Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 8:13 AM GMT Updated On
date_range 17 May 2018 8:13 AM GMTഗസ്സ: നിലവിളികൾ നിലക്കുന്നില്ല, പോരാട്ടവും
text_fieldsbookmark_border
ഗസ്സയിൽനിന്ന് ചോരമണക്കുന്ന വാർത്തകൾ തന്നെയാണ് പിന്നെയും വന്നുകൊണ്ടിരിക്കുന്നത്. രണ്ടു മാസത്തോളമായി ഫലസ്തീനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ ഇസ്രായേൽ സൈന്യം അടിച്ചമർത്തുന്നത് പതിവുപോലെ വെടിയുണ്ടകളും മിസൈലുകളും ഉപയോഗിച്ചാണ്. 1948ൽ, ജന്മനാട്ടിൽനിന്ന് സൈനിക നടപടിയിലൂടെ പുറത്താക്കപ്പെട്ട ഫലസ്തീനികളുടെ തിരിച്ചുവരവിനായി മാർച്ച് അവസാനവാരം മുതൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമെല്ലാം പ്രക്ഷോഭം നടക്കുന്നുണ്ട്. ഒന്നര മാസത്തിനിടെ, 90ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെയാണ്, അമേരിക്കയുടെ ഇസ്രായേൽ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനം ഇരുരാജ്യങ്ങളും നടപ്പാക്കാനൊരുങ്ങിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻകയുടെയും കാർമികത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ‘എംബസി മാറ്റം’ നടക്കുേമ്പാൾ ഫലസ്തീൻ തെരുവുകൾ അക്ഷരാർഥത്തിൽ കൊലക്കളമായി. ഒരൊറ്റ ദിനംകൊണ്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം 50ലധികം പേരാണ് മരിച്ചുവീണത്. മരണസംഖ്യ ഇപ്പോൾ 60 കടന്നിരിക്കുന്നു. ഗസ്സയിലെ അൽശിഫ ആശുപത്രിയിലും മറ്റുമായി ആയിരങ്ങൾ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാണെന്ന് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അത്യധികം നീചമായ ഇൗ കൃത്യത്തെ കേവല ഒൗപചാരികതക്കപ്പുറം വിമർശിക്കാൻപോലും വൻശക്തി രാഷ്ട്രങ്ങളും യു.എൻ അടക്കമുള്ള സംവിധാനങ്ങളും ഇനിയും തയാറായിട്ടില്ല.
ഏഴു പതിറ്റാണ്ടുകൾക്ക് മുമ്പ്, ലക്ഷക്കണക്കിന് ഫലസ്തീനികളെ ജന്മദേശത്തുനിന്ന് കുടിയിറക്കുേമ്പാൾ അന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻഗുറിയോൻ പറഞ്ഞത്, ‘പ്രായം ചെന്നവരുടെ ആയുസ്സൊടുങ്ങാൻ ഇനി അധിക കാലമൊന്നും വേണ്ട. ചെറുപ്പക്കാരാകെട്ട ഇതൊക്കെ പതിയെ മറന്നുപോവുകയും ചെയ്യും’ എന്നായിരുന്നു. എന്നാൽ, ആ നിരീക്ഷണം തെറ്റാണെന്നാണ് പിന്നീടുള്ള കാലം തെളിയിച്ചത്. കുടിയിറക്കപ്പെട്ടതിെൻറ 50ാം വാർഷികത്തിലാണ് ഫലസ്തീനികൾ ‘ദുരന്തദിനം’ (നക്ബ) ഒൗദ്യോഗികമായി ആചരിച്ചു തുടങ്ങിയത്. ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിെൻറ പിറ്റേ ദിവസമായ മേയ് 15നാണ് നക്ബ ആചരിക്കാറുള്ളത്. കാലം ചെല്ലുംതോറും, അഭയാർഥികളായ ഫലസ്തീനികളുടെ മടങ്ങിവരവിനുള്ള മുറവിളികൾ ഇൗ ദിനങ്ങളിൽ കൂടുതൽ ശക്തിയാർജിക്കുന്നതിനാണ് ലോകം സാക്ഷ്യംവഹിച്ചത്. അങ്ങനെയൊരു ദിനത്തിെൻറ തലേന്നാളാണ് ഇൗ കൂട്ടക്കൊല നടന്നിരിക്കുന്നത്. സംഭവം അപലപിക്കാൻ തയാറായില്ലെന്നു മാത്രമല്ല, പച്ചയായി ന്യായീകരിക്കാനാണ് ലോകനേതാക്കളെല്ലാം ശ്രമിച്ചത്. തുർക്കി പ്രസിഡൻറ് ഉർദുഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തുടങ്ങി അപൂർവം നേതാക്കൾ മാത്രമാണ് ഇസ്രായേലിനെ നേരിട്ട് വിമർശിക്കാൻ സന്നദ്ധമായത്. െഎക്യരാഷ്ട്ര സഭ മേധാവിപോലും സംഭവത്തിെൻറ ‘രാഷ്ട്രീയം’ പറയാൻ ധൈര്യം കാണിച്ചില്ല. ഇപ്പോഴും ഹമാസ് അടക്കമുള്ള പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്താനാണ് അവർക്കു താൽപര്യം.
