ഗുജറാത്തിലെ ‘മണ്ണിെൻറ മക്കൾ’ കലാപം
text_fieldsസംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതിെൻറ പേരിൽ ഇതര സംസ് ഥാന തൊഴിലാളികൾക്കെതിരെ മണ്ണിെൻറ മക്കൾ വാദവുമായി വ്യാപകമായ ആക്രമണത്തിന് പ്രാദേശിക തീവ്രവാദിസംഘങ്ങൾ മുന്നിട്ടിറങ്ങിയതോടെ ഗുജറാത്ത് വൻതോതിലുള്ള പലായനത്തിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്ന് നിത്യജീവിതം പുലർത്താനായി ഗുജറാത്തിൽ ചേക്കേറിയ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനം വിട്ടത്. ഇതര സംസ്ഥാനക്കാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന െപാലീസിെൻറ ഉറപ്പൊന്നും അക്രമികളെയോ പേടിച്ചു നാടുവിടുന്നവരെയോ ഏശിയിട്ടില്ല.
സബർഖന്ത ജില്ലയിലെ ഹിമ്മത്നഗറിലെ ഒരു സെറാമിക് ഫാക്ടറി ജീവനക്കാരനായ ബിഹാർ സ്വദേശിയായ ഇരുപതുകാരൻ സെപ്റ്റംബർ 28ന് വെള്ളിയാഴ്ച പതിനാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തതാണ് ഗുജറാത്തികളല്ലാത്തവർക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെടാനുള്ള കാരണം. ഠാേകാർ സമുദായക്കാരിയായ പെൺകുഞ്ഞിനുനേരെയുള്ള ആക്രമണത്തിന് പ്രതികാരമെന്നോണം അഹ്മദാബാദ്, ഹിമ്മത് നഗർ, മൊദാസ തുടങ്ങിയ ഉത്തര ഗുജറാത്തിലെ ഠാേകാർ ഭൂരിപക്ഷ നഗരങ്ങളിലാണ് കുടിയേറ്റവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമം അമർച്ചചെയ്യാൻ 20 കമ്പനി സായുധപൊലീസിനെ നിയോഗിക്കേണ്ടിവന്നു. കോൺഗ്രസ് എം.എൽ.എയും ക്ഷത്രിയ-ഠാേകാർ സേന പ്രസിഡൻറുമായ അൽപേഷ് ഠാേകാറാണ് ‘ഗുജറാത്ത് ഗുജറാത്തികൾക്ക്’ എന്ന മുദ്രാവാക്യവുമായി വടക്കേ ഇന്ത്യക്കാർക്കെതിരെ ജനത്തെ തിരിച്ചുവിട്ടതെന്ന് ഭരണകക്ഷിയായ ബി.ജെ.പി ആരോപിക്കുന്നു. അൽപേഷ് അത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, തദ്ദേശീയർക്ക് സംസ്ഥാനത്തെ തൊഴിലവസരങ്ങൾ പരമാവധി അനുവദിക്കണമെന്ന ആവശ്യത്തെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു.
ഗുജറാത്തിലെ വ്യവസായികൾ കുറഞ്ഞ വേതനത്തിന് കൂടുതൽ സമയം തൊഴിൽ ചെയ്യുന്നവരെന്ന നിലയിൽ ഗുജറാത്തികളേക്കാൾ ഇതരസംസ്ഥാനക്കാർക്കാണ് മുന്തിയ പരിഗണന നൽകുന്നത്. അനാവശ്യമായ അവകാശവാദങ്ങളും തൊഴിൽതർക്കങ്ങളും സമരങ്ങളും ഒഴിവാക്കാനും തൊഴിൽശേഷിയുടെ മുടക്കമില്ലാത്ത നൈരന്തര്യം ഉറപ്പുവരുത്താനും തദ്ദേശീയരേക്കാൾ ഇതര സംസ്ഥാനക്കാരെ നിയമിക്കുന്നതാണ് ലാഭകരം എന്ന ചിന്തയാണ് വ്യവസായികൾക്കുള്ളത്. മാത്രമല്ല, സംസ്ഥാനത്ത് തൊഴിൽമേഖലയിൽ പൊതുവിൽ എല്ലാവരും മുൻഗണന നൽകുന്നത് കുറഞ്ഞ ചെലവിൽ കൂടുതൽ ലഭിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കാണ്. ഇതോടെ സംസ്ഥാനത്തെ യുവതലമുറയിൽ തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും േജാലി ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയെന്ന പരാതി ഗുജറാത്തിൽ വ്യാപകമാണ്. ഇതേ തുടർന്ന് പല പ്രക്ഷോഭങ്ങളും നടന്നതിനൊടുവിൽ 80 ശതമാനം തേദ്ദശീയർക്ക് ഫാക്ടറികളിൽ തൊഴിൽ നൽകണമെന്ന കാര്യം വ്യവസായികളുമായി ധാരണയിലായതാണെന്നാണ് ഠാേകാർ സേന പറയുന്നത്. ഇൗ അവകാശം അനുവദിച്ചുകിട്ടുംവരെ പ്രക്ഷോഭം എന്നാണ് അവരുടെ തീരുമാനം.
