാർ ​നോട്ടുനിരോധനം, ജി.എസ്​.ടി, ഇന്ധനവില വർധന എന്നിവയിലൂടെ വരുത്തിയിരിക്കുന്ന പുതിയ വിനകൾ. ഇവയൊ​ക്കെ വലിയ മാഹാത്മ്യംപോലെ കൊട്ടിഘോഷിക്കുന്ന കേന്ദ്ര സർക്കാറിനുനേരെയാണ്​ ഇതു രണ്ടാം തവണ വൻ കർഷകപ്രക്ഷോഭം അണപൊട്ടി​െയാഴുകുന്നത്​. ജനങ്ങളുടെ പ്രശ്​നങ്ങൾക്ക്​ കണ്ണടച്ച്​ ഇരുട്ടാക്കി പരിഹാരം കാണുന്ന മോദി ഭരണകൂടം പ്രതിഷേധത്തി​​െൻറ വായടപ്പിക്കാൻ ശ്രമിച്ചതാണ്​ ഡൽഹിയിൽ കണ്ടത്​. ഒടുവിൽ കർഷക ആവശ്യങ്ങൾക്കു മുന്നിൽ ഗവൺമ​െൻറിനു വഴങ്ങേണ്ടിവന്നതാണ്​ ചിത്രം. എന്നാൽ, വെറും സൂത്രപ്പണികൾകൊണ്ട്​ മതിയാക്കി രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന്​ കർഷകർ വ്യക്​തമാക്കിയിരിക്കെ, ആ വെല്ലുവിളി മറികടക്കാൻ മോദി ഗവൺമ​െൻറിന്​ വല്ലതും ചെയ്​തേ മതിയാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsfarmer's strike
News Summary - Farmer's Strike - Article
Next Story