നമ്മുടെ പെൺമക്കളെ ദൈവം രക്ഷിക്കെട്ട!
text_fields‘‘അവൾക്ക് നടക്കണം കൂട്ടരേ
എവിടെ ഞാൻ അവളെ നടത്തേണ്ടൂ
പൂക്കളൊക്കെ തുറുകണ്ണുകളാകുന്നെത്ര
സൂത്രത്തിൽ ഏതോ കാട്ടുമുള്ളുകൾ നുള്ളുന്നെത്ര...
...മൺകിടക്കയിൽ ആരും കാണാതെ
പുതപ്പിച്ചുപോരുമ്പോൾ പിടഞ്ഞവൾ,
വരുമോ ആരെങ്കിലും കുഴിമാന്താനിങ്ങും?’’
-നോക്കെത്താ ദൂരത്ത് -റഫീക്ക് അഹമ്മദ്
അലക്സാണ്ടറുടെ സൈന്യത്തെ വിറപ്പിച്ചുവിട്ടവരുടെ നാടെന്ന് ഖ്യാതി കേട്ട ദേശമാണ് ജമ്മു-കശ്മീരിലെ കത്വ. കശ്മീരെന്ന് കേൾക്കുേമ്പാൾ സ്വാഭാവികമായും പ്രകടമാകുന്ന ഭയത്തിെൻറയും അരക്ഷിതബോധത്തിെൻറയും മുഖങ്ങൾ ഇവിടെ അപൂർവമായി മാത്രമേ കാണാനാകൂ. വിഘടനവാദികളുടെയും സൈന്യത്തിെൻറയും ഇടപെടൽ താരതമ്യേന കുറഞ്ഞ, പൊതുവിൽ ശാന്തമായ ഇടം. സവിശേഷമായ മിതോഷ്ണമേഖലാ പ്രദേശമായ കത്വ മികച്ചൊരു ടൂറിസംകേന്ദ്രം കൂടിയാണ്; വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന രവി, ഉജ്ജ്, ഖാഡ് എന്നീ നദികളാൽ സമ്പന്നമായ നഗരം. പേക്ഷ, ഇന്നിപ്പോൾ ആ നദികളിലൊഴുകുന്നത് ഒരു ജനതയുടെ കണ്ണുനീരും രക്തവുമാണ്. നമ്മുടെ രാജ്യത്തെ പൗരന്മാരായിട്ടും ഭൂമിയും കിടപ്പാടവും നിഷേധിക്കപ്പെട്ട ബക്കർവാൽ എന്ന നാടോടിസമുദായം ആ നാട്ടിൽ നീതിക്കുവേണ്ടി ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുകയാണ്. തങ്ങളുടെ കൂട്ടത്തിൽപെട്ട എട്ടുവയസ്സുകാരി േക്ഷത്രത്തിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സാമാന്യമായി പറയാമെങ്കിലും, കാര്യം അത്ര ചെറുതല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ രക്ഷപ്പെടുത്താൻ വേണ്ടി ബി.െജ.പി മന്ത്രിമാർ വരെ രംഗത്തെത്തിയതിനുപുറമെ, ഒരു വംശത്തെ ആസൂത്രിതമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിെൻറ ഭാഗം കൂടിയായിരുന്നു ആ ക്രൂരകൃത്യം എന്നറിയുേമ്പാഴാണ് വിഷയത്തിെൻറ ഗൗരവം വെളിപ്പെടുന്നത്.