തങ്ങളുടെ പ്രക്ഷോഭം ഇതര സംസ്ഥാനക്കാർക്കെതിരെ അല്ലെന്നും ഗുജറാത്തികൾക്ക് തൊഴിൽനൽകാത്ത കമ്പനിയുടമകൾക്കെതിരെയാണെന്നും അവർ പറയുന്നു. എന്നാൽ, ഫാക്ടറിയിലും തെരുവുകച്ചവടത്തിലും ഏർപ്പെട്ടവരെ വിരട്ടിയോടിക്കുകയെന്ന പരിപാടിയുമായി അക്രമത്തിനിറങ്ങിത്തിരിക്കുകയായിരുന്നു ഠാകോറുകൾ. വിഷയത്തിൽ ബി.ജെ.പി ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. മറുവശത്ത് കോൺഗ്രസും മൗനത്തിലാണ്. സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനത്തോളം വരുന്ന, നിലപാടുകൾ ചാഞ്ഞും ചരിഞ്ഞുമിരിക്കാറുള്ള ഠാേകാർമാരെ പിണക്കാൻ ആരും തയാറല്ല. അക്രമികൾ ഒക്ടോബർ എട്ടിനുമുേമ്പ നാടുപിടിക്കണമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അരലക്ഷത്തോളം പേർ സംസ്ഥാനം വിട്ടുകഴിഞ്ഞെന്നാണ് കണക്ക്. നാടുവിട്ടവരുടെ തിരിച്ചുവരവിന് ആക്കംകൂടിയതോടെ യു.പിയിലെയും ബിഹാറിലെയും ഭരണപക്ഷവും പ്രതിപക്ഷവും ഗുജറാത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് യു.പിക്കാർക്ക് സുരക്ഷയില്ലെങ്കിൽ സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വരണമെന്ന കാര്യം മറക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം യു.പിയിൽ ഭീഷണി മുഴക്കി.
കുറ്റവാളികളെ ശിക്ഷിക്കണമെന്നും എന്നാൽ അതിെൻറ പേരിൽ അപരർക്കെതിരെ അനാശാസ്യവും അതിക്രമവും അരുതെന്നും ബിഹാർ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സഖ്യകക്ഷി ജനതാദൾ-യു നേതാവുമായ നിതീഷ്കുമാർ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ‘നരേന്ദ്ര മോദിയുടെ അത്ഭുതലോക’ത്തുനിന്നു നാണക്കേടിെൻറ കഥകളാണ് കേൾക്കുന്നതെന്ന് ബിഹാറിലെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഇതോടെ തർക്കം അന്തർ സംസ്ഥാന ബന്ധം തകർക്കുന്ന രീതിയിലേക്കാണ് നീങ്ങുന്നത്.
പ്രാദേശിക തീവ്രവാദമുയർത്തി ഇതര സംസ്ഥാനക്കാരെ വേട്ടയാടുന്ന ഗുജറാത്തും അതിെൻറ ഇരകളുടെ നാടായ യു.പിയും ബിഹാറും മധ്യപ്രദേശുമൊക്കെ വാഴുന്നത് ബി.ജെ.പിയാണ്. രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. വികസനത്തിെൻറ തേനും പാലുമൊഴുകുന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങളിൽനിന്നാണ് വികസനസ്വർഗമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിലേക്ക് പതിനായിരങ്ങൾ തൊഴിൽ തേടിയെത്തുന്നത്. ഗുജറാത്ത് എന്ന മോദിയുടെ അത്ഭുതലോകത്താകെട്ട, ഉള്ളവർക്കുതന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യവുമില്ല. വികസനം എന്നത് നേതാക്കളുടെ വാചാടോപത്തിനപ്പുറം എങ്ങുമെത്തിയില്ലെന്ന് ഇൗ പുതിയ ‘മണ്ണിെൻറ മക്കൾ വാദം’ തെളിയിക്കുന്നു. മാത്രമല്ല, വെറുപ്പും വിദ്വേഷവും ഒരു ജനതയിൽ കുത്തിവെച്ചാൽ അത് എപ്പോഴും ഏതു തരത്തിലേക്കും കൈവിട്ടുപോകുമെന്നും പൊലീസിെൻറ അറസ്റ്റിനും ഫ്ലാഗ്മാർച്ചിനുമൊന്നും തടയാനാവാത്ത സംഘർഷവും പലായനവും തെളിയിക്കുന്നു. സംഘ്പരിവാറിെൻറ ചൊല്ലും ചെയ്തിയും ഒരുപോലെ അവർക്കു തന്നെ തിരിച്ചടിയാകുന്നതിെൻറ നേർക്കാഴ്ചയും മുന്നറിയിപ്പുമാണ് ഗുജറാത്തിലെ പുതിയ സംഭവവികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.