വെറുപ്പിെൻറ വെടി
text_fieldsജർമനിയിലെ ഹനാവിലെ രണ്ട് ഹുക്ക ബാറുകളിൽ ഫെബ്രുവരി 19ന് രാത്രി നടന്ന വെടിവെപ്പിൽ ഒമ ്പതുപേർ കൊല്ലപ്പെട്ട സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പടിഞ്ഞാറൻ സമൂഹങ് ങളിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വംശീയ വിദ്വേഷത്തിെൻറ ഒടുവിലത്തെ ആവിഷ്കാരം മാ ത്രമാണ് ഹനാവിലെ വെടിവെപ്പ്. ‘‘നമ്മുടെ സമൂഹത്തിൽ വിഷം നിലനിൽക്കുന്നുണ്ട്. ആ വിഷത്തിെൻറ പ്രകടനമാണ് ഹനാവുവിൽ കണ്ടത്’’ എന്നാണ് ജർമൻ ചാൻസലർ അംഗലാ മെർകൽ പ്രതികരിച്ചത്. ‘‘ജർമനിയിലെ വെടിവെപ്പ് ഞെട്ടിക്കുന്നത്; പക്ഷേ, അത്ഭുതപ്പെടുത്തുന്നതല്ല’’ എന്നാണ് ഇതു സംബന്ധമായ ഒരു വിശകലനത്തിന് ബി.ബി.സി ഓൺലൈൻ നൽകിയ തലക്കെട്ട്. കുടിയേറ്റക്കാർ, ന്യൂനപക്ഷങ്ങൾ, മുസ്ലിംകൾ എന്നിവർക്കെതിരെ വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുകയും അപരവിദ്വേഷം അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്ത പാർട്ടികളും ഗ്രൂപ്പുകളും യൂറോപ്പിലും അമേരിക്കയിലുമെല്ലാം ശക്തിപ്പെടുകയാണ്. അവരുടെ പ്രചാരണങ്ങൾക്ക് സമ്പൂർണമായി അടിപ്പെട്ട ഒരു 42കാരനാണ് ഹനാവു വെടിവെപ്പിനു പിന്നിൽ. കൊല്ലപ്പെട്ടവരിൽ മഹാഭൂരിപക്ഷവും തുർക്കി/കുർദ് വംശജരാണ്. ആക്രമി ഒറ്റക്ക് നടത്തിയ കുറ്റകൃത്യമാണിതെന്നാണ് പൊലീസിെൻറ വിശദീകരണം. അതേസമയം, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വെടിവെപ്പിനു ശേഷം വീട്ടിലേക്ക് തിരിച്ചുപോയ ആക്രമി 72കാരിയായ സ്വന്തം അമ്മയെ വെടിവെച്ചു കൊന്നശേഷം സ്വയം വെടിവെച്ച് ആത്്മഹത്യ ചെയ്യുകയായിരുന്നു. ജീവിതത്തിൽ നാസി ആശയം കൊണ്ടുനടന്ന അയാൾ മരണത്തിലും നാസി പ്രമുഖെൻറ വഴിതന്നെ തിരഞ്ഞെടുത്തു.
2019 മാർച്ച് 15ന് ന്യൂസിലൻഡിൽ രണ്ട് മസ്ജിദുകളിലായി വെടിവെപ്പ് നടത്തി 51 പേരെ കൊലപ്പെടുത്തിയ ആക്രമിയെ പോലെത്തന്നെ ഹനാവിലെ ആക്രമിയും തെൻറ ആശയങ്ങൾ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ശേഷമാണ് കൃത്യത്തിനിറങ്ങിയത്. ന്യൂസിലൻഡിലെ ആ ആക്രമിയെ പോലെത്തന്നെ ഭ്രാന്തമായ വെള്ള വംശീയതയാണ് ഹനാവിലെ കൊലയാളിയെയും നയിച്ചത്. 24 പേജ് വരുന്ന തെൻറ മാനിഫെസ്റ്റോയിൽ ജർമൻ പൗരൻതന്നെയായ ആക്രമി വിചിത്രമായ വാദങ്ങളാണ് മുന്നോട്ടുവെച്ചത്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും മുഴുവൻ മനുഷ്യരെയും നിഷ്കാസനം ചെയ്യണം എന്നടക്കം അയാൾ എഴുതിവെച്ചിട്ടുണ്ട്. കൂടാതെ, കുടിയേറ്റക്കാർ, മുസ്ലിംകൾ, ലിബറലുകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കെതിരെ തീവ്ര വലതുപക്ഷക്കാർ സ്ഥിരം ഉന്നയിക്കാറുള്ള ആരോപണങ്ങളും വിമർശനങ്ങളും. നാസി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് നിറഞ്ഞതാണ് ആ മാനിഫെസ്റ്റോ. ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി പ്രതീക്ഷിച്ചതുപോലെ അക്രമത്തെ പ്രത്യക്ഷത്തിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആക്രമി ഏതെങ്കിലും ആശയത്തിെൻറ പ്രചാരകനല്ല; മറിച്ച്, വെറും ഭ്രാന്തൻ മാത്രമാണെന്നാണ് എ.എഫ്.ഡിയുടെ നിലപാട്. നമ്മുടെ രാജ്യത്ത് വംശീയ അതിക്രമത്തിൽ ഏർപ്പെടുന്ന സംഘ്പരിവാറുകാർ പൊടുന്നനെ മനോരോഗികളായി മാറുന്ന അതേ പ്രതിഭാസംതന്നെയാണ് എ.എഫ്.ഡിയുടെ വിശദീകരണത്തിലും കാണുന്നത്.
