സർക്കാർ ജീവനക്കാരും പൊതുസമൂഹത്തിെൻറ ഭാഗമാണ്
text_fieldsകോവിഡ് മഹാമാരിയുടെ ചുഴിയിൽ നിലയില്ലാതെ ഉഴലുകയാണ് ജനങ്ങ ളും ഭരണകൂടങ്ങളും. നാട് എന്ന് സാധാരണ നില കൈവരിക്കുമെന്ന ചോദ്യത്തി ന് ഉത്തരം തരാൻ ആർക്കുമാകുന്നില്ല. മരുന്ന് കണ്ടെത്തി മുഴുവൻ ജനങ്ങ ളിലേക്കും എത്തിക്കാനാകാതെ കോവിഡിൽനിന്ന് ലോകം ശാശ്വതമായി മുക്തമാക ുകയില്ലെന്ന പക്ഷത്താണ് ലോകാരോഗ്യ സംഘടന. സാമ്പത്തിക, തൊഴിൽ മേഖലക ളിലെ പ്രതിസന്ധി വൻ സാമ്പത്തിക ദുരന്തത്തിെൻറ വക്കത്താണ് ലോകത്തെ എ ത്തിച്ചിരിക്കുന്നത്. കലാപങ്ങളും പട്ടിണിമരണങ്ങളും നമ്മുടെ നാട്ടിലും സംഭവിച്ചേക്കുമെന്ന ഭീതിജനകമായ മുന്നറിയിപ്പ് നൽകുകയാണ് സാമൂഹികശാസ്ത്രജ്ഞർ.
രാജ്യത്ത് പ്രതിദിനം അമ്പതിനായിരം കോടി രൂപയുടെ നഷ്ടമാണ് ലോക്ഡൗൺ മൂലം ഉണ്ടാകുന്നത്. ഏപ്രിൽ കഴിയുമ്പോൾ സാമ്പത്തികനഷ്ടം പത്തു ലക്ഷം കോടിയിലധികമാകും. കർഷകർ, കച്ചവടക്കാർ, തൊഴിലാളികൾ, വ്യവസായികൾ തുടങ്ങി വരുമാനം റദ്ദ് ചെയ്യപ്പെടാത്ത ആരുമില്ലാത്ത അവസ്ഥ. ഇനി വരുമാനമാർഗങ്ങൾ സാധാരണനില പ്രാപിക്കുമോ എന്ന് ഉറപ്പില്ലാത്ത അസന്ദിഗ്ധത. രാജ്യത്തിെൻറ സാമ്പത്തിക വളർച്ച രണ്ടു ശതമാനത്തിന് താഴേക്ക് വീഴുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഉറപ്പിച്ചിരിക്കുന്നു. വരുമാനമാർഗങ്ങൾ നിശ്ചലമായ ഈ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ തൊടരുതെന്ന് നിഷ്കർഷിച്ച കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും ജീവനക്കാരുടെ ശമ്പളത്തിൽ കൈവെക്കേണ്ടി വന്നിരിക്കുന്നു.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കേണ്ടിവരുമെന്ന വസ്തുത കുറച്ചുനാളുകളായി ധനമന്ത്രി തോമസ് ഐസക് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ, കോവിഡ് കാലത്തെ അസാധാരണാവസ്ഥയിൽ സാലറി ചലഞ്ചിന് പകരം ഒരു മാസത്തെ ശമ്പളം അഞ്ചു തവണയായി പിടിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. സാലറി ചലഞ്ചിന് പകരമായി മറ്റു ചില ബദൽപദ്ധതികൾകൂടി ധനമന്ത്രി മുന്നോട്ടുവെച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ ‘സാലറി കട്ട്’ എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവത്രെ. പൊതുേമഖല-സ്വയംഭരണ- അർധ സർക്കാർ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഗ്രാൻറ് ഇൻ എയിഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം പിടിക്കും. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളത്തിൽ 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവ് വരുത്തും. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ഒാണറേറിയത്തിലും മാസം 30 ശതമാനം പിടിക്കും. സർക്കാർ ബോർഡ്/കോർപറേഷൻ ചെയർമാന്മാർക്കും അംഗങ്ങൾക്കും ഇതു ബാധകമാണ്. ഇരുപതിനായിരം രൂപയിലും കുറവുള്ളവർ മാത്രമാണ് ഇതിൽനിന്ന് ഒഴിവാകുക. അവരാകട്ടെ, പതിനയ്യായിരത്തോളമേ വരൂ. ഇരുപതിനായിരം രൂപയിൽ താഴെ ശമ്പളം ലഭിക്കുന്നവരായി ക്ലാസ് ഫോർ ജീവനക്കാരിൽ അഞ്ചുവർഷത്തിൽത്താഴെ സർവിസുള്ളവർ മാത്രമാണുള്ളത്.
