സെക്രട്ടേറിയറ്റിലെ തീ
text_fieldsതിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകാലം വരെ നിന്നുകത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു; അത്രക്കുണ്ട് സംസ്ഥാനത്ത് ഉയരുന്ന വിവാദങ്ങൾ. അടച്ചിട്ട മുറിയിലെ വാൾ ഫാൻ ഉരുകിയുണ്ടായ ആകസ്മികതയാണ് തീപിടിത്തത്തിന് കാരണമെന്ന് ഔദ്യോഗിക പക്ഷം.
സ്വർണ കള്ളക്കടത്തിെൻറയും നയതന്ത്ര പാർസലിെൻറയും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാെണന്നാണ് പ്രതിപക്ഷത്തിെൻറ ശക്തമായ ആരോപണം. സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നും ഗവർണർ അടിയന്തരമായി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നു.
സംസ്ഥാന സർക്കാറിെൻറ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും തറപ്പിച്ചുപറയുന്നു. വിചിത്രമായ കാര്യം, അഗ്നിബാധയിൽ ഗൂഢാലോചനയുണ്ടെന്ന് ഭരണപക്ഷവും വാദിക്കുന്നുവെന്നതാണ്. മന്ത്രിസഭ പ്രഖ്യാപിച്ച സമഗ്രാന്വേഷണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ സെക്രട്ടേറിയറ്റിൽ കടന്നതും അപകട സ്ഥലത്ത് ഉടനെ എത്തിയതും ഉൾപ്പെടുത്തിയിരിക്കുന്നു.
അന്വേഷണത്തിൽ ബി.ജെ.പി, കോൺഗ്രസ് നേതാക്കളുടെ ഇടപെടലുകൾകൂടി പരിശോധിക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ നിലപാട്. മന്ത്രി ഇ.പി. ജയരാജനാകട്ടെ, അഗ്നിബാധ ഭരണവിരുദ്ധ അട്ടിമറിയാെണന്ന സംശയംകൂടി ഉന്നയിക്കുന്നുണ്ട്.
ഇൗ വിവാദകോലാഹലങ്ങൾക്കിടയിൽ സത്യമെവിടെയോ മറഞ്ഞുകിടക്കുന്നു. ഇവിടെ കൗതുകകരമായ കാര്യം, സെക്രട്ടേറിയറ്റിലെ തീപിടിത്തം ആകസ്മികമാെണന്ന് ഇരുകൂട്ടരും കരുതുന്നില്ല എന്നതാണ്. അതിന് ഒാരോരുത്തർക്കും മേൽസൂചിപ്പിച്ച ഒാരോ ന്യായങ്ങളുണ്ട്. എന്നാൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്ന് ആരും വിശ്വസിക്കുന്നുമില്ല. സംസ്ഥാന സർക്കാർ തലത്തിൽ അന്വേഷണത്തെ കോൺഗ്രസും ബി.ജെ.പിയും വിശ്വാസത്തിലെടുക്കാൻ തയാറല്ല.
അതുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം അവർ ഉയർത്തുന്നത്. മറുവശത്ത്, എൻ.െഎ.എ ഇക്കാര്യത്തിൽ ഇടപെടുന്നത് സർക്കാറും ഇഷ്ടപ്പെടുന്നില്ല. ഇതിൽനിന്ന് വ്യക്തമാകുന്നത്, ഒാരോ അന്വേഷണ ഏജൻസിയും അവരെ നയിക്കുന്ന സർക്കാറിെൻറ ഇംഗിതത്തിനനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഇരുപക്ഷവും ചിന്തിക്കുന്നു എന്നാണ്. ഇതുതന്നെയാണ് പ്രശ്നത്തിെൻറ മർമവും. ഇൗ സങ്കീർണത സൃഷ്ടിക്കുന്ന പുകമറക്കുള്ളിൽ സത്യം തമസ്കരിക്കപ്പെടുന്നുവെന്നതാണ് സകല കേസുകളിലും സംഭവിക്കുന്നത്.