ഇസ്ലാംമത വിശ്വാസികളായ ബക്കർവാൽ സമുദായം കാലികളെ മേച്ചാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മാറുന്ന കാലാവസ്ഥക്കനുസരിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരിക്കും. ശൈത്യകാലത്ത് ഇവരുടെ താവളം 90 ശതമാനം ഹിന്ദുമതവിശ്വാസികൾ അധിവസിക്കുന്ന കത്വയിലാണ്. അവിടത്തുകാരുടെ ഭൂമി പാട്ടത്തിനെടുത്താണ് ആ കാലങ്ങളിൽ അവിടെ തങ്ങുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇൗ നാേടാടികളെ കത്വക്കാർ അടുപ്പിക്കാറില്ലത്രെ. ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയശേഷം, ബക്കർവാൽവിരുദ്ധസമീപനം കൂടുതൽ രൂക്ഷമായി. ഇവർക്കുനേരെ പലപ്പോഴും തദ്ദേശീയരുടെ ആക്രമണങ്ങളുണ്ടായി. ഇതിെൻറ തുടർച്ചയായിട്ടുതന്നെയാണ് ആ പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. കുതിരയെ മേക്കാൻ പോയ ആ കുട്ടിയെ കഴിഞ്ഞ ജനുവരി പത്തിന് കാണാതാവുകയായിരുന്നു. ഏഴ് ദിവസത്തിനുശേഷം, സമീപപ്രദേശത്തുനിന്ന് മൃതദേഹമാണ് കണ്ടെടുത്തത്. വലിയ പ്രതിഷേധത്തിനൊടുവിൽ, ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയപ്പോൾ ബി.ജെ.പിയുടെയും ഹിന്ദു ഏകത മഞ്ചിെൻറയുമെല്ലാം നേതാക്കൾ നേരിെട്ടത്തി അവരുടെ കൂറ് ആരോടാണെന്ന് തെളിയിച്ചു. ബി.െജ.പിയുടെ രണ്ട് മന്ത്രിമാർവരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
ഉത്തർപ്രദേശിലെ ഉന്നാവോയിലും ഏതാണ്ട് ഇതൊക്കെത്തന്നെയാണ് നടന്നത്. അവിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കർ ബലാത്സംഗം ചെയ്െതന്ന കേസ് ഇപ്പോൾ രാജ്യവ്യാപക പ്രതിഷേധത്തെതുടർന്ന് സി.ബി.െഎക്ക് വിടാൻ നിർബന്ധിതരായിരിക്കുന്നു യോഗി ആദിത്യനാഥിെൻറ സർക്കാർ. പരാതിപ്പെടാൻ ചെന്ന ആ കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ഇവിടെയും പ്രതികൾക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു അധികാരികൾ. യോഗി അധികാരത്തിലെത്തിയശേഷം, സംസ്ഥാനത്ത് ക്രമസമാധാനനില ആകെ തകിടംമറിഞ്ഞുവെന്ന് പല സന്ദർഭങ്ങളിൽ നാം കണ്ടതാണ്. നാഷനൽ ക്രൈം െറക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന സംസ്ഥാനമാണ് യു.പി. യോഗി അധികാരമേറ്റെടുത്ത ആദ്യ രണ്ട് മാസങ്ങളിൽ 803 ബലാത്സംഗക്കേസുകളാണത്രെ അവിടെ റിപ്പോർട്ട് ചെയ്തത്.
ഇൗ സംഭവങ്ങളിലൊന്നും ഒരു പ്രസ്താവന പോലും നടത്താൻ പ്രധാനമന്ത്രി മോദി തയാറാകാത്തത് എന്തുകൊണ്ടാകും? തെൻറ അഭിമാനപദ്ധതികളിലൊന്നായി അദ്ദേഹം പലപ്പോഴും ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’യെ (പെൺകുട്ടിയെ രക്ഷിക്കൂ, പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകൂ) ഉയർത്തിക്കാണിക്കാറുണ്ട്. അതിൽ ആത്മാർഥത തൊട്ടുതീണ്ടിയിട്ടില്ലെന്ന് അദ്ദേഹത്തിെൻറ ഇൗ സമീപനം തീർച്ചപ്പെടുത്തുന്നു. ഇൗ മുദ്രാവാക്യം ‘ബി.ജെ.പി സേ ബേട്ടി ബചാവോ, ബേട്ടി കെ പിതാ കൊ ബചാവോ’ (ബി.ജെ.പിയിൽനിന്ന് പെൺകുട്ടിയെ രക്ഷിക്കൂ, പെൺകുട്ടിയുടെ പിതാവിനെ രക്ഷിക്കൂ) എന്ന് തിരുത്തണമെന്ന പ്രതിപക്ഷത്തിെൻറ വിമർശനത്തെ കേവല രാഷ്ട്രീയപ്രസ്താവനയായി കാണാനാവില്ല.
നിലവിലെ സാഹചര്യംതന്നെ നമ്മുടെ പെൺമക്കൾക്ക് സുരക്ഷിതത്വം നൽകുന്നില്ലെന്ന് പലവുരു തെളിഞ്ഞതാണ്. പെൺകുഞ്ഞുങ്ങൾ ഭ്രൂണാവസ്ഥയിൽ തന്നെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് വിശദമാക്കിയത് ഇക്കഴിഞ്ഞ സാമ്പത്തിക സർവേ റിപ്പോർട്ടാണ്. അവരുടെ പിറവി തന്നെ അവലക്ഷണമായി കാണുന്ന സമൂഹമായി നാം മാറിയിരിക്കുന്നുവെന്നർഥം. മറുവശത്ത്, ജനിച്ചുവീണ പെൺകുഞ്ഞുങ്ങളെ ഇമ്മട്ടിൽ നോവിക്കുന്ന കാട്ടുമുള്ളുകളും പതിയിരിക്കുന്നു. അതിനാൽ, നമ്മുടെ പെൺമക്കളെ ദൈവം രക്ഷിക്കെട്ട!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.