കഴിഞ്ഞ തവണ സാലറി ചലഞ്ചിൽ 2300 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിച്ചതെങ്കിലും ജീവനക്കാരിൽ 40 ശതമാനവും സഹകരിക്കാത്തതിനാൽ 1500 കോടി മാത്രമേ സമാഹരിക്കാനായുള്ളൂ. ജീവനക്കാരുടെ ശമ്പളത്തിൽ കൈയിട്ടുവാരിയെന്ന ചീത്തപ്പേര് അതിനുപുറമെയും. എന്നാൽ, എല്ലാവരുടെ ശമ്പളവും പിടിക്കാൻ തീരുമാനിച്ചതോടെ സർക്കാർ ഖജനാവിലേക്ക് ഇൗ വകയിൽ എത്തുക 2450 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെയും അർധസർക്കാർ സ്ഥാപനങ്ങളിലെയും ഒരുമാസത്തെ ശമ്പളം ഇതിനുപുറമെയാണ്. ധനസ്ഥിതി മെച്ചപ്പെട്ടാൽ തിരിച്ചുനൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാമ്പത്തികാവസ്ഥയിൽ അതാരും മുഖവിലയ്ക്കെടുക്കുന്നില്ല. അതുകൊണ്ടുതന്നെ, സർക്കാർ നടപടിക്കെതിരെ കോടതി കയറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം.
രാജ്യം അസാധാരണമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയും സർവത്ര മേഖലകളിലും തൊഴിലെടുക്കുന്നവർ സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുകയും ചെയ്യുമ്പോൾ 5.32 ലക്ഷം സർക്കാർ ജീവനക്കാരെ അതൊട്ടും ബാധിക്കരുത് എന്ന നിലപാട് ഒട്ടും യുക്തിസഹമല്ലെന്നു മാത്രമല്ല സാധാരണക്കാരുടെ പ്രതിേഷധം ഇരന്നു വാങ്ങുന്നതുമാണ്. കേരളം മാത്രമല്ല, ആന്ധ്രപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് 10 മുതൽ 100 വരെ ശതമാനം ശമ്പളക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിൽ മന്ത്രിമാരുടെയും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളുടെയും 75 ശതമാനം ശമ്പളം കുറച്ചു. ഐ.എ.എസ്, ഐ.പി.എസ് ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ 60 ശതമാനം ശമ്പളം സംഭാവന നൽകണം. പെൻഷൻകാർ ഉൾപ്പെടെ ബാക്കിയുള്ളവർ വരുമാനത്തിെൻറ പാതി നൽകണം.
ഭിന്നമല്ല, ആന്ധ്രയും രാജസ്ഥാനും. മറ്റു സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളം കുറക്കുന്നത് ഗൗരവത്തിൽ ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി കേന്ദ്ര ജീവനക്കാരോട് ശമ്പളം ‘പി.എം െകയേഴ്സി’ലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. മുഴുവൻ ജനങ്ങളും വരുമാനത്തിൽ വമ്പിച്ച ഇടിവുകൾക്ക് വിധേയമാകുമ്പോൾ പൊതുസമൂഹത്തിെൻറ ഭാഗമെന്ന നിലക്ക് സർക്കാർ ജീവനക്കാരും ഖജനാവിെൻറ പ്രതിസന്ധി പരിഹരിക്കാനുള്ള താൽക്കാലിക ശ്രമങ്ങളിൽ അഹമഹമികയാ സഹകരിക്കുകയാണ് വേണ്ടത്. ഇൗ സന്ദർഭത്തിൽ അതിൽനിന്ന് മാറിനിൽക്കുന്നത് ന്യായമാകുമെന്ന് കരുതാൻ വയ്യ. അതേസമയം, വേണ്ടത്ര ചർച്ചയില്ലാതെയാണ് ഇൗ തീരുമാനം കൈക്കൊണ്ടതെന്ന പ്രതിപക്ഷത്തിെൻറ വാദം അധികാരികൾ മുഖവിലയ്ക്കെടുക്കുകയും വേണം. പ്രതിപക്ഷവുമായി മുൻവിധികളില്ലാതെ ചർച്ച നടത്തുകയും നിയമനൂലാമാലകളിലേക്ക് കടക്കാതിരിക്കാനുള്ള ആത്മാർഥമായ ശ്രമം മുഖ്യമന്ത്രി തുടരുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.