ഒരർഥത്തിൽ, സെക്രേട്ടറിയറ്റ് സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിെല െപാതുജനങ്ങളുടെ സംശയങ്ങൾതന്നെയായി പരിഗണിക്കാവുന്നതാണ്. സംസ്ഥാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിക്കപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായുള്ള ബന്ധമടക്കമുള്ള സുപ്രധാന വിവരങ്ങൾ ഇതിനകംതന്നെ പുറത്തുവന്നതാണ്.
ഇൗ കേസുമായി നേരിട്ട് ബന്ധമില്ലെങ്കിലും, മന്ത്രി കെ.ടി. ജലീലിനെതിരെയുമുണ്ട് ഗുരുതര ആരോപണങ്ങൾ. ഇൗ രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിരുന്ന പ്രോേട്ടാകോൾ വകുപ്പിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകളും ഉന്നയിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും പ്രതിപക്ഷം ഇൗ ഘട്ടത്തിൽ ഇത്തരം ആരോപണം ഉന്നയിക്കും.
സ്വർണക്കടത്ത് കേസിൽ നിർണായകമായ രേഖകൾ സർക്കാർ ഒത്താശയോടെ നശിപ്പിച്ചു കളഞ്ഞുവെന്നാണ് ആരോപണങ്ങളുടെ ആകത്തുക. ഇൗ വിഷയത്തിൽ കത്തിനശിച്ച ഫയലുകൾ ഏതൊക്കെ, അവയുടെ ഇ-കോപ്പികൾ ലഭ്യമാണോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കപ്പെടുന്നതോടെ തീരുന്ന കോലാഹലമേ ഇപ്പോഴുള്ളൂ. എന്നാൽ, അതിനുപകരം പരസ്പരാരോപണങ്ങളിൽ അഭിരമിക്കുകയാണ് രണ്ടു പക്ഷവും.
സെക്രട്ടേറിയറ്റിലെ അഗ്നിബാധയിൽ ജ്വലിച്ചുനിൽക്കുകയും പിന്നീട് ആരുടെയും ശ്രദ്ധയിൽപെടാതെ ചാരംമൂടിക്കിടക്കുകയും ചെയ്യുന്ന മറ്റുചില സത്യങ്ങൾ കൂടിയുണ്ട്. ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിൽ സൂക്ഷിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ അവിടെ പാലിക്കപ്പെടുന്നില്ല. സുരക്ഷ ക്രമീകരണങ്ങൾ ആവശ്യപ്പെടുന്ന നിരവധി റിപ്പോർട്ടുകൾ സമ്പൂർണമായി അവഗണിക്കപ്പെട്ടു.
സെക്രട്ടേറിയറ്റിലെ അഗ്നിബാധകൾ സ്വാഭാവികമെന്ന നിസ്സാരബോധത്തിലാണ് ഭരണീയരും ഉദ്യോഗസ്ഥരും. ഏറ്റവും പ്രധാന ഓഫിസ് സമുച്ചയത്തിെൻറ കാര്യമിതാണ്. കെടുകാര്യസ്ഥതയും അഴിമതിയും നിലനിർത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് ഇപ്പോഴും സെക്രട്ടേറിയറ്റിലെ ഫയലുകളിൽ 20 ശതമാനവും കടലാസുകളായി കൈമാറ്റം ചെയ്യപ്പെടുന്നത്.
അഴിമതി നടത്താനും വിവാദമായാൽ തിരുത്താനും ഏറെ സൗകര്യമുള്ളതിനാൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഇപ്പോഴും ഇ-ഫയലിനേക്കാൾ പ്രിയം കടലാസിനോടുതന്നെ.ഇതുകൊണ്ടൊക്കെതന്നെയാണ്, ഭരണ നിർവഹണ പരിഷ്കരണമെന്നത് ഇപ്പോഴും ഏട്ടിലെ പശുവായി തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.