ബി.ബി.സി ഓൺലൈൻ അതിെൻറ വിശകലന ലേഖനത്തിെൻറ തലക്കെട്ടിൽ പറഞ്ഞതുപോലെ, ഇതുപോലുള്ള അക്രമങ്ങൾ ഞെട്ടിക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യത്തിൽ വല്ലാതെ അത്ഭുതപ്പെടുത്തുന്നതല്ല. കാരണം, ആളുകളുടെ ഉള്ളിൽ വിഷം കുത്തിവെക്കുന്ന പ്രചാരണങ്ങൾ പ്രത്യക്ഷത്തിൽ കാണുന്നതിെൻറ എത്രയോ ഇരട്ടി അളവിലാണ് നടക്കുന്നത്. അത്തരം പ്രചാരണങ്ങൾക്ക് അടിമപ്പെടുകയും ആസക്തരാവുകയും ചെയ്ത മനുഷ്യർ തങ്ങളുടെ ഉള്ളിലെ വെറിയും ഈറയും പുറത്തുകളയാൻ വേണ്ടി നടത്തുന്ന ഭ്രാന്തമായ ശ്രമങ്ങളാണ് ഇത്തരം ആക്രമണങ്ങൾ. ഇന്ത്യയിലെയും കേരളത്തിലെയും സാഹചര്യങ്ങളുമായി ഇതിന് ഏറെ സാമ്യതകൾ കണ്ടെത്താൻ കഴിയും. 2015 ജൂലൈ ഒമ്പതിന് കാസർകോട്ടെ കല്യോട്ട് ചാന്തൻമുള്ളിൽ ഫഹദ് എന്ന ഒമ്പത് വയസ്സുകാരൻ രാവിലെ മദ്റസയിൽ പോകുന്ന വഴി വാക്കത്തി വെട്ടേറ്റ് കൊല്ലപ്പെട്ടു. അടുത്ത വീട്ടുകാരൻകൂടിയായ കൊലയാളി ഒരു ഒമ്പത് വയസ്സുകാരനെ ഇങ്ങനെ വെട്ടിക്കൊല്ലേണ്ട സാഹചര്യമെന്ത് എന്ന അന്വേഷണത്തിൽ അന്നു ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സംഘ്പരിവാർ നേതാക്കളുടെ പ്രഭാഷണങ്ങൾ മൊബൈൽ ഫോണിൽ മുടങ്ങാതെ കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും പതിവാക്കിയ ആളായിരുന്നു പ്രതി. ഉള്ളിൽ തിളക്കുന്ന വംശീയവിരോധം ഒരു ഘട്ടത്തിൽ സ്ഫോടനാത്്മകമായി പുറത്തുചാടിയതാണ് ആ കൊലയിലേക്ക് നയിച്ചത്. കേരളത്തിലെ അടുത്തൂൺ പറ്റിയ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാമൂഹികമാധ്യമ സന്ദേശങ്ങൾ പിന്തുടരുന്നവർക്ക് ഈ മാനസികനില മനസ്സിലാക്കാൻ സാധിക്കും. ഭ്രാന്തുപിടിച്ച വർഗീയതയാണ് പലപ്പോഴും അതിലൂടെ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് നിസ്സാരമായും തമാശയായും തള്ളിക്കളയുന്നവരായിരിക്കും നല്ലൊരു ശതമാനം. അതേസമയം, അപ്പറയുന്നതെല്ലാം സത്യമാണെന്ന് യഥാർഥത്തിൽതന്നെ വിശ്വസിക്കുകയും അതിലൂടെ പ്രസരിക്കുന്ന ഈറ കൊണ്ടുനടക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ടാവും. വാട്സ്ആപ്പിലും ഫേസ്ബുക്കിലും ആ ഈറ പ്രസരിപ്പിച്ച് ആശ്വാസം കൊള്ളുന്നവരായിരിക്കും അവരിൽ പലരും. പടിഞ്ഞാറൻ നാടുകളിൽ തോക്കെടുത്ത് നിറയൊഴിച്ച് മനുഷ്യരെ കൊന്നുതള്ളുന്ന വെള്ള വംശീയവാദികളുടെ അതേ മനോഘടനയാണ് ഇക്കൂട്ടരും പങ്കുവെക്കുന്നത്. അവർ ഉന്നംവെക്കുന്ന സമൂഹത്തെ മാത്രം ബാധിക്കുന്ന പ്രശ്നമാണിതെന്ന് ആരും കരുതേണ്ടതില്ല. സമൂഹത്തെ നെടുകെ പിളർക്കുന്നതാണ് ഈ വംശീയ ഭ്രാന്ത്. ഭ്രാന്ത് മൂത്താൽ പിന്നെ തിരിച്ചുപോക്ക് അത്ര എളുപ്പമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.