ഇസ്രായേൽ സപ്തതി ആഘോഷിക്കുേമ്പാഴാണ് ഇൗ കൂട്ടക്കുരുതിയെന്നത് ഒട്ടും യാദൃച്ഛികമല്ല. സ്വാതന്ത്ര്യത്തിെൻറ 70ാം വർഷത്തിൽ ആേഗാളസമൂഹത്തിന് മുന്നിൽ കൂടുതൽ അംഗീകാരവും അപ്രമാദിത്വവും ലഭിക്കുന്നതിനുള്ള ഒേട്ടറെ പദ്ധതികൾ ഇസ്രായേൽ ആവിഷ്കരിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു അമേരിക്കയുടെ എംബസി മാറ്റം. ട്രംപിെൻറ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്. അമേരിക്കപോലൊരു രാജ്യം ജറൂസലമിൽ തങ്ങളുടെ എംബസി പ്രവർത്തിപ്പിക്കുന്നതിലൂടെ അതൊരു അധിനിവേശ ഭൂമി അല്ലാതായി മാറുന്നുവെന്നാണ് ഇസ്രായേലിെൻറ നേട്ടം. ഫലസ്തീനികളുടെ പോരാട്ടത്തെ അടിച്ചമർത്താനുള്ള ഏറ്റവും തന്ത്രപരമായ ഒരു ഇടപെടലായിട്ടാണ് ട്രംപ്-നെതന്യാഹു സഖ്യത്തിെൻറ ഇൗ നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. സമാനമായ രീതിയിൽ മറ്റു രാജ്യങ്ങളുടെ എംബസികളും ജറൂസലമിലേക്ക് മാറ്റാനാണ് ഇസ്രായേലിെൻറ ശ്രമം. ഇതിനുപുറമെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ചേർന്ന് ഫലസ്തീനെ ഭൂപടത്തിൽനിന്ന് നീക്കാനുള്ള തന്ത്രങ്ങളും സയണിസ്റ്റ് രാഷ്ട്രം നടത്തുന്നു. കഴിഞ്ഞ ജൂലൈയിൽ, ആദ്യമായൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചപ്പോൾ ഫലസ്തീനിൽ പോയില്ലെന്ന കാര്യം ഇതോടു ചേർത്തുവായിക്കുക. ഇപ്പോൾ അർജൻറീനയുമായി നടത്താനിരിക്കുന്ന സൗഹൃദ ഫുട്ബാൾ മത്സരംപോലും ഇതേ നയതന്ത്രത്തിെൻറ ഭാഗമാണ്. ഫലസ്തീനികളോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് മത്സരത്തിൽ പെങ്കടുക്കരുതെന്ന് ഇതിഹാസ താരം ലയണൽ മെസിയോട് ആരാധകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ആ കുതന്ത്രം തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്. കാൽപന്ത് കമ്പക്കാർ കാണിക്കുന്ന രാഷ്ട്രീയ ഒൗചിത്യം ആഗോളരാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരിൽനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് ഏറെ ദുഃഖകരം.
2014ലെ സൈനിക നടപടിക്കുശേഷം, ഒരുദിവസം ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. പത്തു വർഷമായി വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ കീറിപ്പൊളിഞ്ഞ അഭയാർഥി ക്യാമ്പിനുള്ളിൽ കഴിയുന്ന ഫലസ്തീനികൾക്ക് ഇൗ റമദാൻ കാലവും ദുരിതത്തിേൻറതു തന്നെ. ഉപരോധത്തിൽ കഴിയുന്ന ഇൗ ജനതക്ക് ഏതാനും വർഷമായി ഇതുതന്നെയാണ് വിധിച്ചിട്ടുള്ളത്. പക്ഷേ, ഇതൊന്നും അവരുടെ ആത്മവീര്യത്തെ ഒട്ടും ചോർത്തിക്കളഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ്, മരണം മുന്നിൽ കണ്ടും പതിനായിരങ്ങൾ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി അതിർത്തിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. അതിനാൽ, ഇൗ പോരാട്ടത്തോട് െഎക്യപ്പെടാൻ മനുഷ്യസ്നേഹികൾക്ക് ബാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story